Follow Us On

09

July

2025

Wednesday

Latest News

  • കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പ് ആചരണവും തിരുനാളും

    കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പ് ആചരണവും തിരുനാളും0

    കാഞ്ഞിരപ്പള്ളി:  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന  കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവി ത്തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.  31ന് വൈകുന്നേരം നാലിന് തിരുനാള്‍ കൊടിയേറ്റ് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നിര്‍വഹിക്കും.  തുടര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന,   ലദീഞ്ഞ്,   നൊവേന. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍  രാവിലെ അഞ്ചിനും  6.30 നും 8. 15  നും

  • പരിസ്ഥിതിലോലം; മാപ്പുകള്‍ പ്രസിദ്ധീകരിക്കണം

    പരിസ്ഥിതിലോലം; മാപ്പുകള്‍ പ്രസിദ്ധീകരിക്കണം0

    പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും  ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനും കര്‍ഷകരുടെ ആശങ്ക പരിഹരിക്കുവാനും സംസ്ഥാന പരിസ്ഥിതി വകുപ്പ് വ്യക്തമായ മാപ്പുകള്‍ പ്രസിദ്ധീകരിക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴയില്‍ നടത്തിയ സംയുക്ത കര്‍ഷക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാം കരട് പട്ടികയില്‍ ജില്ലയിലെ 14 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് കര്‍ഷക സംഘട നകളുടെ പങ്കാളിത്തത്തോടെ അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി

  • യുവക്ഷേത്ര കോളേജിന് സമീപം മദ്യശാല അനുവദിക്കരുത്

    യുവക്ഷേത്ര കോളേജിന് സമീപം മദ്യശാല അനുവദിക്കരുത്0

    പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജിനോട് ചേര്‍ന്ന് മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം , ജനകീയസമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.  യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. മാത്യു വാഴയില്‍, ഫാ. ലാലു ഓലിക്കല്‍, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി

  • സീറോമലബാര്‍ സഭ പുതിയ സ്ഥിരം സിനഡിനെ തിരഞ്ഞെടുത്തു

    സീറോമലബാര്‍ സഭ പുതിയ സ്ഥിരം സിനഡിനെ തിരഞ്ഞെടുത്തു0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് എന്നിവരാണ് പെര്‍മനെന്റ് സിനഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തില്‍ പകരക്കാരായി  ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോതമംഗലം

  • മലയാളി വൈദികനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

    മലയാളി വൈദികനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്0

    ജബല്‍പൂര്‍: ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്. ഇവരുടെ ജാമ്യാപേക്ഷകള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പോലീസിന്റെ നടപടികള്‍. അമിതമായി സ്‌കൂള്‍ ഫീസ് വാങ്ങിയെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ്  പോലീസ് വൈദികരെ ജയിലിലടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.  പോലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ജബല്‍പൂര്‍ രൂപത രംഗത്തുവന്നു. ക്യാഷ് റിവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ജബല്‍പൂര്‍ രൂപത വികാരി

  • ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ0

    കീവ്/ഉക്രെയ്ന്‍: റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദൈവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ നിരോധിച്ച ഉക്രെയ്ന്‍ ഗവണ്‍മെന്റിന്റെ നടപടി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്‌ന്റെ മണ്ണില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഉക്രെയ്ന്‍ ഗവണ്‍മെന്റ് പാസാക്കിയയത്. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഒരു വ്യക്തിയും തിന്മ പ്രവര്‍ത്തിക്കുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ആരെങ്കിലും സ്വന്തം രാജ്യത്തിനെതിരായി തിന്മ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവന്‍ കുറ്റക്കാരനാണ്. എന്നാല്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ്  ആ തിന്മ പ്രവര്‍ത്തിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ട്

  • റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ആദരം

    റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ആദരം0

    ചാലക്കുടി: പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവി റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സ്വീകരണം നല്‍കി.  ജൂബിലേറിയന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍, ബിഷപ് ഡോ. ജോസഫ് വിയാനി ഫെര്‍ണാണ്ടോ, ഫാ. ജോണ്‍ കണ്ടത്തിക്കര, ഫാ. പോള്‍ പുതുവ, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ബിഷപ്

  • അമല മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ പഠനശിബിരം

    അമല മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ പഠനശിബിരം0

    തൃശൂര്‍:  അമല മെഡിക്കല്‍ കോളജില്‍ ലംഗ് കാന്‍സറിനെ അധികരിച്ചു നടത്തിയ പഠനശിബിരം അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ശില്പശാലയില്‍ സര്‍ജറി, റേഡിയേഷന്‍, ഇമ്മ്യൂണോ തെറാപ്പി എന്നീ മേഖലകളിലെ പുതിയ കണ്ടെത്തലുകളെപ്പറ്റി ഡോ. കെ.വി.വി. എന്‍ രാജു, ഡോ. ബാലുകൃഷ്ണ ശശിധരന്‍, ഡോ. ശ്രീലേഷ് കെ.പി എന്നിവര്‍ പങ്കുവച്ചു. അമല മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. അനില്‍ ജോസ് താഴത്ത്, ഡോ. ജോമോന്‍ റാഫേല്‍,

