സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് ഭാര്യ ഉഷയും കാലക്രമത്തില് കടന്നുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്സ്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 31, 2025
ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട് ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. 1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം

വത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്. വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച

റിയോ ഡി ജനീറോ: ഒൻപതു വയസുകാരന്റെ ആഗ്രഹം, ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാശംസകൾ, ദൈവത്തിന്റെ തീരുമാനം ബ്രസീലിയൻ സ്വദേശിയായ നഥാൻ ഡി ബ്രിട്ടോ എന്ന യുവാവിന്റെ സെമിനാരി പ്രവേശനത്തെ അപ്രകാരം വിശേഷിപ്പിക്കാം. നഥാൻ ഡി ബ്രിട്ടോ എന്ന പേര് ഒരുപക്ഷേ, ആർക്കും ഓർമയുണ്ടാവില്ല. എന്നാൽ, 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് ഓടിയെത്തി, വൈദീകനാകണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ആ കുഞ്ഞിനെ ആർക്ക് മറക്കാനാകും? ആ ഒൻപതു വയസുകാരൻതന്നെ ഇപ്പോഴത്തെ സെമിനാരിക്കാരൻ നഥാൻ ഡി

ഒക്ലഹോമ: ഗർഭിണികളെയും അമ്മമാരെയും കുടുംബങ്ങളെയും ചേർത്തുപിടിച്ച്, അവർക്കുവേണ്ടി മാത്രമൊരു വെബ്സൈറ്റ് തയാറാക്കി ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്. ഗർഭധാരണം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ‘പ്രോ വുമൺ ആൻഡ് പ്രോ ലൈഫ്’ എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ജീവന്റെ മൂല്യത്തിന് വിലകൽപ്പിക്കുന്ന പ്രോ ലൈഫ് അമേരിക്ക കെട്ടിപ്പടുക്കുക എന്നതാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. പ്രശ്നസങ്കീർണമായതും മറ്റാരുടെയും പിന്തുണയില്ലാത്തതുമായ ഗർഭിണികൾക്കും അമ്മമാർക്കും ഈ വെബ്സൈറ്റ് വലിയ സഹായമാകുമെന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ടാണ് ഗവർണർ കെവിൻ ഇക്കാര്യം അറിയിച്ചത്.

ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (ഐ.പി.ടി.എഫ് 2023) ജൂലൈ 14 മുതൽ 16വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദൈവാലയത്തിൽ അരങ്ങേറും. ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. ടെക്സാസ്, ഒക്ലഹോമ റീജ്യണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്. 2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിന് ഇത് മൂന്നാം തവണയാണ്

വാഷിംഗ്ടൺ ഡി.സി: രാജ്യത്തിന്റെ പരമ്പരാഗത കുടുംബ, വിശ്വാസ മൂല്യങ്ങളിലേക്ക് സ്വയം സമർപ്പിക്കാൻ ജനങ്ങൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ‘ഫിഡിലിറ്റി മാസാചരണം പ്രഖ്യാപിക്കാൻ യു.എസ് കോൺഗ്രസിൽ ബിൽ അവതരണം. യു.എസ് ജനപ്രതിനിധി സഭാംഗം അലക്സ് മൂണിയാണ് പ്രസ്തുത ബില്ലിന്റെ അവതാരകൻ. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ വിശ്വാസം, കുടുംബം, ദേശസ്നേഹം എന്നിവയ്ക്കായി സ്വയം സമർപ്പിക്കുന്നതിലൂടെ യു.എസ് ജനത ഒരൊറ്റ ജനതയാകുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് പ്രസ്തുത ബിൽ അദ്ദേഹം അവതരിപ്പിച്ചത്. വിശ്വാസം, കുടുംബം, ദേശസ്നേഹം എന്നീ മൂല്യങ്ങളിലുള്ള കൂട്ടായ്മയെ ആശ്രയിച്ചാണ് ഒരു രാജ്യമെന്ന

വാഷിംഗ്ടൺ ഡി.സി: ഹോളിവുഡിലെ വിഖ്യാതമായ ‘ഇന്ത്യാന ജോൺസ്’ സീരീസിലെ ഏറ്റവും പുതിയ സിനിമയായ ‘ഇന്ത്യാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി’യെ പിന്തള്ളി ‘സൗണ്ട് ഓഫ് ഫ്രീഡം’ അമേരിക്കൻ ബോക്സ് ഓഫീസ് ഹിറ്റിൽ ഒന്നാമത്! മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന സിനിമയായ ‘സൗണ്ട് ഓഫ് ഫ്രീഡ’ത്തിൽ ജിം കവിയേസലാണ് നായകൻ. ബോക്സ് ഓഫീസ് കണക്കുപ്രകാരം റിലീസ് ചെയ്ത് രണ്ട് ദിനങ്ങൾക്കുള്ളിൽ ‘ഇന്ത്യാന ജോൺസ്’

മനാഗ്വേ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടവും രാജ്യത്തെ സഭാനേതൃത്വവും തമ്മിൽ നടത്തിയ ചർച്ചകൾ വിഫലം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയെ നിരന്തരം വിമർശിക്കുന്നതിനെ തുടർന്ന് 26 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരിസ് വീണ്ടും ജയിലിലേക്ക്. ബിഷപ്പ് ജയിൽ മോചിതനായെന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് അധികം വൈകാതെ പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ബിഷപ്പ് അൽവാരസ് ജയിലിലേയ്ക്ക മടങ്ങാൻ നിർബന്ധിതനായി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ‘ബിഷപ്പിനെ
Don’t want to skip an update or a post?