ഉക്രേനിയന് പ്രസിഡന്റ് വ്ളാഡിമിര് സെലന്സ്കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി
- EUROPE, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 14, 2024
യേശു ഉയിർത്തെഴുന്നേറ്റത് ഒരു സത്യമല്ലെങ്കിൽ, ക്രിസ്തുമതം എന്നത് കള്ളത്തരത്തിൽ പണിതുയർത്തിയ ചീട്ടുകൊട്ടാരമാകും. അങ്ങനെയെങ്കിൽ ഈ ചീട്ടുകൊട്ടാരം ഒരിക്കലും രണ്ടായിരം വർഷം പിന്നിട്ട് ഇന്നും നിലനിൽക്കുമായിരുന്നില്ല- വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ഈസ്റ്റർ സന്ദേശം അസത്യത്തിനും അന്ധകാരത്തിനും മരണത്തിനുമെതിരെയുള്ള വിജയമാണ് യേശുവിന്റെ ഉത്ഥാനം. യേശുനാഥൻ നേടിയെടുത്ത ഈ വിജയമാണ് ഉയിർപ്പ് തിരുനാളിലൂടെ നാം ആഘോഷിക്കുന്നത്. യേശുവിന്റെ ജനനവും ജീവിതവും പീഡാസഹനങ്ങളും കുരിശുമരണവുമൊക്കെ ചരിത്ര സംഭവങ്ങളായി ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. എന്നാൽ യേശുവിന്റെ ഉത്ഥാനത്തെ ഒരു സത്യമായി അംഗീകരിക്കാൻ
സ്‌പെയിനിലെ വാലൻസിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന കാസ, ക്രിസ്തു അന്ത്യഅത്താഴത്തിന് ഉപയോഗിച്ചതാണോ? ശാസ്ത്രത്തിന് അക്കാര്യത്തിൽ ഇതുവരെ തീർപ്പുപറയാൻ സാധിച്ചിട്ടില്ലെങ്കിലും പാരമ്പര്യ വിശ്വാസപ്രകാരം അത് അന്ത്യ അത്താഴത്തിന് ഉപയോഗിച്ച കാസതന്നെ. ഈസ്റ്ററിന് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ വാലൻസിയയിലെ കാസയുടെ ചരിത്രത്തിലൂടെ ഒരു യാത്ര. 1744 ഏപ്രിൽ മൂന്ന്- ദുഃഖവെള്ളി. സ്‌പെയിനിലെ വാലൻസിയാ കത്തീഡ്രലിലെ പുരോഹിതനായിരുന്ന കാനോൻ ഡോൺ വിൻസെന്റ് ഫ്രിഗോള ബ്രിസുവേലിന്റെ ജീവിതത്തിലെ ഏറ്റവും അഭിശപ്തമായ ദിനം. കത്തീഡ്രലിന് സമീപമുള്ള ചാപ്പലിൽനിന്ന് വൈഢൂര്യം പതിച്ച ഒരു കാസ പ്രധാന അൾത്താരയിലേക്കു കൊണ്ടുവരവേ
ടൂറിനിലെ തിരുക്കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്‌ക്കാരമാണ്. ഇറ്റലിയിലെ മാനോപ്പെലോയിൽ സൂക്ഷിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ പട്ടുതൂവാലയുടെ ചരിത്രവഴികളിലൂടെ യാത്രചെയ്യാം, ഉയിർപ്പിന് തിരുനാളിന് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ. ഇറ്റലിയിലെ മാനോപ്പെലോ എന്നഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സംരക്ഷിച്ചിട്ടുണ്ട്. ടൂറിനിലെ കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്‌ക്കാരമാണ്. പുരാതന പൗരസ്ത്യ ക്രൈസ്തവ കേന്ദ്രമായിരുന്ന എദ്ദേസയിലെ കുമീലിയയിൽനിന്ന് ഇറ്റലിയിലെ മാനോപ്പെലോയിലെത്തിയ ‘ക്രിസ്തുമുഖ’ത്തിന്റെ അത്ഭുതങ്ങൾ പങ്കുവെക്കുന്ന പരമാർത്ഥങ്ങൾ വിശ്വാസതലത്തിൽ ചിന്തോദ്ദീപകങ്ങളാണ്.
