Follow Us On

03

August

2025

Sunday

  • വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം തീയറ്ററുകളിലേക്ക്; ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ റിലീസിംഗ് ഏപ്രിൽ 14ന്

    വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം തീയറ്ററുകളിലേക്ക്; ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ റിലീസിംഗ് ഏപ്രിൽ 14ന്0

    കാലിഫോർണിയ: ഏതാണ്ട് ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ അനുഭവം ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമ ഏപ്രിൽ 14ന് യു.എസിലെ തീയറ്ററുകളിലെത്തും. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ് ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ്

  • ബാബിലോണും ജെറുസലെമും

    ബാബിലോണും ജെറുസലെമും0

    ”ചരിത്രത്തിന്റെ വിധിയാളൻ ദൈവമാണ്. ബലിയാടുകളുടെ നിലവിളിയും കയ്പുകലർന്ന അവരുടെ വിലാപങ്ങളും എങ്ങനെ മനസിലാക്കണമെന്നും സ്വീകരിക്കണമെന്നും അവിടുത്തെ നീതിയിൽ ദൈവത്തിനറിയാം. ദൈവത്തോടു തുറവിയുള്ള ഏതൊരാളേയും, ക്രിസ്തുവിനെ അറിയാത്തവരെപ്പോലും തന്റെ സ്നേഹം അനുഭവിക്കാൻ അവിടുന്ന് ഇടവരുത്തും. നാമങ്ങനെ നിത്യനഗരത്തിലേക്കു ഒരുമിച്ചു യാത്രചെയ്യും.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ജനറൽ ഓഡിയൻസ്, 30 നവംബർ 2005) ബാബിലോൺ ജെറുസലേമിന് എതിരാണ്, മനുഷ്യനഗരം ദൈവനഗരത്തിനും. ഒന്നിൽ അടിമത്തം, മറ്റൊന്നിൽ സ്വാതന്ത്ര്യം. ഏതാണ്ട് ഏഴ് പതിറ്റാണ്ടു കാലമാണ് ദൈവജനം ബാബിലോൺ അടിമത്തത്തിൽ കഴിഞ്ഞത്. ദുഃഖവും വേദനയും

  • യുദ്ധമുഖത്ത് അജപാലനം നിറവേറ്റുന്ന മൂന്ന് വൈദീകർക്ക് പട്ടാള മെഡലുകൾ സമ്മാനിച്ച്  യുക്രേനിയൻ പ്രസിഡന്റ്

    യുദ്ധമുഖത്ത് അജപാലനം നിറവേറ്റുന്ന മൂന്ന് വൈദീകർക്ക് പട്ടാള മെഡലുകൾ സമ്മാനിച്ച് യുക്രേനിയൻ പ്രസിഡന്റ്0

    കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ, യുദ്ധമുന്നണിയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന മൂന്ന് കത്തോലിക്കാ വൈദീകർക്ക് ഉന്നത സൈനീക ബഹുമതികൾ സമ്മാനിച്ച് യുക്രേനിയൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. കൈവ്പെച്ചെർസ്‌ക് ആശ്രമ ദൈവാലയത്തിലെ യോഗത്തിൽ നേരിട്ടെത്തിയാണ് പ്രസിഡന്റ് സെലൻസ്‌കി സായുധ സേനയിലെ മിലിട്ടറി ചാപ്ലൈന്മാർക്ക് സൈനീക ബഹുമതികൾ കൈമാറിയതെന്നതും ശ്രദ്ധേയം. ഫാ. റോസ്റ്റിസ്ലാവ് വൈസോചൻ, ഫാ. യൂറി ലെസിഷിൻ, ഫാ. യൂറി ലോഗാസ എന്നീ മൂന്ന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ വൈദികരാണ് സൈനീക ബഹുമതിക്ക് അർഹരായത്.

  • നാം രാജകീയ പുരോഹിതർ!

    നാം രാജകീയ പുരോഹിതർ!0

    ”പഴയനിയമ പശ്ചാത്തലത്തിൽ പുരോഹിതരെയും രാജാക്കന്മാരെയുമാണ് തൈലാഭിഷേകം ചെയ്തിരുന്നത്. ദൈവത്തിന്റെ സാന്നിധ്യം ലോകത്തിൽ ജനിപ്പിക്കുന്നവരാണ് പുരോഹിതർ. ഇസ്രായേലിനെ സീനായ് മലയിൽവെച്ച് ദൈവം വിളിച്ചതോർക്കുക: നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും (പുറ. 19:6) ദൈവത്തെ അറിയാത്ത ഭൂരിപക്ഷം മനുഷ്യർക്കിടയിൽ അവർ ദൈവത്തിന്റെ ഒരു കൂടാരമാകണം. മാമ്മോദീസയിലൂടെ ഒരു വിശ്വാസി സ്വീകരിക്കുന്നത് രാജകീയ പൗരോഹിത്യമാണ്. ജീവിക്കുന്ന ദൈവത്തെ ലോകത്തിനു വെളിവാക്കേണ്ടവരാണ് അവർ. ക്രിസ്തുവിന്റെ സാക്ഷിയാകാനും ക്രിസ്തുവിലേക്കു നയിക്കാനും വിളിക്കപ്പെട്ടവർ. ഒരേ സമയം ആനന്ദത്തിനും ആകുലതയ്ക്കും വക നൽകുന്നുണ്ട് ഇത്.

  • വെറും പച്ചപ്പല്ല, പച്ചയായ മനുഷ്യരുണ്ടാകണം!