  • വിജയിക്കാം മുന്നേറാം

    വിജയിക്കാം മുന്നേറാം0

    സണ്ണി കുറ്റിക്കാട്ട് സിഎംഐ രണ്ടാം ലോകമഹായുദ്ധകാലത്ത് ലോസാഞ്ചലസിലെ ഒരു ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങ് സലാഡും കാബേജ് പൊടിമാസും ഉണ്ടാക്കുന്നതായിരുന്നു മേരി കാലെന്‍ഡറുടെ ജോലി. ഉച്ചഭക്ഷണത്തിനെത്തുന്നവര്‍ക്കുവേണ്ടി ഇറച്ചിയടയുണ്ടാക്കുവാന്‍ റെസ്റ്റോറന്റിന്റെ ഉടമ അവരോട് ആവശ്യപ്പെട്ടു. മേരിക്കത് ഒരു പുതിയ തൊഴിലവസരമായിരുന്നു. നൂറു പൗണ്ടിലധികം തൂക്കംവരുന്ന ധാന്യമാവിന്റെ സഞ്ചികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി തന്റെ വീട്ടില്‍വച്ച് ഇറച്ചിയട വേവിക്കുകയായിരുന്നു ആദ്യമൊക്കെ അവര്‍ ചെയ്തിരുന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുശേഷം അവരും ഭര്‍ത്താവുമായി ചേര്‍ന്ന് തങ്ങളുടെ കാറു വിറ്റുകിട്ടിയ തുകയ്ക്ക് ചെറിയൊരു കെട്ടിടവും ഒരു ഓവനും ഫ്രിഡ്ജും വാങ്ങി.

National


Vatican

World


Magazine

Feature

Movies

  • നൈജീരിയയില്‍ ഒരു ദിവ്യബലിക്കിടെ സ്ഥൈര്യലേപനം സ്വീകരിച്ചത് ഏകദേശം ആയിരമാളുകള്‍

    നൈജീരിയയില്‍ ഒരു ദിവ്യബലിക്കിടെ സ്ഥൈര്യലേപനം സ്വീകരിച്ചത് ഏകദേശം ആയിരമാളുകള്‍0

    അബുജ/നൈജീരിയ: ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില്‍ സഹായമെത്രാന്‍ ഏണസ്റ്റ് ഒബോഡോ അര്‍പ്പിച്ച ദിവ്യബലിയില്‍ കൗമാരക്കാരും മുതിര്‍ന്നവരുമുള്‍പ്പടെ  സ്ഥൈര്യലേപനം സ്വീകരിച്ചത് 983 പേര്‍. പരിശുദ്ധാത്മാവിന് സമര്‍പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് ഇത്രയധികം പേര്‍ ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്വര്‍ഗീയമായ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ് ഒബോഡോ പറഞ്ഞു. ‘ദൈവം രൂപതയില്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം  രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’

  • വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദി ഫെയ്‌സ് ഓഫ് ഫെയ്‌സ് ലെസ്  തമിഴിലേക്ക്

    വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദി ഫെയ്‌സ് ഓഫ് ഫെയ്‌സ് ലെസ് തമിഴിലേക്ക്0

    ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രഥമ പ്രദര്‍ശനം പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയില്‍ നടന്നു. തമിഴ്നാട് ബിഷപ് കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയത്.  തമിഴ്നാട് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ചുബിഷപ്  ഡോ. ജോര്‍ജ്  അന്തോണി സാമിയും ബിഷപ്പുമാരും  ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.  ഡോ. ഷൈസണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത് ഡോ. സാന്ദ്ര

  • ഫ്രഞ്ച്  മിഷനറി ഫാ.ഫ്രാന്‍സെസ്‌കോ റാപാസിയോളി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ) പുതിയ തലവന്‍

    ഫ്രഞ്ച് മിഷനറി ഫാ.ഫ്രാന്‍സെസ്‌കോ റാപാസിയോളി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ) പുതിയ തലവന്‍0

    റോം: ബംഗ്ലാദേശില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച്  മിഷനറി ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ)  സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തു.  റോമില്‍ നടന്ന ജനറല്‍ അസംബ്ലിയിലാണ്  നിലവില്‍ ദക്ഷിണേഷ്യയുടെ റീജിയണല്‍ സുപ്പീരിയറായി സേവനം ചെയ്യുന്ന 62 കാരനായ ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തത്. ബംഗ്ലാദേശില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ഫാ. ഫ്രാന്‍സെസ്‌കോ തലസ്ഥാനമായ ധാക്കയില്‍ മദ്യപാനികള്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും വേണ്ടി സ്വയം സഹായ ഗ്രൂപ്പുകള്‍ സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പൂനെയിലും അദ്ദേഹം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?