Follow Us On

16

January

2026

Friday

Latest News

  • ബ്രൂവറീസും ഡിസ്റ്റലറീസും തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം

    ബ്രൂവറീസും ഡിസ്റ്റലറീസും തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം0

    അങ്കമാലി: പാലക്കാട് മദ്യ നിര്‍മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കിയത്. അധികാരത്തിലേറിയല്‍ മദ്യ വ്യാപനം തടയുമെന്നു പറഞ്ഞ ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്ന തീരുമാനങ്ങളാണ് എടുക്കുന്നത.് ഇത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവും അപലപ നീയവുമാണെന്ന് മദ്യവിരുദ്ധ ഏകോപന സമിതി ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് 28ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 836 ബാറുകളായി മാറി.

  • ചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി

    ചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 2 മുതല്‍ 9 വരെ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി.  തെള്ളകം ചൈതന്യയില്‍ നടന്ന ചടങ്ങില്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മം  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കോട്ടയം അതിരൂപത സഹായമെത്രന്‍ ഗീവര്‍ഗീസ്  മാര്‍  അപ്രേമും ചേര്‍ന്ന് നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എക്സ്

  • കോട്ടപ്പുറം രൂപതയിലെ കേന്ദ്രസമിതി, ശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

    കോട്ടപ്പുറം രൂപതയിലെ കേന്ദ്രസമിതി, ശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു0

    കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഇടവകകളില്‍ നിന്നുള്ള  കേന്ദ്രസമിതി അംഗങ്ങളും ശുശ്രൂഷ സമിതി (വിദ്യാഭ്യാസം, അജപാലനം, കുടുംബ പ്രേഷിതം, യുവജനം, സാമൂഹികം) കണ്‍വീനര്‍മാരും  കോട്ടപ്പുറം വികാസില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.  കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാന്‍സിലര്‍ ഫാ. ഷാബു കുന്നത്തൂര്‍ പ്രസംഗിച്ചു. ബൈബിള്‍ പ്രതിഷ്ഠ യോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍  കേന്ദ്ര

  • സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു

    സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്‌സ് കമ്മീഷനും പുനഃസംഘടിപ്പിച്ചു. സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തി മൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് പുനഃസം ഘടനകള്‍ നടന്നത്. യുവജന കമ്മീഷന്‍ ചെയര്‍മാനായി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെയും കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവരെ നിയമിച്ചു. യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അംഗങ്ങളായ മാര്‍

  • കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍

    കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍0

    വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 4476 ക്രൈസ്തവര്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതായി വിവിധ രാജ്യങ്ങളല്‍ അരങ്ങേറുന്ന ക്രൈസ്തവപീഡനം നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ ഡോര്‍സ്’ പുറത്തിറക്കിയ ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ റിപ്പോര്‍ട്ട്. ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യമായ നൈജീരിയയില്‍ 3,100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2,830 ക്രിസ്ത്യാനികളെ

  • വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു

    വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ വീണതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ വലത് കൈയ്ക്ക് പരിക്കേറ്റതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വീഴ്ചയില്‍ ഒടിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ചതവുണ്ടായതായും  വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈയില്‍  ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്.  പരിക്കേറ്റിട്ടും ഒരു പരിപാടിപോലും മാറ്റിവയ്ക്കാതെ  ഷെഡ്യൂള്‍ ചെയ്തതപ്രകാരം തന്നെ പരിപാടികളില്‍ പാപ്പ പങ്കെടുക്കുന്നുണ്ട്.

  • ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ മെത്രാന്‍ സമിതി

    ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ മെത്രാന്‍ സമിതി0

    ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മോഹന്‍ ഭാഗവതിന്റെ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.  ഘര്‍വാപസി ഇല്ലെങ്കില്‍ ആദിവാസികള്‍ ദേശവിരുദ്ധരായി മാറുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വകാര്യ കൂടിക്കാഴ്ചയില്‍ തന്നോടു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ ആര്‍എസ്എസ് മേധാവി ഇതു പറയാതെ ഇപ്പോള്‍ പറയുന്നത് സംശയകരവും നിക്ഷിപ്ത താല്‍പര്യത്തോടെയുമാണെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കാലങ്ങളായി വിവേചനവും അടിച്ചമര്‍ത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും

  • സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്

    സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്0

    കോട്ടയം: സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. വൈസ് ചാന്‍സിലര്‍, അധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദ്ദേശങ്ങളുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂര്‍വ്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. രാജ്യാന്തര നിലവാരവും തൊഴില്‍ സാധ്യതയുള്ളതുമായ ഉന്നതവിദ്യാഭ്യാസം പുതുതലമുറയ്ക്ക് പങ്കുവെയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരസ്പരം പോരടിച്ച് തുഗ്ലക് പരിഷ്‌കാരങ്ങള്‍ നടത്തി

  • ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാര്‍ഹം: മാര്‍ ജോസ് പുളിക്കല്‍

    ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാര്‍ഹം: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ചുവടുവെപ്പെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടില്‍ നിന്നെത്തുന്ന വന്യമൃഗങ്ങള്‍ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും  ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്.

National


Vatican

World


Magazine

Feature

Movies

  • യേശുവിലൂടെ  ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം സൗഹൃത്തിന്റേതായിമാറി: ലിയോ 14-ാമന്‍ പാപ്പ

    യേശുവിലൂടെ ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം സൗഹൃത്തിന്റേതായിമാറി: ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യജമാനന്‍-ദാസന്‍ ബന്ധത്തില്‍ നിന്ന് സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് , രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ  ‘ഡെയി വേര്‍ബം’ പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല… ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു’ (യോഹ 15:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്. സൃഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മില്‍

  • സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി; നിലപാട് വ്യക്തമാക്കി കെസിബിസി

    സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി; നിലപാട് വ്യക്തമാക്കി കെസിബിസി0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത സണ്‍ഡേസ്‌കൂള്‍ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജെ.ബി കോശി കമ്മീഷന്റെ ശിപാര്‍ശയുടെ നടപ്പാക്കല്‍ എന്ന നിലയില്‍ സണ്‍ഡേസ്‌കൂള്‍ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിവേഗത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമാണെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പുറപ്പെടുവിച്ച

  • മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവീന ഇടുക്കിയുടെ ശില്പി

    മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവീന ഇടുക്കിയുടെ ശില്പി0

    ഇടുക്കി: കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പിയാണ് കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാര്‍ പുന്നക്കോട്ടിലിന്റെ നവതി ആഘോ ഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ സ്‌നേഹാദരവുകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാന്‍ ധീരമായ നേതൃത്വം ആണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?