Follow Us On

10

May

2025

Saturday

  • കാൻസർ പിടിമുറുക്കുമ്പോഴും അഗതികളെ ചേർത്തുപിടിച്ച്  ‘വിയറ്റ്‌നാമി മദർ തെരേസ’  ടിയു ഹ്യൂൻ ഹൊങ്!

    കാൻസർ പിടിമുറുക്കുമ്പോഴും അഗതികളെ ചേർത്തുപിടിച്ച്  ‘വിയറ്റ്‌നാമി മദർ തെരേസ’ ടിയു ഹ്യൂൻ ഹൊങ്!0

    അങ്ങ് വിയറ്റ്‌നാമിലുമുണ്ട് ഒരു മദർ തെരേസ! പതിനായിരക്കണക്കിന് അനാഥക്കുട്ടികൾക്ക് പുതുജീവിതം സമ്മാനിക്കുന്ന ടിയു ഹ്യൂൻ ഹൊങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കാൻസറിന്റെ വേദനകൾക്കിടയിലും അഗതികളുടെ സംരക്ഷണത്തിൽ വ്യാപൃതയാണ് ടിയു ഹ്യൂൻ. ജനിച്ചു ദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കൾ തള്ളിക്കളഞ്ഞ അവൾക്ക് എങ്ങനെയും ജീവിക്കണമായിരുന്നു. അതിനവൾക്ക് നടക്കേണ്ടിവന്നത് മരണം പതിയിരിക്കുന്ന വഴികൾ. ഒരിക്കലും എത്തിപ്പെടാൻ ആരും ആഗ്രഹിക്കാത്തിടങ്ങളിലൂടെ നടന്നു തുടങ്ങിയ അവൾക്ക് ചെന്ന് കയറേണ്ടിവന്നത് പ്രാപ്പിടിയന്മാരും ചെന്നായ്ക്കളും പതുങ്ങിയിരിക്കുന്ന ഇരുട്ടിടങ്ങളിലേക്ക്. അവളുടെ ശരീരം മാത്രമല്ല മനസ്സും അവർ കൊത്തിപ്പറിച്ചു. എട്ടും പൊട്ടും തിരിച്ചറിയാത്ത

  • യുക്രൈനിലെ യുദ്ധമുഖത്ത് ആത്മീയ പോരാട്ടം നയിച്ച് മിലിട്ടറി ചാപ്ലൈന്മാർ

    യുക്രൈനിലെ യുദ്ധമുഖത്ത് ആത്മീയ പോരാട്ടം നയിച്ച് മിലിട്ടറി ചാപ്ലൈന്മാർ0

    കീവ്: മരണവും ദുരന്തവും തേർവാഴ്ച നടത്തുന്ന യുക്രൈനിലെ യുദ്ധഭൂമിയിൽ സൈനികർക്കും നാട്ടുകാർക്കും പ്രത്യാശ പകരാൻ മിലിട്ടറി ചാപ്ലൈന്മാരായ വൈദീകർ. പ്രത്യാശ കൈവിടെരുതെന്ന് നാട്ടുകാരെ ഉപദേശിക്കുന്ന അവർ യുദ്ധഭൂമിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ഏകീകരണവും ഉറപ്പാക്കുന്നു;ഒപ്പം സൈനികരുടെ ഹൃദയത്തിൽ സമാധാനത്തിന്റെ സന്ദേശം പകരാനും ശ്രദ്ധിക്കുന്നു. യുക്രേനിയൻ കത്തോലിക്കാ വൈദികനും സൈന്യത്തിൽ സെക്കന്റ് ലഫ്റ്റനന്റുമായ ഫാ. റോസ്റ്റിസ്ലാവ്വ് സോച്ചാൻ റഷ്യയുടെ ആക്രമണമുണ്ടായ നാളുകൾമുതൽ ക്രൈമിയയിലെയും ഡോൺസ്റ്റിക്കിലെയും യുദ്ധമുഖത്തു നിയോഗിക്കപ്പെട്ടയാളാണ്. തന്റെ ഉത്തരവാദിത്തം എന്താണെന്ന് വ്യക്തമായ ധാരണയുള്ള അദ്ദേഹം രാജ്യത്തിനെ

  • പിടിമുറുക്കി, വഴിയടച്ച് അസർബൈജാൻ ഭരണകൂടം;  അർമേനിയൻ ക്രൈസ്തവർ വീണ്ടും വംശഹത്യാ ഭീഷണിയിൽ

    പിടിമുറുക്കി, വഴിയടച്ച് അസർബൈജാൻ ഭരണകൂടം;  അർമേനിയൻ ക്രൈസ്തവർ വീണ്ടും വംശഹത്യാ ഭീഷണിയിൽ0

    മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അസർബൈജാനും ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അർമേനിയയും തമ്മിൽ തർക്കം തുടരുന്ന നാഗോർണോ- കറാബാക്ക് മേഖലയിൽ അസർബൈജാൻ ഉപരോധം ഏർപ്പെടുത്തിയതോടെ അർമേനിയൻ ക്രൈസ്തവർ വീണ്ടും വംശഹത്യാ ഭീഷണിയിൽ. മേഖലയിലേക്കുള്ള എക മാർഗമായ ‘ലാച്ചിൻ ഇടനാഴി’ അസർബൈജാൻ അടച്ചതോടെ 120,000ൽപ്പരം അർമേനിയൻ ക്രൈസ്തവർ ഭക്ഷണമോ മരുന്നോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്. അസർബൈജാൻ മേഖലയിലെ ക്രിസ്ത്യാനികളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്നും ഉപരോധം ഭരണകൂടത്തിന്റെ ‘മത ശുദ്ധീകരണ’ത്തിനുള്ള ഏറ്റവും പുതിയ ശ്രമമാണെന്നും അർമേനിയയിലേക്കുള്ള വസ്തുതാന്വേഷണ ദൗത്യ സംഘാംഗമായ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള

  • ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ

    ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ0

    ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്‌സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്‌സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക

  • ”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം

    ”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം0

    ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ

  • ലോക യുവജന സംഗമത്തിൽ പങ്കെടുക്കവേ ഫാത്തിമയിൽവെച്ച് 16 വയസുകാരിക്ക് അത്ഭുത സൗഖ്യം?

    ലോക യുവജന സംഗമത്തിൽ പങ്കെടുക്കവേ ഫാത്തിമയിൽവെച്ച് 16 വയസുകാരിക്ക് അത്ഭുത സൗഖ്യം?0

    ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ സ്പാനിഷ് സ്വദേശിയായ 16 വയസുകാരി ജിമെനക്കി ഇപ്പോഴും അമ്പരപ്പിൽനിന്ന് മുക്തയായിട്ടില്ല. കഴിഞ്ഞ രണ്ടര വർഷമായി തനിക്കു കാണാൻ കഴിയാതിരുന്നതൊക്കെ കൺ കുളിർക്കെ കണ്ടു തീർക്കുന്നതിന്റെ ആഹ്ലാദത്തിലാണവൾ. ‘മയോപ്പിയ’ രോഗത്താൽ 95% കാഴ്ചയും നഷ്ടപ്പെട്ട ജിമെന്ന ലോക യുവജന സംഗമത്തിനായി മാഡ്രിഡിൽനിന്ന് ഒരു സംഘം ‘ഓപൂസ് ദേയി’ സഹോദരങ്ങൾക്കൊപ്പം ലിസ്ബണിലേക്ക് യാത്ര തിരിച്ചത് ഒരേയൊരു പ്രാർത്ഥനയോടെയാണ്- ദൈവമേ എനിക്ക് കാഴ്ച തിരിച്ചു കിട്ടണം. ലിസ്ബണിലേക്ക് പുറപ്പെടുംമുമ്പ് പരിശുദ്ധ മഞ്ഞുമാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ

  • ലോക യുവജനസംഗമത്തിന് കാരണക്കാരനായ വൈദീകന്  പരമോന്നത സിവിലിയൻ  പുരസ്‌ക്കാരം പ്രഖ്യാപിച്ച് പോളണ്ട് 

    ലോക യുവജനസംഗമത്തിന് കാരണക്കാരനായ വൈദീകന്  പരമോന്നത സിവിലിയൻ പുരസ്‌ക്കാരം പ്രഖ്യാപിച്ച് പോളണ്ട് 0

    ലോക യുവജന സംഗമത്തിന് തുടക്കം കുറിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് പ്രചോദനമായ കത്തോലിക്കാ വൈദീകനും ‘ലൈറ്റ് ലൈഫ്’ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഫാ. ഫ്രാൻസിസെക് ബ്ലാക്കനിക്കന് (1921 – 1987) പോളണ്ടിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘വൈറ്റ് ഈഗിൾ’ പുരസ്‌ക്കാരം. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ സാഹസികമായി സഭയെ പടുത്തുയർത്തുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്. അദ്ദേഹം തുടക്കം കുറിച്ച ‘ലൈറ്റ് ലൈഫ്’ പ്രസ്ഥാനത്തിലൂടെ അനേകായിരം യുവജനങ്ങളാണ് സഭയിലേക്ക് അകർഷിക്കപ്പെട്ടത്.

  • മണിപ്പൂരിന് ഐകദാര്‍ഢ്യവുമായി കെസിവൈഎം

    മണിപ്പൂരിന് ഐകദാര്‍ഢ്യവുമായി കെസിവൈഎം0

     ചെറുതോണി: മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐകദാര്‍ഢ്യവും ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ കലാപത്തിനിരയായവരുടെ പുനര ധിവാസം നമ്മുടെ ലക്ഷ്യമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടന്നത് സമാന തകള്‍ ഇല്ലാത്ത കലാപമാണ്. നൂറുകണക്കിനാ ളുകള്‍ക്ക് വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിട്ടു ണ്ട്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള കടമ നമുക്കുണ്ടെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു.

Latest Posts

Don’t want to skip an update or a post?