Follow Us On

01

July

2025

Tuesday

Latest News

  • മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കി

    മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കി0

    തിരുവനന്തപുരം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പിഎംജി ലൂര്‍ദ് ഫൊറോനാ ഹാളില്‍ നടന്ന  സ്വീകരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയ മാണെന്നും മുഖ്യമന്ത്രി  പറഞ്ഞു. ചാവറയച്ചനെപ്പോലുള്ള മഹാന്‍മാര്‍ക്ക് ജന്മം നല്‍കിയ സഭയാണ് കത്തോലിക്കാ സഭയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സീറോമലബാര്‍ സഭയ്ക്ക് ഒരുപാട് ശക്തിയും ആള്‍ബലവുമുണ്ടെന്നും ആരെയും ഉപേക്ഷിക്കാതെ ചേര്‍ത്തുപിടിക്കാന്‍ കഴിയണമെന്നതാണ് ആഗ്രഹമെന്നും

  • മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ കാവി പതാക കെട്ടി

    മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ കാവി പതാക കെട്ടി0

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ നാലു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ ഒരു സംഘം യുവാക്കള്‍ കാവി പതാക ഉയര്‍ത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തിലായിരുന്നു ദൈവാലയങ്ങള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം.  പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.  ജാബുവ ജില്ലയിലെ പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ചിന്റെ മൂന്ന് പള്ളികളിലും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിക്കുമുകളിലുമാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം കാവിക്കൊടി സ്ഥാപിച്ചത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ

  • കോട്ടപ്പുറം രൂപതയുടെ മെത്രാനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി

    കോട്ടപ്പുറം രൂപതയുടെ മെത്രാനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതിയും വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ദ്വീതിയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്‍മികരായി. ഡോ. അംബ്രോസ്

  • കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് 48.26 ലക്ഷം രൂപയുടെ ശ്രവണസഹായികള്‍ വിതരണം ചെയ്തു

    കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് 48.26 ലക്ഷം രൂപയുടെ ശ്രവണസഹായികള്‍ വിതരണം ചെയ്തു0

    കോഴിക്കോട്: മലബാറിലെ പ്രഥമ രൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് നിര്‍ധനരായ കുട്ടികള്‍ക്ക് 48.26 ലക്ഷം രൂപയുടെ ശ്രവണ സഹായികള്‍ വിതരണം ചെയ്തു. കോഴിക്കോട് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജീവനയുടെയും എരഞ്ഞിപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാന്തി ഐആര്‍സിഎയുടെയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസബിലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത

  • ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ  മെത്രാഭിഷേകം 20-ന്

    ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം 20-ന്0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ 20-ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടക്കും. 20-ന് വൈകുന്നേരം മൂന്നിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാഭിഷേക കര്‍മങ്ങളുടെ മുഖ്യകാര്‍മികനാകും. ആര്‍ച്ചുബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാര്‍മ്മികരായിരിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ.

  • കലയുടെ 51 വര്‍ഷങ്ങള്‍

    കലയുടെ 51 വര്‍ഷങ്ങള്‍0

    ബേബി മൂക്കന്‍ കേരളത്തിലെ പ്രമുഖ കലാ-സാംസ്‌ക്കാരിക സംഘടനയായ തൃശൂര്‍ അതിരൂപതയുടെ കലാസദന്‍ 51-ാം വാര്‍ഷികം ആഘോഷിക്കുന്നു. 1972 ഡിസംബര്‍ 30-നാണ് കലാസദന്‍ ആരംഭിച്ചത്. കേരളത്തിലെ കത്തോലിക്കാ രൂപതകളില്‍ ഇദംപ്രഥമായി ആരംഭിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളമാണ്. പ്രഥമ പ്രസിഡന്റ് ദൈവദാസന്‍ ഫാ. കനീസിയൂസ് സിഎംഐ. ആയിരുന്നു. ആരംഭകാലത്തു തന്നെ സംഗീതം, നാടകം, സാഹിത്യം, നൃത്തം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. കേരളത്തില്‍ ആദ്യമായി ഓഡിയോ-സംഗീത കാസറ്റുകള്‍ക്ക് ആരംഭംകുറിച്ചത് കലാസദനായിരുന്നു. മുപ്പത്തിയഞ്ചോളം കാസറ്റുകളും 2 എല്‍.പി.

  • പ്രതിസന്ധികളില്‍ പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കണം

    പ്രതിസന്ധികളില്‍ പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കണം0

    കോഴിക്കോട്: പ്രതിസന്ധികളില്‍ പ്രത്യാശയോടെ ദൈവത്തിലേക്ക് നോക്കണമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. സിറ്റി സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ നടക്കുന്ന വചനാഭിഷേക ബൈബിള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നമ്മുടെ പാപത്തെ ദൈവസ്നേഹംകൊണ്ട് മാറ്റിക്കളയാന്‍ കഴിയുമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന കണ്‍വന്‍ഷന്‍ നയിക്കുന്നത് തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ്.  

