ഭീകരാക്രമണം ജമ്മു-ശ്രീനഗര് ബിഷപ് അപലപിച്ചു
- Featured, INDIA, LATEST NEWS
- May 2, 2025
യു.കെ: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ ലണ്ടൻ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട കത്തോലിക്കാ വൈദീകൻ പാട്രിക് പുള്ളിസിനോക്ക് നഷ്ടപരിഹാരം നൽകി ആശുപത്രി അധികൃതർ. പീഡനം, മതപരമായ വിവേചനം, ഇരയാക്കൽ എന്നിവയുടെ പേരിൽ എൻ.എച്ച്എസിനെതിരെ കേസുകൊടുത്ത ഫാ. പാട്രികിന് ഏകദേശം 12,000 ഡോളർ നഷ്ടപരിഹാരമാണ് സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് നല്കിയത്. സൗത്ത് വെസ്റ്റ് ലണ്ടനിലെയും സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് ട്രസ്റ്റിലെയും താൽക്കാലിക
ആറ് മാസം ദീർഘിച്ച ബഹിരാകാശ ദൗത്യത്തിലും വിശുദ്ധ കുർബാന സ്വീകരണം മുടങ്ങാതിരിക്കാൻ ആശീർവദിച്ച തിരുവോസ്തിയുമായി ബഹിരാകാശ കേന്ദ്രത്തിലേക്ക് നടത്തിയ സംഭവബഹുലമായ പര്യടനത്തിന്റെ വിശേഷങ്ങൾ മൈക്ക് ഹോപ്ക്കിൻസിൽനിന്ന് കേൾക്കാം, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച ഈ പെസഹാ തിരുനാളിൽ. ഒപ്പമുള്ള ബഹിരാകാശ യാത്രികർ പലപല വസ്തുക്കൾ കൂടെക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, മൈക്ക് ഹോപ്ക്കിൻസ് കൂടെകൂട്ടാൻ ഏറ്റവും അധികം ആഗ്രഹിച്ചത് ഉറ്റസ്‌നേഹിതനെയാണ്- 2012മുതൽ ജീവിതത്തിലെ അവിഭാജ്യ ഭാഗമാക്കിയ ദിവ്യകാരുണ്യനാഥനെ! ആഗ്രഹം പ്രാർത്ഥനയായപ്പോൾ അടഞ്ഞുകിടക്കാൻ സാധ്യതയേറെയുണ്ടായിരുന്ന വാതിലുകൾ ഒന്നൊന്നായി തുറക്കപ്പെട്ടു. ശേഷം ജനിച്ചത്
”ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം ഒരു ക്രിസ്തീയവിശ്വാസിയിൽ എത്ര ആഴമുള്ളതാണോ, അത്രത്തോളം വ്യക്തമായി അവരുടെ ദൗത്യത്തെക്കുറിച്ചുള്ള ധാരണയും ആഴപ്പെടും- ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നുനൽകുക. ക്രിസ്തീയ ജീവിതം വെറുമൊരു തിയറിയോ ജീവിത ശൈലിയോ അല്ല. തന്നെത്തന്നെ നൽകുന്നതാണത്. സഹോദരങ്ങളുമായുള്ള യഥാർത്ഥ സ്നേഹത്തിലേക്ക് പ്രവേശിക്കാത്ത ആർക്കും ഇതിന്റെ അർത്ഥം മനസിലാകില്ല.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005) ‘രണ്ടു വിരുന്നുകൾ കൊണ്ട് ക്രിസ്തുവിന്റെ ജീവിതത്തെ അടയാളപ്പെടുത്താം: കാനായിലെ വിരുന്ന്, അന്ത്യത്താഴ വിരുന്ന്. പാദക്ഷാളനത്തിനു കരുതിയ ഭരണികളിൽ വെള്ളം നിറച്ച്, അവ
വാഷിംഗ്ടൺ ഡി.സി: വലിയനോമ്പിനോട് അനുബന്ധിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുമ്പിൽ നടത്തിയ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവുംകൊണ്ടുമാത്രം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 331 കുഞ്ഞുങ്ങൾ! വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി 22 മുതൽഓശാന ഞായറായ ഏപ്രിൽ രണ്ടു വരെയുള്ള ദിനങ്ങളിൽ പ്രോ ലൈഫ് സന്നദ്ധ സംഘടനയായ ’40 ഡേയ്‌സ് ഫോർ ലൈഫ്’ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ‘ലെന്റ് കാംപെയിനി’ന്റെ സത്ഫലമാണിത്. ലെന്റ് (വലിയ നോമ്പിനോട് അനുബന്ധിച്ച്) കാംപെയിൻ, ഫാൾ കാംപെയിൻ (സെപ്തംബർ- നവംബർ) എന്നിങ്ങനെ രണ്ട് കാംപെയിനുകളാണ് ഓരോ
