Follow Us On

25

December

2024

Wednesday

Latest News

  • നഷ്ടത്തിലായ റബറിനൊപ്പം കാപ്പി കൃഷി ചെയ്ത്  ലാഭംകൊയ്ത കര്‍ഷകന് സംസ്ഥാന അവാര്‍ഡ്‌

    നഷ്ടത്തിലായ റബറിനൊപ്പം കാപ്പി കൃഷി ചെയ്ത് ലാഭംകൊയ്ത കര്‍ഷകന് സംസ്ഥാന അവാര്‍ഡ്‌0

    പുല്‍പ്പള്ളി: നഷ്ടത്തിലായ തന്റെ റബര്‍ തോട്ടത്തില്‍ റബറിനൊപ്പം കാപ്പിച്ചെടികള്‍ നട്ട് ലാഭം നേടിയതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് പുല്‍പ്പള്ളിയിലെ കര്‍ഷകനായ റോയി ആന്റണി. നൂതനമായ കൃഷിരീതികളിലൂടെ ശ്രദ്ധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ യുവകര്‍ഷകന്‍ ശശിമല, കവളക്കാട്ട് റോയി ആന്റണിക്ക് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കര്‍ഷകോത്തമ അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാര്‍ഡ്. വളരെ ക്കാലത്തെ നിരീക്ഷണങ്ങളിലൂടെ പരമ്പരാഗത കൃഷിരീതികളില്‍നിന്ന് മാറിയുള്ള പരീക്ഷണങ്ങളും പുതുരീതികളുമാണ് റോയിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബഹുവിളകൃഷിയില്‍ റോയി നടത്തിയ വിപ്ലവ കരമായ പരീക്ഷണരീതികള്‍

  • ജാര്‍ഖണ്ഡില്‍ മനുഷ്യചങ്ങല തീര്‍ത്തു

    ജാര്‍ഖണ്ഡില്‍ മനുഷ്യചങ്ങല തീര്‍ത്തു0

    റാഞ്ചി: ജാര്‍ഖണ്ഡിലെ വിവിധ സഭാംഗങ്ങളും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയും ചേര്‍ന്ന് മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി മനുഷ്യചങ്ങലയും പ്രാര്‍ത്ഥനയോഗവും സംഘടിപ്പിച്ചു. ബാനറുകളും പ്ലാക്കാര്‍ഡുകളും കൈകളിലേന്തി റോഡ് സൈഡില്‍ പതിനായിരത്തിലധികം ആളുകള്‍ നിരന്നു. റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്‌സ് ടോപ്പോ മനുഷ്യചങ്ങലയ്ക്കും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. സഹായ മെത്രാന്‍ തിയോഡോര്‍ മസ്‌ക്രറിനസും വിവിധ ക്രൈസ്തവസഭാ നേതാക്കളുമടക്കം നിരവധിപേര്‍ അണിചേര്‍ന്നു. റാഞ്ചി കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനയോഗത്തിന് റാഞ്ചിയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് മരിയാനൂസ് കുജൂര്‍

  • ‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘

    ‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘0

    ബംഗളൂരു: മണിപ്പൂരിലെ കൊടിയ പീഡനങ്ങള്‍ക്കിരയായ വനിതകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബംഗളൂരുവിലെ കത്തോലിക്ക വനിതാ പ്രവര്‍ത്തകര്‍ തിരികൊളുത്തി പ്രകടനം നടത്തി. ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിനുമുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയിലും സമ്മേളനത്തിലും ആയിരത്തോളം വനിതകള്‍ പങ്കെടുത്തു. മണിപ്പൂരിലെ വനിതകളുടെ അന്തസും ജീവനും സംരക്ഷിക്കൂ എന്ന പ്ലാക്കാര്‍ഡുകളുമേന്തിയാണ് റാലിയില്‍ ആളുകള്‍ പങ്കെടുത്തത്. നാം വ്യത്യസ്തരും അവകാശങ്ങളില്‍ വ്യത്യസ്തരുമായിരിക്കാം പക്ഷേ സ്ത്രീകളുടെ അന്തസ് കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന് ബംഗളൂരു അതിരൂപതയിലെ വനിതാകമ്മീഷന്‍ സെക്രട്ടറി പ്രിയ ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ

  • സുന്ദര്‍പൂരിലെ ബാബാ

    സുന്ദര്‍പൂരിലെ ബാബാ0

    സ്വന്തം ലേഖകന്‍ ഇന്ത്യന്‍ ഡാമിയന്‍ എന്ന അപരനാമത്തിലാണ് ഫാ. ക്രിസ്തുദാസ് അറിയപ്പെടുന്നത്. കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം ബലിയാക്കി മാറ്റിയ ഈ മലയാളി വൈദികന്‍ 14 വര്‍ഷത്തോളം വിശുദ്ധ മദര്‍ തെരേസയോടൊപ്പം പ്രവര്‍ത്തിച്ചതിനുശേഷമായിരുന്നു ബീഹാറിലെ സുന്ദര്‍പൂരില്‍ എത്തിയത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ബീഹാര്‍. അഫ്ഗാനിസ്ഥാന്‍ മുതല്‍ കിഴക്ക് ആസാംവരെയും തെക്ക് തമിഴ്‌നാടുവരെയും വ്യാപിച്ചിരുന്ന മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലീപുത്രയും (ഇന്നത്തെ പാറ്റ്‌ന), ശ്രീബുദ്ധന് ജ്ഞാനോദയം ഉണ്ടായതായിപ്പറയപ്പെടുന്ന, ഏറ്റവും വലിയ ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രമായ ബുദ്ധഗയയും ബീഹാറില്‍തന്നെ. ഹൈന്ദവര്‍ പുണ്യഭൂമിയായി ആദരിക്കുന്ന ഗംഗാനദിയും

  • യുവജനങ്ങളെ  നെഞ്ചോട് ചേര്‍ത്ത വിശുദ്ധന്‍

    യുവജനങ്ങളെ നെഞ്ചോട് ചേര്‍ത്ത വിശുദ്ധന്‍0

    ഫാ. ജെയിംസ് പ്ലക്കാട്ട് 1841 ലെ ശൈത്യകാലം. ടൂറിന്‍ പട്ടണത്തിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ദൈവാലയത്തിന്റെ സങ്കീര്‍ത്തിയിലേക്ക് യുവവൈദികനായ ഡോണ്‍ ബോസ്‌കോ കയറിച്ചെന്നു. അവിടുത്തെ കപ്യാര്‍ ഒരു ബാലനെ മര്‍ദ്ദിക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. കപ്യാരെ താക്കീത് ചെയ്തുകൊണ്ട് ഡോണ്‍ ബോസ്‌കോ ആ ബാലനെ അടുത്ത് വിളിച്ച് അവന്റെ പേര് ചോദിച്ചു. ‘ബര്‍ത്തലോമിയോ ഗരേല്ലി’, അവന്‍ പറഞ്ഞു. മാതാപിതാക്കന്മാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവന്‍ അനാഥനാണന്ന് മനസിലായി. കപ്യാര്‍ തല്ലിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു? ‘എന്നോട് കുര്‍ബാനയില്‍ ശുശ്രൂഷിയാവാന്‍ കപ്യാര്‍

  • വൈവിധ്യങ്ങള്‍ മനംകവരുന്ന  ദൈവാലയങ്ങള്‍

    വൈവിധ്യങ്ങള്‍ മനംകവരുന്ന ദൈവാലയങ്ങള്‍0

    മാത്യു സൈമണ്‍ പര്‍വതശിഖരങ്ങള്‍ ആകാശത്തോട് അടുത്താണ് സ്ഥിതിചെയ്യുന്നത്; അതിനാല്‍ത്തന്നെ ദൈവത്തോടും എന്നാണ് കരുതപ്പെടുന്നത്. സീനായ് മുതല്‍ സീയോന്‍ വരെ പല പര്‍വതങ്ങളും വിശുദ്ധഗ്രന്ഥത്തിലെ വിവിധ ദൈവിക ഇടപെടലുകളുടെയും സ്വര്‍ഗീയസംഭവങ്ങളുടെയും പശ്ചാത്തലമായിട്ടുണ്ട്. മലകളെക്കുറിച്ച് 500 തവണയെങ്കിലും വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതത്തിന്റെ ആരംഭം മുതല്‍, കുത്തനെയുള്ള പാറക്കെട്ടുകള്‍, കുന്നുകള്‍ എന്നിവയുടെ മുകളില്‍ ദൈവാലയങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഇത്തരത്തില്‍ പര്‍വതങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചില മനോഹരമായ ദൈവാലയനിര്‍മ്മിതികളെ പരിചയപ്പെടാം. 1. ചാപ്പല്‍ ഓണ്‍ ദി റോക്ക്,

