Follow Us On

23

November

2024

Saturday

  • ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി

    ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി0

    ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ.  എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി  ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.

  • മിസ്റ്റർ ജോൺ പ്രിഡ്മോർ, ക്രിസ്തുവിൽ ഉയിർത്തെഴുന്നേറ്റ അധോലോക നായകൻ!0

    ക്രിസ്തുവിന്റെ സുവിശേഷവുമായി ലോകം ചുറ്റുന്ന മുൻ അധോലോക നായകനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഇംഗ്ലീഷുകാരനായ ജോൺ പ്രിഡ്മോർ. പ്രിഡ്‌മോർ എങ്ങനെ അധോലോക നായകനായി, അവിടെനിന്ന് എപ്രകാരം ഉയിർത്തെഴുന്നേറ്റു എന്നുകൂടി അറിയുന്നത് ഉചിതമായിരിക്കും, കുടുംബത്തകർച്ചകൾ സാധാരണമാകുന്ന ഇക്കാലത്ത് വിശേഷിച്ചും. ‘എല്ലാ ദിവസത്തെയുംപോലെ അന്നും ഞാൻ ഉറങ്ങാൻ കിടക്കയിലേക്ക് വന്നു. പതിവുപോലെ മമ്മാ എന്റെ ബെഡ്ഡിനരികിലെത്തി. മമ്മ എന്നെ കിടക്കയിൽ കിടത്തി പുതപ്പിക്കുന്നതിനിടയിൽ ഡാഡിയും അവിടേക്കുവന്നു. ഡാഡിയുടെ മുഖം ആകെ അസ്വസ്ഥമായിരുന്നു. ഞാൻ ഡാഡിയോട് ഗുഡ്‌നൈറ്റ് പറഞ്ഞെങ്കിലും അതിനു മറുപടി പറയാതെ

  • ഈസ്റ്റർ, നമുക്കും ഉയിർക്കാനുള്ള സുദിനം!

    ഈസ്റ്റർ, നമുക്കും ഉയിർക്കാനുള്ള സുദിനം!0

    ”നമ്മുടെ ഹൃദയങ്ങളിൽ ആനന്ദവും ദുഃഖവുമുണ്ട്. നമ്മുടെ മുഖങ്ങളിൽ പുഞ്ചിരിയും കണ്ണീരുമുണ്ട്. ഈ ലോക ജീവിതത്തിന്റെ ഒരു സത്യമായ അവസ്ഥയാണത്. എന്നാൽ, ക്രിസ്തു ഉത്ഥാനം ചെയ്തു, അവിടുന്ന് ഇന്നും ജീവിക്കുന്നു, അവിടുന്ന് നമ്മോടോപ്പം ചരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഈ ലോകത്തിൽ നമ്മുടെ ദൗത്യങ്ങൾ ഗാനങ്ങളാലപിച്ചും പുഞ്ചിരിച്ചും നാം ചെയ്തു തീർക്കുമ്പോഴും സ്വർത്തിലാണ് കണ്ണുറപ്പിക്കുന്നത്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഈസ്റ്റർ സന്ദേശം, 2011) നിങ്ങൾ അത്ഭുതപ്പെടേണ്ട. കുരിശിൽ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർത്തെഴുന്നേറ്റു. അവൻ ഇവിടെയില്ല.

  • ക്രിസ്തുവിന്റെ ഉത്ഥാനം പരമമായ സത്യമാണ്, എന്തുകൊണ്ടെന്നാൽ…0

    യേശു ഉയിർത്തെഴുന്നേറ്റത് ഒരു സത്യമല്ലെങ്കിൽ, ക്രിസ്തുമതം എന്നത് കള്ളത്തരത്തിൽ പണിതുയർത്തിയ ചീട്ടുകൊട്ടാരമാകും. അങ്ങനെയെങ്കിൽ ഈ ചീട്ടുകൊട്ടാരം ഒരിക്കലും രണ്ടായിരം വർഷം പിന്നിട്ട് ഇന്നും നിലനിൽക്കുമായിരുന്നില്ല-  വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ഈസ്റ്റർ സന്ദേശം അസത്യത്തിനും അന്ധകാരത്തിനും മരണത്തിനുമെതിരെയുള്ള വിജയമാണ് യേശുവിന്റെ ഉത്ഥാനം. യേശുനാഥൻ നേടിയെടുത്ത ഈ വിജയമാണ് ഉയിർപ്പ് തിരുനാളിലൂടെ നാം ആഘോഷിക്കുന്നത്. യേശുവിന്റെ ജനനവും ജീവിതവും പീഡാസഹനങ്ങളും കുരിശുമരണവുമൊക്കെ ചരിത്ര സംഭവങ്ങളായി ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. എന്നാൽ യേശുവിന്റെ ഉത്ഥാനത്തെ ഒരു സത്യമായി അംഗീകരിക്കാൻ

