Follow Us On

03

August

2025

Sunday

  • ഹംഗറി ക്രിസ്ത്യൻ രാഷ്ട്രം തന്നെയെന്ന് ലോക ജനതയെ വീണ്ടും ഓർമിപ്പിച്ച് പ്രസിഡന്റ്  കാറ്റലിൻ നൊവാക്

    ഹംഗറി ക്രിസ്ത്യൻ രാഷ്ട്രം തന്നെയെന്ന് ലോക ജനതയെ വീണ്ടും ഓർമിപ്പിച്ച് പ്രസിഡന്റ് കാറ്റലിൻ നൊവാക്0

    ബുഡാപെസ്റ്റ്: നിർവചനം കൊണ്ടും പ്രവൃത്തികൊണ്ടും ഹംഗറി ഒരു ക്രിസ്ത്യൻ രാഷ്ട്രമാണെന്ന് വീണ്ടും ലോകജനതയെ ഓർമിപ്പിച്ച് ഹംഗേറിയൻ പ്രസിഡൻറ് കാറ്റലിൻ നൊവാക്. ഹംഗറിയുടെ ക്രിസ്ത്യൻ വേരുകളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ സമ്മേളിച്ച സിംപോസിയത്തിലാണ് അവർ ധീരവും ശക്തവുമായ ഈ പ്രസ്താവന നടത്തിയത്. ‘ബോണം കമ്മ്യൂൺ ഫൗണ്ടേഷ’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിംപോസിയത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പണ്ഡിതർ സന്നിഹിതരായിരുന്നു. ഹംഗറിയൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ക്രിസ്ത്യൻ മൂല്യങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് വിശദീകരിച്ച കറ്റാലിൻ, ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്കുവേണ്ടി

  • തേടിയത് കഴുതയെ, കിട്ടിയത് കിരീടം

    തേടിയത് കഴുതയെ, കിട്ടിയത് കിരീടം0

    ”ഞാനൊരു യുവാവായിരുന്ന കാലഘട്ടം. ഒരു വൈദികനാകണം എന്ന ആഗ്രഹം മനസിലെവിടെയോ ആദിമുതലുണ്ടായിരുന്നു. തുടര്‍ന്ന്, സെമിനാരിയില്‍ ആയിരുന്നപ്പോഴും യൂണിവേഴ്‌സിറ്റി പഠനം നടത്തുമ്പോഴും ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ യാത്ര ചെയ്യുമ്പോഴും എന്റെ ആഗ്രഹം എത്രകണ്ട് ഉറപ്പുള്ളതായിരുന്നു എന്നെനിക്കു കണ്ടെത്തേണ്ടിയിരുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കുമായിരുന്നു: ഈ മാര്‍ഗമാണോ യഥാര്‍ത്ഥത്തില്‍ ഞാന്‍ സ്വീകരിക്കേണ്ടത്? ഇതായിരുന്നോ എന്നെക്കുറിച്ചുള്ള ദൈവഹിതം? ദൈവത്തോടു വിശ്വസ്തനായിരിക്കാനും അവിടുത്തെ ശുശ്രൂഷയോടു പൂര്‍ണമായും സഹകരിക്കാനും എനിക്കു കഴിയുമോ? ഏറെ വെല്ലുവിളിയുണ്ട് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേരാന്‍. പിന്നീടു എനിക്കുറപ്പുകിട്ടി. ഇതാണ് എന്നെക്കുറിച്ചുള്ള ദൈവഹിതം. ഇതു

