Follow Us On

01

July

2025

Tuesday

Latest News

  • സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാഘോഷം 11-ന്

    സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാഘോഷം 11-ന്0

    മാന്നാനം: സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാ ഘോഷം മെയ് 11-ന് മാന്നാനത്ത് നടക്കും. നാളെ രാവിലെ 11ന് മാന്നാനം ആശ്രമ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കെ. ഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് പങ്കെടുക്കും. 1831 മെയ് 11-നാണ് മൗറേലിയൂസ് മെത്രാന്റെയും പാലയ്ക്കലച്ചന്റെയും ചാവറയച്ചന്റെയും കണിയാന്തറ യാക്കോബ് സഹോദരന്റെയും മറ്റു വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആശ്രമത്തിന് പോരുക്കര തോമാ

  • സീറോ മലബാര്‍ സഭയുടെ  നോക്ക് തീര്‍ത്ഥാടനം 11 ന്

    സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം 11 ന്0

    ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനം മെയ് 11ന് നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വിശുദ്ധ കുര്‍ബാന സെന്ററുകളിലും മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍

  • ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബിഷപ് കാലം ചെയ്തു

    ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബിഷപ് കാലം ചെയ്തു0

    ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബോത്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ ബിഷപ് ആന്റണി പാസ്‌കല്‍ റെബല്ലോ കാലം ചെയ്തു. കെനിയയില്‍ ജനിച്ച എസ്‌വിഡി സഭാംഗമായ ബിഷപ് ആന്റണി റെബെല്ലോ ഇന്ത്യന്‍ വംശജനാണ്. 20 കിലോമീറ്റര്‍ കാല്‍നടയായി ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത ശേഷം ടൊണോറ്റയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലി അര്‍പ്പിക്കവേയാണ് ബിഷപ് കുഴഞ്ഞുവീണത്. സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പൂനയിലെ ഡിവൈന്‍ വേഡ് സെമിനാരിയില്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം 1977 മെയ് 10-ന് ഗോവയില്‍ വച്ചാണ് ബിഷപ് റെബല്ലോ വൈദികനായി

  • റോമില്‍ വച്ച് ചരിത്രത്തിലാദ്യമായി ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം

    റോമില്‍ വച്ച് ചരിത്രത്തിലാദ്യമായി ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം0

    ലോകമെമ്പാടുനിന്നുമായുള്ള 32 ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നു. ചരിത്രത്തിലാദ്യമായാണ് ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നത്. സമ്മേളനത്തിനായി റോമിലെത്തിയ കാന്റബറി ആര്‍ച്ചുബിഷപ്പും ആംഗ്ലിക്കന്‍ സഭാ തലവനുമായ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നഗരമായ റോമാ നഗരം സമ്മേളനത്തിനായി തിരഞ്ഞെടുത്തതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പുമാര്‍ക്ക് നന്ദി പറഞ്ഞു. ഐക്യത്തിന്റെ നിര്‍മാതാക്കളാകുവാനാണ് കര്‍ത്താവ് നമ്മെ വിളിച്ചരിക്കുന്നത്. ഇതുവരെ  നാം ഒന്നായി തീര്‍ന്നിട്ടില്ലെങ്കിലും നമ്മുടെ അപൂര്‍ണമായ കൂട്ടായ്മ ഒരുമിച്ച്

  • വോട്ട് ചെയ്യുന്നത് ‘വിശുദ്ധമായ കടമ’: കര്‍ദിനാള്‍  ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌

    വോട്ട് ചെയ്യുന്നത് ‘വിശുദ്ധമായ കടമ’: കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌0

    ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നത് ഒരു ‘വിശുദ്ധമായ കടമ’ ആണെന്നും അതിനാല്‍ വിശ്വാസികളോട് വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് മുംബൈ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമി ഒരു തിരഞ്ഞെടുപ്പിന്റെ നടുവിലാണ്. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണ്. അഴിമതിക്കോ കെടുകാര്യസ്ഥതക്കോ ശിക്ഷിക്കപ്പെടാത്ത ഒരു ‘നല്ല’ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കേണ്ടത് പ്രധാനപ്പെട്ടതാണ്.’ അദ്ദേഹം പറഞ്ഞു. ‘ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, നമ്മള്‍ നല്ല പൗരന്മാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പൗരന്മാരെന്ന

  • കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 11-ന്

    കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 11-ന്0

    എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 11ന് (ശനി) രാവിലെ 9.00 മുതല്‍ എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ 9 മണിക്ക് രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശം നല്‍കും. രാവിലെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഉച്ചകഴിഞ്ഞ് 2.30ന് സമാപിക്കും. ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ വേദിയായ എരുമേലി ഫൊറോന

  • ഡോ. കെ.പി യോഹന്നാന്‍ നിത്യതയില്‍

    ഡോ. കെ.പി യോഹന്നാന്‍ നിത്യതയില്‍0

    തിരുവല്ല: റേഡിയോ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ (ഡോ. കെ.പി യോഹന്നാന്‍) നിത്യതയിലേക്ക്.  74 വയസായിരുന്നു. ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാതസവാരിക്കിടെയാണ് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണ് മരണം സ്ഥിതീകരിച്ചത്. അപ്പര്‍ കുട്ടനാട്ടിലെ നിരണം കടപ്പിലാരില്‍

