Follow Us On

05

July

2025

Saturday

Latest News

  • മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുസ്മരണം 11-ന്

    മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുസ്മരണം 11-ന്0

    താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഓര്‍മ ദിനമായ ജൂണ്‍ 11-ന് താമരശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ 10.30-ന് വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിക്കും. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയിലൂടെ താമരശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവപിതാവിന്റെ കരുണയ്ക്കു മുമ്പില്‍

  • റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍

    റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍0

    ഡേവിസ് വല്ലൂരാന്‍ ചാലക്കുടി: സുവിശേഷ വേലക്കായി ലോകം ചുറ്റുന്ന സന്യാസ ശ്രേഷ്ഠന് ഇത് ധന്യമുഹൂര്‍ത്തം. പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. തിരുമുടിക്കുന്നില്‍ വല്ലൂരാന്‍ ദേവസി – റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി നാലിന് ജനിച്ച അദ്ദേഹം  1964-ലാണ് വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നത്. 1974 ഒക്ടോബറില്‍ അന്നത്തെ എറണാകുളം-അങ്കമാലി സഹായ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍

  • ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവര്‍ക്കെതിരേ കേസെടുക്കണം

    ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവര്‍ക്കെതിരേ കേസെടുക്കണം0

    കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിന്റെ ചിത്രത്തെയും അവഹേളിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വിശ്വാസത്തിന്മേലുള്ള ഈ കടന്നുകയറ്റം മതസ്പര്‍ധ ഉളവാക്കുന്ന കുറ്റകൃത്യമാണ്. നിരീശ്വരവാദികളും തീവ്രവാദികളും ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നു. വിഷയത്തില്‍ അധികാരികള്‍ നിസംഗത വെടിയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ക്രിസ്തുവിന്റെ തിരുഹൃദയ ചിത്രത്തെ വികലമാക്കിയും കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനമായ ത്രിത്വത്തെ അപമാനിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വ്യക്തി

  • ആതുരാലയങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണം

    ആതുരാലയങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണം0

    മുണ്ടക്കയം: ആതുരാലയങ്ങള്‍ മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അവ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പുതിയതായി നിര്‍മ്മിച്ച മദര്‍ & ചൈല്‍ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965 ല്‍ സ്ഥാപിതമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ശ്രദ്ധിച്ചിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.  സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍

  • കെസിഎസ്എല്‍: ഇടുക്കി രൂപതക്ക് ചരിത്രനേട്ടം

    കെസിഎസ്എല്‍: ഇടുക്കി രൂപതക്ക് ചരിത്രനേട്ടം0

    ഇടുക്കി: കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ ഉജ്വല വിജയം നേടി ഇടുക്കി രൂപത. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ ത്തനങ്ങള്‍ക്ക് രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനയാണ് കെസിഎസ്എല്‍.  കഴിഞ്ഞ വര്‍ഷം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയെ മുന്നോട്ട് നയിച്ചാണ് കേരള സഭയിലെ മികച്ച രൂപതയായി തിരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കെസിഎസ്എല്‍ രക്ഷാധികാരിയുമായ ബിഷപ് ഡോ.

  • കുടുംബങ്ങള്‍ ശീതയുദ്ധത്തിന് വേദിയാക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

    കുടുംബങ്ങള്‍ ശീതയുദ്ധത്തിന് വേദിയാക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നും കുടുംബങ്ങളെ ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. അങ്ങനെ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവിക്കുന്ന ശീതയുദ്ധം ഭീകരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു.  ‘ സ്‌കൂള്‍ ഓഫ് പ്രെയര്‍’ പദ്ധതിയുടെ ഭാഗമായി റോമിലെ ഒരു ഭവനസമുച്ചയത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള്‍ കുട്ടികള്‍ക്ക് വളരാന്‍ ഏറ്റവും ആവശ്യമായ ഓക്‌സിജനാണെന്ന് ഓര്‍മിപ്പിച്ച പാപ്പ, ചില കൊടുങ്കാറ്റുകളൊക്കെ ഉണ്ടാകുമെങ്കിലും കുടുംബബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കണമെന്ന് വ്യക്തമാക്കി. ജീവിതത്തില്‍

  • സിനഡിന്റെ രണ്ടാമത്തെ സെഷനുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

    സിനഡിന്റെ രണ്ടാമത്തെ സെഷനുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു0

    വത്തിക്കാന്‍ സിറ്റി: സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റോമില്‍ ചേരുന്ന ബിഷപ്പുമാരുടെ സിനഡിന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ഓളം ദൈവശാസ്ത്രജ്ഞരാണ് പ്രവര്‍ത്തനരേഖയുടെ പണിപ്പുരയില്‍ റോമില്‍ വ്യാപൃതരായിരട്ടുള്ളത്.  കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡിന്റെ സമാപനത്തില്‍ പുറത്തിറക്കിയ ക്രോഡീകരിച്ച റിപ്പോര്‍ട്ട്, കഴിഞ്ഞ മാസങ്ങളില്‍ വിവിധ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളിലൂടെയും, പൗരസ്ത്യ സഭകളിലൂടെയും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മകളിലൂടെയും ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍, സന്യാസ സഭകളുടെ സുപ്പീരിയേഴ്‌സിന്റെ സമ്മേളനം തയാറാക്കിയ രേഖ, റോമില്‍ നടന്ന ഇടവക വൈദികരുടെ

  • കേരള മാര്‍ച്ച് ഫോര്‍ ലൈഫ്:  പോസ്റ്റര്‍ പ്രകാശനം ചെയ്തു.