  • ദൈവത്തിന്റെ ചങ്ങാതിയാകാന്‍

    ദൈവത്തിന്റെ ചങ്ങാതിയാകാന്‍0

    ”ക്രിസ്ത്യാനി ആയിരിക്കുക എന്നാല്‍ ഒരു ധാര്‍മിക  തത്വത്തില്‍ പങ്കുചേരുന്നതോ, കുലീനമായൊരു ആശയം സ്വീകരിക്കുന്നതോ അല്ല, മറിച്ച് ഒരു വ്യക്തിയും ‘സംഭവു’മായി കണ്ടുമുട്ടുന്നതാണ്. ഇത്, ജീവിതത്തിന് പുതിയ ചക്രവാളം നല്‍കുന്നതും നിര്‍ണായകമായ ദിശാബോധം നല്‍കുന്നതുമാണ്. വിശ്വാസം എല്ലാത്തിലുമുപരി ഒരു ബന്ധമാണ്, ദൈവവുമായുള്ള ചങ്ങാത്തം.” (ബെനഡിക്ട് പതിനാറാമന്‍ പാപ്പ, ദൈവം സ്‌നേഹമാകുന്നു. 2005) ദൈവത്തിന്റെ ചങ്ങാതിയായിരിക്കുക ഭാഗ്യമാണ്. നിങ്ങളെ ഞാന്‍ ദാസരെന്നു വിളിക്കില്ല, സ്‌നേഹിതരെന്നേ വിളിക്കൂ എന്നു ക്രിസ്തു പറഞ്ഞതോര്‍ക്കുക. കടന്നുപോയ ബെനഡിക്ട് പാപ്പ ദൈവത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതുകൊണ്ടാണല്ലോ,

  • ഓർക്കുക, മിസ്സിസ് ലോത്തിനെ!

    ഓർക്കുക, മിസ്സിസ് ലോത്തിനെ!0

    ”കാലമുയർത്തുന്ന വെല്ലുവിളികൾക്കും നമ്മുടെ പരിമിതികൾക്കുമിടയിൽ തളർന്നുപോയേക്കാമെന്നത് വലിയ പ്രലോഭനമാണ്. ആത്യന്തികമായി, നാം ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്നത് മറക്കരുത്. നിറഞ്ഞ വിനയത്തിൽ നമുക്കാവുന്നത് നാം ചെയ്യുന്നു. ബാക്കിയെല്ലാം ദൈവകരങ്ങളിൽ അർപ്പിക്കുന്നു. നാമല്ല, ദൈവമാണ് പ്രപഞ്ചത്തിന്റെ നിയന്താവ്. അവിടുന്നു നൽകുന്ന ശക്തിയിൽ നമുക്കാവുന്ന ശുശ്രൂഷകളെല്ലാം നാം ചെയ്യുന്നു. ഇതെല്ലാം ചെയ്യുമ്പോഴും നാം പറഞ്ഞുകൊണ്ടേയിരിക്കണം: ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നു,” (2 കോറിന്തോസ് 5:14) (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005). ഈശോയുടെ ഓർമപ്പെടുത്തലാണ്, ‘ലോത്തിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് ഓർമിക്കുക,’

  • ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു

    ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു0

    വത്തിക്കാൻ സിറ്റി: ഇസ്ലാം തീവ്രവാദികളും സെക്കുലറിസ്റ്റുകളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആഗോള കത്തോലിക്കാ ജനസംഖ്യയിൽ സംഭവിക്കുന്നത് അത്ഭുതാവഹമായ വളർച്ച. കത്തോലിക്കരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏതാണ്ട് 18 മില്യൺ (1.8കോടി ) വർദ്ധനവാണ്. 2020ൽ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1,360 മില്യൺ (136 കോടി) ആയിരുന്നെങ്കിൽ 2021ൽ ഇത് 1,378 മില്യണായി (137.8 കോടി) ഉയർന്നു. മുൻവർഷത്തേക്കാൾ 1.3%ത്തിന്റെ വർദ്ധനവ്. വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ്,

  • യുദ്ധക്കെടുതിയിലായ യുക്രൈൻ ജനത്തിന് അന്നവും  അഭയവുമേകി പോളണ്ടിലെ  കത്തോലിക്കാ സഭ; ഇതുവരെ സഹായങ്ങൾ ലഭ്യമായത് 20 ലക്ഷത്തിൽപ്പരം പേർക്ക്

    യുദ്ധക്കെടുതിയിലായ യുക്രൈൻ ജനത്തിന് അന്നവും  അഭയവുമേകി പോളണ്ടിലെ കത്തോലിക്കാ സഭ; ഇതുവരെ സഹായങ്ങൾ ലഭ്യമായത് 20 ലക്ഷത്തിൽപ്പരം പേർക്ക്0

