Follow Us On

04

December

2025

Thursday

Latest News

  • മാതാവിന്റെ  കരംപിടിച്ച് നേടിയ  പ്രതിഭാപട്ടം

    മാതാവിന്റെ കരംപിടിച്ച് നേടിയ പ്രതിഭാപട്ടം0

    ജോസഫ് ജോസഫ് ‘ആദ്യമായും അവസാനമായും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. ഈ വിജയം നേടിത്തന്നത് എന്റെ ഈശോയും  മാതാവുമാണ്” ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസുകാരന്‍ ജിസ്‌മോന്‍ സണ്ണി വിജയം നേടിയ വേദിയില്‍ പറഞ്ഞ വാക്കുകളാണിത്. ജിസ്‌മോന്‍ നേരിട്ട ശാരീരിക വെല്ലുവിളികളെയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെയുംകുറിച്ച് അറിയുമ്പോഴാണ് നാലര ലക്ഷംപേരെ പിന്നിലാക്കി ലോഗോസ് പ്രതിഭയായ ഈ ആറാം ക്ലാസുകാരന്റെ വാക്കുകള്‍ വെറും ഭംഗിവാക്കല്ലെന്ന് വ്യക്തമാകുന്നത്. കോതമംഗലം രൂപതയിലെ ബെത്‌ലഹേം ഇടവകയിലെ,

  • വെറുപ്പ് സുവിശേഷമല്ല

    വെറുപ്പ് സുവിശേഷമല്ല0

      ഫാ. മാത്യു ആശാരിപറമ്പില്‍   ഭരണഘടനയെന്ന സുന്ദരസ്വപ്‌നം സ്വതന്ത്രഭാരതം സാക്ഷാത്കരിച്ചതിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ഈ ദിനങ്ങളില്‍ ആഘോഷിക്കുകയാണ്. ഭാരതത്തിലെ ജനങ്ങള്‍ ഈ രാജ്യത്തെ ജനാധിപത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആത്മാവിനെ പുണരുന്നുവെന്ന് പ്രഖ്യാപിച്ച പുണ്യപുസ്തകമാണ് ഭരണഘടന. ഈ ദിനങ്ങളില്‍ ആ ശ്രേഷ്ഠഗ്രന്ഥം കൂടുതല്‍ സംസാരവിഷയമാകുന്നത് നാം ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി, ഭരണഘടനയെ തലതാഴ്ത്തി പ്രണമിക്കുന്നതും പാര്‍ലമെന്റ് അംഗങ്ങള്‍ ഈ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുക്കുന്നതും പ്രസംഗിക്കുന്നതും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണഘടന

  • യുദ്ധഭൂമിയിലെ നക്ഷത്രങ്ങള്‍

    യുദ്ധഭൂമിയിലെ നക്ഷത്രങ്ങള്‍0

      ജോസഫ് മൈക്കിള്‍     യുദ്ധഭൂമിയിലൂടെ വാഹനം ഓടിച്ചുപോകുന്ന കന്യാസ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍, അങ്ങനെയൊരാള്‍ സൗത്ത് സുഡാനിലുണ്ട്. അതും ഒരു മലയാളി. യുദ്ധങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പിടിയിലമര്‍ന്ന സൗത്ത് സുഡാനില്‍ ഗവണ്‍മെന്റിനും റിബലുകള്‍ക്കും ഒരുപോലെ സ്വീകാര്യയാണ് സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍. സ്‌നേഹംകൊണ്ട് ആ രാജ്യത്തെതന്നെ കീഴടക്കാന്‍ സിസ്റ്ററിന് കഴിഞ്ഞിരിക്കുന്നു. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ഭക്ഷണവുമായി പുറപ്പെട്ടതായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. വൈകുന്നേരം തിരിച്ചെത്താനായിരുന്നു അവരുടെ പ്ലാന്‍. ഉച്ചകഴിഞ്ഞപ്പോള്‍ ഒരു ഗര്‍ഭിണിയെ അടിയന്തിരമായി

  • സ്‌പെഷ്യല്‍ ക്രിസ്മസ്‌

    സ്‌പെഷ്യല്‍ ക്രിസ്മസ്‌0

      ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS     2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്‌സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്‌നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്‌സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

  • ക്രിസ്മസ്  ദൈവത്തിന്റെ വിസ്മയം

    ക്രിസ്മസ് ദൈവത്തിന്റെ വിസ്മയം0

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (പ്രസിഡന്റ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി)     വിസ്മയങ്ങളുടെ ദൈവം എന്നുള്ളത് എന്റെ ജീവിതാനുഭവമാണ്. ദൈവം എന്റെ ജീവിതത്തിലേക്ക് ഓരോ നിമിഷവും കടന്നുവരുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഭാവത്തില്‍, ദുഃഖത്തിന്റെയും സഹനത്തിന്റെയും ഭാവത്തില്‍. ഓരോ നിമിഷവും ഓരോ കുദാശയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നു വെച്ചാല്‍ കുദാശകള്‍ ദൈവവരപ്രസാദത്തിന്റെയും കൃപയുടെയും അടയാളാണല്ലോ. ദുഃഖമാകട്ടെ, സന്തോഷമാകട്ടെ അവയൊക്കെ ദൈവം നല്‍കുന്ന കൃപകളാണ്. ദൈവം തരുന്നതൊക്കെ അനുഗ്രഹമാണെന്ന് കരുതി അവയെ സ്വീകരിക്കുവാന്‍

  • നിങ്ങള്‍ ആരുടെ  പക്ഷത്താണ്?

