Follow Us On

09

May

2025

Friday

Latest News

  • ആന്ധ്രാപ്രദേശിന്റെ ലൂര്‍ദിന്  100 വയസ്

    ആന്ധ്രാപ്രദേശിന്റെ ലൂര്‍ദിന് 100 വയസ്0

    വിജയവാഡ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വിജയവാഡ രൂപതയിലെ ഗുണദാലയിലെ മേരി മാതാ ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു. അനേകര്‍ പങ്കെടുത്ത ശതാബ്ദിയോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇന്ത്യയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍സിഞ്ഞോര്‍ ലിയോപോള്‍ഡോ ഗിറെല്ലി, വിജയവാഡാന രൂപതാ ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ജോസഫ് രാജ റാവു തെലഗതോട്ടി, ജകങഋ മിഷനറിമാരുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ഫെറൂച്ചിയോ ബ്രാമ്പിലാസ്‌ക എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. 1924 ല്‍ ഇറ്റലിയില്‍ നിന്ന് ലൂര്‍ദ് മാതാവിന്റെ പ്രതിമ ഇവിടെ കൊണ്ടുവന്നത് സ്ഥാപിച്ചത് ഫാ. പൗലോ അര്‍ലാറ്റിയാണെന്ന് ബിഷപ്പ്

  • നിക്കരാഗ്വയില്‍  മതസ്വാതന്ത്ര്യ ലംഘനം  രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്

    നിക്കരാഗ്വയില്‍ മതസ്വാതന്ത്ര്യ ലംഘനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്0

    മനാഗ്വ/നിക്കരാഗ്വ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്കരാഗ്വയില്‍ മത/വിശ്വാസ സ്വാതന്ത്ര്യ ലംഘനങ്ങളില്‍ വലിയ വര്‍ധനയുണ്ടായതായി വ്യക്തമാക്കുന്ന ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സിഎസ്ഡബ്ല്യു) റിപ്പോര്‍ട്ട് പുറത്ത്. ‘ഹോസ്റ്റൈല്‍ ടേക്കോവര്‍: മത/വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് മുറുകുന്നു” എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ 2022 നവംബര്‍ മുതല്‍ 2024 ജനുവരി വരെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന 310 വ്യത്യസ്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെ 156 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് കേസുകളുടെ എണ്ണത്തില്‍ വലിയ

  • പ്രണയബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു

    പ്രണയബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു0

    നിഷ്‌ക്കളങ്കമായ പ്രണയബന്ധങ്ങള്‍ക്കു പകരം അസൂയാപരമായ ബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന് ‘കുട്ടികളെ സംരക്ഷിക്കുക ‘ -SAVE THE CHILDREN-എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എടുത്തു പറയുന്നു. വാലന്റെയിന്‍സ് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി കൗമാരക്കാരുടെ ഇടയില്‍-കോള്‍ ഇറ്റ് വയലെന്‍സ് (CALL IT VIOLENCE) എന്ന പേരില്‍ നടത്തിയ സാമൂഹിക പഠനാനന്തരം, ‘കുട്ടികളെ സംരക്ഷിക്കുക ‘ എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍, നിഷ്‌ക്കളങ്കമായ പ്രണയബന്ധങ്ങള്‍ക്കു പകരം അസൂയാപരമായ ബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന് എടുത്തു പറയുന്നു. നിര്‍ബന്ധിത ഫോണ്‍ സംഭാഷണങ്ങള്‍ മുതല്‍,

  • നോമ്പുകാലം  കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ റൈസ് ബൗള്‍ പദ്ധതി

    നോമ്പുകാലം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ റൈസ് ബൗള്‍ പദ്ധതി0

    വാഷിംഗ്ടണ്‍ ഡിസി: നോമ്പുകാലത്ത് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിനായി റൈസ് ബൗള്‍ പദ്ധതിയുമായി യുഎസ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സന്നദ്ധസഹായ ഏജന്‍സിയായ സിആര്‍എസ്. ലോകമെമ്പാടും വിശപ്പും ദാരിദ്ര്യവുമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സംഭാവനകള്‍ സ്വീകരിക്കുന്ന ഈ പദ്ധതിയിലൂടെ 2022-ല്‍ 120 രാജ്യങ്ങളിലുളള 25.5 കോടി ജനങ്ങളിലേക്ക് സഹായമെത്തിച്ചിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി നോമ്പുകാലത്ത് യുഎസില്‍ തുടരുന്ന ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും സംഭാവന നല്‍കാന്‍ സാധിക്കും.

