Follow Us On

13

July

2025

Sunday

Latest News

  • മത്സ്യക്കൂട് കര്‍ഷകര്‍ക്ക്  സഹായവുമായി കെസിവൈഎം

    മത്സ്യക്കൂട് കര്‍ഷകര്‍ക്ക് സഹായവുമായി കെസിവൈഎം0

    കൊച്ചി: പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളില്‍ നിന്ന് രാസമാലിന്യം പുറന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കര്‍ഷകര്‍ക്ക് സഹായവുമായി കെസിവൈഎം. കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ലൈഫ് ലൈന്‍ ഫോര്‍ പെരിയാര്‍ കാമ്പയിന്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂര്‍, മുളവുകാട് പഞ്ചായത്തു കളിലെയും മരട് മുനിസിപ്പാലിറ്റിയിലെയും മത്സ്യകര്‍ഷക ര്‍ക്കാണ് 500 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ വീതം

  • വയനാടിന് കൈത്താങ്ങായി ഇടുക്കി രൂപത

    വയനാടിന് കൈത്താങ്ങായി ഇടുക്കി രൂപത0

    ഇടുക്കി: വയനാട്ടിലെ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായവര്‍ക്ക് കൈത്താങ്ങുമായി ഇടുക്കി രൂപത. ഓഗസ്റ്റ് 11  ഞായറാഴ്ച രൂപതയിലെ ദൈവാലയങ്ങളില്‍ ഈ ആവശ്യത്തിനായി പ്രത്യേക കളക്ഷന്‍ എടുക്കുകയാണ്. ലഭിക്കുന്ന തുക കേരള സോഷ്യല്‍ സര്‍വീസ് ഫോറം വഴിയും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയും ബന്ധപ്പെട്ടവരെ ഏല്പിക്കുകയാണ് ചെയ്യുന്നത്. നിസ്വാര്‍ത്ഥമായി എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയും ഇതിനോട് സഹകരിക്കാവുന്നതാണ്. ഫോണ്‍: 7510905929 Federal Bank: Karimpan A/c

  • വയനാടിനും വിലങ്ങാടിനും താങ്ങേകാനുള്ള നടപടികളുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറം

    വയനാടിനും വിലങ്ങാടിനും താങ്ങേകാനുള്ള നടപടികളുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറം0

    കോട്ടയം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനും വിലങ്ങാടിനും സുസ്ഥിര പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഇതു സംബന്ധിച്ച് പ്രഥമ ആലോചനായോഗം നടത്തി. രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ കൂടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ആലോചനായോഗത്തില്‍ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ്

  • അന്വേഷണ ഏജന്‍സികള്‍ക്ക്  കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍

    അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍0

    ഇന്ത്യന്‍ പീനല്‍ കോഡിനു പകരം ഭാരതീയ ന്യായസംഹിതയും സിആര്‍പിസിക്കു പകരം ഭാരതീയ നാഗരിക സുരക്ഷാ സംഹിതയും നിലവില്‍ വന്നുകഴിഞ്ഞു. ഈ മാറ്റം നീതിന്യായ രംഗത്ത് ഏതുവിധത്തിലുള്ള മാറ്റങ്ങളായിരിക്കും കൊണ്ടുവരുന്നത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഷെറി ജെ. തോമസ് വിലയിരുത്തുന്നു. സിനിമാ ഡയലോഗുകളില്‍ പോലും നിറഞ്ഞുനിന്നിരുന്ന ഐപിസി (ഇന്ത്യന്‍ പീനല്‍ കോഡ്) ഇനി ഓര്‍മയാകുന്നു. 2024 ജൂലൈ ഒന്നു മുതല്‍ ബിഎന്‍എസ് (ഭാരതീയ ന്യായ സംഹിത) നിലവില്‍വന്നു. അതിനു മുന്നേ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കും തുടര്‍നടപടികള്‍ക്കും മാത്രമായിരിക്കും ഇനി

  • അമ്മമാര്‍ സമൂഹത്തില്‍ കരുത്തോടെ പ്രവര്‍ത്തിക്കണം:   മാര്‍ തട്ടില്‍

    അമ്മമാര്‍ സമൂഹത്തില്‍ കരുത്തോടെ പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍0

    കാക്കനാട്: അമ്മമാര്‍ കുടുംബത്തിന് സംരക്ഷണം ആകുന്നതിനോടൊപ്പംതന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും കരുതലോടും കരുത്തോടുംകൂടി പ്രവര്‍ത്തി  ക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ബിഷപ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപ ജോര്‍ജ് ‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തില്‍ ക്ലാസ്

  • ജൂബിലി വര്‍ഷത്തിലെ  ‘വിശുദ്ധ വാതിലുകളില്‍’ വ്യക്തത വരുത്തി വത്തിക്കാന്‍

    ജൂബിലി വര്‍ഷത്തിലെ ‘വിശുദ്ധ വാതിലുകളില്‍’ വ്യക്തത വരുത്തി വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബില വര്‍ഷത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റ് മൂന്ന് പേപ്പല്‍ ബസിലിക്കകളായ സെന്റ് ജോണ്‍ ലാറ്ററന്‍ , സെന്റ് മേരി മേജര്‍, സെന്റ് പോള്‍ (ഔട്‌സൈഡ് ദി വാള്‍) എന്നിവടങ്ങളിലും പാപ്പയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു ജയിലിലും മാത്രമാകും വിശുദ്ധവാതില്‍ തുറക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മറ്റ് കത്തീഡ്രലുകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രധാന ദൈവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘പ്രത്യാശ നിരാശരാക്കുന്നില്ല’ എന്ന

  • യുദ്ധം ജനങ്ങളുടെ ജീവിതം ‘നരക’തുല്യമാക്കി; ആശ്വാസമായി ബൈബിള്‍ അധിഷ്ഠിത ട്രോമ ചികിത്സ

