Follow Us On

04

November

2025

Tuesday

Latest News

  • സഹൃദയ എഞ്ചിനീയറിംഗ് കോളജിന് ഹഡില്‍ ഗ്ലോബലിന്റെ ആദരം

    സഹൃദയ എഞ്ചിനീയറിംഗ് കോളജിന് ഹഡില്‍ ഗ്ലോബലിന്റെ ആദരം0

    തൃശൂര്‍: വനിതാ ഗവേഷകരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കാനുള്ള സംഭാവനകള്‍ നല്‍കിയതിന് കോവളം ലീല ഹോട്ടലില്‍ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ ആയ ഹഡില്‍ ഗ്ലോബലില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജിനെ ആദരിച്ചു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്‍ഡ്  ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍ക്കര്‍  ആണ് പുരസ്‌കാരം സമ്മാനിച്ചത്. കേന്ദ്ര ഐടി വകുപ്പ് സിഇഒ പനീര്‍ശെല്‍വം മദനഗോപാല്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക എന്നിവരുടെ സാന്നിധ്യത്തില്‍ കോളേജിന്

  • ഫ്രാന്‍സിസ് മാര്‍പാപ്പയും ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും കൂടിക്കാഴ്ച നടത്തി

    ഫ്രാന്‍സിസ് മാര്‍പാപ്പയും ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ‘സമാധാനത്തിനുള്ള അവസരം’ എന്ന് ഓര്‍ബന്‍ വിശേഷിപ്പിച്ച മീറ്റിംഗ് 35 മിനിറ്റ് നീണ്ടുനിന്നു. കുടുംബത്തിന്റെ പ്രാധാന്യം, പുതിയ തലമുറകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കൂടാതെ, ഉക്രെയ്‌നിലെ യുദ്ധവും മറ്റ് അന്തര്‍ദേശീയ വിഷയങ്ങളും സംസാരവിഷയമായി.  ഹംഗേറിയന്‍ സമൂഹത്തിന്റെ വികസനവും ക്ഷേമവും  പ്രോത്സാഹിപ്പിക്കുന്നതില്‍ കത്തോലിക്കാ സഭ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി ഓര്‍ബന്‍  ‘അഗാധമായ നന്ദി’ രേഖപ്പെടുത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്,

  • ക്രൈസ്തവ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം 21 ന്

    ക്രൈസ്തവ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം 21 ന്0

    പുല്‍പള്ളി: മുള്ളന്‍കൊല്ലി ഫൊറോനയിലെ എല്ലാ ഇടവകകളുടെയും ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘാഷം 21ന് പുല്‍പള്ളിയില്‍ നടക്കും. വൈകുന്നേരം നാലിന് വയനാട് ലക്‌സ് ഇന്‍ റിസോര്‍ട്ട് പരിസരത്തു നിന്നാരംഭിക്കുന്ന ക്രിസ്മസ്‌റാലി താഴെയങ്ങാടി ചുറ്റി തിരുഹൃദയടൗണ്‍ പള്ളിയില്‍ സമാപിക്കും.  മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം സന്ദേശം നല്‍കും. വിവിധ ഇടവകകളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും പുല്‍ക്കൂടുകളും സാന്താക്ലോസുമാരും ഉണ്ണിയേശുവിന്റെ തിരുപ്പിറവി സന്ദേശം വിളിച്ചറിയിക്കുന്ന റാലിയില്‍ അണിനിരക്കും.  പുല്‍പള്ളി തിരുഹൃദയ ദൈവാലയത്തില്‍ ചേര്‍ന്ന ഭക്തസംഘടനകളുടെയും ഇടവക ഭാരവാഹികളുടെയും യോഗം സ്വാഗതസംഘം രൂപവല്‍ക്കരിച്ചു.

