Follow Us On

22

December

2025

Monday

Latest News

  • സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു

    സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു0

    കാക്കനാട്: സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തില്‍ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗസ ബെന്നി രണ്ടാം സ്ഥാനവും എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കല്യാണ്‍ രൂപതയില്‍നിന്നുള്ള റോസിലി രാജന്‍ ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നുള്ള ടെസി മാത്യു മുതുപ്ലാക്കല്‍ രണ്ടാം സ്ഥാനവും മാണ്ഡ്യ രൂപതയില്‍നിന്നുള്ള ബീന ജോണ്‍ കളരിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടുതല്‍

  • പ്രധാനമന്ത്രിയുടെ  മറുപടിക്കായി കാത്തിരിക്കുന്നതായി  ബംഗളൂരു ആര്‍ച്ചുബിഷപ്

    പ്രധാനമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി ബംഗളൂരു ആര്‍ച്ചുബിഷപ്0

    ബംഗളൂരു: മതപരിവര്‍ത്തന നിയമം ദുരുപയോഗിച്ച് ക്രൈസ്തവരെ വേട്ടയാടുന്നതിനെക്കുറിച്ച് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ മറുപടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കത്തയച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കാലത്ത് ക്രൈസ്തവ സമൂഹത്തിന് അഞ്ച് സമ്മാനങ്ങള്‍ വേണമെന്നും അത് അവരെ ഈ ക്രിസ്മസ് കാലത്ത് സന്തോഷവാന്മാരാക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കത്തയച്ചത്. 12 സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന നിരോധനനിയം നിരാശാജനകമാണെന്നും അത് പലപ്പോഴും ക്രൈസ്തവ പീഡനത്തിന് വഴിയൊരുക്കുന്നു. ഈ നിയമം

  • ‘പ്രത്യാശയുടെ നയതന്ത്ര’ത്തിനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    ‘പ്രത്യാശയുടെ നയതന്ത്ര’ത്തിനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സത്യം, ക്ഷമ, സ്വാതന്ത്ര്യം, നീതി എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യാശയുടെ നയതന്ത്രത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നയതന്ത്രജ്ഞരായി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ വാര്‍ഷിക പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. നിരവധി സംഘര്‍ഷങ്ങളാല്‍ കീറിമുറിക്കപ്പെട്ട ലോകത്ത് ‘ഏറ്റുമുട്ടലിന്റെ യുക്തി’ മാറ്റിവെച്ച് ‘കണ്ടുമുട്ടലിന്റെ യുക്തി’ സ്വീകരിക്കാന്‍ പാപ്പ എല്ലാവരെയും ക്ഷണിച്ചു. ‘പ്രതീക്ഷയുടെ നയതന്ത്രം’ എന്ന തന്റെ ദര്‍ശനം അവതരിപ്പിച്ച പാപ്പ,  ‘സമാധാനത്തിന്റെ നവീകരിച്ച കാറ്റ്’

  • കെആര്‍എല്‍സിസി ജനറല്‍ ജനുവരി 11, 12 തീയതികളില്‍

    കെആര്‍എല്‍സിസി ജനറല്‍ ജനുവരി 11, 12 തീയതികളില്‍0

    നെയ്യാറ്റിന്‍കര: കെആര്‍എല്‍സിസി (കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) 44-ാം ജനറല്‍ അസംബ്ലി  ജനുവരി 11,12 തീയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും.  നാളെ രാവിലെ പത്തിന് ഡോ. ശശി തരൂര്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. ‘ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഷെവ. സിറില്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കെആര്‍എല്‍സിസി വൈസ്

  • കിഫ സ്ഥാപക അംഗം അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു

    കിഫ സ്ഥാപക അംഗം അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു0

    കൊച്ചി: കിഫ (കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍) സ്ഥാപക അംഗവും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. അലക്‌സ് എം. സ്‌കറിയയുടെ ആകസ്മിക നിര്യാണത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചിച്ചു. ഹൃദയാഘാത്തെ തുടര്‍ന്ന് ജനുവരി എട്ട് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. പരിസ്ഥിതി, വനം-വന്യജീവി സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട് മലയോര ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അനീതികള്‍ക്കെതിരെ പോരാട്ടങ്ങള്‍ക്ക് ആശയതലത്തിലും പ്രായോഗികതലത്തിലും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാലത്തിനൊത്തു വരുത്തേണ്ട നവീകരണങ്ങള്‍ സംബന്ധിച്ചും വെല്ലുവിളികളെ

