Follow Us On

30

June

2025

Monday

Latest News

  • മാര്‍ച്ച് ഫോര്‍ ലൈഫ് മാതൃകയായി; മാര്‍ച്ചു നടത്താന്‍ ജൈനമത വിശ്വാസികളും

    മാര്‍ച്ച് ഫോര്‍ ലൈഫ് മാതൃകയായി; മാര്‍ച്ചു നടത്താന്‍ ജൈനമത വിശ്വാസികളും0

    തൃശൂര്‍:  തൃശൂരില്‍  നടന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാന്‍ ജൈന മതത്തില്‍പ്പെട്ട മൂന്നുപേര്‍ എത്തി. മാര്‍ച്ച് ഫോര്‍ ലൈഫിനെ കുറിച്ച് കേട്ടറിഞ്ഞ് മുംബൈയില്‍ നിന്നാണ് അവര്‍ എത്തിയത്. തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിനിന്ന് മാര്‍ച്ചിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വരും വര്‍ഷങ്ങളില്‍ ജൈനമതത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തുവാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ തൃശൂരില്‍ നിന്നും മടങ്ങിയത്.

  • ജീവനെ ഹനിക്കുന്നതെല്ലാം കൊലപാതകം: മാര്‍ താഴത്ത്

    ജീവനെ ഹനിക്കുന്നതെല്ലാം കൊലപാതകം: മാര്‍ താഴത്ത്0

    തൃശൂര്‍: ജീവനെ ഹനിക്കുന്ന വിവിധതരം ക്രൂരകൃത്യങ്ങള്‍ പെരുകി വരികയാണെന്നും ഇതെല്ലാംതന്നെ കൊലപാതകമാണെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍ച്ച് ഫോര്‍ ലൈഫ് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിച്ചേരി ആര്‍ച്ചുബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്ത്യയുടെ എപ്പിസ്‌കോപ്പല്‍ അഡൈ്വസറുമായ ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് അധ്യക്ഷത വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാന്‍

  • സാസ്‌കാരിക തലസ്ഥാനത്തു നടന്ന  മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ചരിത്രമായി

    സാസ്‌കാരിക തലസ്ഥാനത്തു നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ചരിത്രമായി0

    തൃശൂര്‍: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയര്‍ത്തി അന്തര്‍ദേശീയ തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഇന്ത്യന്‍ പതിപ്പ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ചരിത്രമായി. കേരളത്തില്‍ ആദ്യമായി നടന്ന ജീവസംരക്ഷണ റാലി സമ്മേളന വേദിയായ സെന്റ് തോമസ് കോളജിലെ പാലോ ക്കാരന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച് തേക്കിന്‍കാട് മൈതാനിയെ വലംവച്ച് സെന്റ് തോമസ് കോളജ് അങ്കണത്തില്‍തന്നെ സമാപിച്ചു. ബാന്റ് വാദ്യത്തിനും അനൗണ്‍സ്‌മെന്റ് വാഹനത്തിനും പിറകിലായി ബാനര്‍. ശേഷം ആര്‍ച്ചുബിഷപ്പുമാര്‍, ബിഷപ്പുമാര്‍, അന്തര്‍ദേശീയ, ദേശീയ പ്രതിനിധികള്‍

  • വിധവയായ ക്രൈസ്തവ സ്ത്രീയ്ക്കുനേരെ പാകിസ്ഥാനില്‍ ജനക്കൂട്ട ആക്രമണം

    വിധവയായ ക്രൈസ്തവ സ്ത്രീയ്ക്കുനേരെ പാകിസ്ഥാനില്‍ ജനക്കൂട്ട ആക്രമണം0

    ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് കുട്ടികളുടെ മാതാവും വിധവയുമായ ക്രിസ്ത്യന്‍ യുവതിക്കുനേരെ വ്യജ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട അക്രമം. പഞ്ചാബിലെ ഗോജ്‌രയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സൈമ ഫര്‍ഹാദ് ഗില്‍ എന്ന വിധവയാണ് അക്രമത്തിന് ഇരയായത്. ഖുറാന്റെ കീറിപ്പറിഞ്ഞ പേജുകള്‍ സൈമ വീട്ടില്‍നിന്നും കണ്ടെത്തിയതായി സൈമയുടെ അയല്‍വാസികള്‍ ആരോപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രകോപിതരായ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. പോലീസ് തക്ക സമയത്ത് എത്തിയതിനാലാണ് സൈമയെ ജനക്കൂട്ടം മര്‍ദിച്ച് കൊല്ലാതിരുന്നത്. പാകിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമങ്ങള്‍ പ്രകാരം പോലീസ് യുവതിതെ