    ക്രാക്കോ: യുക്രൈനിലെ റഷ്യൻ ആക്രമണം ഒരു വർഷം പിന്നിടുമ്പോഴും, യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രേനിയൻ ജനതയ്ക്ക് എണ്ണമില്ലാത്തവിധം സഹായങ്ങൾ തുടർന്ന്‌ പോളണ്ടിലെ കത്തോലിക്കാ സഭ. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ലഭ്യമാക്കിയും അവരുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായുള്ള പദ്ധതികൾ നടപ്പാക്കിയും പോളണ്ടിലെ കത്തോലിക്കാ സഭ നടത്തുന്ന സേവനങ്ങൾ അന്താരാഷ്ട്രതലത്തിൽതന്നെ ചർച്ചയാണിന്ന്. യുദ്ധക്കെടുതികളിൽ പകച്ചുനിൽക്കുന്ന യുക്രേനിയൻ ജനതയ്ക്ക് പിന്തുണയും പ്രത്യാശയും പകരുന്ന പോളിഷ് ജനതയ്ക്ക് ഫ്രാൻസിസ് പാപ്പ നന്ദി രേഖപ്പെടുത്തിയതും ശ്രദ്ധേയമായി. യുദ്ധം പൊട്ടിപ്പുറപ്പെട്ട ദിനംതന്നെ, പോളിഷ് കത്തോലിക്കാ മെത്രാൻ

  • ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!

    ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!0

    ധാക്ക: രണ്ട് കന്യാസ്ത്രീകളുള്ള നിരവധി കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകും. ഒരുപക്ഷേ, മൂന്നോ നാലോ സന്യസ്തരുള്ള വീടുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിലെ അഞ്ച് പെൺമക്കളും സന്യസ്ത വിളി തിരഞ്ഞെടുത്ത കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അപ്രകാരമൊരു കുടുംബമുണ്ട് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ. വാർത്താ ഏജൻസിയായ ‘ഏജൻസിയ ഫീദെസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചറാണ്, അഞ്ച് പെൺമക്കളുടെയും ആഗ്രഹം തിരിച്ചറിഞ്ഞ് തിരുസഭാ ശുശ്രൂഷയ്ക്ക് സമർപ്പിച്ച ആ കുടുംബത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് കന്യാസ്ത്രീകൾ എന്ന്

  • ഭക്ഷിക്കാൻ കൊടുക്കുവിൻ

    ഭക്ഷിക്കാൻ കൊടുക്കുവിൻ0

    ‘നിങ്ങൾതന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുവിൻ (മത്തായി 14:16). ക്രിസ്തു അവരുടെ ഭൗതിക വിശപ്പിനെ ശ്രദ്ധിച്ചു. എന്നാൽ, വിശപ്പ് ഭൗതികതലത്തിൽ മാത്രമല്ല എന്നും അവൻ കണ്ടു. മനുഷ്യന് മറ്റേറെ സവിശേഷതകളുണ്ട്. അപ്പം മുറിച്ച് വിളമ്പാൻ ഏൽപ്പിച്ചത് ശിഷ്യരെയാണ്. ഇനിമുതൽ മനുഷ്യന്റെ വിശപ്പകറ്റാൻ ശിഷ്യർ നിലകൊള്ളണം. ദിവ്യകാരുണ്യത്തിൽ അപരന്റെ വിശപ്പകറ്റാനുള്ള അനുകമ്പ നിറഞ്ഞ പ്രവൃത്തികൾ ഉൾചേർന്നിട്ടുണ്ട്. വിശക്കുന്നവരെ പറഞ്ഞുവിടാൻ ശിഷ്യർ തിടുക്കം കൂട്ടുമ്പോൾ അവർക്കു ഭക്ഷിക്കാൻ നിങ്ങൾതന്നെ എന്തെങ്കിലും കൊടുക്കുവിൻ എന്നു പറയുന്ന യേശുവിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കണം.’ (ബെനഡിക്ട് പതിനാറാമൻ

Latest Posts

Don’t want to skip an update or a post?