  • ഇന്ത്യയില്‍ ക്രൈസ്തവ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി  റിപ്പോര്‍ട്ട്‌

    ഇന്ത്യയില്‍ ക്രൈസ്തവ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌0

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍. 2024 ജനുവരി മുതല്‍ നവംബര്‍ വരെ 745 അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കു നേരെ നടന്ന അക്രമങ്ങളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനറും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗവുമായ എ.സി മൈക്കിള്‍ വ്യക്തമാക്കി. 2014 മുതല്‍ ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ ഓരോ വര്‍ഷവും ക്രമാതീതമായി

  • യുഎസ് പ്രസിഡന്റ് ട്രംപിന് വേണ്ടി കര്‍ദിനാള്‍ തിമോത്തി ഡോളന്‍ സ്ഥാനാരോഹണചടങ്ങില്‍ പ്രാര്‍ത്ഥന നടത്തും

    യുഎസ് പ്രസിഡന്റ് ട്രംപിന് വേണ്ടി കര്‍ദിനാള്‍ തിമോത്തി ഡോളന്‍ സ്ഥാനാരോഹണചടങ്ങില്‍ പ്രാര്‍ത്ഥന നടത്തും0

    വാഷിംഗ്ടണ്‍ ഡിസി: ജനുവരി 20 ന് 47-ാമത് യുഎസ് പ്രസിഡന്റായി സ്ഥാനാരോഹിതനാകുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കര്‍ദിനാള്‍ തിമോത്തി ഡോളന്‍ പ്രാരംഭ പ്രാര്‍ത്ഥന നയിക്കും.  ന്യൂയോര്‍ക്കിലെ ~ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനുമായി നടത്തിയ അഭിമുഖത്തില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായ കര്‍ദിനാള്‍ ഡോളന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭ പ്രാര്‍ത്ഥന നടത്താന്‍ തന്നോട് നിയുക്തപ്രസിഡന്റ് ആവശ്യപ്പെട്ടതായി കര്‍ദിനാള്‍ അഭിമുഖത്തില്‍ പറഞ്ഞു. 2017 ല്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രാരംഭ പ്രാര്‍ത്ഥന നടത്തിയത് കര്‍ദിനാള്‍ ഡോളനായിരുന്നു. നിയുക്ത പ്രസിഡന്റ്

  • വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

    വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്0

    പാലാ: വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണകൂടം നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോപം നേരിടേണ്ടിവരും. ദിനംപ്രതി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് അത്യന്തം ഖേദകരമാണ്. കൊല്ലപ്പെടുന്നവര്‍ സാധാരണക്കാരായതുകൊണ്ടാണോ അധികാരികള്‍ക്ക് നിസംഗതയെന്ന് യോഗം സംശയം പ്രകടിപ്പിച്ചു. വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായി നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും  കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ മുണ്ടാങ്കല്‍

  • നൈജീരിയയില്‍  കന്യാസ്ത്രിമാരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി

    നൈജീരിയയില്‍ കന്യാസ്ത്രിമാരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി0

    അബുജ/നൈജീരിയ: നൈജീരിയയിലെ ഒനിത്ഷ അതിരൂപതയില്‍പ്പെട്ട കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി മദര്‍ ഓഫ് ക്രൈസ്റ്റ് (ഐഎച്ച്എം) സന്യാസിനി സഭാംഗങ്ങളായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി. സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ വാങ്ക്വോയെയും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലിയെയുമാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ ആര്‍ച്ചുബിഷപ് ചാള്‍സ് ഹീറി മെമ്മോറിയല്‍ മോഡല്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉഫൂമയുടെ പ്രിന്‍സിപ്പലും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഇമ്മാക്കുലേറ്റ് ഗേള്‍സ് മോഡല്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുമാണ്. ഉപാധിരഹിതമായി ഇരുവരുടെയും മോചനം എത്രയും

