Follow Us On

13

October

2025

Monday

Latest News

  • പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാര്‍ റാഫേല്‍ തട്ടില്‍

    പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാര്‍ റാഫേല്‍ തട്ടില്‍0

    ഇരിങ്ങാലക്കുട: പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങള്‍ ആണ് സഭയുടെ മുഖമുദ്രയെന്നും സഭാമക്കളുടെ കുലീനത്വമാണ് അതിനു പിന്നിലെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  ഇരിങ്ങാലക്കുട രൂപതാദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.  ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ-ആതുര ശുശ്രൂഷ, അജപാലന രംഗങ്ങളിലും ഇരിങ്ങാലക്കുട രൂപത പ്രതിഫലം ഇച്ഛിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇവിടത്തെ വൈദിക, സന്യസ്ത, അല്മായ സമൂഹമാണ് രൂപതയുടെ ഏറ്റവും വലിയ സമ്പത്തെന്നും മാര്‍ തട്ടില്‍ പറഞ്ഞു.  മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാര്‍ തട്ടിലിന് ഇരിങ്ങാലക്കുട

  • അമല മെഡിക്കല്‍ കോളേജിന് പുരസ്‌ക്കാരം

    അമല മെഡിക്കല്‍ കോളേജിന് പുരസ്‌ക്കാരം0

    തൃശൂര്‍: കേരള കൗമുദി ഏര്‍പ്പെടുത്തിയ മികച്ച സേവനത്തി നുള്ള പുരസ്‌കാരം അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ലഭിച്ചു.  മന്ത്രി വി.എന്‍ വാസവനില്‍നിന്ന് അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിന് വേണ്ടി ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂരും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജോസഫ് വര്‍ഗീസും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

  • മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനായി പുറപ്പെട്ടു

    മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനായി പുറപ്പെട്ടു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനായി പുറപ്പെട്ടു. മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പിആര്‍ഒ റവ.ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശ നത്തില്‍ രൂപതയുടെ വിവിധ ഇടവകകളും, മിഷന്‍ കേന്ദ്രങ്ങളും മാര്‍ തട്ടില്‍ സന്ദര്‍ശിക്കും. 11ന് ഹീത്രു വിമാനത്താവളത്തില്‍ എത്തുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെ രൂപതാധ്യക്ഷന്‍

  • EWS ആനുകൂല്യങ്ങളുടെ  മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണം

    EWS ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണം0

    തൃശൂര്‍: സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള  10% EWS ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കേണ്ടത് 2023 ജനുവരിയില്‍ ആയിരുന്നു. 20 മാസങ്ങള്‍ക്കു ശേഷവും പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതു മൂലം അര്‍ഹതപ്പെട്ട നൂറുകണക്കിന് പേര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് പ്രതിഷേധാര്‍ ഹമാണെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആര്‍ച്ചു

  • ചാക്രിക ലേഖനങ്ങളുടെ വിവര്‍ത്തകന്‍ മോണ്‍. ജോര്‍ജ് കുരുക്കൂര്‍ അന്തരിച്ചു

    ചാക്രിക ലേഖനങ്ങളുടെ വിവര്‍ത്തകന്‍ മോണ്‍. ജോര്‍ജ് കുരുക്കൂര്‍ അന്തരിച്ചു0

    കോതമംഗലം: മാര്‍പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍, അപ്പസ്‌തോലിക പ്രബോധനങ്ങള്‍ തുടങ്ങിയവയുടെ വിവര്‍ത്തകനും പിഒസി അസിസ്റ്റന്റ് ഡയറക്ടര്‍, പിഒസി പബ്ലിക്കേഷന്‍സിന്റെ ജനറല്‍ എഡിറ്റര്‍, താലന്ത് എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മോണ്‍. ഡോ. ജോര്‍ജ് കുരുക്കൂര്‍ (83) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു.  സംസ്‌കാരശുശ്രൂഷകള്‍ നാളെ (സെപ്റ്റംബര്‍ 11) ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ 1990 മുതല്‍ 2021 വരെ അപ്പസ്‌തോലിക പ്രബോധനങ്ങളുടെ

  • ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും

    ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും   ഉപ്പുതറയില്‍ നടന്നു. മലനാടിന്റെ മാതൃദൈവാലയമായ ഉപ്പുതറ പള്ളിയിലേക്ക് നടന്ന തീര്‍ഥാടനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലെ 5 ഫൊറോനാകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.  ഉപ്പുതറ യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍നിന്ന് ആരംഭിച്ച മരിയന്റാലി ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപത ചെറുപുഷ്പ മിഷന്‍ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കല്‍ പതാക ഏറ്റുവാങ്ങി. ഉപ്പുതറ ഫൊറോന

  • വിസ്മയകാഴ്ചകളുമായി  ബൈബിള്‍ തീം പാര്‍ക്ക്‌

    വിസ്മയകാഴ്ചകളുമായി ബൈബിള്‍ തീം പാര്‍ക്ക്‌0

    ജെറാള്‍ഡ് ബി. മിറാന്‍ഡ മ്യൂസിയം ഓഫ് ദി വേര്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക് സന്ദര്‍ശിച്ചു പുറത്തിറങ്ങുന്ന ആരുടെയും വിശ്വാസം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ഏദന്‍തോട്ടത്തില്‍നിന്നാരംഭിച്ച് പ്രവാചക വീഥിയിലൂടെയും സുവിശേഷങ്ങളിലൂടെയും സഞ്ചരിച്ച് കാല്‍വരിയിലെ ക്രൂശീകരണത്തിന് സാക്ഷികളായി സ്വര്‍ഗാരോഹണത്തിന് സാക്ഷ്യംവഹിക്കുന്ന അനുഭവമാണ് ബൈബിള്‍ തീം പാര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മീയാനന്ദം നിറയ്ക്കുന്ന ഒരു ബൈബിള്‍ തീര്‍ത്ഥാടനമെന്ന് ഇവിടുത്തെ സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല ഭൂമിയിലെ ഏറ്റവും വലിയ ബൈബിളിന്റെ ആവിഷ്‌കാരം, വലുപ്പത്തില്‍ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ രണ്ടാം സ്ഥാനവുമുള്ള അന്ത്യഅത്താഴ

