ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമം 2023ന്റെ (വേൾഡ് യൂത്ത് ഡേ) വേദിയിൽ സ്ഥാപിക്കാനുള്ള കുമ്പസാര കൂടുകൾ ഒരുക്കി തടവുകാർ. പോർച്ചുഗലിലെ കോയിംബ്ര, പാക്കോസ് ഡി ഫെരേര, പോർട്ടോ എന്നീ ജയിലുകളിലെ തടവുകാർ ചേർന്ന് 150ൽപ്പരം കുമ്പസാരക്കൂടുകളാണ് ഒരുക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ പോർച്ചുഗലിലെ ജയിൽ വകുപ്പുമായി ഇക്കഴിഞ്ഞ ദിവസം വേൾഡ് യൂത്ത് ഡേ ഫൗണ്ടേഷൻ ഒപ്പുവെക്കുകയായിരുന്നു. ഓരോ ജയിൽ യൂണിറ്റും 50 കുമ്പസാരക്കൂടുകളാണ് നിർമിക്കുക. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കൊണ്ടാണ് നിർമാണം. പോർച്ചുഗീസ്
ലണ്ടൻ: ബ്രിട്ടണിൽ സീറോ മലബാർ വിശ്വാസികളുടെ ആദ്യകാല കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്നായ ഈസ്റ്റ് ഹാമിലെ സെന്റ് ജോർജ് പ്രപ്പോസ്ഡ് മിഷനെ രൂപതയുടെ ഏറ്റവും പുതിയ മിഷൻ കേന്ദ്രമാക്കി ഉയർത്തി ഗ്രേറ്റ് ബ്രിട്ടൺ രൂപത. മിഷന്റെ ആസ്ഥാനമായ സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗികമായി നിർവഹിക്കുകയായിരുന്നു. തുടർന്ന് തിരിതെളിച്ച് മിഷന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു. കുർബാന മധ്യേ വായിച്ച ഡിക്രി നിലവിലെ ഇടവക ട്രസ്റ്റിമാർക്ക് ബിഷപ്പ്
‘ധൂർത്തപുത്രന്റെ ഉപയിലെ മൂത്തപുത്രനു സമാനനാണ് യോന. നിനവെയുടെ മേലുള്ള ദൈവത്തിന്റെ ശിക്ഷാവിധിയിലേക്കാണ് യോനയുടെ നോട്ടം. മടങ്ങിയെത്തിയ ധൂർത്തപുത്രനെ ശിക്ഷിക്കാത്തതിനാൽ തന്റെ വിശ്വസ്തതകൊണ്ട് എന്തുനേട്ടം എന്നു വിലപിക്കുന്ന മൂത്തപുത്രനാണ് യോന.’ (ബെനഡിക്ട് 16-ാമൻ പാപ്പ, ലക്സിയോ ദിവിന, 24 ജനുവരി 2003) നിനവേയിലേയ്ക്ക് പോകാനാണ് യോനായോടു ദൈവം പറഞ്ഞത്; അവനാകട്ടെ യാത്ര തിരിച്ചത് താർഷീഷിലേക്കും. നിനവെ ഒരു സ്ഥലമല്ല, ചില ആഭിമുഖ്യങ്ങളാണ്. നിനവെയെ അഭിമുഖീകരിക്കാൻ യോനയ്ക്ക് ഭയമാണ്. നമ്മെത്തന്നെ അഭിമുഖീകരിക്കുകയാണ് ഏറ്റം ക്ലേശകരമായ സ്ലീവാപ്പാത. അവിടെ നമ്മുടെ പൊയ്മുഖം
ഡബ്ലിൻ: വിഭൂതി തിരുനാൾ ദിനത്തിൽ തെരുവിലിറങ്ങി യാത്രീകർക്ക് ചാരംകൊണ്ട് കുരിശുവരച്ചു നൽകുന്ന ഐറിഷ് ബിഷപ്പിന്റെ ചിത്രം തരംഗമാകുന്നു. അയർലൻഡിലെ വാട്ടർഫോർഡ് ആൻഡ് ലിസ്‌മോർ രൂപതാധ്യക്ഷൻ ബിഷപ്പ് അൽഫോൻസസ് കളളിനനാണ്, വിഭൂതിയുടെ സന്ദേശം തെരുവുകൾ തോറും പകരാൻ വിഭൂതി തിരുനാൾ ശുശ്രൂഷ ദൈവാലയാങ്കണത്തിന് പുറത്തേക്കും നീട്ടിയ ഐറിഷ് ബിഷപ്പ്. വിഭൂതി തിരുനാൾ ദിവസം ദൈവാലത്തിൽ എത്താൻ സാധിക്കാത്തവരിലേക്കും വിശ്വാസം പകർന്നു നൽകാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് അദ്ദേഹം ജോൺ റോബർട്ട്‌സ് സ്‌ക്വയറിലെത്തി അതിലെ നടന്നുനീങ്ങിയവർക്ക് ചാരം നൽകിയത്. രൂപതയുടെ ഔദ്യോഗിക
