Follow Us On

26

April

2025

Saturday

Latest News

  • കരുതലിന്റെ  ഭവനങ്ങള്‍ ഉയരുന്നു

    കരുതലിന്റെ ഭവനങ്ങള്‍ ഉയരുന്നു0

    സ്വന്തം ലേഖകന്‍ ചരിത്രപ്രസിദ്ധമായ പഴനിക്കും പൊള്ളാച്ചിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന കൊച്ചുഗ്രാമമാണ് ഉടുമല്‍പട്ട്. കേരളത്തിന്റെ അതിര്‍ത്തിയായ മൂന്നാറിനും അമരാവതി ഡാമിനും സമീപം സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ ഗ്രാമം തെങ്ങിന്‍തോപ്പുകളാല്‍ സമൃദ്ധമാണ്. അന്നംതേടി അലയുന്ന മനുഷ്യര്‍ ജീവിതമാര്‍ഗം തേടി ഈ കൊച്ചുഗ്രാമത്തിലും എത്തിച്ചേര്‍ന്നു. അവരുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദൈവാശ്രയബോധത്തിന്റെയും ഫലമായി 2006-ല്‍ ഒരു കൊച്ചുദൈവാലയം വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമധേയത്തില്‍ ഇവിടെ പടുത്തുയര്‍ത്തി. ഇന്ന് ഈ ദൈവാലയത്തില്‍ അംഗങ്ങളായി മുപ്പതോളം കുടുംബങ്ങളുണ്ട്. ഇതില്‍ പത്തു കുടുംബങ്ങള്‍ക്കുമാത്രമാണ് സ്വന്തമായി ഭവനമുള്ളത്. ബാക്കിയുള്ളവര്‍ കൂലിപ്പണി

  • ത്രോണോസിലെ സൂര്യന്‍

    ത്രോണോസിലെ സൂര്യന്‍0

    റവ. ഡോ. പോളി മണിയാട്ട് മലങ്കര കുര്‍ബാനയിലെ പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും പ്രകടമാകുന്ന രഹസ്യാത്മകതയെ അത്ഭുതാദരവോടെ നോക്കിക്കാണുകയും അവയിലൂടെ പ്രകാശിതമാകുന്ന ദൈവശാസ്ത്രത്തെ സമ്യക്കായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ഫാ. സജി ജോര്‍ജ് ഇടനാട്ടുകിഴക്കേതില്‍ ഒഐസിയുടെ ‘ത്രോണോസിലെ സൂര്യന്‍.’ മലങ്കര കുര്‍ബാനയുടെ ദൈവശാസ്ത്രത്തെയും ആധ്യാത്മിക മാനങ്ങളെയും നിര്‍ണായകമായി സ്വാധീനിക്കുന്ന ബുക്‌റോ, തീക്കല്‍പ്പാറ എന്നീ പദപ്രയോഗങ്ങളെ ധ്യാനാത്മകമായി അപഗ്രഥിച്ച്, ദൈവികരഹസ്യത്തിന്റെ ആഘോഷത്തെ അയാളപ്പെടുത്താന്‍ ഈ പദങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് പുസ്തകത്തിലുള്ളത്. ഈ പദപ്രയോഗങ്ങളെല്ലാം രക്ഷകനായ മിശിഹായുടെ രക്ഷാകര്‍മത്തിലേക്ക് വിരല്‍ചൂണ്ടുന്നവയായതിനാല്‍

  • വേളാങ്കണ്ണിയില്‍ കണ്ട അത്ഭുതം

    വേളാങ്കണ്ണിയില്‍ കണ്ട അത്ഭുതം0

    ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ സെമിനാരി നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ നിയമം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നതായിരുന്നെങ്കിലും ഫിലോസഫി തീരുന്നതുവരെ ഒരു മുഴുവന്‍ കുര്‍ബാനയില്‍ പോലും ഞാന്‍ സജ്ജീവമായി പങ്കെടുത്തിട്ടില്ല. കാരണം വിശുദ്ധ കുര്‍ബാന എനിക്ക് അനഭവമായിരുന്നില്ല. വിശുദ്ധ കുര്‍ബാനയോട് എന്തിനായിരുന്നു ഇത്ര അകലം എന്നെനിക്കറിയില്ല. ഒരുപക്ഷേ പിശാചിന്റെ വലിയ തട്ടിപ്പ് തന്നെയായിരിക്കണം ഈ ഒരു മനോഭാവത്തിലേക്ക് എന്നെ നയിച്ചിരുന്നതെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. എവിടെപ്പോയാലും വിശുദ്ധ കുര്‍ബാന മുടക്കരുതെന്ന് ഉപദേശിച്ചാണ് റെക്ടറച്ചനും ആധ്യാത്മിക പിതാവും