National


Vatican

World


Magazine

Feature

Movies

  • പിണക്കത്തിലായിരിക്കുന്ന  ഒരാളെ കണ്ടെത്തി അനുരഞ്ജനപ്പെടുക; ഇത് ഈ വര്‍ഷത്തെ ക്രിസ്മസിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം: ലിയോ 14 -ാമന്‍ പാപ്പ

    പിണക്കത്തിലായിരിക്കുന്ന ഒരാളെ കണ്ടെത്തി അനുരഞ്ജനപ്പെടുക; ഇത് ഈ വര്‍ഷത്തെ ക്രിസ്മസിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം: ലിയോ 14 -ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് രാത്രിക്ക് മുന്‍പായി, പിണക്കത്തിലായിരിക്കുന്ന ഒരാളെ കണ്ടെത്തി അവരുമായി അനുരഞ്‌നപ്പെടുന്നതാണ് ഈ വര്‍ഷത്തെ ക്രിസ്മസിന് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമെന്ന് ലിയോ 14-ാമന്‍ പാപ്പ മാര്‍പാപ്പ. ഇറ്റാലിയന്‍ കാത്തലിക് ആക്ഷനിലെ യുവാക്കളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്  പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥയല്ലെന്നും, അത് നീതിയിലധിഷ്ഠിതമായ സാഹോദര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടകളില്‍ നിന്ന് പണം കൊടുത്ത് വാങ്ങുന്ന സമ്മാനങ്ങളെക്കാള്‍ മൂല്യമുള്ളതാണ് ഹൃദയത്തില്‍ നിന്ന് നല്‍കുന്ന സമാധാനമെന്ന് പാപ്പ വിശദീകരിച്ചു. സമാധാനം സ്ഥാപിക്കുക

  • നല്ലനിലം സീസണ്‍ 2 ഉദ്ഘാടനം ചെയ്തു

    നല്ലനിലം സീസണ്‍ 2 ഉദ്ഘാടനം ചെയ്തു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായി വചനം വായിക്കുക, പഠിക്കുക, ധ്യാനിക്കുക എന്നീ ലക്ഷ്യത്തോടുകൂടി രൂപത ഫാമിലി അപ്പോസ്തലേറ്റും ബൈബിള്‍ അപ്പോസ്തലേറ്റും, കുടുംബ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന വചന-പഠന മത്സരത്തിന്റെ ലോഗോ പ്രകാശനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. നല്ല നിലം സീസണ്‍ വണ്ണില്‍ ഒന്നാം സ്ഥാനം നേടിയ ആനിക്കാട് ഇടവകാംഗങ്ങളായ സ്മിതാ മാത്യു മുണ്ടന്‍ കുന്നേലും ടീമംഗങ്ങളും 25,000 രൂപയും പ്രശസ്തി പത്രവും, രണ്ടാം സ്ഥാനം നേടിയ ചെങ്ങളം ഇടവക ജെസി രാജേഷ്

  • പിഒസിയിലെ ക്രിസ്മസ് ആഘോഷം ‘നോയല്‍ 2025’ ശ്രദ്ധേയമായി

    പിഒസിയിലെ ക്രിസ്മസ് ആഘോഷം ‘നോയല്‍ 2025’ ശ്രദ്ധേയമായി0

    കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പാലാരിവട്ടം പിഒസി) നടന്ന ക്രിസ്മസ് ആഘോഷം ‘നോയല്‍ 2025’ ഭക്തിസാന്ദ്രവും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞ അന്തരീക്ഷത്തില്‍ ആഘോ ഷിച്ചു. കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ക്രിസ്മസ് കേക്ക് മുറിക്കലും ക്രിസ്മസ് ട്രീ തെളിയിക്കലും അദ്ദേഹം നിര്‍വഹിച്ചു. ക്രിസ്മസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദ ത്തിന്റെയും പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ ഇടവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?