  • കുറവിലങ്ങാട് മൂന്നുനോമ്പു തിരുനാള്‍

    കുറവിലങ്ങാട് മൂന്നുനോമ്പു തിരുനാള്‍0

    പാലാ: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കിദിയാക്കോല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ മൂന്നുനോമ്പ് തിരുനാള്‍ 22, 23, 24 തിയതികളില്‍ ആഘോഷിക്കും. പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം 23-ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തും. വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളും ദേശത്തിരുനാളുകളും ഫെബ്രുവരി നാലുമുതല്‍ 11 വരെ ആഘോഷിക്കും.

  • ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് പദവി ആന്ധ്രപ്രദേശ് ഗവണ്‍മെന്റിന്റെ ആവശ്യത്തെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു

    ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് പദവി ആന്ധ്രപ്രദേശ് ഗവണ്‍മെന്റിന്റെ ആവശ്യത്തെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു0

    അമരാവതി: ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആന്ധ്രപ്രദേശ് ഗവണ്‍ മെന്റിന്റെ ആവശ്യത്തെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച ദളിതരുടെ ജീവിതം ഇപ്പോഴും ദുഷ്‌കരമാണെന്നും അതുകൊണ്ട് അവര്‍ക്ക് ഷെഡ്യുള്‍ഡ് കാസ്റ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആന്ധ്രപ്രദേശ് സോഷ്യല്‍ വെല്‍ഫെയര്‍ മിനിസ്റ്റര്‍ മെരുഗു നാഗാര്‍ജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയെന്നാലും അവരുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്റ്റാറ്റസ് നല്‍കണമെന്ന് ജസ്റ്റീസ് ബാലകൃഷ്ണന്‍ കമ്മീഷനോട് ആവശ്യപ്പെടുവാനുള്ള

National


Vatican

World


Magazine

Feature

Movies

  • യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു

    യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു0

    ലണ്ടന്‍: യുകെയുടെ ജനപ്രതിനിധിസഭയായ  ഹൗസ് ഓഫ് കോമണ്‍സില്‍  നടന്ന വോട്ടെടുപ്പില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ അനുകൂലിച്ച് വോട്ട് ചെയ്ത ലിബറല്‍ ഡെമോക്രാറ്റ് എംപി ക്രിസ് കോഗ്ലാന് ഇടവക വൈദികന്‍ വിശുദ്ധ കുര്‍ബാന നിരസിച്ചു. സറേയിലെ ഡോര്‍ക്കിംഗിനെയും ഹോര്‍ലിയെയും പ്രതിനിധീകരിക്കുന്ന കോഗ്ലാന്‍ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മാരകപാപത്തിലായതിനാല്‍ വിശുദ്ധ കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് വൈദികന്‍ ദിവ്യബലി മധ്യേ വ്യക്തമാക്കുകയായിരുന്നു. ഡോര്‍ക്കിംഗിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിലെ വികാരിയായ ഫാ. ഇയാന്‍ വെയ്ന്‍ വോട്ടെടുപ്പിന് മുമ്പ്

  • സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു

    സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു0

    എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ ഒരു മരക്കുരിശ് കത്തിക്കുകയും നാല്‍പ്പതോളം കല്ലറകള്‍ രാത്രിയില്‍ നശിപ്പിക്കുകയും ചെയ്തതിന് 39 വയസുള്ള ഒരാള്‍ക്കെതിരെ കേസെടുത്തു. ഈസ്റ്റ് റെന്‍ഫ്രൂഷെയറിലെ ബാര്‍ഹെഡിലുള്ള സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക സമൂഹം ആശങ്കയിലാണ്.  വിവേകശൂന്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പെയ്സ്ലി രൂപത പ്രതികരിച്ചു. ഈ വിവേകശൂന്യമായ നശീകരണ പ്രവര്‍ത്തനത്തില്‍ ദുഃഖിതനും നിരാശനുമാണ് എന്ന് പെയ്സ്ലി ബിഷപ് ജോണ്‍ കീനന്‍ പറഞ്ഞു. സെമിത്തേരി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, സ്‌കോട്ട്‌ലന്‍ഡിലുടനീളമുള്ള പള്ളികളും

  • മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും

    മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും0

    കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 -ന് സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍  ദുക്‌റാനതിരുനാള്‍ ആചരണവും സീറോമലബാര്‍സഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 -ന്  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കും. 11  മണിക്ക് സഭാദിനാഘോഷത്തിന്റെ  ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാര്‍സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈ ദിക-അല്മായ-സമര്‍പ്പിത പ്രതിനിധികള്‍ പങ്കെടുക്കും. സീറോമലബാര്‍ സഭാംഗവും ഹൃദ്രോഗ വിദഗ്ധനുമായ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?