  • ജപമാലയുമായി എവറസ്റ്റില്‍ ഒരു വൈദികന്‍

    ജപമാലയുമായി എവറസ്റ്റില്‍ ഒരു വൈദികന്‍0

    കാഠ്മണ്ഡു (നേപ്പാള്‍): ജപമാല ഉയര്‍ത്തി ഒരു കത്തോലിക്ക വൈദികനും സുഹൃത്തും എവറസ്റ്റു കൊടുമുടിയുടെ ബെയ്‌സ് ക്യാമ്പുവരെ എത്തിയെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകാംഗവും സിഎസ്ടി സഭാംഗവുമായ ഫാ. ബിബിന്‍ ചാക്കോ മുംബൈയില്‍ താമസിക്കുന്ന മലയാളിയായ ആന്റോ തോമസിനോടൊപ്പമാണ് ആ ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. ആദ്യമായി ബെയ്‌സ് ക്യാമ്പില്‍ എത്തിയ കത്തോലിക്ക പുരോഹിതന്‍ എന്ന ബഹുമതിയും ഇനി ഫാ. ബിബിന് സ്വന്തം. കൊടുംതണുപ്പിനെയും പ്രതികൂല കാലാവസ്ഥയെയും തോല്പിച്ചാണ് ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മൈനസ് ഏഴു

  • പരിശുദ്ധാത്മാവിനായി  ഹൃദയവാതിലുകള്‍ തുറക്കാം

    പരിശുദ്ധാത്മാവിനായി ഹൃദയവാതിലുകള്‍ തുറക്കാം0

    ‘സഭയുടെ ജനാലകള്‍ തുറന്നിടുക. പരിശുദ്ധാത്മാവാകുന്ന ‘ഫ്രഷ് എയര്‍’ വിശ്വാസികളുടെ ഹൃദയത്തെ നവീകരിക്കട്ടെ.’ പന്തക്കുസ്താ തിരുനാളിനായി സഭ മുഴുവന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ആരംഭം കുറിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ സഭയുടെ വാതിലുകള്‍ തുറന്നതിന് ശേഷമാണ് കത്തോലിക്ക സഭയെ ആകമാനം നവീകരണത്തിലേക്ക് നയിച്ച കരിസ്മാറ്റിക്ക് മുന്നേറ്റം പടര്‍ന്നുപന്തലിച്ചത്. ഇന്നും നമ്മുടെ ജീവിതത്തിലും സഭയിലും ഒരു പുതിയ പന്തക്കുസ്താ സംഭവിക്കുന്നതിന് മുന്നോടിയായി തുറക്കേണ്ട അനവധി

  • ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍

    ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍0

    കൊച്ചി: വരാപ്പുഴ അതിരൂപത സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇന്ന്  ഉച്ചകഴിഞ്ഞ് 3.30 ന് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടത്തി. തല്‍സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുന്‍ ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശേരി, മോണ്‍സിഞ്ഞോര്‍മാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, അല്മായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മെത്രാഭിഷേകം ജൂണ്‍ 30

  • ശതാബ്ദി സമ്മാനം; ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്

    ശതാബ്ദി സമ്മാനം; ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്0

    തലശേരി: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്. ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ അറിയിപ്പ് അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദിയും തലശേരി അതിരൂപതാ സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അതിരൂപതയ്ക്ക് ദൈവം തന്ന സമ്മാനമായിട്ടാണ് ഈ ബസിലിക്ക പ്രഖ്യാപനത്തെ വിശ്വാസികള്‍ കാണുന്നത്. ചെമ്പേരി ദൈവാലയത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓഗസ്റ്റ് 14ന്, പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ ഒരുക്ക ദിനത്തില്‍ ബസിലിക്കാ പദവിയുടെ പ്രത്യേക

  • കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ടോണി നീലങ്കാവില്‍

    കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ടോണി നീലങ്കാവില്‍0

    തൃശൂര്‍: സഭയും സമുദായവും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍. സീറോ മലബാര്‍ സഭയുടെ സമുദായസംഘ ടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 106-ാം ജന്മദിനാ ഘോഷങ്ങള്‍ നടക്കുന്ന അരുവിത്തുറയിലേക്കുള്ള പതാക പ്രയാണം തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബി കാക്കശേരി എന്നിവര്‍ക്ക് പതാക കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അതിരൂപതാ ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൂത്തൂര്‍,