    നിങ്ങള്‍ ആരുടെ പക്ഷത്താണ്?0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഉണ്ണിയായി രൂപമെടുത്ത ദൈവത്തെ ആരാധിക്കുവാന്‍ കൃപ സംലഭ്യമായ രണ്ടു വിഭാഗം ആളുകളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ആട്ടിടയന്മാരും ജ്ഞാനികളും. അവരുടെ വഴികളെക്കുറിച്ച് മനനം ചെയ്യുന്നത് കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ക്രിസ്മസ് അനുഭവത്തിന് കാരണമാകുമെന്ന് തോന്നുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ജ്ഞാനികള്‍ ആഴമായ അറിവുള്ളവരാണ്, പ്രത്യേകിച്ച് ദൈവശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും. ദൈവത്തെ അറിയാന്‍ ജ്ഞാനമാര്‍ഗം സ്വീകരിച്ചവരാണവര്‍. പരീക്ഷണ, നിരീക്ഷണ മാര്‍ഗങ്ങളിലൂടെ ദൈവത്തെ അറിയുവാന്‍ ശ്രമിക്കുന്നവരുടെ പ്രതിനിധികള്‍. അവരുടെ സ്ഥിരമായ വാനനിരീക്ഷണത്തിനിടയില്‍ ഒരു പ്രത്യേക നക്ഷത്രം കിഴക്കുഭാഗത്ത്

  • ക്രിസ്മസ് പ്രത്യാശയുടെ നക്ഷത്രം: മാര്‍ പോളി കണ്ണൂക്കാടന്‍

    ക്രിസ്മസ് പ്രത്യാശയുടെ നക്ഷത്രം: മാര്‍ പോളി കണ്ണൂക്കാടന്‍0

    ഇരിങ്ങാലക്കുട: യുദ്ധങ്ങളും കലാപങ്ങളും അക്രമങ്ങളും അധിനിവേശങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും നക്ഷത്രമായി ക്രിസ്മസ് മനഷ്യമനസുകളില്‍ നിറയണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ആശങ്കയുടെയും ഭീതിയുടെയും നിഴല്‍വഴികളില്‍ ക്ഷമയുടെയും സഹിഷ്ണുതയുടെയും പ്രത്യാശയുടെയും കവാടങ്ങള്‍ കടന്ന് മുന്നേറാന്‍ മനുഷ്യരാശിക്ക് ക്രിസ്മസ് പ്രചോദനമാകണം. സന്മനസുള്ള സകലര്‍ക്കും ഭൂമിയില്‍ സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്രിസ്തുവിന്റെ ആഗമനം ചരിത്രത്തില്‍ ഒരിക്കല്‍മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല; ഇന്നും നാളെയും നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും നിരന്തരം സംഭവിക്കേണ്ട സാഹോദര്യ ത്തിന്റെയും കാരുണ്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ്.

  • അനുദിന ജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി എന്നും പിറക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍

    അനുദിന ജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി എന്നും പിറക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍0

    കൊച്ചി: അനുദിന ജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി എന്നും പിറക്കണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍. നമ്മുടെ വ്യക്തിജീവിതങ്ങളില്‍, കുടുംബങ്ങളില്‍, ആയിരിക്കുന്ന വിവിധ ഇടങ്ങളില്‍ ക്രിസ്തുവിന് ജനിക്കുവാന്‍, സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും പാതയില്‍ ചരിച്ചുകൊണ്ട് നമുക്കും പുല്‍ക്കൂട് ഒരുക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജാതി-മത, സമുദായിക, രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് അതീതമായി വ്യക്തികളുടെ മഹത്വം അംഗീകരിക്കാന്‍ നാം തയാറാവണം. അപ്പോഴാണ് ഈ ലോകത്ത് സമാധാനത്തിന്റെ ദൂതുമായി കടന്നുവന്ന ഉണ്ണിയേശുവിന്റെ പ്രിയപ്പെട്ട ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളും രൂപാന്തരപ്പെടുകയുള്ളൂ. ഒറ്റ ദിവസം കൊണ്ട് അവസാനിക്കേണ്ടതല്ല

