Follow Us On

22

December

2024

Sunday

Latest News

  • വന്യജീവി വാരാഘോഷത്തിന് ബദലായി കര്‍ഷക രക്ഷാവാരവുമായി കര്‍ഷക സംഘടനകള്‍

    വന്യജീവി വാരാഘോഷത്തിന് ബദലായി കര്‍ഷക രക്ഷാവാരവുമായി കര്‍ഷക സംഘടനകള്‍0

    കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും  വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങുന്ന വന്യജീവി കളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ട പ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍

  • തക്കല രൂപതയുടെ മഹാസമ്മേളനം 28-ന് തുടങ്ങും

    തക്കല രൂപതയുടെ മഹാസമ്മേളനം 28-ന് തുടങ്ങും0

    കന്യാകുമാരി: സീറോമലബാര്‍ സഭയുടെ തമിഴ്‌നാട്ടിലെ മിഷന്‍ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം സെപ്റ്റംബര്‍ 28 മുകല്‍ 30 വരെ സംഗമം ആനിമേഷന്‍ സെന്ററില്‍ നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന സീറോമലബാര്‍ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് സമ്മേളനം നടത്തുന്നത്. 28-ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പാളയംകോട്ട ബിഷപ് ഡോ. അന്തോണിസ്വാമി ശബരിമുത്തു, മാര്‍ത്താണ്ഡം

  • ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു

    ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു0

    കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട പ്രദേശങ്ങള്‍ ഉല്‍പ്പെടുത്തി ടൈഗര്‍ സഫാരി പാര്‍ക്ക് പദ്ധതി ആരംഭിക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള കര്‍ഷക അതിജീവന സംയുക്ത സമിതി (കാസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ നടന്ന ജനകീയ കണ്‍വന്‍ഷന്‍ കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. നിശബ്ദമായ കുടിയിറക്കലിന്റെ മണിമുഴക്കമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജനസേവകര്‍ മൃഗസേവകരായി മാറുന്ന കാഴ്ചയാണ്

  • മാര്‍പാപ്പയുമായി സംവദിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി

    മാര്‍പാപ്പയുമായി സംവദിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി0

    തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപക- വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി തിരുവനന്തപുരം, മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി. കോളേജിലെ  രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥി സ്റ്റീവ് സാജന്‍ ജേക്കബിനാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം  ലഭിച്ച പന്ത്രണ്ട് വിദ്യാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ത്ഥി സ്റ്റീവാണ്.  സെപ്റ്റംബര്‍ 26-ന് നടക്കുന്ന സംവാദത്തില്‍  ഡല്‍ഹി  സെന്റ് സ്റ്റീഫന്‍സ് കോളേജ്, ചെന്നൈ  ല

  • സത്യം പറയാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

    സത്യം പറയാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍0

    കൊച്ചി: അധികാരികളുടെ മുന്‍പില്‍ നിന്ന് സത്യം പറയാന്‍ ഉള്ള ഉത്തരവാദിത്വവും ശേഷിയും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഐ) ഗോള്‍ഡന്‍ ജൂബിലി സമ്മേളനം എറണാകുളം ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഐ ദേശീയ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, ബെല്ലാരി ബിഷപ് ഡോ. ഹെന്‍ട്രി ഡിസൂസ, ഡോ. മിലന്‍ ഫ്രാന്‍സ്, ഡോ. സുരേഷ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

  • പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു

    പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു0

    മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും സഹകാര്‍മികരായിരുന്നു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. കാതോലിക്ക ബാവ പുനരൈക്യ സന്ദേശം നല്‍കി. സഭയുടെ ആത്മീയതയും പൈതൃകവും നിലനിര്‍ത്താന്‍ നാം കടപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. 93-ാം പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ അഞ്ചു ഭവനങ്ങളുടെ നിര്‍മാണം, 100

  • കെസിബിസി പ്രൊഫഷണല്‍ നാടകമേള തുടങ്ങി

    കെസിബിസി പ്രൊഫഷണല്‍ നാടകമേള തുടങ്ങി0

    കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല്‍ നാടക മേള പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കലകളെ ഉപയോഗപ്പെടുത്തണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്, ടി.ജെ വിനോദ് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ബാബു ആന്റണി, കൈലാഷ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ

  • മണിപ്പൂര്‍ സമാധാനം ഇനിയും അകലെ

    മണിപ്പൂര്‍ സമാധാനം ഇനിയും അകലെ0

    സ്വന്തം ലേഖകന്‍ ഇംഫാല്‍ മണിപ്പൂരില്‍ മെയ്‌തേയികള്‍ കുക്കികള്‍ക്ക് എതിരെ അഴിച്ചുവിട്ട കലാപം തുടങ്ങിയിട്ട് അഞ്ച് മാസമാകുമ്പോഴും സമാധാനത്തിലേക്ക് സംസ്ഥാനം തിരികെ എത്തിയിട്ടില്ലെന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇപ്പോഴും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഏതാണ്ട് 50,000 കുക്കികള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അവര്‍ക്ക് തങ്ങള്‍ നേരത്തെ ജീവിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചുവരാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഇനി അതിന് സാധിക്കുമോ എന്ന് സംശയമുണ്ടെന്ന് ഇംഫാലിനടുത്തുള്ള കെയിഹൗ ഹോളി ട്രിനിറ്റി ഇടവക വികാരിയും മലയാളി വൈദികനുമായ ഫാ. ജോര്‍ജ് തോട്ടപ്പിള്ളി സണ്‍ഡേ

  • മാതാപിതാക്കള്‍ പാഠപുസ്തകങ്ങളാകണം

    മാതാപിതാക്കള്‍ പാഠപുസ്തകങ്ങളാകണം0

    തൃശൂര്‍: മാതാപിതാക്കള്‍ പാഠപുസ്തകങ്ങളാകണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കെസിബിസി വനിതാ കമ്മീഷന്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ മാതാപിതാക്കള്‍ കാണിക്കുന്ന മാതൃക കണ്ടാണ് മക്കള്‍ വളരുന്നതെന്നും അമ്മമാര്‍ ബുദ്ധിമതികളും ജ്ഞാനികളും വിവേകമതികളും ആയിരിക്കണമെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വനിതാ കമ്മീഷന്‍ ട്രഷറര്‍ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ഡെന്നി താണിക്കല്‍, പ്രഫ. എലിസബത്ത് മാത്യു, മേരി

National


Vatican

World


Magazine

Feature

Movies

  • വയനാടിന്റെ പുതിയ  എംപിക്ക് ഒരു തുറന്ന കത്ത്‌

    വയനാടിന്റെ പുതിയ എംപിക്ക് ഒരു തുറന്ന കത്ത്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പുതിയ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് ആശംസകളും പ്രാര്‍ത്ഥനകളും! ഇത്രയും ഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പരമ്പരാഗതമായി വയനാട് കോണ്‍ഗ്രസ് മണ്ഡലമാണ്. നെഹ്‌റു കുടുംബത്തോടും പ്രിയങ്ക ഗാന്ധിയോടുമുള്ള ആളുകളുടെ പ്രത്യേക സ്‌നേഹവും പരിഗണനയും മറ്റൊരു കാരണമാണ്. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായ ഒരു കാര്യം ഇതാണ്: പ്രിയങ്കഗാന്ധി ജയിച്ചുവന്നാല്‍ മണ്ഡലത്തിന് പല ഗുണങ്ങളും ഉണ്ടാകുമെന്ന ജനങ്ങളുടെ ആശയും പ്രത്യാശയും പ്രതീക്ഷയും. മറ്റ്

  • ജൂബിലി വര്‍ഷത്തിലേക്ക്

    ജൂബിലി വര്‍ഷത്തിലേക്ക്0

    വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ 24-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കുന്നതോടെ കത്തോലിക്ക സഭയുടെ 2025 ജൂബിലി വര്‍ഷത്തിന് ഔദ്യോഗിക തുടക്കമാകും. ഡിസംബര്‍ 29ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍ എന്നതാണ് ജൂബിലിയുടെ പ്രമേയം. 2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തില്‍ ജൂബിലി വര്‍ഷം ഔദ്യോഗികമായി സമാപിക്കും. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളില്‍

  • സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ  സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്‍കി

    സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്‍കി0

    പെരുവണ്ണാമൂഴി: സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമമാണ് ലോകം ശ്രദ്ധിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശാലോം മീഡിയ അവാര്‍ഡ് ഷെയ്‌ക്കെന ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?