Follow Us On

17

December

2025

Wednesday

  • ശാലോം ഫെസ്റ്റിവെൽ അയർലൻഡ്: ജൂൺ മൂന്ന് മുതൽ കോർക്കിൽ, ബിഷപ്പ് മാർ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും

    ശാലോം ഫെസ്റ്റിവെൽ അയർലൻഡ്: ജൂൺ മൂന്ന് മുതൽ കോർക്കിൽ, ബിഷപ്പ് മാർ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും0

    കോർക്ക്: ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന ആപ്തവാക്യമായി അയർലൻഡിൽ സംഘടിപ്പിക്കപ്പെടുന്ന ‘ശാലോം ഫെസ്റ്റിവെൽ’ യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. ജൂൺ മൂന്ന് മുതൽ അഞ്ചുവരെ നടക്കുന്ന ഫെസ്റ്റിവെലിന് കോർക്ക് നഗരത്തിലെ ക്നോക്കൻമോർ ഓവൻസിലെ GAA CLUB ആണ് വേദിയാകുന്നത്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00വരെയുള്ള ഫെസ്റ്റിവെലിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ

  • കാത്തിരുന്ന ദിവ്യകാരുണ്യം

    കാത്തിരുന്ന ദിവ്യകാരുണ്യം0

    ”അചഞ്ചലമായി വിശ്വസിക്കേണ്ടതും ഭക്തിനിർഭരമായി ആഘോഷിക്കപ്പെടേണ്ടതും തീക്ഷണമായി സഭയിൽ ജീവിക്കേണ്ടതുമായ ദിവ്യരഹസ്യമാണ് ദിവ്യകാരുണ്യം. തന്നെത്തന്നെ ഈശോ നമുക്കു തന്നതാണത്. അവിടുത്തെ പീഢാസഹനത്തിന്റെ ഓർമ നമ്മോടു പറയുന്നത്, ജീവിതവിജയം കണ്ടെത്തേണ്ടത് തന്നെത്തന്നെ നൽകിയ ദിവ്യകാരുണ്യത്തിൽ നാം പങ്കുകാരായിക്കൊണ്ടാണ് എന്നാണ്. ഗാഢമായി ഈശോയെ സ്‌നേഹിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 22 ഫെബ്രുവരി 2007). സ്‌നേഹിച്ചു സ്‌നേഹിച്ചു മതിയാകാതെ വന്നപ്പോൾ എന്നും നമ്മുടെ കൂടെയായിരിക്കാൻ ഈശോ തന്നതാണ് ദിവ്യകാരുണ്യം. പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാനുള്ള സമയമായെന്ന് അവിടുന്ന് അറിഞ്ഞു (യോഹ. 13:1) എന്ന്

  • ദിവ്യകാരുണ്യമാകണം നാം!

    ദിവ്യകാരുണ്യമാകണം നാം!0

    ”അല്ലയോ പുരോഹിതരേ, നിങ്ങൾ കേൾക്കുക: ക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് നിങ്ങളുടെ ജീവിതം ലോകരക്ഷയ്ക്കായുള്ള സ്തുതിയുടെ ബലിയായി ജീവിക്കാൻ വേണ്ടിയാണ്. ഈശോയുമായുള്ള നിരന്തര ഐക്യത്തിൽ മാത്രമേ ആത്മീയ ഫലം ഉളവാക്കുന്നതും പ്രത്യാശ പകരുന്നതുമായ ഒരു അജപാലന ശുശ്രൂഷ നിങ്ങൾക്കു ചെയ്യാനാകൂ. മഹാനായ വിശുദ്ധ ലിയോ ഓർമിപ്പിക്കുന്നതുപോലെ, ക്രിസ്തുവിന്റെ ശരീരരക്തങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം നാം സ്വീകരിക്കുന്നത് നാം ആയിത്തീരുക എന്നതല്ലാതെ മറ്റൊന്നും ആശിക്കുന്നില്ല. എല്ലാ ക്രിസ്ത്യാനികളെക്കുറിച്ചും ഇത് സത്യമാണ്. പുരോഹിതരെക്കുറിച്ച് ഈ കൂടുതൽ വാസ്തവമാകണം. ദിവ്യകാരുണ്യമായി മാറുക! നമ്മുടെ നിരന്തമായ

  • വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമങ്ങൾ തൽസമയം ശാലോം വേൾഡിൽ0

    വത്തിക്കാൻ സിറ്റി: ഓശാന തിരുനാൾ മുതൽ ഈസ്റ്റർ ദിനംവരെ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld)

  • സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം

    സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം0

    ”സത്യസന്ധതയാണ് ഏറ്റവും സത്താപരമായ പുണ്യവും മൂല്യവും. സഭ എന്താണ്, എന്തല്ല എന്നൊക്കെ തിരിച്ചറിയുമ്പോൾ അതു തീർച്ചയായും സത്യസന്ധതയുമായി ബന്ധപ്പെട്ടതാകണം. ഈയർത്ഥത്തിൽ, ഒരു തിരിഞ്ഞുനോട്ടം, ഒരാത്മശോധന നല്ലതാണ്. സഭാചരിത്രത്തിൽ നിലാവിനു പകരം നിഴലുകൾ വീണു കിടന്ന വശങ്ങളെ ഒളിപ്പിക്കാതെ ഏറ്റുപറയുന്നത് സത്യസന്ധതയ്ക്കും സന്മാർഗത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്. ക്രിസ്ത്യാനിയായിരിക്കുക എന്ന ജീവിതാവസ്ഥയുടെ സത്തയോട് ഒട്ടിക്കിടക്കുന്നതാണ് ഏറ്റുപറച്ചിൽ, വിലയിരുത്തൽ, സ്വന്തം തെറ്റുകുറ്റങ്ങൾ അംഗീകരിച്ച് കുമ്പസാരിക്കൽ എന്നിവ. അതു സഭയ്ക്കും ബാധകമാണ്. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും സത്യസന്ധതയോടെ നിൽക്കാൻ സഭ ‘ഒരനുതാപ സങ്കീർത്തനം’

  • ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; വിശുദ്ധ കുർബാന സ്വീകരിച്ചെന്ന് വത്തിക്കാന്റെ സ്ഥിരീകരണം

    ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; വിശുദ്ധ കുർബാന സ്വീകരിച്ചെന്ന് വത്തിക്കാന്റെ സ്ഥിരീകരണം0

    വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് വത്തിക്കാൻ. ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടന്നും ഇന്നലെ രാവിലെ ഫ്രാൻസിസ് പാപ്പ പത്രങ്ങൾ വായിക്കുകയും ഉച്ചഭക്ഷണത്തിനു മുമ്പ്, ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിക്കാൻ ചെലവഴിച്ചെന്നും ദിവ്യകാരുണ്യം സ്വീകരിച്ചെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. തന്നോട് കാണിച്ച സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്ന ട്വീറ്റും ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് മാർച്ച്

  • ദൈവത്തിന്റെ ചുംബനം

    ദൈവത്തിന്റെ ചുംബനം0

    ”എടുത്തു ഭക്ഷിക്കുക, എടുത്തു പാനം ചെയ്യുക: ഉയിർത്തെഴുന്നേറ്റവൻ ഒരു അപ്പത്തിന്റെ രൂപത്തിൽ വരുന്നു. ഇത് വെറുമൊരു അപ്പക്കഷ്ണമല്ല. മറിച്ച്, അവൻ നമ്മിൽ ഒന്നാകുന്ന, കർത്താവിന്റെ സജീവ സാന്നിധ്യമാണ്. ഈ ഭോജനത്തിൽ രണ്ടുപേർ ഒന്നിക്കുന്നു. സ്രഷ്ടാവും രക്ഷകനുമായവൻ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്ന കർത്താവാകുന്നു. സജീവ സ്നേഹമായ ക്രിസ്തുവിനോട് പരിപൂർണമായി ഐക്യപ്പെടാനാണ് ഇത്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ക്രിസ്തുവിലേക്കുള്ള വഴി, 2005). യഹൂദനായ ഒരു കുഞ്ഞുണ്ടായിരുന്നു, മൊർദാക്കായ്. ആറു വയസുള്ള അവന് സ്‌കൂളിൽ പോകാൻ മടിയായിരുന്നു. എല്ലാ മാതാപിതാക്കളും എക്കാലത്തും

  • ആകുലതകളുടെ ചെങ്കടൽ

    ആകുലതകളുടെ ചെങ്കടൽ0

    ”കർത്താവിങ്കലേക്ക് വെള്ളത്തിനു മുകളിലൂടെ നടക്കുമ്പോൾ വെള്ളം തന്നെ താങ്ങുന്നില്ലെന്നും താൻ മുങ്ങാൻ പോകുകയാണെന്നും മനസിലാക്കിയ പത്രോസിന്റെ അനുഭവത്തിന് സമാനമായവ ഒന്നിലധികം പ്രാവശ്യം നാം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പത്രോസിനെപ്പോലെ നാമും നിലവിളിച്ചു, ‘കർത്താവേ എന്നെ രക്ഷിക്കണമെ’ (മത്താ 14: 30). കഴിഞ്ഞ നൂറ്റാണ്ടിലെ ക്രോധാവേശം പൂണ്ട സകല കാര്യങ്ങളും കാണുമ്പോൾ, എങ്ങനെ നാം ആ രൗദ്ര പെരുവെള്ളത്തെ മറികടന്നു എന്ന് ചിന്തിക്കും എന്നാൽ നാം അവിടുന്നിലേക്ക് നോക്കി. അവിടുന്ന് നമ്മെ കൈപിടിച്ച് നടത്തി. വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്നതും ഉന്നതത്തിലേക്ക് നയിക്കുന്നതുമായ

Latest Posts

Don’t want to skip an update or a post?