  • പപ്പുവ ന്യൂഗനിയിലെ  ‘ശാന്തി’യുടെ സദ്വാര്‍ത്ത

    പപ്പുവ ന്യൂഗനിയിലെ ‘ശാന്തി’യുടെ സദ്വാര്‍ത്ത0

      രഞ്ജിത് ലോറന്‍സ്   ”ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിന്റെ പട്ടം ഇവിടെ വച്ചായിരിക്കും. മരിച്ചുകഴിഞ്ഞാല്‍ ദൈവത്തിന്റെ ഇഷ്ടം.” 1996-ല്‍ ഫിലിപ്പിന്‍സിലേക്ക് വൈദികപഠനത്തിനായി പോകാനൊരുങ്ങിയ ശാന്തി ചാക്കോ പുതുശേരിയോട് സാക്ഷാല്‍ വിശുദ്ധ മദര്‍ തെരേസ പറഞ്ഞ വാക്കുകളാണിത്. ഇതുപറഞ്ഞ പിറ്റേവര്‍ഷം 1997-ല്‍ മദര്‍ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. എന്നാല്‍ മദറുമായുള്ള ശാന്തിയച്ചന്റെ ബന്ധമറിയാമായിരുന്ന മദറിന്റെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല പട്ടത്തിന്റെ സമയമാകുമ്പോള്‍ പറയണമെന്നും അത് മദര്‍ തെരേസയുടെ മഠത്തില്‍വച്ച് നടത്താമെന്നും ശാന്തിയോട് ചട്ടം കെട്ടി. കാനന്‍ നിയമപ്രകാരം മഠത്തില്‍വച്ച്

National


Vatican

World


Magazine

Feature

Movies

  • കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികനും മോചിതനായി

    കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികനും മോചിതനായി0

    യാവുണ്ട/കാമറൂണ്‍: നവംബര്‍ 15 ന് കാമറൂണിലെ ബമെന്‍ഡ അതിരൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികാനായ  ഫാ. ജോണ്‍ ബെരിന്‍യുയ് ടാറ്റാഹ് മോചിതനായി. സായുധ വിഘടനവാദി പോരാളികള്‍  തട്ടിക്കൊണ്ടുപോയ ഫാ. ബെരിന്‍യുയിയുടെ  മോചനവുമായി ബന്ധപ്പെട്ട  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹം മോചിതനായതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, ഫാ. ജോണ്‍ ആംഗ്ലോഫോണ്‍ പ്രദേശങ്ങളില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. തെക്കന്‍ കാമറൂണിയന്‍ ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംഭാഷണങ്ങള്‍ ഉണ്ടാകണമെന്നും, നീതിയും സമാധാനവും ഉണ്ടാകണമെന്നും, തങ്ങളുടെ

  • ഏയ്ഞ്ചല്‍സ് വില്ലേജില്‍ ഭിന്നശേഷി ദിനാചരണം

    ഏയ്ഞ്ചല്‍സ് വില്ലേജില്‍ ഭിന്നശേഷി ദിനാചരണം0

    കാഞ്ഞിരപ്പള്ളി: കേരള സാമൂഹ്യ നീതി വകുപ്പ് കോട്ടയം ജില്ലാഓഫീസിന്റെആഭിമുഖ്യത്തില്‍ചെങ്കല്‍ 19-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഏയ്ഞ്ചല്‍സ് വില്ലേജില്‍ വെച്ച് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2025’ നടത്തി. വര്‍ണ്ണ ശോഭമായ റാലി സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി ബാബുരാജ് ഫ്‌ലാഗ് ഓഫ് ചെയ്തു. സമ്മേളനത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ഫാ. റോയി മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിജു ബെന്‍, കെ.കെ. സുരേഷ്, സജിമോന്‍, ജേക്കബ് ളാക്കാട്ടൂര്‍, സജിതാ എസ്, കെ.കെ

  • പുരോഹിതര്‍ സഭയെ പടുത്തുയര്‍ത്തേണ്ടവര്‍: മാര്‍ റാഫേല്‍ തട്ടില്‍

    പുരോഹിതര്‍ സഭയെ പടുത്തുയര്‍ത്തേണ്ടവര്‍: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: പുരോഹിതര്‍ മിശിഹായോടുള്ള സ്‌നേഹത്താല്‍ പ്രചോദിതരായി സഭയെ പടുത്തുയര്‍ത്തേണ്ടവരെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 2025 -26  വര്‍ഷത്തില്‍ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ ചിന്തകള്‍ക്കപ്പുറം  സീറോമലബാര്‍ സഭാംഗങ്ങളാണെന്നുള്ള  സ്വത്വബോധം വൈദികരില്‍ രൂപപ്പെടണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് ഓര്‍മ്മിപ്പിച്ചു. വിവിധ രൂപതകള്‍ക്കും, സന്യാസ സമൂഹങ്ങള്‍ക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാര്‍ സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയത്. ക്ലര്‍ജി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?