  • ദുരിതബാധിതരുടെ പുനരധിവാസം; പ്രതിഷേധ റാലിയും ഉപവാസസമരവുമായി എംസിവൈഎം

    ദുരിതബാധിതരുടെ പുനരധിവാസം; പ്രതിഷേധ റാലിയും ഉപവാസസമരവുമായി എംസിവൈഎം0

    ബത്തേരി: ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും ഉപവാസവും നടത്തി. ദുരന്തമുണ്ടായി 4 മാസം പിന്നിടുമ്പോഴും കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ബത്തേരി സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നാരംഭിച്ച യുവജന പ്രതിഷേധ റാലി സ്വതന്ത്ര മൈതാനത്ത് സമാപിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ദുരന്ത ബാധിതര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ആശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അദ്ദേഹം

  • മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഏഴിന്

    മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഏഴിന്0

    ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഡിസംബര്‍ ഏഴിന് (ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവിയുടെ സ്ഥാനചിഹ്നങ്ങള്‍ നല്‍കുന്നത്. തുടര്‍ന്ന് നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. എട്ടിന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പയോടൊത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ചുബിഷപ്പുമാരായ മാര്‍ തോമസ് തറയിലും മാര്‍ ജോസഫ്

  • അധ്യാപക നിയമന അംഗീകാരം; പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    അധ്യാപക നിയമന അംഗീകാരം; പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: ഭിന്നശേഷി സംവരണ നിയമനത്തിലെ അപാകതകളുടെ പേരില്‍ എയ്ഡഡ് അധ്യാപക നിയമന അംഗീകാരം നല്‍കാ ത്തതില്‍  തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. കത്തോലിക്ക സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന 4% തസ്തികകള്‍ മാറ്റി വെച്ചിട്ടുള്ളതും എന്നാല്‍ ആ തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാത്തതിന്റെ പേരില്‍ മറ്റു നിയമനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാത്ത നടപടിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാറ്റിവെക്കപ്പെട്ട

  • സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികര്‍: മാര്‍ തട്ടില്‍

    സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികര്‍: മാര്‍ തട്ടില്‍0

    കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികരെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയില്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാര്‍സഭയിലെ എല്ലാ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി 289 വൈദിക വിദ്യാര്‍ ഥികളാണ് പരിശീലനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതില്‍ 221 ഡീക്കന്മാര്‍ സംഗമത്തില്‍ പങ്കെടുത്തു. സത്യാനന്തര കാലഘട്ടത്തിലെ പൗരോഹിത്യ ശുശ്രൂഷയിലെ

  • ഡോ. ലാലു ജോസഫിന് ‘ക്വാളിറ്റി ചോയ്‌സ് പ്രൈസ്’ അവാര്‍ഡ്

    ഡോ. ലാലു ജോസഫിന് ‘ക്വാളിറ്റി ചോയ്‌സ് പ്രൈസ്’ അവാര്‍ഡ്0

    എറണാകുളം: യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി റിസേര്‍ച്ച് ഏര്‍പ്പെര്‍ടുത്തിയ 2024-ലെ ‘ക്വാളിറ്റി ചോയ്‌സ് പ്രൈസ്’ അവാര്‍ഡ് ഡോ. ലാലു ജോസഫിന്. ഓസ്ട്രിയയിലെ വിയന്നയില്‍വച്ച് ഡിസംബര്‍ ഒമ്പതിന് അവാര്‍ഡ് സമ്മാനിക്കും. ക്വാളിറ്റി ഉള്ളതും ഫലപ്രദവുമായ മെഡിക്കല്‍ ഉപകരണങ്ങളുടെ കണ്ടുപിടുത്തം, പേറ്റെന്റുകള്‍, അവയുടെ ആഗോളത്തലത്തിലുള്ള ബോധവല്‍ക്കരണവും സത്യസന്ധമായ വിപണനവും ഇവയെല്ലാം പരിഗണിച്ചാണ് ഡോ. ലാലുവിനെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ആലുവ ആസ്ഥാനമായുള്ള ലിമാസ് മെഡിക്കല്‍ ഡിവൈസസ്  സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് സയന്റിസ്റ്റുമാ ണ്. കീ ഹോള്‍ സര്‍ജറിയില്‍ കോശങ്ങള്‍

