Follow Us On

14

September

2025

Sunday

Latest News

  • പാലക്കാട് രൂപത സുവര്‍ണജൂബിലി ആഘോഷ സമാപനം ഏഴിന്

    പാലക്കാട് രൂപത സുവര്‍ണജൂബിലി ആഘോഷ സമാപനം ഏഴിന്0

    പാലക്കാട്: പാലക്കാട് രൂപത സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപനവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണവും സെപ്റ്റംബര്‍ ഏഴിന് സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍ നടക്കും. രാവിലെ ഒമ്പതിന് മേജര്‍ ആര്‍ച്ചുബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സഹകാര്‍മികനാകും. പന്ത്രണ്ട് ബിഷപ്പുമാരും 2500-ഓളം അല്മായ പ്രതിനിധികളും

  • ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു

    ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു0

    കോട്ടയം: അധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യാപികയും പ്രഭാഷകയുമായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണിയേയും, കെഎസ്എസ്എസ്

  • വൈദികര്‍ നല്ല സമരിയാക്കാരനാകണം

    വൈദികര്‍ നല്ല സമരിയാക്കാരനാകണം0

    കണ്ണൂര്‍: വൈദികര്‍ നല്ല സമരിയാക്കാരനാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജര്‍ സെമിനാരിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തത്വശാസ്ത്രവും ദൈവശാസ്ത്രവും ഓരോ വൈദികവിദ്യാര്‍ത്ഥിയിലും നല്ല സമരിയാക്കാരന്റെ നന്മകള്‍ ഉള്‍ക്കൊള്ളാന്‍ സഹായകമാകണം. ഉദാത്തമായ ആധ്യാത്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിന്റെ രംഗത്ത് ഏറെ അക്കാദമിക മികവുകള്‍

  • ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു

    ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു0

    തൃശൂര്‍: ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള അതിനൂതന ചികിത്സാരീതിയായ കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഈ ചികിത്സാരീതി ഇന്ത്യയില്‍ വളരെ ചുരുക്കം ആശുപത്രികളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ ഈ ചികിത്സ പൂര്‍ത്തീകരിച്ച രണ്ടാമത്തെ ആശുപത്രിയാണ് അമല. അമലയില്‍ മജ്ജമാറ്റിവെയ്ക്കല്‍ (Bone Marrow Transplantation) ചികിത്സ ആരംഭിച്ചിട്ട് രണ്ടരവര്‍ഷത്തില്‍ കൂടുതലായി. നാല്‍പതോളം രോഗികള്‍ക്ക് പരമാവധി ചിലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അര്‍ബുദചികിത്സക്കുള്ള നൂതനമായ മാര്‍ഗമാണ് സെല്‍ തെറാപ്പി. ഇതിന്റെ ഒരു വിഭാഗമായ Tumor Infitlrating Lymphocyte

  • ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം ഏഴിന്

    ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം ഏഴിന്0

    കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച ഉപ്പുതറയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള 5 ഫൊറോനകളില്‍ നിന്നുള്ളവര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും. ഹൈറേഞ്ചില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട വി.യൂദാ തദേവൂസ് കപ്പേളയുടെ മുന്‍പില്‍നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലേക്കാണ് തീര്‍ത്ഥാടനം. രാവിലെ 9. 45 ന് വി.യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍ നിന്ന് ആരംഭിക്കുന്ന മരിയന്‍ റാലി ഉപ്പുതറ ഫൊറോന വികാരി

  • ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം

    ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം0

    തൃശൂര്‍: ആതുരശുശ്രൂഷകള്‍ക്ക് യേശുവിന്റെ കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം വ്യവസായമേഖലയായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ അതിനെ സേവനമേഖലയാക്കി തിരിച്ചുകൊണ്ടുവരുന്നതില്‍ ചായ് ആശുപത്രികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. ക്രൈസ്തവര്‍ക്ക് ക്രിസ്തു നിര്‍ദേശിച്ച ദൗത്യങ്ങളാണ് പഠിപ്പിക്കുക, സുഖപ്പെടുത്തുക, ദൈവരാജ്യത്തിലേക്ക്

  • ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തിലെ യുവാക്കളുടെ സംഖ്യ കണ്ട് ആശ്ചര്യപ്പെട്ട് പാപ്പ

    ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തിലെ യുവാക്കളുടെ സംഖ്യ കണ്ട് ആശ്ചര്യപ്പെട്ട് പാപ്പ0

    ജക്കാര്‍ത്ത:  ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നിരിക്കുന്ന യുവാക്കളുടെ ബാഹുല്യം കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്തൊനേഷ്യയിലെ വത്തിക്കാന്‍ എംബസിയില്‍ വച്ച് ജസ്യൂട്ട് സഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സഭയില്‍ ഇത്രയധികം യുവാക്കള്‍ ഉള്ളതില്‍ പാപ്പ ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ചത്. ജക്കാര്‍ത്ത ആര്‍ച്ചുബിഷപ് എമരിറ്റസും ജസ്യൂട്ട് സഭാംഗവുമായ കര്‍ദിനാള്‍ ജൂലിയസ് റിയാഡി ദര്‍മാത്മജയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സാധാരണ വിദേശയാത്രകളില്‍ പതിവുള്ളതുപോലെ ജസ്യൂട്ട് സമൂഹത്തിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാപ്പ മറുപടി പറഞ്ഞു. ഈ യാത്രയില്‍ തന്നെ ടിമോര്‍