National


Vatican

World


Magazine

Feature

Movies

  • ക്രിസ്മസ്  ദൈവത്തിന്റെ വിസ്മയം

    ക്രിസ്മസ് ദൈവത്തിന്റെ വിസ്മയം0

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (പ്രസിഡന്റ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി)     വിസ്മയങ്ങളുടെ ദൈവം എന്നുള്ളത് എന്റെ ജീവിതാനുഭവമാണ്. ദൈവം എന്റെ ജീവിതത്തിലേക്ക് ഓരോ നിമിഷവും കടന്നുവരുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഭാവത്തില്‍, ദുഃഖത്തിന്റെയും സഹനത്തിന്റെയും ഭാവത്തില്‍. ഓരോ നിമിഷവും ഓരോ കുദാശയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നു വെച്ചാല്‍ കുദാശകള്‍ ദൈവവരപ്രസാദത്തിന്റെയും കൃപയുടെയും അടയാളാണല്ലോ. ദുഃഖമാകട്ടെ, സന്തോഷമാകട്ടെ അവയൊക്കെ ദൈവം നല്‍കുന്ന കൃപകളാണ്. ദൈവം തരുന്നതൊക്കെ അനുഗ്രഹമാണെന്ന് കരുതി അവയെ സ്വീകരിക്കുവാന്‍

  • നിങ്ങള്‍ ആരുടെ  പക്ഷത്താണ്?

    നിങ്ങള്‍ ആരുടെ പക്ഷത്താണ്?0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഉണ്ണിയായി രൂപമെടുത്ത ദൈവത്തെ ആരാധിക്കുവാന്‍ കൃപ സംലഭ്യമായ രണ്ടു വിഭാഗം ആളുകളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ആട്ടിടയന്മാരും ജ്ഞാനികളും. അവരുടെ വഴികളെക്കുറിച്ച് മനനം ചെയ്യുന്നത് കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ക്രിസ്മസ് അനുഭവത്തിന് കാരണമാകുമെന്ന് തോന്നുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ജ്ഞാനികള്‍ ആഴമായ അറിവുള്ളവരാണ്, പ്രത്യേകിച്ച് ദൈവശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും. ദൈവത്തെ അറിയാന്‍ ജ്ഞാനമാര്‍ഗം സ്വീകരിച്ചവരാണവര്‍. പരീക്ഷണ, നിരീക്ഷണ മാര്‍ഗങ്ങളിലൂടെ ദൈവത്തെ അറിയുവാന്‍ ശ്രമിക്കുന്നവരുടെ പ്രതിനിധികള്‍. അവരുടെ സ്ഥിരമായ വാനനിരീക്ഷണത്തിനിടയില്‍ ഒരു പ്രത്യേക നക്ഷത്രം കിഴക്കുഭാഗത്ത്

  • ക്രിസ്മസ് പ്രത്യാശയുടെ നക്ഷത്രം: മാര്‍ പോളി കണ്ണൂക്കാടന്‍

    ക്രിസ്മസ് പ്രത്യാശയുടെ നക്ഷത്രം: മാര്‍ പോളി കണ്ണൂക്കാടന്‍0

    ഇരിങ്ങാലക്കുട: യുദ്ധങ്ങളും കലാപങ്ങളും അക്രമങ്ങളും അധിനിവേശങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും നക്ഷത്രമായി ക്രിസ്മസ് മനഷ്യമനസുകളില്‍ നിറയണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ആശങ്കയുടെയും ഭീതിയുടെയും നിഴല്‍വഴികളില്‍ ക്ഷമയുടെയും സഹിഷ്ണുതയുടെയും പ്രത്യാശയുടെയും കവാടങ്ങള്‍ കടന്ന് മുന്നേറാന്‍ മനുഷ്യരാശിക്ക് ക്രിസ്മസ് പ്രചോദനമാകണം. സന്മനസുള്ള സകലര്‍ക്കും ഭൂമിയില്‍ സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്രിസ്തുവിന്റെ ആഗമനം ചരിത്രത്തില്‍ ഒരിക്കല്‍മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല; ഇന്നും നാളെയും നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും നിരന്തരം സംഭവിക്കേണ്ട സാഹോദര്യ ത്തിന്റെയും കാരുണ്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ്.

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?