  • ജപമാലയില്‍ പൊതിയുന്ന പെയിന്റിംഗുകള്‍

    ജപമാലയില്‍ പൊതിയുന്ന പെയിന്റിംഗുകള്‍0

    ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ദേശീയതലത്തില്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പെയ്ന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ജോര്‍ജ് ചെന്നക്കാടനാണ്. പ്രിയപ്പെട്ട ഒരാള്‍ക്ക് സമ്മാനിക്കുന്നതിനായി വരച്ച  വിശുദ്ധ മദര്‍ തെരേസയുടെ പെയ്ന്റിംഗിനാണ് ആ അംഗീകാരം തേടിയെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സിനി ഒരു പുണ്യമുഹൂര്‍ത്തത്തിന് സമ്മാനിക്കുന്നതിനായി 1,000 കൊന്തകള്‍ കെട്ടുന്നതിന്റെ തിരക്കിലാണ്. ജോസഫ് മൈക്കിള്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ചിത്രകല പഠിക്കണമെന്നായിരുന്നു ജോര്‍ജിന്റെ ആഗ്രഹം. കളരിയില്‍ പോകുമ്പോള്‍ മുതല്‍ ചിത്രങ്ങള്‍ വരച്ചിരുന്ന അവന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ത്തന്നെ ചിത്രരചനക്ക് ധാരാളം സമ്മാനങ്ങളും സ്വന്തമാക്കിയിരുന്നു. സിഎല്‍സി, സൊഡാലിന്റി

National


Vatican

World


Magazine

Feature

Movies

  • ഓര്‍മത്തിരി തെളിച്ച് അനുസ്മരണ പ്രാര്‍ത്ഥനയുമായി കെഎല്‍സിഎ

    ഓര്‍മത്തിരി തെളിച്ച് അനുസ്മരണ പ്രാര്‍ത്ഥനയുമായി കെഎല്‍സിഎ0

    കണ്ണൂര്‍: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മശാന്തിക്കായി ഓര്‍മ്മത്തിരി തെളിയിച്ചു പ്രാര്‍ഥനാഞ്ജലി നടത്തി. കണ്ണൂര്‍ കാല്‍ടെക്‌സ് ജംക്ഷനിലെ ഗാന്ധി സര്‍ക്കിളില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല നേതൃത്വം നല്‍കി. മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ചാണ്  വിശ്വാസികള്‍ പ്രാര്‍ത്ഥനാഞ്ജലിയില്‍ പങ്കെടുത്തത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹല്‍ഗാമില്‍ ഭീകരവാദികള്‍ വധിച്ച 26 വിനോദസ ഞ്ചാരികള്‍ക്കും ചടങ്ങില്‍ ആദരാഞ്ജലികള്‍

  • ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കണ്ണൂര്‍ രൂപത

    ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കണ്ണൂര്‍ രൂപത0

    കണ്ണൂര്‍: ഫ്രാന്‍സിസ് പാപ്പയോടുള്ള ആദരസൂചകമായി കണ്ണൂര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. സമാനതകളില്ലാത്ത നേത്യ മികവിലൂടെ സുവിശേഷ മൂല്യങ്ങള്‍ ലോകത്തിന് പകര്‍ന്ന വിശ്വപൗരനാണ് ഫ്രാന്‍സിസ് പാപ്പയെന്ന് കണ്ണൂര്‍ രുപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.വി സുമേഷ് എംഎല്‍എ, മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഉര്‍സുലൈന്‍ പ്രോവിന്‍ഷ്യല്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വിനയ യുഎംഐ, ഫ. സ്‌കറിയ കല്ലൂര്‍, സ്വാമി അമൃത കൂപാനന്ദപുരി, മുസ്ലിം ലീഗ് ജില്ലാ

  • ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറിയെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ഫ്രാന്‍സിസ് പാപ്പ അനുസ്മരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. ലോകത്തിന് ഒരു പുതിയ ദര്‍ശനം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കഴിഞ്ഞു. പുതിയൊരു സംസ്‌കാരത്തെ അദ്ദേഹം വളര്‍ത്തി. സ്‌നേഹവും പ്രത്യാശയുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ കാതല്‍ എന്ന് അദ്ദേഹം പഠിപ്പിച്ചു. ജനങ്ങളുടെ പാപ്പായായി ആണ് ഫ്രാന്‍സിസ് പാപ്പ അറിയപ്പെടുന്നത്. കാരുണ്യവും പ്രത്യാശയും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?