ഫ്രാന്സിസ് മാര്പാപ്പ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Francis, VATICAN, WORLD
- April 21, 2025
വത്തിക്കാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ‘ലോക യുവജന ദിനം 2023’ന്റെ സ്മാരക സ്റ്റാംപ് തയാറാക്കി വത്തിക്കാൻ. ഇറ്റാലിയൻ ആർടിസ്റ്റ് സ്റ്റെഫാനോ മോറി രൂപകൽപ്പന ചെയ്ത സ്റ്റാംപ്, അൽമായർക്കും ജീവനും കുടുംബങ്ങൾക്കുംവേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോകയുവജന സംഗമ ദിനങ്ങൾ. ഉത്കണ്ഠയോടെയല്ല, മറിച്ച് സന്നദ്ധതയോടെ വിവേകത്തിന്റെ പാത പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ യുവജനദിന സന്ദേശത്തിലൂന്നിയാണ് സ്റ്റാംപ് ഒരുക്കിയിരിക്കുന്നത്. ഒരു
ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ ജിം കവിയേസലാണ് നായകൻ. ജൂലൈ നാലിന് സിനിമ തീയറ്ററുകളിലെത്തും. മനുഷ്യക്കടത്തിന് ഇരയായ കുട്ടികളെ രക്ഷിക്കുന്ന ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകൻകൂടിയാണ് 10 വർഷക്കാലം യു.എസ് സൈന്യത്തിൽ സ്‌പെഷൽ ഏജന്റുമായിരുന്ന
ഒട്ടാവ: ഗർഭച്ഛിദ്രത്തിനും ദയാവധത്തിനുമെതിരായ നിലപാടുകൾ ആവർത്തിച്ചുറപ്പിച്ച, ആയിരങ്ങൾ അണിചേർന്ന ‘നാഷണൽ മാർച്ച് ഫോർ ലൈഫി’ന് സാക്ഷ്യം വഹിച്ച് കനേഡിയൻ തലസ്ഥാന നഗരിയായ ഒട്ടാവ. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർവരെയുള്ളവരുടെ സാന്നിധ്യംതന്നെയായിരുന്നു കനേഡിയൻ മാർച്ച് ഫോർ ലൈഫിന്റെ പ്രധാന സവിശേഷത. ‘ദൃഢമായി നിലയുറപ്പിക്കുക’ എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം. പാർലമെന്റ് ഹില്ലിൽ സംഘടിപ്പിച്ച പ്രാർത്ഥനകൾക്കും വിവിധ പ്രോ ലൈഫ് നേതാക്കളുടെ അഭിസംബോധനകൾക്കും ശേഷമായിരുന്നു നഗര കേന്ദ്രത്തിലൂടെ മാർച്ച് ഫോർ ലൈഫ് ആരംഭിച്ചത്. ‘നാം മുന്നോട്ട് നീങ്ങുന്നു,’ എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട്
വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള വനിതകളുടെ ജപമാല യജ്ഞത്തിന് (റോസറി റാലി) ഇനി മണിക്കൂറുകൾ മാത്രം. ഫാത്തിമാ മാതാവിന്റെ തിരുനാളായ മേയ് 13നാണ് പൊതുനിരത്തുകൾ സവിശേഷമായജപമാല യജ്ഞത്തിന് വേദിയാകുന്നത്. 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം റോസറി റാലിക്ക് ഉറപ്പായിട്ടുണ്ടെന്നും സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. പോളണ്ടിലും ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും പതിവായി മാറിയ സ്ത്രീകളുടെ ജപമാല യജ്ഞം ഇത് രണ്ടാം തവണയാണ് ആഗോളതലത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. 2022ലെ അമലോത്ഭവ തിരുനാൾ (ഡിസംബർ എട്ട്) ദിനത്തിലായിരുന്നു
വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്‌സ് രക്തസാക്ഷികളെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെയും കത്തോലിക്കാ സഭയുടെയും ആത്മീയ കൂട്ടായ്മയുടെ അടയാളമായാണ് ഈ നടപടി. കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ തലവൻ പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനുമായി വേദി പങ്കിട്ടുകൊണ്ടായിരുന്നു പാപ്പയുടെ പ്രഖ്യാപനം. റഷ്യൻ, ജോർജിയ, ഗ്രീക്ക്, അർമേനിയൻ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള ചില രക്തസാക്ഷികളെ കത്തോലിക്കാ സഭയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ രക്തസാക്ഷികളെ
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലുടനീളമുള്ള മുന്നൂറിൽപ്പരം ജയിലുകളിൽ ‘ദ ചോസൺ’ പരമ്പര പ്രദർശിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ ക്രിസ്ത്യൻ പ്രിസൺ മിനിസിട്രി. ‘കം ആൻഡ് സീ’ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രിസൺ ഫെലോഷിപ്പാണ് യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള പരമ്പര ജയിൽ അന്തേവാസികൾക്കായി സൗജന്യമായി പ്രദർശിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടിയിൽ വലിയ സ്വാധീനം ചെലുത്തിയ ഈ പരമ്പര രാജ്യത്ത് തടവിലാക്കപ്പെട്ട പതിനായിരക്കണക്കിനാളുകളുടെ ജീവിതം മാറ്റി മറിക്കാൻ വഴിയാകുമെന്ന പ്രതീക്ഷയിലാണ് പ്രിസൺ ഫെലോഷിപ്പ്. 2020ൽ കൊവിഡ് കാലഘട്ടത്തിലാണ് തടവുകാർക്ക് വിശ്വാസാധിഷ്ഠിത ബോധ്യം നൽകുന്നതിനായി പ്രിസൺ
ന്യൂഡല്ഹി: കലാപത്തെതുടര്ന്ന് മണിപ്പൂരില്നിന്നും പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതിനും ആരാധനാലയങ്ങള് സംരക്ഷിക്കുന്നതിനും സര്ക്കാര് അടിയന്തിര നടപടികള് സ്വീകരിക്കണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിര്ദ്ദേശിച്ചു. മണിപ്പൂരില് നടന്ന അക്രമങ്ങളെക്കുറിച്ച് എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ഒരു ഗോത്രവര്ഗ സംഘടന സമര്പ്പിച്ച പൊതുതാല്പര്യ ഹര്ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഈ നിര്ദ്ദേശം നല്കിയത്. ഏതെങ്കിലുമൊരു വിഭാഗത്തെ പട്ടികജാതിയോ പട്ടികവര്ഗമായോ പ്രഖ്യാപിക്കേണ്ടതു രാഷ്ട്രപതിയാണെന്നും ഹൈക്കോടതി അല്ലെന്നും കോടതി വ്യക്തമാക്കി. ക്യാമ്പുകളില് കഴിയുന്നവര്ക്ക് അടിസ്ഥാന സൗകര്യങ്ങള് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്ക്
മിനിസോട്ട: കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാൻ വിശേഷാൽ ജപമാല അർപ്പണത്തിന് ആഹ്വാനം ചെയ്ത് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും ബിഷപ്പുമായ റോബർട്ട് ബാരൻ. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കവും ഭക്തിയും പ്രകടിപ്പിക്കുന്ന ഈ മേയ് മാസത്തിൽ പ്രസ്തുത നിയോഗത്തിനായി 10,000 ജപമാലകൾ അർപ്പിക്കാനാണ് അമേരിക്കയിലെ വിനോന റോച്ചസ്റ്റർ രൂപതാധ്യക്ഷൻ കൂടിയായ ബിഷപ്പ് ബാരന്റെ ആഹ്വാനം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘10,000 ജപമാല ചൊല്ലി പ്രാർത്ഥിക്കുകയെന്നത്
Don’t want to skip an update or a post?