ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി
- EUROPE, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 14, 2024
വത്തിക്കാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ‘ലോക യുവജന ദിനം 2023’ന്റെ സ്മാരക സ്റ്റാംപ് തയാറാക്കി വത്തിക്കാൻ. ഇറ്റാലിയൻ ആർടിസ്റ്റ് സ്റ്റെഫാനോ മോറി രൂപകൽപ്പന ചെയ്ത സ്റ്റാംപ്, അൽമായർക്കും ജീവനും കുടുംബങ്ങൾക്കുംവേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോകയുവജന സംഗമ ദിനങ്ങൾ. ഉത്കണ്ഠയോടെയല്ല, മറിച്ച് സന്നദ്ധതയോടെ വിവേകത്തിന്റെ പാത പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ യുവജനദിന സന്ദേശത്തിലൂന്നിയാണ് സ്റ്റാംപ് ഒരുക്കിയിരിക്കുന്നത്. ഒരു
ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ ജിം കവിയേസലാണ് നായകൻ. ജൂലൈ നാലിന് സിനിമ തീയറ്ററുകളിലെത്തും. മനുഷ്യക്കടത്തിന് ഇരയായ കുട്ടികളെ രക്ഷിക്കുന്ന ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകൻകൂടിയാണ് 10 വർഷക്കാലം യു.എസ് സൈന്യത്തിൽ സ്പെഷൽ ഏജന്റുമായിരുന്ന
ഫാത്തിമ: ഫാത്തിമാ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് പോർച്ചുഗലിലെ വിശ്വവിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ ഇത്തവണ പങ്കെടുത്താനെത്തിയ രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിൽപ്പരം പേരുടെ പങ്കാളിത്തം. ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കാനും കൃതജ്ഞത അർപ്പിക്കാനുമായി കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി വിശ്വാസികൾ ഫാത്തിമാ സന്നിധിയിൽ തിങ്ങിനിറഞ്ഞപ്പോൾ, അതിന്റെ പതിന്മടങ്ങ് ജനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ മെഴുകുതിരി പ്രദക്ഷിണത്തിൽ ആത്മനാ പങ്കെടുത്തു എന്നതും ശ്രദ്ധേയം. 163 വൈദികരും 23 ബിഷപ്പുമാരും മൂന്ന് കർദിനാൾമാരും പങ്കെടുത്ത ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം ഇത്തവണ
ഒട്ടാവ: ഗർഭച്ഛിദ്രത്തിനും ദയാവധത്തിനുമെതിരായ നിലപാടുകൾ ആവർത്തിച്ചുറപ്പിച്ച, ആയിരങ്ങൾ അണിചേർന്ന ‘നാഷണൽ മാർച്ച് ഫോർ ലൈഫി’ന് സാക്ഷ്യം വഹിച്ച് കനേഡിയൻ തലസ്ഥാന നഗരിയായ ഒട്ടാവ. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർവരെയുള്ളവരുടെ സാന്നിധ്യംതന്നെയായിരുന്നു കനേഡിയൻ മാർച്ച് ഫോർ ലൈഫിന്റെ പ്രധാന സവിശേഷത. ‘ദൃഢമായി നിലയുറപ്പിക്കുക’ എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം. പാർലമെന്റ് ഹില്ലിൽ സംഘടിപ്പിച്ച പ്രാർത്ഥനകൾക്കും വിവിധ പ്രോ ലൈഫ് നേതാക്കളുടെ അഭിസംബോധനകൾക്കും ശേഷമായിരുന്നു നഗര കേന്ദ്രത്തിലൂടെ മാർച്ച് ഫോർ ലൈഫ് ആരംഭിച്ചത്. ‘നാം മുന്നോട്ട് നീങ്ങുന്നു,’ എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട്
വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്സ് രക്തസാക്ഷികളെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെയും കത്തോലിക്കാ സഭയുടെയും ആത്മീയ കൂട്ടായ്മയുടെ അടയാളമായാണ് ഈ നടപടി. കോപ്റ്റിക് ഓർത്തഡോക്സ് സഭാ തലവൻ പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനുമായി വേദി പങ്കിട്ടുകൊണ്ടായിരുന്നു പാപ്പയുടെ പ്രഖ്യാപനം. റഷ്യൻ, ജോർജിയ, ഗ്രീക്ക്, അർമേനിയൻ ഓർത്തഡോക്സ് സഭകളിൽനിന്നുള്ള ചില രക്തസാക്ഷികളെ കത്തോലിക്കാ സഭയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ രക്തസാക്ഷികളെ
ന്യൂഡല്‍ഹി: കലാപത്തെതുടര്‍ന്ന് മണിപ്പൂരില്‍നിന്നും പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതിനും ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിര്‍ദ്ദേശിച്ചു. മണിപ്പൂരില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ഒരു ഗോത്രവര്‍ഗ സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്. ഏതെങ്കിലുമൊരു വിഭാഗത്തെ പട്ടികജാതിയോ പട്ടികവര്ഗമായോ പ്രഖ്യാപിക്കേണ്ടതു രാഷ്ട്രപതിയാണെന്നും ഹൈക്കോടതി അല്ലെന്നും കോടതി വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്
ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ ആസ്ഥാന ദൈവാലയമായ വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി; രണ്ട് കുരിശടയാളം പതിച്ച എഡ്വേഡ്സ് കിരീടവും അംശവടിയും തയാർ! ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണത്തിന് മണിക്കൂറുകൾമാത്രം ശേഷിക്കേ തയാറെടുപ്പുകൾ പൂർത്തിയാക്കി ബ്രിട്ടൺ. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്നശേഷം 70 വർഷങ്ങൾക്ക് ശേഷം മറ്റൊരു കിരീടധാരണത്തിന് സാക്ഷിയാകുന്നതിന്റെ ആവേശത്തിലാണ് ബ്രിട്ടീഷ് ജനത. ആംഗ്ലിക്കൻ സഭയുടെ തലവനും കാന്റർബറി ആർച്ച്ബിഷപ്പുമായ ജസ്റ്റിൻ വെൽബി മുഖ്യ കാർമികത്വം വഹിക്കുന്ന കിരീടധാരണ തിരുക്കർമങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാൻ
ബെൽഫാസ്റ്റ്: കൂദാശാ കർമത്തിന്റെ 150ാം പിറന്നാൾ ആഘോഷിക്കുന്ന നോർത്തേൺ അയർലൻഡിലെ വിഖ്യാതമായ ഡെറി കത്തീഡ്രലിന് അവിസ്മരണീയ സമ്മാനവുമായി വിശ്വാസീസമൂഹം. ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ തിരുരൂപം അൾത്താരയ്ക്ക് സമീപം സ്ഥാപിച്ചുകൊണ്ടായിരുന്നു ഇടവക സമൂഹത്തിന്റെ 150ാം പിറന്നാൾ ആഘോഷം. തിരുരൂപം സ്ഥാപിച്ചത് വാഴ്ത്തപ്പെട്ട കാർലോയുടെ ജന്മദിനമായ മേയ് മൂന്നിന് തന്നെയായിരുന്നു എന്നതും ശ്രദ്ധേയം. ഡെറി ബിഷപ്പ് ഡോണൽ മക്കിയോന്റെ കാർമികത്വത്തിലായിരുന്നു കൂദാശാകർമം. 1873 മേയ് നാലിനാണ് ഡെറിയിൽ വിശുദ്ധ എവുജിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ
Don’t want to skip an update or a post?