”തന്നെത്തന്നെ ശൂന്യനാക്കാൻ നിരന്തരം ശ്രമിക്കാത്ത ഒരു പുരോഹിതന് ദൈവവചനത്തിന്റെ ശുശ്രൂഷ ആധികാരികമായി ചെയ്യാനാകില്ല. സ്വയം ശൂന്യവത്ക്കരിക്കുമ്പോൾ പതുക്കെപ്പതുക്കെ അയാൾ അപ്പസ്തോലനൊപ്പം പറയാൻ പ്രാപ്തമാകും: ‘ഇനിമുതൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്.’ പുരോഹിതൻ വചനമല്ല, എന്നാൽ അവൻ വചനത്തിന്റെ ശബ്ദമാണ്. ദൈവവചനത്തിന്റെ ശബ്ദമാകാൻ സാരമായ വിധത്തിൽ ക്രിസ്തുവിൽ തന്നെത്തന്നെ നഷ്ടമാക്കണം. ജീവിതം മുഴുവൻ ക്രിസ്തുവിന്റെ മരണോത്ഥാനത്തിലുള്ള പങ്കുപറ്റലാകണം: ക്രിസ്തുവിന്റെ ധാരണ, അവിടുത്തെ സ്വാതന്ത്ര്യം അവിടുത്തെ ഹിതം. ജീവിതം ഒരു സജ്ജീവ ബലിയാക്കുക. ക്രിസ്തുവിന്റെ സഹനത്തിലും ശൂന്യമാക്കുന്ന പ്രക്രിയയിലും
യു.കെ: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ ലണ്ടൻ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട കത്തോലിക്കാ വൈദീകൻ പാട്രിക് പുള്ളിസിനോക്ക് നഷ്ടപരിഹാരം നൽകി ആശുപത്രി അധികൃതർ. പീഡനം, മതപരമായ വിവേചനം, ഇരയാക്കൽ എന്നിവയുടെ പേരിൽ എൻ.എച്ച്എസിനെതിരെ കേസുകൊടുത്ത ഫാ. പാട്രികിന് ഏകദേശം 12,000 ഡോളർ നഷ്ടപരിഹാരമാണ് സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് നല്കിയത്. സൗത്ത് വെസ്റ്റ് ലണ്ടനിലെയും സെന്റ് ജോർജ് മെന്റൽ ഹെൽത്ത് എൻ.എച്ച്.എസ് ട്രസ്റ്റിലെയും താൽക്കാലിക
ആറ് മാസം ദീർഘിച്ച ബഹിരാകാശ ദൗത്യത്തിലും വിശുദ്ധ കുർബാന സ്വീകരണം മുടങ്ങാതിരിക്കാൻ ആശീർവദിച്ച തിരുവോസ്തിയുമായി ബഹിരാകാശ കേന്ദ്രത്തിലേക്ക് നടത്തിയ സംഭവബഹുലമായ പര്യടനത്തിന്റെ വിശേഷങ്ങൾ മൈക്ക് ഹോപ്ക്കിൻസിൽനിന്ന് കേൾക്കാം, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച ഈ പെസഹാ തിരുനാളിൽ. ഒപ്പമുള്ള ബഹിരാകാശ യാത്രികർ പലപല വസ്തുക്കൾ കൂടെക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, മൈക്ക് ഹോപ്ക്കിൻസ് കൂടെകൂട്ടാൻ ഏറ്റവും അധികം ആഗ്രഹിച്ചത് ഉറ്റസ്‌നേഹിതനെയാണ്- 2012മുതൽ ജീവിതത്തിലെ അവിഭാജ്യ ഭാഗമാക്കിയ ദിവ്യകാരുണ്യനാഥനെ! ആഗ്രഹം പ്രാർത്ഥനയായപ്പോൾ അടഞ്ഞുകിടക്കാൻ സാധ്യതയേറെയുണ്ടായിരുന്ന വാതിലുകൾ ഒന്നൊന്നായി തുറക്കപ്പെട്ടു. ശേഷം ജനിച്ചത്
”ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം ഒരു ക്രിസ്തീയവിശ്വാസിയിൽ എത്ര ആഴമുള്ളതാണോ, അത്രത്തോളം വ്യക്തമായി അവരുടെ ദൗത്യത്തെക്കുറിച്ചുള്ള ധാരണയും ആഴപ്പെടും- ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നുനൽകുക. ക്രിസ്തീയ ജീവിതം വെറുമൊരു തിയറിയോ ജീവിത ശൈലിയോ അല്ല. തന്നെത്തന്നെ നൽകുന്നതാണത്. സഹോദരങ്ങളുമായുള്ള യഥാർത്ഥ സ്നേഹത്തിലേക്ക് പ്രവേശിക്കാത്ത ആർക്കും ഇതിന്റെ അർത്ഥം മനസിലാകില്ല.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005) ‘രണ്ടു വിരുന്നുകൾ കൊണ്ട് ക്രിസ്തുവിന്റെ ജീവിതത്തെ അടയാളപ്പെടുത്താം: കാനായിലെ വിരുന്ന്, അന്ത്യത്താഴ വിരുന്ന്. പാദക്ഷാളനത്തിനു കരുതിയ ഭരണികളിൽ വെള്ളം നിറച്ച്, അവ
വാഷിംഗ്ടൺ ഡി.സി: വലിയനോമ്പിനോട് അനുബന്ധിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുമ്പിൽ നടത്തിയ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവുംകൊണ്ടുമാത്രം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 331 കുഞ്ഞുങ്ങൾ! വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി 22 മുതൽഓശാന ഞായറായ ഏപ്രിൽ രണ്ടു വരെയുള്ള ദിനങ്ങളിൽ പ്രോ ലൈഫ് സന്നദ്ധ സംഘടനയായ ’40 ഡേയ്‌സ് ഫോർ ലൈഫ്’ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ‘ലെന്റ് കാംപെയിനി’ന്റെ സത്ഫലമാണിത്. ലെന്റ് (വലിയ നോമ്പിനോട് അനുബന്ധിച്ച്) കാംപെയിൻ, ഫാൾ കാംപെയിൻ (സെപ്തംബർ- നവംബർ) എന്നിങ്ങനെ രണ്ട് കാംപെയിനുകളാണ് ഓരോ
Don’t want to skip an update or a post?