  • 28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന  രക്തസാക്ഷി’യെന്ന് പാപ്പ

    28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന രക്തസാക്ഷി’യെന്ന് പാപ്പ0

    വത്തിക്കാന്‍ സിറ്റി: അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ 28 വര്‍ഷം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി ജീവിക്കുന്ന രക്തസാക്ഷിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിക്കിടെയാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കര്‍ദിനാളിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാളിനെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് പാപ്പ വിശേഷിപ്പിച്ചത്. 95 ാം വയസിലും സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ നല്‍കുന്ന സാക്ഷ്യത്തിന് പാപ്പ നന്ദി പ്രകടിപ്പിച്ചു. 1928-ല്‍ അല്‍ബേനിയയിലെ ത്രോഷാനി ഗ്രാമത്തില്‍ ജനിച്ച ഏണസ്റ്റ് സിമോണി പത്താമത്തെ വയസില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു.

  • ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍

    ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍0

    അഗര്‍ത്തല (ത്രിപുര): വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ പൂജ നടത്തണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍. ഇവരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി ജോസഫ് പരാതി നല്‍കി. ‘ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തി തടയാനും ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്ഥാപനത്തെയും അതിന്റെ സ്വത്തും അതിന്റെ അവകാശവും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചു. ഉദയ്പൂരിനടുത്തുളള ധജനഗറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഈ ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകളായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെയും സനാതനി

  • മലയാളികള്‍ അരി വാങ്ങാന്‍ ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യത്തിനായി വിനിയോഗിക്കുന്നു

    മലയാളികള്‍ അരി വാങ്ങാന്‍ ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യത്തിനായി വിനിയോഗിക്കുന്നു0

    പത്തനംതിട്ട: മലയാളികള്‍ അരി വാങ്ങാന്‍~ഒരു വര്‍ഷം ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി തുക മദ്യം വാങ്ങാനായി വിനിയോഗിക്കുന്നുണ്ടെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. മാരാമണ്‍ കണ്‍വന്‍ഷനിലെ ലഹരി വിമോചന സമ്മേളനത്തില്‍ പ്രഭാ ഷണം നടത്തുകയായിരുന്ന അദ്ദേഹം.  മദ്യത്തില്‍നിന്നുള്ള വരുമാനം അധാര്‍മികമാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ മദ്യ ഉപയോഗത്തെ ന്യായീകരിക്കുന്നവര്‍ ഓര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും കേരളത്തില്‍ വിറ്റഴിക്കുന്നു എന്നാണ് കണക്ക്. മുതിര്‍ന്ന തലമുറ മാത്രമല്ല, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും യുവജനങ്ങളും ഈ വിപത്തിന് അടിമകളായിത്തീരുന്നു. ലഹരിയുടെ

  • പാപത്തിന്റെ ചാരത്തില്‍  നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക്  കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

    പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക് കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പൊടിയും ചാരവുമായ മനുഷ്യനെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്നും ആ സ്‌നേഹത്തിന്റെ ഫലമായാണ് പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള നവജീവിതത്തിലേക്ക് വീണ്ടും ജനിക്കാന്‍ സാധിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്ത സബീന ബസിലിക്കയില്‍ നടന്ന ക്ഷാര ബുധന്‍ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ആന്തരികഭവനമായ ഹൃദയത്തിലേക്ക് കടന്നു വരുവാന്‍ നോമ്പുകാലത്തിന്റെ ആരംഭത്തില്‍ യേശു ക്ഷണിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. നാം പലപ്പോഴും ധരിക്കുന്ന മുഖംമൂടികളും മിഥ്യാധാരണകളും മാറ്റിക്കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സത്തയിലേക്ക് മടങ്ങി

  • പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി

    പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി0

    ചാലക്കുടി:  35-ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ മധ്യത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തില്‍ ഉറച്ചു നിന്നാല്‍ എന്തു ത്യാഗവും സഹനവും ഏറ്റെടുക്കാന്‍ കഴിയും. രക്തസാക്ഷികളുടെ എണ്ണവും മതപീഡനങ്ങളും കൂടിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു. പ്രോവിന്‍നഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ വചന പ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയര്‍

National


Vatican

World


Magazine

Feature

Movies

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്0

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം0

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…0

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?