Follow Us On

10

November

2025

Monday

Latest News

  • ക്രൈസ്തവ വിശ്വാസസംഹിതകള്‍ക്കെതിരെ ‘നിയമയുദ്ധം’ നടക്കുന്നതായി ഓസ്‌ട്രേലിയന്‍ ആര്‍ച്ചുബിഷപ്

    ക്രൈസ്തവ വിശ്വാസസംഹിതകള്‍ക്കെതിരെ ‘നിയമയുദ്ധം’ നടക്കുന്നതായി ഓസ്‌ട്രേലിയന്‍ ആര്‍ച്ചുബിഷപ്0

    സിഡ്‌നി: ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലിയുമടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇന്ന് ക്രൈസ്തവവിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സിഡ്‌നി ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ് നിയമനിര്‍മാണത്തിലൂടെ ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഓസ്‌ട്രേലിയയിലെ ഫെഡറല്‍ ഗവണ്‍മെന്റും സ്റ്റേറ്റ് ഗവണ്‍മെന്റുകളും നടത്തിയ ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് അദ്ദേഹം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു. അബോര്‍ഷന്‍ ക്രിമിനല്‍ നടപടിയല്ലാതാക്കിയ നടപടിക്ക് പുറമെ ഇന്ന് അബോര്‍ഷന്‍ ക്ലിനിക്കുകളുടെ 150 മീറ്റര്‍ ചുറ്റളവില്‍ നിശബ്ദ പ്രാര്‍ത്ഥന

  • ലിറ്റില്‍ ഹാര്‍ട്ട്‌സ്: ക്രൈസ്തവ വിരുദ്ധതയില്‍ വിരിയിച്ചെടുക്കുന്ന അധാര്‍മിക ആശയങ്ങള്‍; പ്രതികരണവുമായി കെസിബിസി ജാഗ്രത കമ്മീഷന്‍

    ലിറ്റില്‍ ഹാര്‍ട്ട്‌സ്: ക്രൈസ്തവ വിരുദ്ധതയില്‍ വിരിയിച്ചെടുക്കുന്ന അധാര്‍മിക ആശയങ്ങള്‍; പ്രതികരണവുമായി കെസിബിസി ജാഗ്രത കമ്മീഷന്‍0

    നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിര്‍മ്മിച്ച ചലച്ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്.’ മലയാള മാധ്യമങ്ങളും യൂട്യൂബര്‍മാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ‘പാതി വെന്ത വിഭവം’ എന്ന രീതിയില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകള്‍. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള

  • ജീവിതത്തില്‍ നിങ്ങള്‍ ‘ഫ്രീ ആണോ’? പരിശോധിക്കാന്‍ ഇതാ ഒരു എളുപ്പവഴി…

    ജീവിതത്തില്‍ നിങ്ങള്‍ ‘ഫ്രീ ആണോ’? പരിശോധിക്കാന്‍ ഇതാ ഒരു എളുപ്പവഴി…0

    വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ? നിങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്‍, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്‍? ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില്‍ നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. യേശു സമ്പത്തിന്റെ കാര്യത്തില്‍

  • മനഃസാക്ഷി മരവിച്ച ക്രൂരതയ്ക്ക് 10 വയസ്; മൊസൂളിലെ ക്രൈസ്തവരുടെ അവസ്ഥ ഇപ്പോഴും ദയനീയം

    മനഃസാക്ഷി മരവിച്ച ക്രൂരതയ്ക്ക് 10 വയസ്; മൊസൂളിലെ ക്രൈസ്തവരുടെ അവസ്ഥ ഇപ്പോഴും ദയനീയം0

    മൊസൂള്‍: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്‍കോഷിലെ കല്‍ദായ ബിഷപ് പോള്‍ താബിറ്റ് മെക്കോ. 2014 ജൂണ്‍ 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള്‍ ഇറാഖി നഗരമായ മൊസൂളില്‍ ആദ്യമായി കരിങ്കൊടി ഉയര്‍ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില്‍ 1200 ക്രിസ്ത്യന്‍ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള്‍ നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും

  • അലക്‌സ്  തോമസ് പുളിമൂട്ടില്‍ എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ്

    അലക്‌സ് തോമസ് പുളിമൂട്ടില്‍ എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ്0

    ചെറുതോണി: സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ എസ്എംവൈഎം ന്റെ സംസ്ഥാനതല തിരഞ്ഞെടുപ്പില്‍ ഇടുക്കി രൂപതയില്‍ നിന്നുള്ള അലക്‌സ്  തോമസ് പുളിമൂട്ടില്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിയുടെയും എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്രയുടെയും ഗ്ലോബല്‍ പ്രസിഡന്റ അഡ്വ. സാം സണ്ണിയുടെയും നേതൃത്വത്തില്‍ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു തിഞ്ഞെടുപ്പ് നടന്നത്. ഇടുക്കി രൂപതയിലെ പാറത്തോട് ഇടവകയിലെ പുളിമൂട്ടില്‍ തോമസ് – ആന്‍സി ദമ്പതികളുടെ

