Follow Us On

14

December

2025

Sunday

Latest News

  • 83 വര്‍ഷങ്ങള്‍ക്കുശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്

    83 വര്‍ഷങ്ങള്‍ക്കുശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്0

    വാഷിംഗ്ടണ്‍ ഡിസി: എണ്‍പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്. ജൂലൈ 17മുതല്‍ 21 വരെ ഇന്ത്യാനാപ്പോളീസിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി 6500 മൈല്‍ പിന്നിടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ജൂലൈ 17 ന് ഇന്ത്യാനപ്പോളീസിലെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ എത്തുന്നതോടെ ദിവ്യകാരുണ്യകോണ്‍ഗ്രസിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധന, ദിവ്യബലികള്‍, പ്രഭാഷണങ്ങള്‍, വിവിധ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. യുഎസിലെ പ്രശസ്തരായ വചനപ്രഘോഷകരും സംഗീതജ്ഞരും നേതൃത്വം നല്‍കും.

  • നൂറുമേനി ഫലം കൊയ്യാന്‍ കേരളസഭ ഒരുങ്ങുമ്പോള്‍…

    നൂറുമേനി ഫലം കൊയ്യാന്‍ കേരളസഭ ഒരുങ്ങുമ്പോള്‍…0

    അനേകവര്‍ഷം കേരളത്തിലെ ഒരു കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്ത അക്രൈസ്തവനായ വ്യക്തി, ആ സ്ഥാപനത്തില്‍ നിന്ന് മാറി കുറച്ചുനാളുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്ന വൈദികനോട് ഇപ്രകാരം ചോദിച്ചു, ” ഞാന്‍ ഇത്രയും കാലം ഇവിടെ ജോലി ചെയ്തിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് എന്നോട് പറയാതിരുന്നത് ” ദീര്‍ഘനാളുകള്‍ കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടും മറ്റൊരിടത്തില്‍വച്ച് പെന്തക്കുസ്താ സഭാവിഭാഗത്തില്‍ പെട്ടവരില്‍ നിന്നാണ് ആ വ്യക്തി ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയെക്കുറിച്ചും കേള്‍ക്കാന്‍ ഇടയായത്. ഈ

  • നിഷ്ഠൂരമായ ഡി&ഇ ഗര്‍ഭഛിദ്രം; നിയന്ത്രണങ്ങള്‍ നീക്കി കന്‍സാസ് കോടതി

    നിഷ്ഠൂരമായ ഡി&ഇ ഗര്‍ഭഛിദ്രം; നിയന്ത്രണങ്ങള്‍ നീക്കി കന്‍സാസ് കോടതി0

    കന്‍സാസ്/യുഎസ്എ: ഗര്‍ഭസ്ഥ ശിശുക്കളുടെ അവയവങ്ങള്‍ നിഷ്ഠൂരമായി നീക്കം ചെയ്ത് അവരുടെ തലയോട്ടിക്ക് മാരകമായി പരിക്കേല്‍പ്പിച്ച് ഗര്‍ഭഛിദ്രം നടത്തുന്ന ഡൈലേഷന്‍ ആന്‍ഡ് ഇവാക്കുവേഷന്‍(ഡി&ഇ) മാര്‍ഗത്തിലുള്ള ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുഎസിലെ കന്‍സാസ് സംസ്ഥാന ത്തിന്റെ സുപ്രീം കോടതി റദ്ദാക്കി. കൂടാതെ ഗര്‍ഭഛിദ്രം നടത്തുന്ന കേന്ദ്രങ്ങള്‍ക്ക്  വേണ്ട സുരക്ഷ-ലൈസന്‍സ് പരിരക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന 2011ലെ നിയമവും കന്‍സാസ് സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തിന്‍മേലുള്ള അവരുടെ അവകാശത്തെ ഈ നിയമം ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധി കന്‍സാസ്

  • ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍

    ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍0

    ടോക്യോ: ജപ്പാനിലെ ടോക്കിയോ അതിരൂപതയിലെ ആദ്യത്തെ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍ പിന്നിടുന്നു. വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന സുകിജിയിലെ ദൈവാലയത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളില്‍ ടോക്കിയോ ആര്‍ച്ചുബിഷപ് ടാര്‍സിഷ്യസ് ഐസാവോ കികുച്ചി മുഖ്യ കാര്‍മികത്വം വഹിച്ചു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അതിജീവിച്ചാണ് മിഷനറിമാര്‍ ഈ ദൈവാലയം പണിതുയര്‍ത്തിയതെന്ന് ആര്‍ച്ചുബിഷപ് അനുസ്മരിച്ചു. ചുരുങ്ങുന്ന ജനസംഖ്യയുടെയും പ്രായമാകുന്ന സമൂഹത്തിന്റെയും മുന്നില്‍ സഭ ഇന്നും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ ആശങ്കകള്‍ക്കിടയിലും ശുഭാപ്തി വിശ്വാസമുണ്ടെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

  • ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളി തിളക്കം; വാര്‍ത്താതാരമായി കോട്ടയംകാരന്‍

    ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളി തിളക്കം; വാര്‍ത്താതാരമായി കോട്ടയംകാരന്‍0

    ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍  വാര്‍ത്താതാരമായി മാറിയിരിക്കുകയാണ്  സോജന്‍ ജോസഫ് എന്ന കോട്ടയംകാരന്‍. യു.കെ പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായിരുന്നു സോജന്‍ ജോസഫിന്റെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ  സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് തിരഞ്ഞെടുപ്പിലെ താരമായി മാറിയത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്.  സാമൂഹിക പ്രവര്‍ത്തനങ്ങളാണ് സോജന്‍ ജോസഫിന് ജനമനസുകളില്‍ ഇടംനേടിക്കൊടുത്തത്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില്‍ നേടിയ

  • വര്‍ക്കിയച്ചന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി..!

    വര്‍ക്കിയച്ചന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി..!0

    മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ 15-ാം ചരമവാര്‍ഷികത്തില്‍, കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റില്‍ മുന്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നല്‍കിയ അനുസ്മരണ സന്ദേശത്തില്‍, വര്‍ക്കിയച്ചന്‍ അദേഹത്തെക്കുറിച്ചു നടത്തിയ സുപ്രധാന പ്രവചനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. പ്രസ്തുത സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ നമ്മില്‍നിന്ന് വേര്‍പിരിഞ്ഞിട്ട് 15 വര്‍ഷം തികയുകയാണ്. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലാവരുടെയും മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കാര്യമാണ്. 1921 ജൂണ്‍ 11-നാണ് വര്‍ക്കിയച്ചന്റെ ജനനം. പത്താംക്ലാസ് പാസായപ്പോള്‍ മിഷനറിയാകണമെന്നായിരുന്നു താല്‍പര്യം. 1938-ല്‍ സെമിനാരിയില്‍ ചേര്‍ന്ന അച്ചന്റെ മൈനര്‍ സെമിനാരിപഠനം

  • മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു

    മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീ ത്തയുടെ എഴുപത്തിയൊന്നാം ഓര്‍മപ്പെരുന്നാളിനോടനു ബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ പത്തിന് രാവിലെ (ബുധന്‍) മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. രാവിലെ 6.30ന് കാതോലിക്ക ബാവയുടെ മുഖ്യകാര്‍ മ്മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) സഭാതല സമിതിയും തിരുവനന്തപുരം മേജര്‍

  • എഞ്ചിനീയര്‍ ബിഷപ് ഓര്‍മയായി

    എഞ്ചിനീയര്‍ ബിഷപ് ഓര്‍മയായി0

    ടുറ: എഞ്ചിനീയര്‍ ബിഷപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മേഘാലയയിലെ ചുറ രൂപതയുടെ പ്രഥമ മെത്രാനും മലയാളിയുമായ ഡോ. ജോര്‍ജ് മാമലശേരില്‍ (92) കാലംചെയ്തു. പാലാ രൂപതയിലെ കളത്തൂര്‍ സെന്റ് മേരീസ് ഇടവകാംഗമായിരുന്ന ഡോ. ജോര്‍ജ് മാമലശേരിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മികവാണ് ‘എഞ്ചിനീയര്‍ ബിഷപ്’ എന്ന വിശേഷണം ലഭിക്കുന്നതിന് കാരണമായത്.  സംസ്‌കാരം ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.44-ന് ടുറയിലെ സേക്രഡ് ഹാര്‍ട്ട് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ടുറയിലെ രോളി ക്രോസ്

