ലിയോ 14 ാമന് പുതിയ മാര്പാപ്പ
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 8, 2025
ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ ആസ്ഥാന ദൈവാലയമായ വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി; രണ്ട് കുരിശടയാളം പതിച്ച എഡ്വേഡ്‌സ് കിരീടവും അംശവടിയും തയാർ! ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണത്തിന് മണിക്കൂറുകൾമാത്രം ശേഷിക്കേ തയാറെടുപ്പുകൾ പൂർത്തിയാക്കി ബ്രിട്ടൺ. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്നശേഷം 70 വർഷങ്ങൾക്ക് ശേഷം മറ്റൊരു കിരീടധാരണത്തിന് സാക്ഷിയാകുന്നതിന്റെ ആവേശത്തിലാണ് ബ്രിട്ടീഷ് ജനത. ആംഗ്ലിക്കൻ സഭയുടെ തലവനും കാന്റർബറി ആർച്ച്ബിഷപ്പുമായ ജസ്റ്റിൻ വെൽബി മുഖ്യ കാർമികത്വം വഹിക്കുന്ന കിരീടധാരണ തിരുക്കർമങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാൻ
ബെൽഫാസ്റ്റ്: കൂദാശാ കർമത്തിന്റെ 150ാം പിറന്നാൾ ആഘോഷിക്കുന്ന നോർത്തേൺ അയർലൻഡിലെ വിഖ്യാതമായ ഡെറി കത്തീഡ്രലിന് അവിസ്മരണീയ സമ്മാനവുമായി വിശ്വാസീസമൂഹം. ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ തിരുരൂപം അൾത്താരയ്ക്ക് സമീപം സ്ഥാപിച്ചുകൊണ്ടായിരുന്നു ഇടവക സമൂഹത്തിന്റെ 150ാം പിറന്നാൾ ആഘോഷം. തിരുരൂപം സ്ഥാപിച്ചത് വാഴ്ത്തപ്പെട്ട കാർലോയുടെ ജന്മദിനമായ മേയ് മൂന്നിന് തന്നെയായിരുന്നു എന്നതും ശ്രദ്ധേയം. ഡെറി ബിഷപ്പ് ഡോണൽ മക്കിയോന്റെ കാർമികത്വത്തിലായിരുന്നു കൂദാശാകർമം. 1873 മേയ് നാലിനാണ് ഡെറിയിൽ വിശുദ്ധ എവുജിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ
മിനിസോട്ട: കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാൻ വിശേഷാൽ ജപമാല അർപ്പണത്തിന് ആഹ്വാനം ചെയ്ത് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും ബിഷപ്പുമായ റോബർട്ട് ബാരൻ. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കവും ഭക്തിയും പ്രകടിപ്പിക്കുന്ന ഈ മേയ് മാസത്തിൽ പ്രസ്തുത നിയോഗത്തിനായി 10,000 ജപമാലകൾ അർപ്പിക്കാനാണ് അമേരിക്കയിലെ വിനോന റോച്ചസ്റ്റർ രൂപതാധ്യക്ഷൻ കൂടിയായ ബിഷപ്പ് ബാരന്റെ ആഹ്വാനം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘10,000 ജപമാല ചൊല്ലി പ്രാർത്ഥിക്കുകയെന്നത്
വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസം മുഴുവനും ലോകസമാധാനത്തിലായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. മേയ് മാസത്തിലെ ആദ്യ പൊതുസന്ദർശനത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം. ‘ജപമാല അർപ്പണത്തിലൂടെ നമുക്ക് പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാം. നമ്മുടെ ക്ലേശങ്ങളിൽ അമ്മ നമുക്ക് കൂട്ടായിരിക്കും, സകലവിധ ആപത്തുകളിൽനിന്നും അമ്മ നമ്മെ കാത്തുപരിപാലിക്കും,’ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ സന്ദേശം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം അവസാനിക്കാനും ലോക