    വെറും പച്ചപ്പല്ല, പച്ചയായ മനുഷ്യരുണ്ടാകണം!0

    ‘ജെറുസലെം പുത്രിമാരെ, എന്നെപ്രതി നിങ്ങൾ കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ- കാൽവരിയിലേക്കുള്ള കുരിശുയാത്രയിൽ തന്നെ അനുഗമിക്കുകയും തന്നെപ്രതി കരയുകയും ചെയ്ത ജെറുസലെമിലെ സ്ത്രീകളോട് ഈശോ പറഞ്ഞ വാക്കുകൾ ധ്യാനിക്കേണ്ടതുണ്ട്. വെറുമൊരു വൈകാരിക പ്രകടനം മാത്രമായിരുന്നു അത്? തീർത്തും വൈകാരികമായ ഒരു വിലാപംകൊണ്ട് പ്രയോജനമൊന്നുമില്ല. ലോകത്തിന്റെ ക്ലേശങ്ങളിൽ പരിതപിക്കുകയും എന്നാൽ സ്വന്തം ജീവിതം പതിവുപോലെ പോവുകയും ചെയ്യുന്നതിന്റെ അപകടം നാം തിരിച്ചറിയണം. രക്ഷകന്റെ അരികുപിടിച്ച് ഭയം നിറഞ്ഞ വാക്കും ചൊല്ലി നടക്കുകയും തന്നെത്തന്നെ നൽകാതിരിക്കാൻ ശ്രമിക്കുകയും

  • ഭക്ഷണവും മരുന്നും മുതൽ അജപാലന സൗകര്യം വരെ;  യുക്രേനിയൻ ജനതയ്ക്ക് 9.5  ദശലക്ഷം യൂറോ കൈമാറി കത്തോലിക്കാ സംഘടന

    ഭക്ഷണവും മരുന്നും മുതൽ അജപാലന സൗകര്യം വരെ;  യുക്രേനിയൻ ജനതയ്ക്ക് 9.5 ദശലക്ഷം യൂറോ കൈമാറി കത്തോലിക്കാ സംഘടന0

    വാഷിംഗ്ടൺ ഡി.സി: ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോൾ, യുദ്ധക്കെടുതിയിലായ യുക്രേനിയൻ ജനതയെ സഹായിക്കാൻ കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ഇതുവരെ കൈമാറിയത് 9.5 ദശലക്ഷത്തിൽപ്പരം യൂറോ. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന ‘എ.സി.എൻ’ യുക്രൈനിൽ നടപ്പാക്കുന്ന 292 പദ്ധതികൾ പതിനായിരങ്ങൾക്കാണ് അനുഗ്രഹമാകുന്നത്. യുക്രൈനിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസികൾക്ക് അജപാലന സൗകര്യം

  • യോനായുടെ അടയാളം

    യോനായുടെ അടയാളം0

    നിങ്ങളുടെ ജീവിതയാത്രയുടെ ദിശതന്നെ മാറ്റുന്നതാണ് മാനസാന്തരം. ജീവിതത്തിൽ ചെറിയൊരു അഡ്ജസ്റ്റ്മെന്റ് നടത്തുന്നതോ ധാർമിക മേഖലയിൽ ചില കാര്യങ്ങൾ തിരുത്തുന്നതോ അല്ല ഇത്. ക്രിസ്തുവിന് അനുരൂപപ്പെടുക. അവിടുന്ന് പറയുന്ന വഴിയേ യാത്രയാവുക. ഓരോ ചുവടിലും ആ നിതാന്ത പ്രകാശത്തിന്റെ വെളിച്ചത്തിൽ യാത്രചെയ്യുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 17 ഫെബ്രുവരി 2010) എത്രയോ വലിയ നിയോഗം കിട്ടിയവനായിരുന്നു യോന. എന്നിട്ടും അവൻ തിരഞ്ഞെടുത്തത് താർഷീഷിലേക്കുള്ള കപ്പലായിരുന്നു. നിയോഗം മറന്ന് യാത്ര ചെയ്തവന്റെ വഴിയിൽ സംഭവിച്ചതോ തീർത്തും ദൗർഭാഗ്യകരവും. തിരമാലകൾ ആഞ്ഞടിക്കുന്നു,

  • ഉറക്കത്തിലെ ശല്യക്കാരി!

    ഉറക്കത്തിലെ ശല്യക്കാരി!0

    ‘സഭയിലെ ആലസ്യം വലിയൊരു പ്രതിസന്ധിയാണ്. മന്ദതയും ജഡത്വവും കാര്യമായുണ്ട്. ഉണർന്നിരിക്കാൻ പ്രയാസം. അതുകൊണ്ടുതന്നെ, എന്തെങ്കിലും സ്ഥാനമോ സാധനമോ കിട്ടിയാൽ പിന്നെ അവിടെനിന്നും ഒരടി മുന്നോട്ടുവയ്ക്കില്ല. നന്മയ്ക്കുവേണ്ടിയുള്ള വിശ്രമരഹിതമായ അധ്വാനം അവൾ നടത്തണം. അങ്ങനെ, രക്ഷകന്റെ സഹനങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങാൻ തയാറാകണം. സഭ സുഖകരമായി വിശ്രമിക്കുമ്പോൾ അവളുടെ വിശ്വാസ്യത നഷ്ടമാകുന്നു.’ (ബെനഡിക്ട് 16-ാമൻ പാപ്പ, ഭൂമിയുടെ ഉപ്പ്, 2012) ആദിപാപം മനുഷ്യനിൽ ഏൽപ്പിച്ച ആഘാതങ്ങളിലൊന്നാണ് മയക്കം, പാപത്തിലുള്ള മയക്കം. ഈ മയക്കത്തിൽനിന്ന് മാനവരാശിയെ എഴുന്നേൽപ്പിക്കാനാണ് ദൈവപുത്രന്റെ ആഗമനം.

Latest Posts

Don’t want to skip an update or a post?