കാലിഫോര്ണിയ കാട്ടുതീ മാരകമായി പടരുന്നു; വത്തിക്കാന് സന്ദര്ശനം റദ്ദാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- January 11, 2025
വാഷിംഗ്ടൺ ഡി.സി: അവിസ്മരണീയവും ഭക്തിനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് യു.എസ് തലസ്ഥാന നഗരിയിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. കത്തോലിക്കാ സംഘടനായ ‘ഒപ്പുസ്‌ദേയി’ നേതൃത്വം നൽകുന്ന ‘കാത്തലിക് ഇൻഫർമേഷൻ സെന്ററി’ന്റെ (സി.ഐ.സി) ആഭിമുഖ്യത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. അമേരിക്കൻ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസിനു സമീപത്തുകൂടി ഇതാദ്യമായാണ് ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ജപമാല കരങ്ങളിലേന്തിയും ദിവ്യകാരുണ്യ നാഥന് സ്തുതിയാരാധനകൾ അർപ്പിച്ചും വാഷിംഗ്ടൺ ഡി.സിയുടെ നഗരനിരത്തിലൂടെ നൂറൂകണക്കിനാളുകൾ നടന്നുനീങ്ങുന്ന കാഴ്ച വിശ്വാസപ്രഘോഷണത്തിന്റെ നേർസാക്ഷ്യംകൂടിയായി മാറി. ‘കാത്തലിക് ഇൻഫർമേഷൻ സെന്റർ’ ഡയറക്ടർ
വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്
ബെയ്ജിംഗ്: വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’. ചൈനയിലെ വിശ്വാസീസമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 21 മുതൽ 28വരെയാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്. ‘ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളാൾ ദിനമായ മേയ് 24 ചൈനയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ
ടെക്‌സസ്: താരപദവിയും വലിയ സാമ്പത്തിക നേട്ടങ്ങളും വച്ചുനീട്ടുന്ന പ്രൊഫഷണൽ ബേസ്‌ബോൾ രംഗത്തെ പ്രലോഭനങ്ങളോട് വിടപറഞ്ഞ് പൗരോഹിത്യം തിരഞ്ഞെടുത്ത ലൂക്ക് പ്രിഹോഡയെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ടെക്‌സസിലെ വിക്‌ടോറിയ രൂപതയ്ക്കുവേണ്ടി ഇക്കഴിഞ്ഞ ദിവസമാണ് ലൂക്ക് പ്രിഹോഡ പൗരോഹിത്യം സ്വീകരിച്ചത്. കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് വിക്ടറിയിൽ ബിഷപ്പ് ബ്രണ്ടൻ ജെ കാഹിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. ടെക്‌സസ് എയർഹോഗ്‌സ്, എഡിൻബർഗ് കൊയോട്ടസ് എന്നിവയുൾപ്പെടെയുള്ള അറിയപ്പെടുന്ന ടീമുകളുകളുടെ ബേസ്‌ബോൾ കളിക്കാരാനായിരുന്ന ലൂക്ക് പ്രിഹോഡ, സെമിനാരിയിൽ ചേരുംമുമ്പ് ബേസ്‌ബോൾ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
കൊളംബിയ: തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിതിക്കുംവേണ്ടി പാർലമെന്റ് മന്ദിരത്തിൽ ജപമാല അർപ്പണം ക്രമീകരിച്ച് കൊളംബിയൻ പാർലമെന്റ് അംഗങ്ങൾ. പാർലമെന്റിലെ അധോസഭയായ ‘കൊളംബിയൻ ചേംബർ ഓഫ് റെപ്രസന്റേറ്റീവിലെ അംഗങ്ങളാണ്, തങ്ങളുടെ സമ്മേളനവേദിയായ എലിപ്റ്റിക്കൽ ഹാളിലാണ് ജപമാല അർപ്പണം നടത്തിയത്. ഫാത്തിമാ മാതാവിന്റെ തിരുരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജപമാല അർപ്പണം. നിരവധി പാർലമെന്റേറിയന്മാർ പങ്കെടുത്ത ജപമാല പ്രാർത്ഥന ‘യൂണിയൻ ഫാമിലിയ’ എന്ന യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും ശ്രദ്ധേയമായി. ജപമാല പ്രാർത്ഥനക്കുശേഷം പാർല്ലമെന്റംഗം ലൂയിസ് മിഗ്വൽ ലോപ്പസ് അരിസ്റ്റിസാബൽ തന്റെ
വത്തിക്കാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ‘ലോക യുവജന ദിനം 2023’ന്റെ സ്മാരക സ്റ്റാംപ് തയാറാക്കി വത്തിക്കാൻ. ഇറ്റാലിയൻ ആർടിസ്റ്റ് സ്റ്റെഫാനോ മോറി രൂപകൽപ്പന ചെയ്ത സ്റ്റാംപ്, അൽമായർക്കും ജീവനും കുടുംബങ്ങൾക്കുംവേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോകയുവജന സംഗമ ദിനങ്ങൾ. ഉത്കണ്ഠയോടെയല്ല, മറിച്ച് സന്നദ്ധതയോടെ വിവേകത്തിന്റെ പാത പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ യുവജനദിന സന്ദേശത്തിലൂന്നിയാണ് സ്റ്റാംപ് ഒരുക്കിയിരിക്കുന്നത്. ഒരു
ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ ജിം കവിയേസലാണ് നായകൻ. ജൂലൈ നാലിന് സിനിമ തീയറ്ററുകളിലെത്തും. മനുഷ്യക്കടത്തിന് ഇരയായ കുട്ടികളെ രക്ഷിക്കുന്ന ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകൻകൂടിയാണ് 10 വർഷക്കാലം യു.എസ് സൈന്യത്തിൽ സ്‌പെഷൽ ഏജന്റുമായിരുന്ന
ഒട്ടാവ: ഗർഭച്ഛിദ്രത്തിനും ദയാവധത്തിനുമെതിരായ നിലപാടുകൾ ആവർത്തിച്ചുറപ്പിച്ച, ആയിരങ്ങൾ അണിചേർന്ന ‘നാഷണൽ മാർച്ച് ഫോർ ലൈഫി’ന് സാക്ഷ്യം വഹിച്ച് കനേഡിയൻ തലസ്ഥാന നഗരിയായ ഒട്ടാവ. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർവരെയുള്ളവരുടെ സാന്നിധ്യംതന്നെയായിരുന്നു കനേഡിയൻ മാർച്ച് ഫോർ ലൈഫിന്റെ പ്രധാന സവിശേഷത. ‘ദൃഢമായി നിലയുറപ്പിക്കുക’ എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം. പാർലമെന്റ് ഹില്ലിൽ സംഘടിപ്പിച്ച പ്രാർത്ഥനകൾക്കും വിവിധ പ്രോ ലൈഫ് നേതാക്കളുടെ അഭിസംബോധനകൾക്കും ശേഷമായിരുന്നു നഗര കേന്ദ്രത്തിലൂടെ മാർച്ച് ഫോർ ലൈഫ് ആരംഭിച്ചത്. ‘നാം മുന്നോട്ട് നീങ്ങുന്നു,’ എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട്
Don’t want to skip an update or a post?