Follow Us On

03

April

2025

Thursday

  • ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഇതാദ്യമായി നിത്യാരാധന ചാപ്പൽ ഒരുങ്ങുന്നു,  കൂദാശാ കർമം ജൂലൈ 30ന്

    ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഇതാദ്യമായി നിത്യാരാധന ചാപ്പൽ ഒരുങ്ങുന്നു, കൂദാശാ കർമം ജൂലൈ 30ന്0

    മാൻഹട്ടൻ: ഉറങ്ങാത്ത നഗരമെന്ന് ലോകം വിശേഷിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ പ്രഥമ നിത്യാരാധന ചാപ്പൽ ഒരുങ്ങുന്നു. ഡൊമിനിക്കൻ സന്യാസ സഭയ്ക്കു കീഴിലുള്ള ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ് ദൈവാലയത്തോട് ചേർന്ന് ഒരുങ്ങുന്ന നിത്യാരാധനാ ചാപ്പൽ ജൂലൈ 30ന് വിശ്വാസികൾക്കായി തുറന്നു നൽകും. രാപ്പകൽ ഭേദമെന്യേ ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യമുണ്ടാകുമെന്നതും ചാപ്പലിന്റെ സവിശേഷതയാണ്. സെന്റ് ജോസഫ് ദൈവാലയത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയെ തുടർന്നാകും ചാപ്പലിന്റെ കൂദാശാകർമം. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിക്ക് സമീപത്തായി ഉയരുന്ന നിത്യാരാധന ചാപ്പൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക്

  • ഭീകരരുടെ പിടിയിലും ഈശോയുടെ കരം വിട്ടില്ല, ‘കുട്ടിപ്പടയാളി’ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ0

    ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട്‌ ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. 1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം

  • ജനഹൃദയങ്ങൾ കീഴടക്കി ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ’ അമേരിക്കൻ തീയറ്ററുകളിൽ

    ജനഹൃദയങ്ങൾ കീഴടക്കി ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ’ അമേരിക്കൻ തീയറ്ററുകളിൽ0

    വത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്‌പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്. വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച

  • ലോക യുവജനസംഗമത്തിൽ പാപ്പയുടെ ആലിംഗനം ലഭിച്ച ഒൻപതു വയസുകാരൻ  ഇന്ന് വൈദീക വിദ്യാർത്ഥി!

    ലോക യുവജനസംഗമത്തിൽ പാപ്പയുടെ ആലിംഗനം ലഭിച്ച ഒൻപതു വയസുകാരൻ ഇന്ന് വൈദീക വിദ്യാർത്ഥി!0

    റിയോ ഡി ജനീറോ: ഒൻപതു വയസുകാരന്റെ ആഗ്രഹം, ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാശംസകൾ, ദൈവത്തിന്റെ തീരുമാനം ബ്രസീലിയൻ സ്വദേശിയായ നഥാൻ ഡി ബ്രിട്ടോ എന്ന യുവാവിന്റെ സെമിനാരി പ്രവേശനത്തെ അപ്രകാരം വിശേഷിപ്പിക്കാം. നഥാൻ ഡി ബ്രിട്ടോ എന്ന പേര് ഒരുപക്ഷേ, ആർക്കും ഓർമയുണ്ടാവില്ല. എന്നാൽ, 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് ഓടിയെത്തി, വൈദീകനാകണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ആ കുഞ്ഞിനെ ആർക്ക് മറക്കാനാകും? ആ ഒൻപതു വയസുകാരൻതന്നെ ഇപ്പോഴത്തെ സെമിനാരിക്കാരൻ നഥാൻ ഡി

Latest Posts

Don’t want to skip an update or a post?