Follow Us On

12

October

2025

Sunday

Latest News

  • ദമ്പതിസംഗമം നടത്തി

    ദമ്പതിസംഗമം നടത്തി0

    തെള്ളകം: വിവാഹത്തിന്റെ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി യവരുടെ ജൂബിലി ദമ്പതിസംഗമം കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഫാമിലി കമ്മീഷന്‍ മെമ്പര്‍ ഡോ. ബാബു കോച്ചാംകുന്നേല്‍, സിസി മഞ്ഞാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന് സിജു തോമസ് ആലഞ്ചേരി നേതൃത്വം നല്‍കി. അതിരൂപതയിലെ

  • 82 പേര്‍ രക്തം ദാനം ചെയ്ത് അമല മെഡിക്കല്‍ കോളജില്‍ ദേശീയ രക്തദാന ദിനാചരണം

    82 പേര്‍ രക്തം ദാനം ചെയ്ത് അമല മെഡിക്കല്‍ കോളജില്‍ ദേശീയ രക്തദാന ദിനാചരണം0

    തൃശൂര്‍: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് അമല അലയ്ഡ് ഹെല്‍ത്ത് സയന്‍സസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. അമല മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും വിദ്യര്‍ത്ഥികളും നേഴ്‌സുമാരും സ്റ്റഫ് അംഗങ്ങളുമായി 82 പേര്‍ രക്തം ദാനം ചെയ്തു. അമലയില്‍ നടന്ന സമ്മേളനത്തില്‍ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി രതീഷ് മുഖ്യാതിഥിയായിരുന്നു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി എംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, അലയ്ഡ് ഐല്‍ത്ത് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ.

  • ദളിത് ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരം

    ദളിത് ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരം0

    കാഞ്ഞിരപ്പള്ളി: ദളിത് ക്രൈസ്തവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് അഡ്വ.  മോന്‍സ് ജോസഫ് എംഎല്‍എ. വിജയപുരം രൂപതാ ഡിസിഎംഎസ് മുണ്ടക്കയം മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ നീതിഞായര്‍ ആചരണവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയം വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്നും പരിഹാരം കാണുന്നത് വരെ കൂടെ ഉണ്ടാകുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. മേഖല പ്രസിഡന്റ് സണ്ണി ജോണ്‍ പാമ്പാടിയില്‍ അധ്യക്ഷത വഹിച്ചു. ചരിത്രകാരനും ഗവേഷകനുമായ ഡോ. വിനില്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി.

  • വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണം

    വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണം0

    കോട്ടയം: വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍.  അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ ജീവിതത്തില്‍ സന്തോഷിക്കുവാനും അഭിമാനിക്കുവാനും സാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെന്നും അതു കണ്ടെത്തി വാര്‍ദ്ധക്യം ആഘോഷിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടറും ദീപനാളം ചീഫ് എഡിറ്ററുമായ

  • വിശ്വാസം ഏവര്‍ക്കും  വേണ്ടിയുള്ള ദൈവദാനം:  ഫ്രാന്‍സിസ് പാപ്പാ

    വിശ്വാസം ഏവര്‍ക്കും വേണ്ടിയുള്ള ദൈവദാനം: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: വിശ്വാസമെന്നത് ദൈവദാനമാണെന്നും, എന്നാല്‍ അത് നമുക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് നമുക്ക് ചുറ്റുമുള്ള വ്യക്തികള്‍ക്കുവേണ്ടിക്കൂടിയുള്ള ഒന്നാണെന്നും ഫ്രാന്‍സിസ് പാപ്പാ. ഇത് ദൈവത്തില്‍നിന്ന് അകന്ന് ജീവിക്കുന്നവര്‍ എന്ന് കരുതപ്പെടുന്നവര്‍ക്കും, ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്കും, വിശ്വാസം തങ്ങള്‍ക്ക് പ്രധാനപ്പെട്ടതല്ല എന്ന് കരുതുന്നവര്‍ക്കും വേണ്ടി നമുക്ക് നല്‍കപ്പെടുന്ന ഒരു അനുഗ്രഹമാണ്. ജര്‍മ്മനിയിലെ ഡ്രെസ്ഡന്‍ മൈസെന്‍ രൂപതയില്‍നിന്നും, സാസോണിയയിലെ ഇവാഞ്ചെലിക്കല്‍ ലൂഥറന്‍ സഭയില്‍നിന്നുമുള്ള ആളുകള്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. ലോകത്ത് അനേകം വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകുന്നില്ലെന്നും, ലോകത്തിന്

