ഫ്രാന്സിസ് മാര്പാപ്പ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Francis, VATICAN, WORLD
- April 21, 2025
വാഷിംഗ്ടൺ ഡി.സി: ഹോളിവുഡിലെ വിഖ്യാതമായ ‘ഇന്ത്യാന ജോൺസ്’ സീരീസിലെ ഏറ്റവും പുതിയ സിനിമയായ ‘ഇന്ത്യാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി’യെ പിന്തള്ളി ‘സൗണ്ട് ഓഫ് ഫ്രീഡം’ അമേരിക്കൻ ബോക്സ് ഓഫീസ് ഹിറ്റിൽ ഒന്നാമത്! മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന സിനിമയായ ‘സൗണ്ട് ഓഫ് ഫ്രീഡ’ത്തിൽ ജിം കവിയേസലാണ് നായകൻ. ബോക്സ് ഓഫീസ് കണക്കുപ്രകാരം റിലീസ് ചെയ്ത് രണ്ട് ദിനങ്ങൾക്കുള്ളിൽ ‘ഇന്ത്യാന ജോൺസ്’
മനാഗ്വേ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടവും രാജ്യത്തെ സഭാനേതൃത്വവും തമ്മിൽ നടത്തിയ ചർച്ചകൾ വിഫലം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയെ നിരന്തരം വിമർശിക്കുന്നതിനെ തുടർന്ന് 26 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരിസ് വീണ്ടും ജയിലിലേക്ക്. ബിഷപ്പ് ജയിൽ മോചിതനായെന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് അധികം വൈകാതെ പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ബിഷപ്പ് അൽവാരസ് ജയിലിലേയ്ക്ക മടങ്ങാൻ നിർബന്ധിതനായി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ‘ബിഷപ്പിനെ
മനാഗ്വേ: കത്തോലിക്കാ സഭയ്ക്കെതിരായ ആക്രമണം തുടരുന്ന നിക്കാരഗ്വയിൽ ഒർട്ടേഗാ ഭരണകൂടം കന്യാസ്ത്രീമഠത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ പുറത്താക്കിയെന്നും വസ്തുവകകൾ പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ. ‘സിസ്റ്റേഴ്സ് ഓഫ് ദ പുവർ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ കഴിഞ്ഞ ദിവസമാണ് നിക്കരാഗ്വൻ പൊലീസ് കന്യാസ്ത്രീമഠത്തിൽ അതിക്രമിച്ചു കയറി പുറത്താക്കിയത്. അഭിഭാഷകയും അന്വേഷകയുമായ മാർത്ത പട്രീഷ്യ മൊലിന തന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കോൺവെന്റിൽ പൊലീസ് അതിക്രമിച്ചു കയറുകയും സ്വത്തുവകകൾ കണ്ടുകെട്ടി കന്യാസ്ത്രീകളെ
മസാച്ചുസൈറ്റ്സ്: കലാപകലുഷിതമായ മണിപ്പൂരിനും അവിടത്തെ ജനതയ്ക്കുംവേണ്ടി പ്രാർത്ഥിക്കാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന ഓർമപ്പെടുത്തലോടെ ശാലോം ഫെസ്റ്റിവെൽ 2023ന് അമേരിക്കൻ നഗരമായ ബോസ്റ്റണിൽ തുടക്കമായി. സെന്റ് ജോസഫ് പാരിഷ് സെന്ററിൽ ബോസ്റ്റണിലെ ശാലോം ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യവേയാണ് മണിപ്പൂരിൽ സമാധാനം സാജാതമാകാൻവേണ്ടിയുള്ള പ്രാർത്ഥനകൾ ശക്തമാക്കാൻ ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തത്. ‘ക്രിസ്തുവിശ്വാസികൾ എന്ന നിലയിൽ മണിപ്പൂരിലെ സംഭവങ്ങൾ വെറുതെ കണ്ടുനിൽക്കാനോ കേട്ടുനിൽക്കാനോ സാധിക്കില്ല. ഈശോയുടെ മൗതീക ശരീരത്തിലെ അംഗങ്ങൾ എന്ന
ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിൽ മലയാളക്കരയുടെ അഭിമാനം വാനോളമുയർത്താൻ ജീസസ് യൂത്തിന്റെ സംഗീത ബാൻഡുകൾ ഒരുങ്ങുന്നു. 184 രാജ്യങ്ങളിൽനിന്ന് 15 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തെ (ഡബ്യു.വൈ.ഡി) സംഗീതസാന്ദ്രമാക്കാൻ ജീസസ് യൂത്തിന്റെ അഞ്ച് സംഗീത ബാൻഡുകൾക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ഇത്തവണത്തെ ലോകയുവജന സംഗമം. യു.എ.ഇയിൽനിന്നുള്ള ‘മാസ്റ്റർ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യു.കെയിൽനിന്നുള്ള ’99.വൺ’, ഭാരതത്തിൽ സജീവമായ ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്സ് ക്രിസ്റ്റി’
ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്. യു.കെയിലെ പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കാമ്പനാലെ, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് (ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിയോണ ബ്രൂസ് യു.കെയിലെ നയരൂപീകർത്താക്കൾക്കിടയിൽ വിതരണം ചെയ്തത്. ഹൈന്ദവർ ഭൂരിപക്ഷമായ മെയ്തേയ് വിഭാഗവും ക്രൈസ്തവർ
സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ
വത്തിക്കാൻ സിറ്റി: ഹെർണിയ ശസ്ത്രക്രിയയ്ക്കുശേഷം തന്നെ പരിചരിക്കുകയും ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്ത ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ജെമെല്ലി ആശുപത്രിക്ക് നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പ്രസിഡന്റ് ലിൻഡ ബോർഡോണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ കത്ത് എഴുതിയത്. ജൂൺ ഏഴിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ ജൂൺ 16നാണ് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഒമ്പതു ദിവസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജെമെല്ലി ആശുപത്രിയെ ‘കഷ്ടതയുടെയും പ്രത്യാശയുടെയും ഇടം’ എന്ന് വിശേഷിപ്പിച്ച പാപ്പ, തന്റെ സൗഖ്യത്തിൽ
Don’t want to skip an update or a post?