    യുദ്ധം ജനങ്ങളുടെ ജീവിതം ‘നരക’തുല്യമാക്കി; ആശ്വാസമായി ബൈബിള്‍ അധിഷ്ഠിത ട്രോമ ചികിത്സ0

    ടൈഗ്രേ: എത്യോപ്യയുടെ കീഴിലുള്ള ടൈഗ്രെ പ്രദേശത്ത് നടന്ന ആഭ്യന്തരസംഘര്‍ഷം ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കിയെന്ന് അദിഗ്രത് ബിഷപ് ടെസ്ഫാസെലാസി മെദിന്‍. 2020-ല്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ജര്‍മനിയിലെ എസിഎന്‍ ആസ്ഥാനത്ത് എത്തിയപ്പോഴാണ് ടൈഗ്രെ പ്രദേശം കടന്നുപോയ ഭീകരമായ അവസ്ഥ ബിഷപ് വിവരിച്ചത്. ഈ സംഘര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം ജനങ്ങളാണ്  കൊലചെയ്യപ്പെട്ടത്. പ്രദേശത്തേക്കുള്ള സാധനസാമഗ്രികള്‍  ബ്ലോക്ക് ചെയ്തു. കുട്ടികളും പ്രായമായവരുമടക്കം അനേക സ്ത്രീകള്‍ ബലാത്കാരത്തിന് ഇരയായി.  രൂപതയുടെ മൂന്നിലൊരു ഭാഗത്ത് ഇപ്പോഴും യാത്രക്ക് നിയന്ത്രണങ്ങളുണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷമായി

  • ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

    ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍0

    കൊച്ചി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായ വയനാട് മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). വയനാട് മേഖലയില്‍ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളില്‍ ഉണ്ടായ ദുരന്തത്തില്‍ ഇരയായവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായാണ് ‘റീവാംപ് വയനാട്’ എന്ന പദ്ധതിക്ക് കെഎല്‍സിഎ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം രൂപം നല്‍കിയിരിക്കുന്നത്. വിവിധ തലങ്ങളിലുള്ള സഹകാരികളില്‍നിന്ന് സമാഹരിക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവര്‍ക്ക് ഭവനങ്ങള്‍ പണിത് നല്‍കുന്നതിനും മറ്റ് പുനരധിവാസ

  • കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മതനേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം

    കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മതനേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം0

    ബാന്‍ഗുയി: 2013 -ല്‍ സെലേക്ക വിഭാഗം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ഭരണം ഏറ്റെടുത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവരുവരുതാതന്‍ നേതൃത്വം നല്‍കിയ കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മത നേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ തലവന്‍ നിക്കോളാസ് ഗുരേകൊയാമെ ഗബാന്‍ഗൗ, രാജ്യത്തെ ഇസ്ലാമിക്ക് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അന്തരിച്ച ഇമാം ഒമാര്‍ കോബിനെ ലായാമ എന്നിവരാണ് കര്‍ദിനാളിന് പുറമെ പുരസ്‌കാരത്തിനര്‍ഹരായത്. 2013ലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും രാജ്യത്തെ വീണ്ടും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിനും

National


Vatican

World


Magazine

Feature

Movies

  • കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി

    കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി0

    കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി തുടങ്ങി. 13 ന് സമാപിക്കും. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന  സമ്മേളനം കേന്ദ്ര  മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഹൈബി ഈടന്‍ എംപി, കെ.ജെ മാക്‌സ്

  • ഫാ. ജെയിംസ് കോട്ടായില്‍  എസ്.ജെയുടെ 58-ാം  രക്തസാക്ഷിത്വ വാര്‍ഷികം 16ന്‌

    ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം 16ന്‌0

    പാലാ: ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം ജൂലൈ 16 ന് ആചരിക്കും. അദ്ദേഹത്തിന്റെ മാതൃഇടവകയായ പാലാ രൂപതയിലെ തുരുത്തി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍ 16ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നും ഒപ്പീസും. ദൈവാലയ വികാരി ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, ഫാ. റെജി പൈമറ്റം സിഎംഎഫ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ. ജെയിംസ് കോട്ടായില്‍ രക്തസാക്ഷിത്വം വരിച്ച റാഞ്ചി നവാട്ടാട് ഇടവകയില്‍ 16-ന് വിശുദ്ധകുര്‍ബാനക്ക് ഇടവക വികാരി ഫാ. സുനില്‍

  • ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍; ഗള്‍ഫ് പ്രവാസി സമൂഹത്തിന്റെ തീര്‍ത്ഥാടന യാത്ര 14ന്

    ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍; ഗള്‍ഫ് പ്രവാസി സമൂഹത്തിന്റെ തീര്‍ത്ഥാടന യാത്ര 14ന്0

    ഷാര്‍ജ: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാളില്‍ ഗള്‍ഫ് പ്രവാസി വിശ്വാസി സമൂഹത്തിന്റെ തീര്‍ത്ഥാടന പദയാത്ര ജൂലൈ 14ന് വൈകുന്നേരം നാലിന് നടക്കും. ബഹ്‌റിന്‍, കുവൈറ്റ്,, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ വിശ്വാസികള്‍ പങ്കെടുക്കുന്ന പദയാത്ര തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ മെയിന്‍ ഗേറ്റ് നിന്നും ആരംഭിച്ചു  പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കബറിങ്കല്‍ ദൈവാലയത്തില്‍ എത്തിച്ചേരും. ഇപ്പോള്‍ ഗള്‍ഫില്‍ ആയിരിക്കുന്നവരും മുന്‍പ് അവിടെ ജോലി ചെയ്തിരുന്നവരുമായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?