  • ‘ചൈനയും  ഷാംഗ്‌ഹൈ മാതാവിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം’

    ‘ചൈനയും ഷാംഗ്‌ഹൈ മാതാവിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം’0

    ബെയ്ജിംഗ്: ചൈനയും ഷാംഗ്‌ഹൈയിലുള്ള ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ബസിലിക്കയും  സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ജസ്യൂട്ട്  ചൈനീസ് പ്രവിശ്യയുടെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഫാ. പെദ്രോ ചിയയുമായി വത്തിക്കാനില്‍ നടത്തിയ അഭിമുഖത്തിലാണ് ചൈനയിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്താനുള്ള ആഗ്രഹം പാപ്പ വെളിപ്പെടുത്തിയത്. രാജ്യത്തെ ബിഷപ്പുമാരെയും കത്തോലിക്കരെയും സന്ദര്‍ശിക്കാനും താന്‍ ആഗ്രഹിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ജനത വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും വിശ്വസ്തത പുലര്‍ത്തുന്നവരാണെന്ന് പാപ്പ പറഞ്ഞു. ഈ മഹത്തായ പൈതൃകം പാഴാക്കാതെ പ്രോത്സാഹിപ്പിക്കുകയും ക്ഷമയോടെ അത്

  • ഉക്രേനിയന്‍ കുടുംബാംഗങ്ങളെ സ്വീകരിച്ച് ഇറ്റാലിയന്‍ ജനത

    ഉക്രേനിയന്‍ കുടുംബാംഗങ്ങളെ സ്വീകരിച്ച് ഇറ്റാലിയന്‍ ജനത0

    മിലാന്‍: വര്‍ഷങ്ങളായി യുദ്ധത്തിന്റെ യാതനകള്‍ അനുഭവിക്കുന്ന ഉക്രെയ്‌നിലെ ജനതയ്ക്ക്, അവരുടെ അവധിക്കാലം സന്തോഷത്തോടും സ്വാതന്ത്ര്യത്തോടും ചിലവഴിക്കുവാന്‍ അവസരമൊരുക്കി ഇറ്റാലിയന്‍ സഭ. ഇവരെ സ്വീകരിക്കുവാനായി ഇറ്റലിയിലെ വിവിധ കുടുംബങ്ങള്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്. പത്തു രൂപതകളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഉക്രെയ്‌നില്‍ നിന്നുള്ള ആളുകളെ സ്വീകരിക്കുന്നത്. കൂട്ടായ്മയിലാണ് കൂടുതല്‍ മനോഹാരിത’ എന്ന പ്രമേയം അടിസ്ഥാനമാക്കിക്കൊണ്ടാണ്, വിവിധ രൂപതകളുടെ നേതൃത്വത്തില്‍ ബൃഹത്തായ ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇതിനോടകം ഉക്രൈനില്‍ നിന്നുമെത്തിയ ഒരു സംഘം യുവാക്കളെ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ മത്തേയോ