”വിശുദ്ധരാകാൻ മാമ്മോദീസയിലെ പ്രസാദവരത്തിലേക്ക് നാം വളരണം. ക്രിസ്തുവിനൊപ്പം മരിക്കണം, അവിടുത്തോടൊപ്പം അടക്കം ചെയ്യപ്പെടണം, അവിടുത്തോടൊപ്പം ഉയിർക്കണം, അവിടുത്തോടൊപ്പം ജീവനിലേക്ക് മടങ്ങണം. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത്. ‘നീ നിശബ്ദനായിരിക്കണമെങ്കിൽ, സ്നേഹത്തോടെ നിശബ്ദനായിരിക്കുക; നിനക്ക് സംസാരിക്കണമെങ്കിൽ, സ്നേഹത്തോടെ സംസാരിക്കുക; നീ തെറ്റുതിരുത്തുമ്പോൾ, സ്നേഹത്തോടെ തിരുത്തുക; നീ ക്ഷമ ചോദിക്കുമ്പോൾ സ്നേഹത്തോടെ ക്ഷമ ചോദിക്കുക. സ്നേഹം നിന്നിൽ വേരുറയ്ക്കട്ടെ. ആ വേരിൽനിന്ന് നന്മയല്ലാതെ മറ്റൊന്നും വളരില്ല,” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ മറക്കാതിരിക്കാം. (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി,
ക്രാക്കോ: വിശുദ്ധ പത്രോസിന്റെ പിൻഗാമായിയ തിരുസഭയെ 27 വർഷം നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന് മുഴുവനുമുള്ള സമ്മാനമാണെന്ന യാഥാർത്ഥ്യം ഓർമിപ്പിച്ച് പോളിഷ് ജനത. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചരമ വാർഷിക ദിനമായ ഏപ്രിൽ രണ്ടിന് പ്രമുഖ പോളിഷ് നഗരങ്ങളിലുടനീളം സംഘടിപ്പിച്ച പദയാത്രകളിലും പ്രാർത്ഥനാ ജാഗരങ്ങളിലും ജനലക്ഷങ്ങളാണ് അണിചേർന്നത്. വാഴ്‌സോയിൽ നടന്ന ഏറ്റവും വലിയ റാലിയിൽമാത്രം പങ്കെടുത്തവരുടെ എണ്ണം ലക്ഷത്തിൽപ്പരം വരും. ക്രാക്കോ ഉൾപ്പെടെയുള്ള മറ്റ് വൻനഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ജോൺ പോൾ
ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ. ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ
”സ്നേഹം പരാജയപ്പെടില്ല, ഒരിക്കലും. കുരിശിൽ നമുക്കായി മരിക്കുന്ന ഈശോയെ നോക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ സത്യം അറിയാനും ധ്യാനിക്കാനും കഴിയുന്നത്: ‘ദൈവം സ്നേഹമാകുന്നു’ (യോഹ.4:8-16). ഈ ധ്യാനമാണ് ക്രിസ്ത്യാനിയുടെ ജീവിതത്തിലും യാത്രയിലും നിരന്തരം ഉണ്ടാകേണ്ടത്. വിശ്വാസത്തിന്റെ കണേ്ണാടെ ക്രൂശിതനായവനെ ധ്യാനിക്കുമ്പോഴാണ് പാപത്തിന്റെ ആഴവും അതിന്റെ ദുരന്തപൂർണമായ ഭാരവും നാമറിയുന്നത്. അതുപോലെതന്നെ, കർത്താവിന്റെ കരുണയുടെയും ക്ഷമയുടെയും ആഴമറിയാനും ക്രൂശിതനെ ധ്യാനിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 25 ഫെബ്രുവരി 2007). നിങ്ങളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരുമില്ലെന്നു
Don’t want to skip an update or a post?