  • ഒഷാവ സെന്റ് ജോസഫ് ദൈവാലയത്തില്‍ വി.ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു

    ഒഷാവ സെന്റ് ജോസഫ് ദൈവാലയത്തില്‍ വി.ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു0

    മിസിസാഗ: കാനഡയിലെ  മിസിസാഗ രൂപതയിലെ ഒഷാവ സെന്റ് ജോസഫ് സീറോമലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ ബൈബിളിന്റെ കൈയെഴുത്തുപ്രതിയുടെ പ്രകാശനവും  പ്രതിഷ്ഠാ കര്‍മ്മവും നടന്നു. 129 കുടുംബാംഗങ്ങള്‍ കൈകൊണ്ട് എഴുതി തയാക്കിയ വിശുദ്ധഗ്രന്ഥം ഇടകയില്‍ വലിയ ആത്മീയ ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്. പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാള്‍ ആഘോഷദിനത്തില്‍ പ്രകാശനം ചെയ്ത് ബൈബിള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.  ഇടവക വികാരി ഫാ. ടെന്‍സന്‍ പോള്‍ തിരുക്കര്‍ മ്മങ്ങള്‍ക് നേതൃത്വം നല്‍കി. കുടുംബങ്ങളുടെ കെട്ടുറപ്പ്, ഇടവകയുടെ ഉന്നമനം, വ്യക്തിപരമായ ആവശ്യങ്ങള്‍ എന്നീ നിയോഗങ്ങള്‍

  • ‘വിവ ഇല്‍ പാപ്പ’-  98 ശതമാനം കത്തോലിക്കരുള്ള ഈസ്റ്റ് ടിമോറില്‍ പാപ്പക്ക് ഉജ്വല വരവേല്‍പ്പ്

    ‘വിവ ഇല്‍ പാപ്പ’- 98 ശതമാനം കത്തോലിക്കരുള്ള ഈസ്റ്റ് ടിമോറില്‍ പാപ്പക്ക് ഉജ്വല വരവേല്‍പ്പ്0

    ദിലി/ഈസ്റ്റ് ടിമോര്‍:പേപ്പല്‍ കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്‍.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയുടെ സമയം മുഴുവന്‍ റോഡിന്റെ ഇരു വശവും ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായതോടെ വത്തിക്കാന് ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര്‍ അക്ഷരാര്‍ത്ഥത്തില്‍ പാപ്പ തരംഗത്തില്‍ മുങ്ങി. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്‍ശനവും ദിലിയില്‍ അര്‍പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക്

National


Vatican

World


Magazine

Feature

Movies

  • മരിയന്‍ ആത്മീയത വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും നങ്കൂരമിട്ടത്: ലിയോ 14-ാമന്‍ മാര്‍പാപ്പ

    മരിയന്‍ ആത്മീയത വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും നങ്കൂരമിട്ടത്: ലിയോ 14-ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധഗ്രന്ഥത്തിലും സഭാ പാരമ്പര്യത്തിലും നങ്കൂരമിട്ടിരിക്കുന്ന മരിയന്‍ ആത്മീയത, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹത്തിന്റെ അഗാധമായ സൗന്ദര്യം വെളിപ്പെടുത്തുന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരിയന്‍ ആത്മീയതയുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ  ഇക്കാര്യം പറഞ്ഞത്. മരിയന്‍ ആത്മീയതയുടെ ജൂബിലിക്കായി 30,000 ത്തോളം തീര്‍ത്ഥാടകര്‍ റോമില്‍ എത്തിയിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങള്‍, സാഹോദര്യ സംഘടനകള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, ദൈവാലയങ്ങള്‍ എന്നിവയുടെ പ്രതിനിധകള്‍ ജൂബിലിക്കായി റോമിലേക്ക് വന്നതിന് പരിശുദ്ധ പിതാവ് നന്ദി

  • അവകാശ സംരക്ഷണ യാത്ര ഇന്നു തുടങ്ങും

    അവകാശ സംരക്ഷണ യാത്ര ഇന്നു തുടങ്ങും0

    കാസര്‍ഗോഡ്: ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന  ‘അവകാശ സംരക്ഷണ യാത്ര’ ഇന്ന് (ഒക്‌ടോബര്‍ 13) ഉച്ചകഴിഞ്ഞ് 3.30  പാണത്തൂരില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി  ഉദ്ഘാടനം ചെയ്യും. ബിഷപ് ലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. 24 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റു പടിക്കല്‍ നടക്കുന്ന ധര്‍ണയോടെ ജാഥ സമാപിക്കും.  മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജെ.ബി കോശി കമ്മീഷന്‍

  • കേരളത്തിന്റെ സാമൂഹ്യ വികസ മാതൃക ക്രിസ്ത്യന്‍ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

    കേരളത്തിന്റെ സാമൂഹ്യ വികസ മാതൃക ക്രിസ്ത്യന്‍ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമര്‍പ്പണവും സേവന മനോഭാവവുമാണ് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍  തട്ടില്‍. സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന 63-ാമത് സെമിനാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭാ ചാന്‍സിലര്‍ റവ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?