  • അന്ത്യത്താഴത്തിന് ക്രിസ്തു ഉപയോഗിച്ച കാസ വാലൻസിയയിൽ!0

    സ്‌പെയിനിലെ വാലൻസിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന കാസ, ക്രിസ്തു അന്ത്യഅത്താഴത്തിന് ഉപയോഗിച്ചതാണോ? ശാസ്ത്രത്തിന് അക്കാര്യത്തിൽ ഇതുവരെ തീർപ്പുപറയാൻ സാധിച്ചിട്ടില്ലെങ്കിലും പാരമ്പര്യ വിശ്വാസപ്രകാരം അത് അന്ത്യ അത്താഴത്തിന് ഉപയോഗിച്ച കാസതന്നെ. ഈസ്റ്ററിന് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ വാലൻസിയയിലെ കാസയുടെ ചരിത്രത്തിലൂടെ ഒരു യാത്ര. 1744 ഏപ്രിൽ മൂന്ന്- ദുഃഖവെള്ളി. സ്‌പെയിനിലെ വാലൻസിയാ കത്തീഡ്രലിലെ പുരോഹിതനായിരുന്ന കാനോൻ ഡോൺ വിൻസെന്റ് ഫ്രിഗോള ബ്രിസുവേലിന്റെ ജീവിതത്തിലെ ഏറ്റവും അഭിശപ്തമായ ദിനം. കത്തീഡ്രലിന് സമീപമുള്ള ചാപ്പലിൽനിന്ന് വൈഢൂര്യം പതിച്ച ഒരു കാസ പ്രധാന അൾത്താരയിലേക്കു കൊണ്ടുവരവേ

  • മാനോപ്പെലോയിലെ തിരുക്കച്ചയിൽ കാണാം ഉത്ഥിതന്റെ തിരുമുഖം!0

    ടൂറിനിലെ തിരുക്കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്‌ക്കാരമാണ്. ഇറ്റലിയിലെ മാനോപ്പെലോയിൽ സൂക്ഷിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ പട്ടുതൂവാലയുടെ ചരിത്രവഴികളിലൂടെ യാത്രചെയ്യാം, ഉയിർപ്പിന് തിരുനാളിന് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ. ഇറ്റലിയിലെ മാനോപ്പെലോ എന്നഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സംരക്ഷിച്ചിട്ടുണ്ട്. ടൂറിനിലെ കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്‌ക്കാരമാണ്. പുരാതന പൗരസ്ത്യ ക്രൈസ്തവ കേന്ദ്രമായിരുന്ന എദ്ദേസയിലെ കുമീലിയയിൽനിന്ന് ഇറ്റലിയിലെ മാനോപ്പെലോയിലെത്തിയ ‘ക്രിസ്തുമുഖ’ത്തിന്റെ അത്ഭുതങ്ങൾ പങ്കുവെക്കുന്ന പരമാർത്ഥങ്ങൾ വിശ്വാസതലത്തിൽ ചിന്തോദ്ദീപകങ്ങളാണ്.

  • കാൽകഴുകുന്ന പൗരോഹിത്യം

    കാൽകഴുകുന്ന പൗരോഹിത്യം0

    ”തന്നെത്തന്നെ ശൂന്യനാക്കാൻ നിരന്തരം ശ്രമിക്കാത്ത ഒരു പുരോഹിതന് ദൈവവചനത്തിന്റെ ശുശ്രൂഷ ആധികാരികമായി ചെയ്യാനാകില്ല. സ്വയം ശൂന്യവത്ക്കരിക്കുമ്പോൾ പതുക്കെപ്പതുക്കെ അയാൾ അപ്പസ്തോലനൊപ്പം പറയാൻ പ്രാപ്തമാകും: ‘ഇനിമുതൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്.’ പുരോഹിതൻ വചനമല്ല, എന്നാൽ അവൻ വചനത്തിന്റെ ശബ്ദമാണ്. ദൈവവചനത്തിന്റെ ശബ്ദമാകാൻ സാരമായ വിധത്തിൽ ക്രിസ്തുവിൽ തന്നെത്തന്നെ നഷ്ടമാക്കണം. ജീവിതം മുഴുവൻ ക്രിസ്തുവിന്റെ മരണോത്ഥാനത്തിലുള്ള പങ്കുപറ്റലാകണം: ക്രിസ്തുവിന്റെ ധാരണ, അവിടുത്തെ സ്വാതന്ത്ര്യം അവിടുത്തെ ഹിതം. ജീവിതം ഒരു സജ്ജീവ ബലിയാക്കുക. ക്രിസ്തുവിന്റെ സഹനത്തിലും ശൂന്യമാക്കുന്ന പ്രക്രിയയിലും

  • സ്വവർഗ വിവാഹം: സഭയ്‌ക്കൊപ്പം ഉറച്ചുനിന്നു, ജോലി നഷ്ടമായി; കത്തോലിക്കാ വൈദീകന് 12,000 ഡോളർ നഷ്ടടപരിഹാരം നൽകി ആശുപത്രി അധികൃതർ

    സ്വവർഗ വിവാഹം: സഭയ്‌ക്കൊപ്പം ഉറച്ചുനിന്നു, ജോലി നഷ്ടമായി; കത്തോലിക്കാ വൈദീകന് 12,000 ഡോളർ നഷ്ടടപരിഹാരം നൽകി ആശുപത്രി അധികൃതർ0

    യു.കെ: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ ലണ്ടൻ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട കത്തോലിക്കാ വൈദീകൻ പാട്രിക് പുള്ളിസിനോക്ക് നഷ്ടപരിഹാരം നൽകി ആശുപത്രി അധികൃതർ. പീഡനം, മതപരമായ വിവേചനം, ഇരയാക്കൽ എന്നിവയുടെ പേരിൽ എൻ.എച്ച്എസിനെതിരെ കേസുകൊടുത്ത ഫാ. പാട്രികിന് ഏകദേശം 12,000 ഡോളർ നഷ്ടപരിഹാരമാണ് സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് നല്കിയത്. സൗത്ത് വെസ്റ്റ് ലണ്ടനിലെയും സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് ട്രസ്റ്റിലെയും താൽക്കാലിക

Latest Posts

Don’t want to skip an update or a post?