  • വിശ്വാസ പ്രഘോഷണ പദയാത്രയുമായി യുവജനങ്ങള്‍

    വിശ്വാസ പ്രഘോഷണ പദയാത്രയുമായി യുവജനങ്ങള്‍0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ കണമല സെന്റ് തോമസ് ദൈവാലയത്തില്‍  നിന്നും  നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തിലേക്ക് ഭക്തിനിര്‍ഭരമായ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തി. മാര്‍ തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താല്‍ രൂപീകൃതമായ നിലയ്ക്കല്‍ വിശ്വാസി സമൂഹത്തിന്റെ പിന്‍മുറക്കാരായ യുവജനങ്ങള്‍ വിശ്വാസ പ്രഘോഷണ പദയാത്രയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. ജപമാലയോടെ ആരംഭിച്ച വിശ്വാസ തീര്‍ത്ഥാടനം എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ രൂപത എസ്എംവൈഎം പ്രസിഡന്റ് അലന്‍ എസ്. വെള്ളൂരിന് പതാക നല്‍കി ഉദ്ഘാടനം

National


Vatican

World


Magazine

Feature

Movies

  • ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍;  സംരക്ഷണം നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്

    ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍; സംരക്ഷണം നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്0

    ബംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാം രൂപതയില്‍പ്പെട്ട രാമപൂര്‍ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന കത്തോലിക്ക ദേവാലയത്തിന് പോലീസ് സംരക്ഷണം ഒരുക്കുന്നു. ദേവാലയ നിര്‍മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് സംരക്ഷണം നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയത്. രാമപൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ജൂലൈ 24ന് ദേവാലയവും വൈദികമന്ദിരവും നിര്‍മ്മിക്കുന്നതിന് രേഖാമൂലം അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ദേവാലയത്തിന്റെ ഫൗണ്ടേഷന്‍ പൂര്‍ത്തിയായപ്പോള്‍ മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് ആരോപിച്ച് വിഎച്ചപിയും ബജ്‌റംഗദളും പ്രതിഷേധവുമായി എത്തി. നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് അധികാരികളുടെ നിര്‍ദ്ദേശം വന്നു. ബെല്‍ഗാം

  • കെസിബിസിയുടെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

    കെസിബിസിയുടെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു0

    കൊച്ചി: കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമാപന ആഘോഷങ്ങളില്‍ കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു. ബിഷപ്പുമാരുടെ നേത്യത്വത്തിലുള്ള നന്ദിയര്‍പ്പണ സമൂഹബലിയില്‍ കെസിബിസിയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള്‍ സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുന്ന വേളയായി ചടങ്ങുകള്‍ മാറി. സഭയുടെ ഐക്യം, ദൗത്യബോധം, സമൂഹത്തില്‍ സുവിശേഷ മൂല്യങ്ങള്‍ സാക്ഷ്യപ്പെടുത്താനുള്ള

  • കര്‍ദിനാളിന്റെ യാത്ര തടഞ്ഞ് വെനസ്വേലന്‍ അധികൃതര്‍;പാസ്‌പോര്‍ട്ട് റദ്ദാക്കി

    കര്‍ദിനാളിന്റെ യാത്ര തടഞ്ഞ് വെനസ്വേലന്‍ അധികൃതര്‍;പാസ്‌പോര്‍ട്ട് റദ്ദാക്കി0

    കാരക്കാസ്/വെനസ്വേല: വെനസ്വേലയിലെ സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പോകാനെത്തിയ കര്‍ദിനാളിന്റെ യാത്ര തടഞ്ഞ് വെനസ്വേലന്‍ അധികൃതര്‍. കാരക്കാസിലെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ബാള്‍ട്ടസാര്‍ പോറാസിനെ  തടഞ്ഞ അധികൃതര്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി റദ്ദാക്കുകയും ചെയ്തു. ആത്മീയ കൂട്ടായ്മയായ ഓര്‍ഡര്‍ ഓഫ് സെന്റ് ലാസറസിന്റെ ആത്മീയ സംരക്ഷകനായി കര്‍ദിനാളിനെ അവരോധിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ്  തടഞ്ഞത്. വിമാനത്താവള അധികൃതര്‍ കര്‍ദിനാളിനെ അപമാനിക്കുന്ന വിധത്തിലാണ് പെരുമാറിയതെന്ന് കര്‍ദിനാളിനൊപ്പം യാത്രയ്‌ക്കെത്തിയ ഗ്രാന്‍ഡ് പ്രിയര്‍ ഓഫ് ദി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?