‘പ്രലോഭകൻ സൂത്രശാലിയാണ്. അവൻ നമ്മെ തിന്മയിലേക്ക് നേരിട്ട് ക്ഷണിക്കാറില്ല, മറിച്ച് വ്യാജമായ നന്മയിലേക്ക് ക്ഷണിക്കും. നിങ്ങളുടെ ശക്തിയാൽ എല്ലാം നേടിയെടുക്കുക എന്നവൻ നിരന്തരം പറയും. അങ്ങനെ, ദൈവം അപ്രധാനമാകുന്നു. ചിലർക്കാകട്ടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള വെറുമൊരു മാർഗം മാത്രമായി മാറുന്നു ദൈവം.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 17ഫെബ്രുവരി 2013). മരുഭൂമിയിലെ പരീക്ഷയിൽ നരകലോകത്തിന്റെ പരാജയം ദയനീയമായിരുന്നു. കാര്യങ്ങൾ അപഗ്രഥിക്കാൻ ലൂസിഫർ വളരെ പെട്ടെന്ന് ഒരടിയന്തര യോഗം വിളിച്ചുകൂട്ടി. ഇനിമുതൽ ഇത്തരം അബദ്ധങ്ങൾ പറ്റരുത്. എന്തായാലും ദൈവപുത്രനെ നേരിട്ടു
മാഡ്രിഡ്: ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ യുവജനം പ്രവഹിച്ചപ്പോൾ 4000ൽപ്പരം പേർ പങ്കെടുത്ത ജപമാല റാലിക്ക് സാക്ഷ്യം വഹിച്ച് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ് നഗരം. തങ്ങൾക്ക് ലഭിച്ച ക്രിസ്തീയവിശ്വാസം മറ്റുള്ളവരിലേക്ക് പകരാനുള്ള ദൗത്യവും തങ്ങൾക്കുണ്ടെന്ന ബോധ്യത്തോടെ യുവജനങ്ങൾ ക്രമീകരിച്ച ജപമാല റാലിയിൽ മുതിർന്നവർ പങ്കുചേരാനെത്തിയതും ശ്രദ്ധേയമായി. സെന്റ് മൈക്കിൾ ബസിലിക്കയിൽനിന്ന് നഗര ചത്വരത്തിലേക്കായിരുന്നു, ‘റോസറി ഫോർ ദ യൂത്ത് ഓഫ് സ്‌പെയിൻ’ (റൊസാരിയോ പോർ ലാ യുവന്റഡ് ഡി എസ്പാന) എന്ന പേരിൽ ക്രമീകരിച്ച ജപമാല റാലി. ജപമാലയുടെ
‘ദൈവത്തിനായുള്ള മനുഷ്യന്റെ വിശ്രമമില്ലാത്ത അന്വേഷണം നൈസർഗികമാണ്. എന്നാലിത്, നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ വിശ്രമമില്ലാത്ത അന്വേഷണത്തിന്റെ പങ്കുപറ്റലാണെന്ന് അറിയുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 06 ജനുവരി 2013). മനുഷ്യൻ ദൈവത്തെ തേടുന്നു. അതിന്റെ പതിന്മടങ്ങ് തീവ്രതയിൽ ദൈവം മനുഷ്യനെ തേടുന്നു എന്നതാണ് യാഥാർത്ഥ്യം. സ്നേഹത്തിനും സംരക്ഷണത്തിനുമായി മനുഷ്യൻ അനുഭവിക്കുന്ന അസ്വസ്ഥതകൾ മനുഷ്യനുവേണ്ടി ദൈവം നടത്തുന്ന തിരച്ചിലിന്റെ നോവാണെന്നറിയുമ്പോൾ നാം ആനന്ദിക്കാൻ തുടങ്ങും. ‘നിങ്ങൾ എന്തന്വേഷിക്കുന്നു?’ (യോഹന്നാൻ1:38) ഇതായിരുന്നു രക്ഷകന്റെ പരസ്യജീവിതത്തിലെ ആദ്യവചനം. ആദ്യശിഷ്യരെപ്പോലെ നമുക്കും പറയാനുള്ളത് അതുതന്നെ: ‘നിന്നിൽ വസിക്കണം,
‘പ്രിയ യുവജനങ്ങളെ, നിങ്ങൾ അന്വേഷിക്കുന്ന സന്തോഷത്തിന്, നിങ്ങൾക്ക് അനുഭവിക്കാൻ അവകാശമുള്ള സന്തോഷത്തിന് ഒരു പേരുണ്ട്, മുഖമുണ്ട്: നസ്രത്തിലെ യേശു, ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്നവൻ. അവൻ ഒരിക്കലും നിങ്ങളുടെ ആനന്ദം അപഹരിക്കില്ല, മറിച്ച് അതിനെ പരിപൂർണമാക്കും. വരിക, ഗുരുവിന്റെ ആനന്ദത്തിൽ പങ്കുകാരാവുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 2012 മാർച്ച് 15ന് 27-ാമത് ലോക യുവജന സംഗമവേദിയിൽ പറഞ്ഞത്) നമ്മുടെ സന്തോഷങ്ങളുടെ അന്തകനാണോ ദൈവം? ഒരിക്കലുമല്ല. ആനന്ദിക്കാനായാണ് അവിടുന്ന് കൽപ്പിച്ചത്. എന്നിട്ടും, ചരിത്രത്തിൽ എവിടെയോ വിഷാദത്തിന്റെ നീണ്ട മുഖം ആത്മീയതയുടെ അടയാളമായി
Don’t want to skip an update or a post?