  • അന്തര്‍ദ്ദേശീയ  സമാധാന ദിനത്തില്‍  മതാന്തരപ്രാര്‍ത്ഥന

    അന്തര്‍ദ്ദേശീയ സമാധാന ദിനത്തില്‍ മതാന്തരപ്രാര്‍ത്ഥന0

    കൊല്‍ക്കത്ത: യുണൈറ്റഡ് ഇന്റര്‍ഫെയ്ത്ത് ഫൗണ്ടേഷനും സാധു വസ്വാനി സെന്ററും ജി.ഡി ബിര്‍ളാ സബാഹറില്‍ സംയുക്തമായി അന്തര്‍ദ്ദേശീയ സമാധാനദിനത്തില്‍ സംഘടിപ്പിച്ച മതാന്തരപ്രാര്‍ത്ഥനാസമ്മേളനം വിവിധ മതങ്ങളുടെയും മൂല്യങ്ങളുടെയും മതമൈത്രിയുടെയും വേദിയായി മാറി. ലോകസമാധനദിനത്തിലായിരുന്നു പ്രാര്‍ത്ഥനാസമ്മളനം ഒരുക്കിയത്. സമ്മേളനത്തില്‍ ആത്മീയനേതാക്കന്മാരും ചിന്തകരും വിവിധ മതവിശ്വാസികളും പങ്കെടുക്കുകയും സമാധാനത്തെയും ആത്മീയ വളര്‍ച്ചയെയും ഐക്യത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കിടുകയും ചെയ്തുവെന്ന് ഫാ. ഫ്രാന്‍സിസ് സുനില്‍ റൊസാരിയോ പറഞ്ഞു. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യയുടെ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ റീജിയണല്‍ സെക്രട്ടറിയാണ് അദ്ദേഹം.

  • ഇന്ത്യയുടെ പുതിയ  ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച്  പഠിക്കാന്‍ ക്രൈസ്തവ അഭിഭാഷകര്‍

    ഇന്ത്യയുടെ പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ ക്രൈസ്തവ അഭിഭാഷകര്‍0

    പൂനൈ: ഇന്ത്യയില്‍ പുതിയതായി നടപ്പാക്കിയ ക്രിമിനല്‍ നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാന്‍ സമര്‍പ്പിതരായ ക്രൈസ്തവ അഭിഭാഷകര്‍ യോഗം നടത്തി. സന്യസ്തരും വൈദികരുമായ 40 ഓളം അഭിഭാഷകരാണ് പൂനയിലെ ഇഷ്വനി കേന്ദ്രയില്‍ ഒത്തുകൂടിയത്. ജൂലൈ 1 നാണ് രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കിയത്. പുതിയ നിയമം പോലീസുകാരുടെ അധികാരം വിപുലപെടുത്തുന്നതിനാല്‍ അത് സിവില്‍ അവകാശങ്ങളെ ബാധിക്കുമെന്നും കേസുകള്‍ കെട്ടിക്കിടകക്കുന്നതിന് ഇടവരുത്തുമെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍ എന്നാണ് പുതിയ ക്രിമിനല്‍ നിയമത്തെ അവര്‍ വിശേഷിപ്പിച്ചത്.

  • ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

    ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയര്‍ത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധസംഘര്‍ഷങ്ങളും യുദ്ധങ്ങളും നടമാടുന്നതിനിടെ, വിശ്വാസത്താല്‍ പ്രേരിതരായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ആയുധങ്ങളേറി സമാധാനത്തിനായി പോരാടാന്‍ ഏവരോടും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. സിനഡിന്റെ ആരംഭവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടാം തീയതി രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന വിശുദ്ധ ബലിയര്‍പ്പണമധ്യേ നടത്തിയ പ്രഭാഷണത്തിനിടയിലാണ് ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച പ്രത്യേകമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും പാപ്പാ ആഹ്വാനം ചെയ്തത്. 2023 ഒക്ടോബര്‍ ഏഴിന് പലസ്തീനിലെ ഹമാസ് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ

  • ഗവര്‍ണറുടെ ക്രൈസ്തവ വിരുദ്ധ  പരാമര്‍ശത്തിനെതിരെ ബിഷപ്പുമാര്‍

    ഗവര്‍ണറുടെ ക്രൈസ്തവ വിരുദ്ധ പരാമര്‍ശത്തിനെതിരെ ബിഷപ്പുമാര്‍0

    ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ നടത്തിയ പരമാര്‍ശത്തെ തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മിഷണറിമാര്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഐഡന്റിറ്റിയെ നശിപ്പിക്കുന്നതായിരുന്നുെവന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. ഗവര്‍ണറുടെ പരമാര്‍ശം ചരിത്രത്തിന്റെ ഗുരുതരമായ വളച്ചൊടിക്കലാണെന്നും ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്ന വിഭാഗിയതയുടെ വാക്കുകളാണെന്നും ബിഷപ്‌സ് കൗണ്‍സില്‍ പ്രസ്താവിച്ചു. മൈലാപ്പൂര്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പിന്റെ 50-ാം ജൂബിലി ആഘോഷത്തിലാണ് ഗവര്‍ണര്‍ വിവാദമായ പ്രസംഗം നടത്തിയത്. ഗവര്‍ണറുടെ പ്രസ്താവന വര്‍ഗീയപ്രശ്‌നങ്ങള്‍ ഇളക്കിവിടുന്നതിനും വിദ്വേഷം പരത്തുന്നതിനുമുള്ള വ്യക്തമായ

National


Vatican

World


Magazine

Feature

Movies

  • ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

    ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ ഒന്‍പത് അല്മായര്‍ ഡിപ്ലോമ നേടി. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇടവകയില്‍ ഒക്ടോബര്‍ 5-ന് നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ്

  • വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

    വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി0

    കൊച്ചി: വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയത്തിലെ ആദ്യ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍  കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. രാജീവ് ജോസ് കൈനിക്കാട്ട്, ഫാ. റോക്കി കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാക്കനാട്-വണ്ടര്‍ലാ റൂട്ടില്‍ പള്ളിക്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച (ഒക്‌ടോബര്‍ 12) വൈകുന്നേരം അഞ്ചിനാണ് തിരുനാള്‍ ദിവ്യബലി. യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇഷ്ടവിശുദ്ധനാണ് വിശുദ്ധ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?