Follow Us On

14

May

2025

Wednesday

Latest News

  • തെലങ്കാനയിലെ സ്‌കൂള്‍ ആക്രമണം; സത്വര നടപടികള്‍ സ്വീകരിക്കണം: ബിഷപ് പ്രിന്‍സ് പാണേങ്ങാടന്‍

    തെലങ്കാനയിലെ സ്‌കൂള്‍ ആക്രമണം; സത്വര നടപടികള്‍ സ്വീകരിക്കണം: ബിഷപ് പ്രിന്‍സ് പാണേങ്ങാടന്‍0

    അദിലാബാദ്: തെലങ്കാനയിലെ ലക്‌സറ്റിപേട്ടില്‍ മദര്‍ തെരേസ സ്‌കൂള്‍ ആക്രമിക്കുകയും സ്‌കൂള്‍ മാനേജരായ വൈദികനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളിന്റെ മുമ്പിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപം എറിഞ്ഞു തകര്‍ത്ത സംഘം സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് മുറിയുടെ ജനാലകളും ഗേറ്റും സെക്യൂരിറ്റി മുറിയും അടിച്ചു തകര്‍ക്കുകയും സ്‌കൂള്‍ മാനേജരായ മലയാളി വൈദികന്‍ ഫാ. ജയ്‌മോന്‍

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു0

    തിരുവനന്തപുരം: കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡയ്‌സണ്‍ യേശുദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ എലിസബത്ത് ലിസി, സിന്നി ജോര്‍ജ്, സെക്രട്ടറി ജി. ബിജു, രൂപതാ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള , ജീബ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് സി.എസ്.സൗമ്യ ക്ലാസ്

  • സ്വാശ്രയസംഘ പ്രതിനിധി സംഗമം നടത്തി

    സ്വാശ്രയസംഘ പ്രതിനിധി സംഗമം നടത്തി0

    കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്വാശ്രയം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,

  • ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം

    ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം0

    വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ സംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ധീരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭൗമദിനത്തോടനുബന്ധിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. തങ്ങളുടെ തലമുറ വരുന്ന തലമുറകള്‍ക്ക് വേണ്ടി ധാരാളം സമ്പത്ത് അവശേഷിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഭൂമിയെ സംരക്ഷിക്കുന്ന കാര്യത്തിലും ഭൂമിയില്‍ സമാധാനം സ്ഥാപിക്കുന്ന കാര്യത്തിലും തങ്ങളുടെ തലമുറ പരാജയപ്പെട്ടന്നുമാണ് പാപ്പ എക്‌സില്‍ കുറിച്ചത്. നാശത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ശില്‍പ്പികളും പരിചാരകരുമായി മാറിക്കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും ഉപയോഗവും അടിയന്തിരമായി കുറയ്ക്കുക

  • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി

    പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി0

    ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക അഭിഭാഷകനായ ഖാലില്‍ താഹിര്‍ സിന്ധു നിയമിതനായി. പാക്കിസ്ഥാനില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ വസിക്കുന്ന പ്രവിശ്യയാണ് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യ. സിഖ് മതത്തിന്റെ പ്രതിനിധിയായ സര്‍ദാര്‍ രമേശ് സിംഗ് അറോറയാണ് പ്രവിശ്യയുടെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായുള്ള മന്ത്രി. നേരത്തെ പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായും, ആരോഗ്യമന്ത്രി യായും, ന്യൂനപക്ഷങ്ങള്‍ക്കായുള്ള മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഫൈസലാബാദില്‍ നിന്നുള്ള സിന്ധു, മതനിന്ദാ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ക്രൈസ്തവര്‍ക്ക് ശക്തമായ

  • ഇന്ന് സ്വര്‍ഗീയ സസ്യത്തിന്റെ തിരുനാള്‍

    ഇന്ന് സ്വര്‍ഗീയ സസ്യത്തിന്റെ തിരുനാള്‍0

    ഇന്ന് ഏപ്രില്‍ 23 പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ( വിശുദ്ധ ജോര്‍ജ്ജ് ) തിരുനാള്‍ ആഘോഷിക്കുന്ന പുണ്യ ദിനം…. ക്രിസ്തുവിനെ ഏറ്റു പറഞ്ഞു ജീവിക്കുന്നതിലൂടെ, വിശ്വാസം സംരക്ഷിക്കുന്നതിലൂടെ രക്തം ചിന്തുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ മാത്രമല്ല ഈ ലോകത്തിലും ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നു…. മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്…. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു…. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി…. വിശുദ്ധന്റെ

  • പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്

    പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്0

    ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്‍ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബ്രെയിന്‍ ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില്‍ നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില്‍ നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ

  • സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം അഭ്രപാളികളില്‍ എത്തിച്ച ഡോ. ഷെയ്‌സന് ജോണ്‍ പോള്‍ അവാര്‍ഡ്

    സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം അഭ്രപാളികളില്‍ എത്തിച്ച ഡോ. ഷെയ്‌സന് ജോണ്‍ പോള്‍ അവാര്‍ഡ്0

    കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ സിനിമയുടെ സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി ഔസേപ്പിന് കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ അവാര്‍ഡ്. തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഓര്‍മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. 2023 ല്‍ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ് 2024-ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. ഇന്റര്‍നാഷണല്‍

  • ആരോഗ്യമേഖലക്ക് വഴികാട്ടിയായി മെഡിക്കല്‍ ജേര്‍ണലുമായി അമല മെഡിക്കല്‍ കോളജ്

    ആരോഗ്യമേഖലക്ക് വഴികാട്ടിയായി മെഡിക്കല്‍ ജേര്‍ണലുമായി അമല മെഡിക്കല്‍ കോളജ്0

    തൃശൂര്‍: ആരോഗ്യമേഖലക്ക് വഴികാട്ടിയായി അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പുറത്തിറക്കിയ ‘ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് റിസേര്‍ച്ച് & ക്ലിനിക്കല്‍ മെഡിസിന്‍’ പ്രകാശനകര്‍മ്മം കേരള ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിച്ചു. അമല ട്രസ്റ്റി ഇന്‍ചീഫ് റവ. ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യസര്‍വകലാശാല റിസേര്‍ച്ച് ഡീന്‍ ഡോ. കെ.എസ് ഷാജി, അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ജേര്‍ണല്‍ പ്രൊഡക്ഷന്‍ എഡിറ്റര്‍ സപ്നില്‍ ജി. ജോഷി, മെഡിക്കല്‍ കോളേജ്

National


Vatican

World


Magazine

Feature

Movies

  • ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്

    ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്0

    മാഡ്രിഡ്/സ്‌പെയിന്‍: 1914-ന് ശേഷം ആദ്യമായി, ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുശേഷിപ്പുകള്‍ പൊതു പ്രദര്‍ശനത്തിന്. സ്പാനിഷ് മിസ്റ്റിക്കും വിശുദ്ധയുമായ അമ്മ ത്രേസ്യയോട് പ്രത്യേകമായ വിധം പ്രാര്‍ത്ഥിക്കാനുമുള്ള അപൂര്‍വ അവസരമാണിത്.  അസ്ഥികളുടെയും ഹൃദയത്തിന്റെയും വ്യക്തിഗത വസ്തുക്കളുടെയും ശകലങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ തിരുശേഷിപ്പുകള്‍ 1515 മാര്‍ച്ച് 28 ന് വിശുദ്ധയുടെ ജനനത്തിന്റെ 510-ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സ്‌പെയിനിലെ ‘ആല്‍ബ ഡി ടോര്‍മസിലെ’ ‘കോണ്‍വെന്റ് ഓഫ് ദി അനണ്‍സിയേഷനില്‍’ വിശ്വാസികള്‍ക്കായി പൊതുദര്‍ശനത്തിന് തുറന്ന് നല്‍കിയിരിക്കുന്നത്. വിശുദ്ധ അമ്മ ത്രേസ്യയുടെ മരണശേഷം

  • ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

    ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു0

    1917-ല്‍  ഫാത്തിമയിലെ മൂന്ന് ഇടയ കുട്ടികള്‍ക്ക് ദൈവമാതാവ് ആദ്യമായി  പ്രത്യക്ഷപ്പെട്ടതിന്റെ 108-ാം വാര്‍ഷികം അനുസ്മരിക്കാന്‍  പോര്‍ച്ചുഗലിലെ ഫാത്തിമയില്‍  എത്തിയത് ഏകദേശം അഞ്ച് ലക്ഷം വിശ്വാസികള്‍. തിരുനാള്‍ദിനത്തില്‍ ലോകസമാധാനത്തിന് വേണ്ടിയും ലിയോ പതിനാലാമന്‍ പാപ്പായുടെ പൊന്തിഫിക്കേറ്റ് ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സമാപന ദിവ്യബലിയുടെ അവസാനം, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ ലെയ്റിയ-ഫാത്തിമയിലെ ബിഷപ് ജോസ് ഒര്‍നെലാസാണ് പാപ്പായെ മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. ഫാത്തിമയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലോകസമാധാനത്തിനായി നിലകൊള്ളാന്‍

  • ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍;  ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

    ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍; ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു0

    ചിക്ലായോയിലെ ബിഷപ്പായിരുന്നപ്പോള്‍, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ,  തന്റെ രൂപതയെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥന  നടത്തിയ സംഭവം അനുസ്മരിച്ച് ചിക്ലായോ രൂപത വൈദികന്‍. പോര്‍ച്ചുഗലിലെ ഫാത്തിമ ദൈവാലയത്തില്‍ നിന്ന് വിശിഷ്ടമായ ഒരു മരിയന്‍ ചിത്രം ചിക്ലായോയിലേക്ക് എത്തിച്ച അവസരത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയതെന്ന് ചിക്ലായോയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ജോര്‍ജ് മില്ലന്‍ പറഞ്ഞു. ചിക്ലായോ നഗരത്തിലെ ക്രൈസ്തവര്‍ മരിയ ഭക്തിക്ക് വളരെ പ്രാധാന്യം നല്കുന്നവരാണ്. 16 ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍  ഇവിടുത്തെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?