Follow Us On

08

January

2026

Thursday

Latest News

  • മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്

    മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്0

    വത്തിക്കാന്‍ സിറ്റി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര്‍ ഏഴ്, ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദിനാള്‍ സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്‌രായ മാര്‍ തോമസ് തറയില്‍, മാര്‍

  • കെസിബിസി നിയമനങ്ങള്‍

    കെസിബിസി നിയമനങ്ങള്‍0

     കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കലിനെ (ആലപ്പുഴ രൂപത) നിയമിച്ചു. യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ഡിറ്റോ കൂല (തൃശൂര്‍ അതിരൂപത), ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. അരുണ്‍ വലിയതാഴത്ത് (കോതമംഗലം രൂപത), വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസ് (തിരുവനന്തപുരം മലങ്കര അതിരൂപത), കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.

  • ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി

    ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി0

    കൊച്ചി: കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയിലിനെ നിയമിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനമാണ് നിയമനം നടത്തിയത്. ഈ ചുമതല വഹിച്ചിരുന്ന ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി എറണാകുളം-അങ്കമാലി അതിരൂപതാ വികാരി ജനറലായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. കെസിബിസി വക്താവിന്റെ ചുമതലയും ഫാ. തോമസ് തറയില്‍ നിര്‍വഹിക്കും.   ഡിസംബര്‍ 21-ന് സ്ഥാനമേറ്റെടുക്കും.

  • വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

    വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു0

    കൊച്ചി: വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍ കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍തന്നെ തുടങ്ങുമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര് ക്ലീമിസ് കതോലിക്ക ബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനാന്തരം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള

  • റവ. ഡോ. ലൂക്ക് തടത്തില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി  പ്രസിഡന്റ്

    റവ. ഡോ. ലൂക്ക് തടത്തില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്0

    ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്റായി റവ. ഡോ. ലൂക്ക് തടത്തില്‍ നിയമിതനായി.  മലബാര്‍ മേഖലയില്‍നിന്നും ആദ്യമായി ഈ സ്ഥാനത്തെത്തുന്ന റവ. ഡോ. ലൂക്ക് തടത്തില്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ സേവനം ചെയ്തുവരുന്നു. നിലവില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്ന ഡോ. ലൂക്ക് തടത്തില്‍ ഗ്രന്ഥകര്‍ത്താവുമാണ്. റോമിലെ ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്റ് എഡ്യുക്കേഷന്റെ നിര്‍ദേശപ്രകാരം കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയാണ്

  • സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം

    സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം0

    അങ്കമാലി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമമാണ് സര്‍ക്കാര്‍ തേടേണ്ടതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ തലത്തില്‍ ആരംഭംകുറിച്ച പ്രഥമ യൂണിറ്റ് സംഗമം അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളി അങ്കണത്തില്‍ നടത്തി. സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നു ഉള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ വ്യാപകമായ വിപണനം ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ച കേരളത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റി. എല്ലായിടത്തും മദ്യമെത്തിക്കുകയും

  • സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

    സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്0

    കൊച്ചി: സഭയോടു ചേര്‍ന്ന് അല്മായശുശ്രൂഷകള്‍ സജീവമായി  നിര്‍വഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗണ്‍ സിലിന്റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാര്‍ത്ഥനയിലും ഐക്യത്തിലും അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍

  • രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…

    രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…0

     അന്തോണി വര്‍ഗീസ് ഒരുകാലത്ത്~റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഏഷ്യാമൈനര്‍ ഇന്ന് അനറ്റോളിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. തുര്‍ക്കിയുടെ ഭാഗമായ ഈ പ്രദേശത്താണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പാരമ്പര്യമനുസരിച്ച് എഡി 270 മാര്‍ച്ച് 15 -ന് ഏഷ്യാമൈനറിലെ ലിസിയയിലുള്ള പടാരയിലെ അനറ്റോലിയന്‍ തുറമുഖത്താണ് വിശുദ്ധന്റെ ജനനം. ഗ്രീക്ക് വംശജരായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ധനികരായിരുന്നു. ഉത്തമ ക്രൈസ്തവ ശിക്ഷണത്തിലും ഭക്തിയിലും നിക്കോളാസിനെ വളര്‍ത്തിയ മാതാപിതാക്കള്‍ പക്ഷേ, നിക്കോളാസിന്റെ ചെറുപ്പത്തില്‍ തന്നെ പകര്‍ച്ചവ്യാധി പിടിപെട്ട് മരണത്തിന് കീഴടങ്ങി. പ്രായത്തില്‍ കവിഞ്ഞ പക്വതയില്‍ വളര്‍ന്ന

  • വചനത്തോട് ആഭിമുഖ്യം വര്‍ധിക്കുന്നു;യുഎസില്‍ ബൈബിള്‍ വില്‍പ്പന കുതിച്ചുയര്‍ന്നു

    വചനത്തോട് ആഭിമുഖ്യം വര്‍ധിക്കുന്നു;യുഎസില്‍ ബൈബിള്‍ വില്‍പ്പന കുതിച്ചുയര്‍ന്നു0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ബൈബിള്‍ വില്‍പ്പന ഈ വര്‍ഷം ഒക്‌ടോബര്‍ മാസം വരെ 22% വര്‍ധിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ യുഎസിലെ പുസ്തക വില്‍പ്പന 1%-ല്‍ താഴെ മാത്രമാണ് വളര്‍ന്നത്. വചനത്തോടുള്ള ആഭിമുഖ്യം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടില്‍  2019-ല്‍ 9.7 ദശലക്ഷം ബൈബിള്‍ വിറ്റ സ്ഥാനത്ത് 2023-ല്‍ 14.2 ദശലക്ഷമായി അത് വര്‍ധിച്ചതായും വ്യക്തമാക്കുന്നു. ലോകത്തില്‍ വര്‍ധിച്ചുവരുന്ന അരാജകത്വവും അനിശ്ചിതത്വവുമാണ് മനുഷ്യനെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച്

National


Vatican

World


Magazine

Feature

Movies

  • ഐക്യം ആകര്‍ഷിക്കും വിഭാഗീയത ചിതറിക്കും; കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയില്‍ മാര്‍പാപ്പ

    ഐക്യം ആകര്‍ഷിക്കും വിഭാഗീയത ചിതറിക്കും; കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയില്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍

  • അര്‍ത്തുങ്കല്‍ തിരുനാള്‍ 10ന് കൊടിയേറും

    അര്‍ത്തുങ്കല്‍ തിരുനാള്‍ 10ന് കൊടിയേറും0

    ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ജനുവരി 10ന് കൊടിയേറി 27-ന് സമാപിക്കും.  10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും.  18ന് രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കും

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കും0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കു ന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി യുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോണ്‍ഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്നു തവണ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?