  • ‘യുദ്ധത്തിന്റെ നടുവിലും പ്രത്യാശ നഷ്ടപ്പെടുത്തരുത്’

    ‘യുദ്ധത്തിന്റെ നടുവിലും പ്രത്യാശ നഷ്ടപ്പെടുത്തരുത്’0

    ജറുസലേം: യുദ്ധം പോലുള്ള തിന്മകള്‍ ജീവിതത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുമ്പോഴും നിരാശപ്പെടരുതെന്ന ഓര്‍മപ്പെടുത്തലുമായി വിശുദ്ധനാടിന്റെ ചുമതല വഹിക്കുന്ന കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ ഒഎഫ്എം ക്യാപ്.  യേശു ജനിച്ച സ്ഥലത്ത് സ്ഥാപിതമായ നേറ്റിവിറ്റി ബസലിക്കയോട് ചേര്‍ന്നുള്ള സെന്റ് കാതറിന്‍ ദൈവാലയത്തില്‍ ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച ദിവ്യബലി അര്‍പ്പിക്കാന്‍ ബെത്ലഹേമില്‍ പ്രവേശിക്കുന്ന ആചരണവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തിലാണ് ഫാ. ഫ്രാന്‍സെസ്‌കോ ഇക്കാര്യം പറഞ്ഞത്. ജാഗ്രതയോടെയും നന്ദിയോടെയും ഉള്ള പ്രാര്‍ത്ഥനയുടെ മനോഭാവം പ്രത്യാശ നിലനിര്‍ത്തുന്നതില്‍  പ്രധാനമാണെന്ന് ഫാ. ഫ്രാന്‍സെസ്‌കോ പറഞ്ഞു.  കഠിനമായ

National


Vatican

World


Magazine

Feature

Movies

  • മതപരിവര്‍ത്തന നിരോധന നിയമം; രാജസ്ഥാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയുടെ നോട്ടീസ്

    മതപരിവര്‍ത്തന നിരോധന നിയമം; രാജസ്ഥാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയുടെ നോട്ടീസ്0

    ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.  രാജസ്ഥാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കടുത്ത വ്യവസ്ഥകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ജീവപര്യന്തം തടവ്, ഒരു കോടി രൂപ പിഴ, കൂട്ട മതപരിവര്‍ത്തനമാണെങ്കില്‍ സ്വത്തു കണ്ടുകെട്ടല്‍ തുടങ്ങിയ ശിക്ഷകളാണ്

  • സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ

    സുഡാനില്‍ അരങ്ങേറുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യ; സമാധാനത്തിനുള്ള അഭ്യര്‍ത്ഥനയുമായി ലിയോ 14-ാമന്‍ പാപ്പ0

    കാര്‍ത്തൗം/സുഡാന്‍: വിമത സൈന്യവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ ്സ് (ആര്‍എസ്എഫ്) സുഡാനിലെ എല്‍-ഫാഷര്‍ നഗരം കീഴടക്കിയതിനെ തുടര്‍ന്ന്  സുഡാനില്‍ അരങ്ങേറുന്നത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന നിഷ്ഠൂരമായ വംശഹത്യ.’ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക, അഭയാര്‍ത്ഥി പ്രതിസന്ധി’എന്നാണ് ഐക്യരാഷ്ട്രസഭ സുഡാനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. വംശീയ അടിസ്ഥാനത്തില്‍ പുരുഷന്മാരും ആണ്‍കുട്ടികളും, ശിശുക്കളും കൊല്ലപ്പെടുകയും സ്ത്രീകള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന  സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്രസമൂഹത്തിന് വലിയ വീഴ്ച സംഭവിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?