  • നീതിക്ക് നികുതി ഈടാക്കുന്നത് അനീതി

    നീതിക്ക് നികുതി ഈടാക്കുന്നത് അനീതി0

    അഡ്വ. ഷെറി ജെ. തോമസ് പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒഴികെ കോടതികളില്‍ എത്തുന്ന മുഴുവന്‍ കേസുകളും ഇരകള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി അവസാന അത്താണി എന്ന നിലയില്‍ എത്തുന്നതാണ്. അങ്ങനെ വരുന്ന കേസുകളില്‍ അങ്ങേയറ്റം വ്യഥയോടുകൂടി ഫയല്‍ ചെയ്യപ്പെടുന്ന കേസുകളാണ് കുടുംബ കോടതികളിലേത്. വിവിധയിനം നികുതികളും ഫീസും ഉയര്‍ത്തിയതിന്റെ കൂടെ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യുന്ന കേസുകളിലും മജിസ്‌ട്രേറ്റ് കോടതികളില്‍ ഫയല്‍ ചെയ്യുന്ന ചെക്ക് കേസുകളിലും കോടതി ഫീസ് പല ഇരട്ടിയായി ഉയര്‍ത്തിയത് സാമാന്യനീതിക്കു

  • പ്രാര്‍ത്ഥനയുടെ ബലത്തില്‍ കാന്‍സറിനെ തോല്‍പ്പിച്ച ഏഴ് മക്കളുടെ അമ്മ

    പ്രാര്‍ത്ഥനയുടെ ബലത്തില്‍ കാന്‍സറിനെ തോല്‍പ്പിച്ച ഏഴ് മക്കളുടെ അമ്മ0

    ‘ദൈവം എന്നെ സ്‌നേഹിക്കുന്നുണ്ടെന്നും സഹനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ഗ്ലിയോ ബ്ലാസ്റ്റോമ എന്ന ബ്രെയിന്‍ ട്യൂമറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഏഴ് മക്കളുടെ അമ്മയായ ജെന്‍ ഡെല്ലാ ക്രോസിന്റെ വാക്കുകളാണിത്. തന്നെ സ്‌നേഹിക്കുന്ന ദൈവം തനിക്ക് ദോഷകരമായത് ഒന്നും ചെയ്യുകയില്ലെന്ന അടിയുറച്ച വിശ്വാസത്തില്‍ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചുകൊണ്ട് ഈ രോഗത്തെ അതിജീവിക്കുന്ന  ജീവിതസാക്ഷ്യം ‘ദി കാത്തലിക്ക് ടോക്ക് ഷോ’ എന്ന  പരിപാടിയില്‍ ജെന്‍ ഡെല്ലാക്രോസ് പങ്കുവച്ചു. എല്ലാ ദിവസവും ജെറമിയ 29:11 വചനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഡെല്ലാക്രോസ് പ്രത്യാശ

National


Vatican

World


Magazine

Feature

Movies

  • സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു

    സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു0

    എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ ഒരു മരക്കുരിശ് കത്തിക്കുകയും നാല്‍പ്പതോളം കല്ലറകള്‍ രാത്രിയില്‍ നശിപ്പിക്കുകയും ചെയ്തതിന് 39 വയസുള്ള ഒരാള്‍ക്കെതിരെ കേസെടുത്തു. ഈസ്റ്റ് റെന്‍ഫ്രൂഷെയറിലെ ബാര്‍ഹെഡിലുള്ള സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക സമൂഹം ആശങ്കയിലാണ്.  വിവേകശൂന്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പെയ്സ്ലി രൂപത പ്രതികരിച്ചു. ഈ വിവേകശൂന്യമായ നശീകരണ പ്രവര്‍ത്തനത്തില്‍ ദുഃഖിതനും നിരാശനുമാണ് എന്ന് പെയ്സ്ലി ബിഷപ് ജോണ്‍ കീനന്‍ പറഞ്ഞു. സെമിത്തേരി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, സ്‌കോട്ട്‌ലന്‍ഡിലുടനീളമുള്ള പള്ളികളും

  • മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും

    മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും0

    കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 -ന് സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍  ദുക്‌റാനതിരുനാള്‍ ആചരണവും സീറോമലബാര്‍സഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 -ന്  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കും. 11  മണിക്ക് സഭാദിനാഘോഷത്തിന്റെ  ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാര്‍സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈ ദിക-അല്മായ-സമര്‍പ്പിത പ്രതിനിധികള്‍ പങ്കെടുക്കും. സീറോമലബാര്‍ സഭാംഗവും ഹൃദ്രോഗ വിദഗ്ധനുമായ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ

  • ക്രൊയേഷ്യയിലെ യുവജനങ്ങളെ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ

    ക്രൊയേഷ്യയിലെ യുവജനങ്ങളെ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ0

    സഗ്രെബ്/ക്രൊയേഷ്യ: ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയിലെ യുവജനങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് ക്രൊയേഷ്യയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ജോര്‍ജിയോ ലിംഗുവ. മാതാവിന്റെ വിമലഹൃദയതിരുനാള്‍ദിനത്തില്‍ ഉഡ്ബിനയിലെ ക്രൊയേഷ്യന്‍ രക്തസാക്ഷികളുടെ ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ചുബിഷപ് ലിംഗുവ കാര്‍മികത്വം വഹിച്ചു. നേരത്തെ 1900-ല്‍ നടന്ന അസാധാരണമായ തിരുഹൃദയപ്രതിഷ്ഠാ ചടങ്ങിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്രൊയേഷ്യന്‍ ബിഷപ്പുമാര്‍ തങ്ങളുടെ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു.  തിരുഹൃദയത്തിരുനാള്‍ദിനത്തില്‍ ക്രൊയേഷ്യയിലുടനീളമുള്ള ദൈവാലയങ്ങളിലും ചാപ്പലുകളിലും  വൈകിട്ട് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം തിരുഹൃദയപ്രതിഷ്ഠ നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷമായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?