  • ഐടി ജോലിയോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു

    ഐടി ജോലിയോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു0

    മുംബൈ: ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജിവച്ച് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ നോയല്‍ ഫെലിക്സ് തെക്കേക്കര (29) ആണ് പുഴയില്‍ വീണ് മരിച്ചത്. കല്യാണ്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള സാവന്തവാടി എസ്റ്റേറ്റില്‍ റീജന്‍സി ചെയ്യുകയായിരുന്നു ബ്രദര്‍ ഫെലിക്‌സ് തെക്കേക്കര.  ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചോ എന്നു നോക്കാന്‍ പോയതായിരുന്നു അദ്ദേഹം. പുഴക്കരികില്‍ നില്ക്കുമ്പോള്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കുടയ്ക്ക് കാറ്റുപിടിച്ചു ബാലന്‍സ്

  • വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍

    വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍0

    എറണാകുളം: പതിനാലാമത് വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒമ്പതുമുതല്‍ 13 വരെ നടക്കും. ബിഷപ് ഡോ. പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ദിവസവും വൈകന്നേരം നാലര മുതല്‍ ഒമ്പതുമണി വരെയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും. തിരുച്ചിത്ര പ്രതിഷ്ഠയുടെ അഞ്ഞൂറാം വാര്‍ഷികവും മഹാജൂബിലി തിരുനാളും 29 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ നടക്കും.

National


Vatican

World


Magazine

Feature

Movies

  • പുനരൈക്യ വാര്‍ഷികം; ബഹ്‌റിനില്‍ സുകൃതം 2025 സംഗമം

    പുനരൈക്യ വാര്‍ഷികം; ബഹ്‌റിനില്‍ സുകൃതം 2025 സംഗമം0

    ബഹ്‌റിന്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാര്‍ഷിക ത്തിനോടനുബന്ധിച്ച് ഗള്‍ഫ് മേഖലയുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ ബഹ്‌റിനില്‍ ‘സുകൃതം 2025 സംഗമം’ സംഘടിപ്പിക്കുന്നു. ബഹ്‌റിനില്‍ നടക്കുന്ന ഗള്‍ഫുതല പുനരൈക്യ സംഗമത്തിന്റെ ഭാഗമായി യുഎഇ മലങ്കര കൗണ്‍ സിലിന്റെ നേതൃത്വത്തില്‍ യുഎഇയിലെ എട്ട് മലങ്കര കത്തോലിക്ക സമൂഹങ്ങളിലും നടത്തുന്ന ദീപശിഖാ പ്രയാണം മുസ്സഫ സെന്റ് പോള്‍ ദേവാലയത്തില്‍ ആരംഭിച്ചു.  ഫാ. ജോണ്‍സന്‍ പുതുപ്പറമ്പിലും കൗണ്‍സില്‍ ട്രഷറര്‍ സച്ചിന്‍ വറുഗീസും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന്

  • രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍

    രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍0

    ജോസഫ് മൈക്കിള്‍ ഒരു നിയമത്തെ ഏതൊക്കെ വിധത്തില്‍ വളച്ചൊടിച്ച് നിരപരാധികളെ കുടുക്കാമെന്നതിന്റെ ഉദാഹരണമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ഈ നിയമമാണ്. ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്ന വിധത്തിലാണ് അതു ഫ്രെയിം ചെയ്തിരിക്കുന്നത്. എന്നാല്‍, ആ നിയമം ഒന്നുകൂടി പ്രാകൃതമാക്കിയാല്‍ എന്തായിരിക്കും സംഭവിക്കാന്‍ സാധ്യത എന്നു ആലോചിക്കാവുന്നതേയുള്ളൂ. മതാനിന്ദാ കുറ്റത്തെ തോല്പിക്കുന്ന നിയമം  രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കുമുമ്പ് ബിജെപി ഗവണ്‍മെന്റ് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന

  • ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍  മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും

    ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍ മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും0

    ജനീവ/സ്വിസര്‍ലാന്‍ഡ്: ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ 2025 ലെ മോഡല്‍ പട്ടികയില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ മുന്നറിയിപ്പുകളില്ലാതെ ഉള്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രോ ലൈഫ് ലോകം. ‘നിയമപരമായി അനുവദനീയമായതോ സാംസ്‌കാരികമായി സ്വീകാര്യമായതോ ആയ സ്ഥലങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്ര മരുന്നുകള്‍ ഉപയോഗിക്കാവൂ’ എന്ന 2005 മുതല്‍ നിലവിലിരുന്ന മുന്നറിയിപ്പാണ് ഈ വര്‍ഷം നീക്കം ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്ര മരുന്നുകള്‍ക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയെക്കാള്‍ നാലിരട്ടി സങ്കീര്‍ണത നിരക്ക് ഉണ്ടെന്ന് ഷാര്‍ലറ്റ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റും മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടറും ബോര്‍ഡ് സര്‍ട്ടിഫൈഡ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?