  • അമേരിക്കന്‍ തെരുവുകളിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു

    അമേരിക്കന്‍ തെരുവുകളിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു0

    വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തെരുവുകളില്‍ അനുഗ്രഹവര്‍ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ലിറ്റില്‍ റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1,200 ലധികം പേര്‍ പങ്കാളികളായി.  ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില്‍ പ്രദക്ഷിണം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ

  • പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം പ്രസാദിക്കും

    പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം പ്രസാദിക്കും0

    തിരുവല്ല: പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെയും അനാഥരെയും  ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം പ്രസാദിക്കുമെന്ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്. തിരുവല്ല അതിഭദ്രാസനത്തിന്റെ 18-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം തിരുവല്ല ശാന്തിനിലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ എന്നത് ക്രിസ്തുവിന്റെ മുഖമാണ് .  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ക്രിസ്തുവിന്റെ മുഖമാകാന്‍ ശ്രമിക്കണമെന്ന് ഡോ. കൂറിലോസ് പറഞ്ഞു. ‘സഭയുടെ സാമൂഹിക പ്രതിബദ്ധതയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോര്‍ജ്ജ്

  • ‘മനുഷ്യന്റെ സമഗ്രവികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യം’

    ‘മനുഷ്യന്റെ സമഗ്രവികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യം’0

    വത്തിക്കാന്‍സിറ്റി: മനുഷ്യന്റെ സമഗ്രമായ വികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍. മതസ്വാതന്ത്ര്യത്തെക്കുറിച്ച് റോമില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ്  ‘വത്തിക്കാന്‍ സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഒര്‍ഗനൈസേഷന്‍സ്’ ആര്‍ച്ചുബിഷപ് ഗലാഗര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ, അറ്റ്‌ലാന്റിക്ക് കൗണ്‍സില്‍, പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാല, നോട്ര ഡാം സര്‍വകലാശാല  മറ്റ് സര്‍വകലാശാലകള്‍ എന്നിവ ചേര്‍ന്ന് സംയുക്തമായാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്. ഏഴിലൊരു ക്രിസ്ത്യാനി എന്ന തോതില്‍ ലോകമെമ്പാടുമായി 36.5 കോടി ക്രൈസ്തവര്‍

  • മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുസ്മരണം 11-ന്

    മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുസ്മരണം 11-ന്0

    താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഓര്‍മ ദിനമായ ജൂണ്‍ 11-ന് താമരശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ 10.30-ന് വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിക്കും. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയിലൂടെ താമരശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവപിതാവിന്റെ കരുണയ്ക്കു മുമ്പില്‍

National


Vatican

World


Magazine

Feature

Movies

  • ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ

    ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം അവഗണിക്കുന്ന ‘ലൗകിക മാനദണ്ഡങ്ങളില്‍’ നിന്ന് വ്യത്യസ്തമായി ക്രിസ്തുവില്‍ വേരൂന്നിയ ‘ഉറച്ച അടിത്തറയില്‍’ സഭയെ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത്  ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിലെ ബിഷപ്പിന്റെ കത്തീഡ്രലും നഗരത്തിലെ ഏറ്റവും പഴക്കമേറിയ ദൈവാലയവുമായ ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒരു യഥാര്‍ത്ഥ വിശ്വാസ സമൂഹം, വിനയത്തോടും ക്ഷമയോടും കൂടി, ദൈവത്തിന്റെ സഹായത്താല്‍ മാത്രമേ, കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സഭയുടെ  ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു.

  • 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, സിറിയയിലെ വിശുദ്ധ മാരോണിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍  ദിവ്യബലി

    15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, സിറിയയിലെ വിശുദ്ധ മാരോണിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലി0

    ഡമാസ്‌കസ്: അലപ്പോയുടെ വടക്കുപടിഞ്ഞാറുള്ള ബ്രാഡ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ മാരോണിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 15 വര്‍ഷത്തിന് ശേഷം ദിവ്യബലി അര്‍പ്പിച്ചു. മരോണൈറ്റ് സ്‌കൗട്ട്‌സ് സംഘടിപ്പിച്ച  തീര്‍ത്ഥാടനത്തില്‍, യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ 80-ലധികം പേര്‍ പങ്കുചേര്‍ന്നു. ‘മരിച്ച നഗരങ്ങള്‍’ എന്നറിയപ്പെടുന്ന മേഖലയിലെ ഏറ്റവും പവിത്രമായ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ക്രൈസ്തവര്‍ തീര്‍ത്ഥാടനം നടത്തിയത്. യുദ്ധത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച സെന്റ് സിമിയോണ്‍ സ്‌റ്റൈലൈറ്റ്‌സ്  ദൈവാലയത്തിന്റെ സമീപത്തുള്ള അവശിഷ്ടങ്ങളും സന്യാസിയായിരുന്ന തൗഫിക് അജിബിന്റെ ഗ്രോട്ടോ-ചാപ്പലും സംഘം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?