ഡബ്ലിൻ: ജീവന്റെ സംസ്‌ക്കാരം പുലരാൻ വേണ്ടിയുള്ള ഐറിഷ് ജനതയുടെ ദാഹം വ്യക്തമാക്കി തലസ്ഥാനമായ ഡബ്ലിൻ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ‘മാർച്ച് ഫോർ ലൈഫ്’. ജീവന്റെ മഹത്വം പ്രഘോഷിക്കാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഡബ്ലിൻ നഗരത്തിലേക്ക് വന്നണഞ്ഞത്. മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഗർഭച്ഛിദ്ര നിയമങ്ങൾ കൂടുതൽ ഉദാരമാക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, അതിനെതിരായ പ്രതിരോധംകൂടിയായി മാറി ഇത്തവണത്തെ മാർച്ച് ഫോർ ലൈഫ്. അയർലൻഡിലെ പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘്രേപാ ലൈഫ് കാംപെയി’ന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ സെന്റ്
വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള പുരുഷന്മാരുടെ ജപമാല യജ്ഞത്തിന് (മെൻസ് റോസറി) തയാറെടുത്ത് ലോകരാജ്യങ്ങൾ. പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിലെ ആദ്യ ശനിയായ ആറാം തിയതിയാണ് പൊതുനിരത്തുകൾ സവിശേഷമായ ജപമാല യജ്ഞത്തിന് വേദിയാകുന്നത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ആഗോള തലത്തിൽ മെൻസ് റോസറി സംഘടിപ്പിക്കപ്പെടുന്നത്. ഇതിനകം 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലേതുപോലെ പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ. അർജന്റീന,
ബുഡാപെസ്റ്റ്: പേരുചൊല്ലി വിളിക്കുന്ന നല്ലിടയനായ ക്രിസ്തുവിന്റെ ശബ്ദത്തിന് കാതോർക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തോടെ ഹംഗറിയിലെ അപ്പസ്‌തോലിക പര്യടനത്തിന് സമാപനമായി. യൂറോപ്യൻ ഭൂഖണ്ഡത്തിൽ, വിശിഷ്യാ യുക്രൈനിൽ സമാധാനമുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ച പാപ്പ, ഹംഗേറിയൻ ജനതയെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിച്ചശേഷമാണ് വത്തിക്കാനിലേക്ക് മടങ്ങിയത്. തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെ ചരിത്രപ്രസിദ്ധമായ കൊസുത്ത് ലാജോസ് സ്‌ക്വയറിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു പാപ്പയുടെ വാക്കുകൾ. തിരുസഭ ‘നല്ലിടയന്റെ ഞായർ’ ആഘോഷിക്കുന്ന ഈസ്റ്ററിലെ നാലാം ഞായറാഴ്ചയിലെ സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് നല്ലിടയന്റെ സന്ദേശം പാപ്പ പങ്കുവെച്ചത്. നല്ല ഇടയൻ
ബുഡാപെസ്റ്റ്: ജീവിതത്തിൽ ഉന്നതമായ ലക്ഷ്യങ്ങൾ നേടാൻ ഹംഗേറിയൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സഭയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ ആർക്കും നിങ്ങളുടെ സ്ഥാനം കവരാൻ കഴിയില്ലെന്ന് ഓർമിപ്പിച്ചുകൊണ്ട് ബുഡാപെസ്റ്റിലെ പാപ്പ് ലാസ്ലോ സ്‌പോർട്‌സ് അരീനയിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. ഉന്നമായ ലക്ഷ്യങ്ങൾ നേടാനും ഭയങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനും ഉറ്റസുഹൃത്തും സഹോദരനുമായ യേശുവുമായി നാം എപ്പോഴും സംസാരിക്കണമെന്നും പാപ്പ പറഞ്ഞു. ജീവിതത്തിൽ നാം വലിയ കാര്യങ്ങൾ ചെയ്യണമെന്ന് യേശു ആഗ്രഹിക്കുന്നു. എന്നാൽ ജീവിതത്തിൽ എങ്ങനെ വിജയിക്കും?
Don’t want to skip an update or a post?