സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് ഭാര്യ ഉഷയും കാലക്രമത്തില് കടന്നുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്സ്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 31, 2025

ലോസ് ആഞ്ചലസ്: അക്രമിയുടെ വെടിയേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടമായ യു.എസ് സ്വദേശി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് അതിരൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച സീസർ ഗലനാണ് ആ നവവൈദീകൻ. ‘ഫ്രയേഴ്‌സ് ഓഫ് ദ സിക്ക് പുവർ ഓഫ് ലോസ് ആഞ്ചലസ്’ എന്ന സന്യാസസഭയിൽ സന്യാസവ്രതം സ്വീകരിച്ച് ശുശ്രൂഷ ചെയ്തിരുന്ന ബ്രദർ സീസർ ജൂൺ ആദ്യവാരമാണ് ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ആക്രമിയുടെ വെടിയുണ്ടയേൽപ്പിച്ച മുറിവിനാൽ ജീവിതം ചക്രക്കസേരയിലേക്ക് ചുരുക്കേണ്ടിവന്നെങ്കിലും തന്നെക്കുറിച്ചുള്ള ദൈവഹിതം

ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.

ലിസ്ബൺ: ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ലോക യുവജന സംഗമത്തിലെ പേപ്പൽ സാന്നിധ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ ശക്തമാകുമ്പോഴും സംഘാടക സമിതിക്ക് സംശയമില്ല, പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വന്നെത്തും! ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ‘പാപ്പയുടെ ശാരീരിക പരിമിതികൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇക്കാലമത്രയും നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിലുള്ള ഒരു യൂത്ത് ഡേ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, മറ്റൊരു പ്ലാനും നിലവിലില്ല,’

ലിസ്ബൺ: ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന് (WYD) കത്തോലിക്കാ വിശ്വാസീസമൂഹം ദിനങ്ങൾ എണ്ണി കാത്തിരിക്കവേ ഇതാ ഒരു അഭിമാന വാർത്ത: ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ യൂറോപ്പ്യൻ രാജ്യമായ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 17-ാമത് ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയ പാർട്ണറാകാൻ ‘ശാലോം വേൾഡ്’. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പോർച്ചുഗൽ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിയുമായി ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച്

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിക്കൊണ്ട് യു.എസ് സുപ്രീം കോടതി 1973ൽ പുറപ്പെടുവിച്ച കുപ്രസിദ്ധ വിധി യു.എസ് സുപ്രീം കോടതിതന്നെ തിരുത്തിയതിന്റെ ഒന്നാം വാർഷികം അർത്ഥപൂർണമായി ആഘോഷിക്കാൻ തയാറെടുത്ത് യു.എസിലെ പ്രോ ലൈഫ് സംഘടനകൾ. ‘നാഷണൽ സെലിബ്രേറ്റ് ലൈഫ് ഡേ റാലി’ എന്ന പേരിൽ വമ്പൻ പ്രോ ലൈഫ് റാലിയാണ് അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്നത്. ജൂൺ 24ന് നടക്കുന്ന റാലിയിൽ ആയിരങ്ങൾ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ. ‘സ്റ്റുഡന്റ്‌സ് ഫോർ ലൈഫ് ഓഫ് അമേരിക്ക’ എന്ന

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാനും വിശ്വവിഖ്യാത മരിയൻ തീർത്ഥാടനകേന്ദ്രമായ ഫാത്തിമ സന്ദർശിക്കാനുമായി ഫ്രാൻസിസ് പാപ്പ ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തും. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ നടക്കുന്ന ലോകയുവജന സംഗമത്തിലെ നാല് ദിനങ്ങളിലും യുവതയ്‌ക്കൊപ്പം ചെലവിടുന്ന പാപ്പ, ഓഗസ്റ്റ് അഞ്ചിനാണ് ഫാത്തിമയിലെത്തുന്നത്. പോർച്ചുഗൽ പര്യടനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ലിസ്ബണിനും ഫാത്തിമയ്ക്കും പുറമെ കസ്‌കയിസിലും പാപ്പ സന്ദർശനം നടത്തും. ഓഗസ്റ്റ് രണ്ട് രാവിലെ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 16ന്. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 143-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം

ഇന്ത്യാനപോളിസ്: അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻസൗത്ത് ബെൻഡ് രൂപതയുടെ അജപാലകഗണത്തിലേക്ക് ഈ വർഷം ഏഴ് നവവൈദീകർ. ഇക്കഴിഞ്ഞ ദിവസം ഫോർട്ട് വെയ്നിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ ബിഷപ്പ് കെവിൻ സി റോഡ്സിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയായിരുന്നു തിരുപ്പട്ട സ്വീകരണം. ഒരു വർഷം ഏഴ് നവവൈദീകർ എന്നത് ഒരുപക്ഷേ, കേരളത്തിലെ രൂപതകളെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയായിരിക്കില്ല. എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലെയും സ്ഥിതി അപ്രകാരമല്ല. അതുകൊണ്ടുതന്നെ അമേരിക്കയിലെ താരതമ്യേന വലുപ്പം കുറഞ്ഞ, വിശ്വാസികളുടെ എണ്ണം
Don’t want to skip an update or a post?