ഉക്രേനിയന് പ്രസിഡന്റ് വ്ളാഡിമിര് സെലന്സ്കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി
- EUROPE, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 14, 2024
”പ്രലോഭനം ആരംഭിക്കുന്നത് ദൈവനിഷേധത്തിലോ നേരിട്ട് അവിശ്വാസത്തിലേക്ക് വീഴ്ത്തിയോ അല്ല. സർപ്പം ദൈവത്തെ നിഷേധിക്കുന്നില്ല. തീർത്തും കാര്യപ്രസക്തി തോന്നുന്ന ഒരു ഇൻഫോർമേഷൻ തേടാനുള്ള ആവശ്യത്തോടെയാണ് പ്രലോഭനത്തിന്റെ ആരംഭം. അതാകട്ടെ, ആദിമാതാപിതാക്കളിൽ ദൈവത്തെ അവിശ്വസിക്കാനുള്ള കാര്യങ്ങൾ നിരത്തിക്കൊണ്ടുമായിരുന്നു. ‘തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപ്പിച്ചിട്ടുണ്ടോ?’ (ഉൽപ്പത്തി 3:1). ദൈവത്തെ നിഷേധിക്കുകയല്ല, മറിച്ച് ദൈവവുമായുള്ള ഉടമ്പടിയെ സംശയിക്കുക. കൽപ്പനകൾ, പ്രാർത്ഥന, വിശ്വാസീസമൂഹം ഇവയെല്ലാം ദൈവിക ഉടമ്പടിയുടെ ഭാഗമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള ദൈവത്തിന്റെ കയ്യേറ്റമാണ് ദൈവിക ഉടമ്പടി എന്ന് സ്ഥാപിക്കാനാണ്
”വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ചേർത്തുവച്ച ഒരു സമൂഹമായാണ് സഭയെ ദൈവം പണിതുയർത്തിയത്. അപ്പസ്‌തോലരുടെ വിശ്വാസത്തിലൂടെ നാം ഈശോയിൽ വന്നുചേർന്നു. അപ്പസ്‌തോലരുടെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടവയായിരുന്നില്ല. മറിച്ച്, കൂട്ടായ്മയുടെ ഐക്യത്തിൽ ദൈവജനവുമായി ചേർന്നുനിന്ന് ചെയ്തു തീർക്കുന്നവയായിരുന്നു. അവതരിച്ച വചനമായ മിശിഹായുടെ മുഴുവൻ മിഷനും ദൈവജനം ഒന്നുചേർന്നു ലക്ഷ്യത്തിലേക്ക് യാത്രചെയ്യാൻ ഒരുക്കുന്നതാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 15 മാർച്ച്, 2006). ഓരോ മനുഷ്യനും സുവിശേഷത്തിന്റെ ഓരോ വ്യാഖ്യാനമാണ്. ഒരേ വചനത്തിലേക്കും ദൈവത്തിലേക്കും വിരൽചൂണ്ടുന്നവർ. രക്ഷാകര ചരിത്രത്തിൽ വ്യത്യസ്ത റോളുകളാണ് ദൈവം
”വിശ്വാസി ഒന്നിലും ഭയപ്പെടുന്നില്ല. കാരണം, താൻ ദൈവ കരങ്ങളിലാണെന്ന് അവനറിയാം. തിന്മയ്ക്കും ന്യായയുക്തിഹീനർക്കും അവസാനവാക്ക് ഇല്ലെന്ന് അവനറിയാം. ലോകത്തിന്റെയും ജീവിതത്തിന്റെയും ഏക കർത്താവ്, അവതരിച്ച വചനമായ ക്രിസ്തു, നമ്മെ സ്നേഹിക്കാൻ തന്നെത്തന്നെ ത്യാഗം ചെയ്ത് നമ്മുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിക്കുന്ന അവിടുന്നാണ് അന്തിമവാക്ക്. ദൈവവുമായുള്ള ഈ ആത്മബന്ധത്തിൽ നാം എത്രത്തോളം വളരുന്നുവോ ആ സ്നേഹത്താൽ ഏതു തരത്തിലുള്ള ഭയത്തെയും നമുക്കു മറികടക്കാൻ കഴിയും. അവിടുന്നാണ് കർത്താവ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 22 ജൂൺ 2008) ക്രിസ്തുവിന്റെ
യു.കെ: സ്വർഗീയാനന്ദം പകരുന്ന ദിവ്യകാരുണ്യ ആരാധനയും ഉണർവേകുന്ന വചനപ്രഘോഷണങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനശുശ്രൂഷകളുമായി യു.കെയിൽ വീണ്ടും ശാലോം ഫെസ്റ്റിവെൽ. ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഫെസ്റ്റിവെൽ ജൂൺ ഒൻപതിന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി. ജൂൺ ഒൻപത് ഉച്ചതിരിഞ്ഞ് 2.00മുതൽ 11 വൈകിട്ട് 3.00വരെയുള്ള ഫെസ്റ്റിവെലിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം
”സ്നേഹിക്കാൻ നിങ്ങൾ ധൈര്യം കാണിക്കുക. സ്നേഹത്തിൽ കുറഞ്ഞ മറ്റൊന്നിനും വേണ്ടി ഈ ജീവിതം നൽകരുത്. കാരണം, സ്നേഹം ശക്തമാണ്, ഒപ്പം മനോഹരവും. നിങ്ങളുടെ മുഴുവൻ ആയുസും ജീവിതവും ആനന്ദമാക്കാൻ സ്നേഹിക്കുക. നിങ്ങളെത്തന്നെ ദൈവകരങ്ങളിലും നിങ്ങളുടെ സഹോദരങ്ങൾക്കുമായും നൽകുക. വെറുപ്പിനെയും മരണത്തെയും സ്നേഹത്തിലൂടെ പരാജയപ്പെടുത്തിയ അവിടുത്തെ അനുകരിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ലോകയുവജന സംഗമം, 2007) ലോക ചരിത്രം രണ്ടായി പകുത്തു കിടക്കുന്നു: സ്നേഹമായി അവതരിച്ച മനുഷ്യപുത്രന് മുൻപും പിൻപും എന്നവിധം. ചരിത്രത്തിൽ മാത്രമല്ല, രക്ഷകന്റെ സ്നേഹം അനുഭവിക്കുന്ന
”സഭയിലിന്ന് സമർപ്പിത ജീവിതത്തിന്റെ അന്ത്യമായെന്നോ, സമർപ്പിത ജീവിതം അസംബന്ധവും വിഡ്ഢിത്തരവുമാണെന്നോ പ്രഖ്യാപിക്കുന്ന വിനാശത്തിന്റെ പ്രവാചകന്മാരോടൊപ്പം കൂട്ടുചേരരുത്. പകരം, വിശുദ്ധ പൗലോസ് പറയുന്നതുപോലെ നിങ്ങൾ യേശുക്രിസ്തുവിനെ ധരിക്കുകയും പ്രകാശത്തിന്റെ കവചം അണിയുകയും ചെയ്യുക. ഉണർന്ന് ജാഗരൂകരായിരിക്കുക. ചില സമയങ്ങളിൽ പ്രത്യക്ഷമാവുകയും ചിലപ്പോൾ മറഞ്ഞിരിക്കുന്നതുമായ ഒരു ‘മുഖം’ തേടിയുള്ള തീർത്ഥാടനമാണ് വാസ്തവത്തിൽ സമർപ്പിതജീവിതം. ദൈനംദിനം ചെറുകാൽവയ്പ്പുകളിലൂടെയും ശ്രേഷ്ഠമായ തീരുമാനങ്ങളിലൂടെയും ഇത് നിങ്ങളുടെ ഹൃദയത്തിന്റെ നിരന്തരമായ അനുഗ്രഹമാകട്ടെ.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 2 ഫെബ്രുവരി 2013) രണ്ടിടങ്ങളിലാണ് ജാഗ്രതസൂക്ഷിക്കാൻ ക്രിസ്തു
മാഡ്രിഡ്: അപ്പസ്തോലന്മാരിൽ ഒരുവനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സ്പെയിനിലെ കമ്പോസ്റ്റേല തീർത്ഥാടനകേന്ദ്രത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള, 500ൽപ്പരം മൈലുകൾ ദൈർഘ്യമുള്ള, ‘കമിനോ ഡി സാന്റിയാഗോ’ എന്ന പേരിൽ വിശ്വവിഖ്യാതമായ തീർത്ഥാടനത്തിൽ 2022ൽ അണിചേർന്നത് 3,47,000ൽപ്പരം പേരാണ്. കാമിനോ ഡി സാന്റിയാഗോയിലെ മുനിസിപ്പാലിറ്റി അസോസിയേഷനാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. കത്തോലിക്കാ സഭയിലെ ഏറ്റവും പഴയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കാമിനോ ഡി സാന്റിയാഗോ. സ്പെയിനിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽരാജ്യമായ
”ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ആദ്യശിഷ്യരെ സംബന്ധിച്ചിടത്തോളം ഈശോയോടൊപ്പം യാത്ര ചെയ്യുക. സ്വന്തം തൊഴിലും ലക്ഷ്യങ്ങളും ജീവിതം തന്നെയും ക്രിസ്തുവിനു നൽകി അവിടുത്തോടൊപ്പം സഞ്ചരിക്കുക. ഇത് ബാഹ്യമായ ഒരു പ്രവൃത്തി മാത്രമല്ല, ആന്തരികവുമാണ്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുഴുവൻ അവിടുത്തെ ഹിതപ്രകാരമാവുക. ഇവിടെ ആന്തരികമായ ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. എന്നിലേക്കു ചുരുങ്ങാനോ എന്റെ സംതൃപ്തി മാത്രം ലക്ഷ്യം വച്ചു ജീവിക്കാനോ അല്ല അവിടുത്തെ അനുഗമിക്കുന്നത്. ഇത് പ്രധാനമായും എന്നെത്തന്നെ അവിടുത്തേക്ക് നൽകുന്നതാണ്. സ്വന്തം വിജയവും
Don’t want to skip an update or a post?