    കേരള മാര്‍ച്ച് ഫോര്‍ ലൈഫ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു.0

    കൊച്ചി: ഓഗസ്റ്റ് 10 ന്  തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി നടത്തുന്ന കേരള മാര്‍ച്ച്  ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവന്‍ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്‍മാന്‍മാരായ

  • ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

    ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു0

    വല്ലാര്‍പാടം: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ.

National


Vatican

World


Magazine

Feature

Movies

  • പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി;  രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം

    പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം0

    ലാഹോര്‍/പാക്കിസ്ഥാന്‍: തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷം ക്രൂരമായ പീഡനത്തിന് ഇരയായ പാക്ക് ക്രൈസ്തവ പെണ്‍കുട്ടിക്ക് അവസാനം മോചനം. 2023 മെയ് 24 ന് രാത്രിയാണ്, 14 വയസുള്ള പാക്കിസ്ഥാനി ക്രൈസ്തവ പെണ്‍കുട്ടിയായ മുസ്‌കാന്‍ ലിയാഖത്തിന്റെ ജീവിതം മാറിമറിഞ്ഞത്.  ഷെയ്ഖുപുര ജില്ലയിലെ മുരിദ്‌കെയിലുള്ള വീട്ടില്‍ നിന്ന് മുഹമ്മദ് അദ്‌നാനും പിതാവ് മുഹമ്മദ് ആരിഫും ചേര്‍ന്ന് തോക്കിന്‍ മുനയില്‍ മുസ്‌കാന്‍ ലിയാഖത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ചില പേപ്പറുകളില്‍ മുസ്‌കാന്റെ വിരലടയാളം ബലമായി എടുത്തശേഷം മുസ്‌കാന്‍ ഒരു മുസ്ലീമായി മാറിയെന്നും അദ്നാന്‍  ഭര്‍ത്താവാണെന്നും

  • സിസ്റ്റര്‍ മേരിബോണയുടെ കൈകളില്‍ ഭദ്രമാണ് സ്‌കൂളിനൊപ്പം സ്റ്റിയറിംഗും

    സിസ്റ്റര്‍ മേരിബോണയുടെ കൈകളില്‍ ഭദ്രമാണ് സ്‌കൂളിനൊപ്പം സ്റ്റിയറിംഗും0

    വയലാര്‍ ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്‌കൂളിലെ പ്രധാധാധ്യാപികയായ സിസ്റ്റര്‍ മേരിബോണ ലോറന്‍സിന്റെ കൈകളില്‍ ഭദ്രമാണ് സ്‌കൂളും ഒപ്പം സ്‌കൂള്‍ വാനും. സ്‌കൂളിലെ ഹെഡ്മാസ്റ്ററും വാന്‍ ഡ്രൈവറുമാണ് സിസ്റ്റര്‍. അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്‌കൂള്‍ മാനേജ്‌മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരം ഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കള്‍ വഹിക്കേ ണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം മുന്‍പാണ് പ്രധാ നാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതല്‍

  • നവദമ്പതികള്‍ക്കുള്ള ലിയോ 14 ാമന്‍ പാപ്പയുടെ ഉപദേശം; ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

    നവദമ്പതികള്‍ക്കുള്ള ലിയോ 14 ാമന്‍ പാപ്പയുടെ ഉപദേശം; ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക0

    വത്തിക്കാന്‍ സിറ്റി: പൊതു സദസ്സില്‍വച്ച് പാപ്പയെ കണ്ടുമുട്ടിയ നവദമ്പതികളായ അന്നക്കും കോള്‍ സ്റ്റീവന്‍സിനും ആത്മീയമായി വളരാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നല്‍കിയ ഉപദേശമാണിത്, ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. എല്ലാ ദിവസവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന സ്വന്തം മാതാപിതാക്കളുടെ മാതൃകയില്‍ നിന്ന് താന്‍ എങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്ന് പങ്കുവെച്ചുകൊണ്ടാണ് തന്റെ പക്കലെത്തിയ യുവ അമേരിക്കന്‍ ദമ്പതികള്‍ക്ക് ലിയോ 14 ാമന്‍ പാപ്പ ഈ ഉപദേശം നല്‍കിയത്. യുഎസിലെ അലബാമയിലെ ബര്‍മിംഗ്ഹാമിലുള്ള സെന്റ് പോള്‍സ് കത്തീഡ്രലില്‍ വിവാഹിതരായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?