ഭീകരാക്രമണം ജമ്മു-ശ്രീനഗര്‍ ബിഷപ് അപലപിച്ചു
- Featured, INDIA, LATEST NEWS
- May 2, 2025
തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍ വാനോസിനെ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ അടങ്ങുന്ന ഓഷ്യാനയുടെ അപ്പസ്തോലിക്ക് വിസിറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച കല്‍പ്പന കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. കൂരിയാ മെത്രാന്റെ ചുമതലകള്‍ക്കൊപ്പമാണ് പുതിയ നിയമനം.
വത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്‌പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്. വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച
റിയോ ഡി ജനീറോ: ഒൻപതു വയസുകാരന്റെ ആഗ്രഹം, ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാശംസകൾ, ദൈവത്തിന്റെ തീരുമാനം ബ്രസീലിയൻ സ്വദേശിയായ നഥാൻ ഡി ബ്രിട്ടോ എന്ന യുവാവിന്റെ സെമിനാരി പ്രവേശനത്തെ അപ്രകാരം വിശേഷിപ്പിക്കാം. നഥാൻ ഡി ബ്രിട്ടോ എന്ന പേര് ഒരുപക്ഷേ, ആർക്കും ഓർമയുണ്ടാവില്ല. എന്നാൽ, 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് ഓടിയെത്തി, വൈദീകനാകണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ആ കുഞ്ഞിനെ ആർക്ക് മറക്കാനാകും? ആ ഒൻപതു വയസുകാരൻതന്നെ ഇപ്പോഴത്തെ സെമിനാരിക്കാരൻ നഥാൻ ഡി
ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിൽ മലയാളക്കരയുടെ അഭിമാനം വാനോളമുയർത്താൻ ജീസസ് യൂത്തിന്റെ സംഗീത ബാൻഡുകൾ ഒരുങ്ങുന്നു. 184 രാജ്യങ്ങളിൽനിന്ന് 15 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തെ (ഡബ്യു.വൈ.ഡി) സംഗീതസാന്ദ്രമാക്കാൻ ജീസസ് യൂത്തിന്റെ അഞ്ച് സംഗീത ബാൻഡുകൾക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ഇത്തവണത്തെ ലോകയുവജന സംഗമം. യു.എ.ഇയിൽനിന്നുള്ള ‘മാസ്റ്റർ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യു.കെയിൽനിന്നുള്ള ’99.വൺ’, ഭാരതത്തിൽ സജീവമായ ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്‌സ് ക്രിസ്റ്റി’
ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്. യു.കെയിലെ പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കാമ്പനാലെ, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് (ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിയോണ ബ്രൂസ് യു.കെയിലെ നയരൂപീകർത്താക്കൾക്കിടയിൽ വിതരണം ചെയ്തത്. ഹൈന്ദവർ ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രൈസ്തവർ
സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്‌ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ
വത്തിക്കാൻ സിറ്റി: ഹെർണിയ ശസ്ത്രക്രിയയ്ക്കുശേഷം തന്നെ പരിചരിക്കുകയും ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്ത ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ജെമെല്ലി ആശുപത്രിക്ക് നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പ്രസിഡന്റ് ലിൻഡ ബോർഡോണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ കത്ത് എഴുതിയത്. ജൂൺ ഏഴിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ ജൂൺ 16നാണ് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഒമ്പതു ദിവസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജെമെല്ലി ആശുപത്രിയെ ‘കഷ്ടതയുടെയും പ്രത്യാശയുടെയും ഇടം’ എന്ന് വിശേഷിപ്പിച്ച പാപ്പ, തന്റെ സൗഖ്യത്തിൽ
പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ. 1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ്
Don’t want to skip an update or a post?