  • നിക്കാരാഗ്വയില്‍ നിന്ന് ഏഴ് വൈദികര്‍ കൂടെ റോമിലെത്തി

    നിക്കാരാഗ്വയില്‍ നിന്ന് ഏഴ് വൈദികര്‍ കൂടെ റോമിലെത്തി0

    മനാഗ്വ: അടുത്തിടെ നിക്കാരാഗ്വയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഏഴ് വൈദികരെ കൂടെ റോമിലേക്ക് നാട് കടത്തി ഒര്‍ട്ടേഗ ഭരണകൂടം. വിക്ടര്‍ ഗൊഡോയ്, ജെയ്‌റോ പ്രാവിയ,സില്‍വിയോ റോമേരൊ, എഡ്ഗാര്‍ സാകാസ, ഹാര്‍വിന്‍ ടോറസ്, ഉയില്‍സെസ് വേഗ, മാര്‍ലോണ്‍ വേലാസ്‌ക്വസ് എന്നീ വൈദികരാണ് ഭരണകൂടം നാട് കടത്തിയതിനെ തുടര്‍ന്ന് നിക്കാരാഗ്വയില്‍ നിന്ന് റോമിലെത്തിയത്. മാറ്റാഗാല്‍പ്പാ രൂപതയിലെയും എസ്‌തേലി രൂപതയിലെയും അംഗങ്ങളായ വൈദികരാണ് റോമിലെത്തിയവര്‍. ഇത് അഞ്ചാം തവണയാണ് നിക്കാരാഗ്വവന്‍ വൈദികരെ ഭരണകൂടം നാട് കടത്തുന്നത്. ആദ്യ രണ്ട് തവണ യുഎസിലേക്കും

  • ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരരുടെ സാന്നിധ്യം; നടപടി സ്വീകരിക്കണമെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

    ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരരുടെ സാന്നിധ്യം; നടപടി സ്വീകരിക്കണമെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്0

    കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അവരുടെ സാന്നിധ്യത്തെക്കുറിച്ചും വാര്‍ത്തള്‍ പുറത്തുവന്നിട്ടും നടപടികളൊന്നും സ്വീകരിക്കാത്ത ഗവണ്‍മെന്റ് നടപടി അപലനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് സിതേംബേലെ സിപുക. മൊസാം ബിക്കും നൈജീരിയയും അസ്ഥിരപ്പെടുത്തുന്നതില്‍ ഐസിസ് ഭീകരര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിഷപ്‌സ് കോണ്‍ഫ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോത്സ്വാന, എസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐസിസ് ഭീകരര്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വിതയ്ക്കുന്ന

  • അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍

    അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്, വിമുക്തി ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. റെന്നീസ് ഡേവിസ്, ഡോ. സിസ്റ്റ്ര് ജൂലിയ എന്നിവര്‍ പ്രസംഗിച്ചു.

National


Vatican

World


Magazine

Feature

Movies

  • കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമശ്ലീഹയുടെ തിരുനാളിനും നാളെ  കൊടിയേറും

    കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമശ്ലീഹയുടെ തിരുനാളിനും നാളെ കൊടിയേറും0

    കോട്ടപ്പുറം : കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും  വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനും കോട്ടപ്പുറം മാര്‍ക്കറ്റിലെ മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ നാളെ (ജൂലൈ ഒന്ന് ) വൈകീട്ട് 5.30 ന്  കൊടിയേറും. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ മുഖ്യകാര്‍മ്മികനാകും. കടക്കര ഉണ്ണിമിശിഹ പള്ളി വികാരി ഫാ. മിഥുന്‍ മെന്റസ് പ്രസംഗിക്കും. രണ്ടിന് വൈകീട്ട് 5.30 ന് ദിവ്യബലിക്ക് ഗോതുരുത്ത്

  • സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്തണം: ലിയോ 14 ാമന്‍ പാപ്പ

    സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്തണം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഭൂതകാലത്തിന്റെ ഒരു അവശിഷ്ടമായി ചുരുങ്ങാതിരിക്കണമെങ്കില്‍, ക്ഷീണിച്ചതും നിശ്ചലവുമായ ഒരു വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. വിശ്വാസത്തെയും സഭയെയും നിരന്തരം പുതുക്കാനും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്താനും വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ 54 പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാലിയം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും മാതൃകയെ പാപ്പാ പ്രശംസിച്ചു. അവരുടെ

  • മാവേലിക്കര ബിഷപ്പായി  മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു

    മാവേലിക്കര ബിഷപ്പായി മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു0

    മാവേലിക്കര: മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു.  മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. പതിനെട്ട് വര്‍ഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പും ചടങ്ങില്‍ നല്‍കി. മാത്യുസ് മാര്‍ പോളികാര്‍പ്പോസിനെ മാവേലിക്കര രൂപത ബിഷപ്പായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?