Follow Us On

14

October

2025

Tuesday

Latest News

  • മാറ്റാഗാല്‍പ്പ മേജര്‍ സെമിനാരി റെക്ടറെ അറസ്റ്റ് ചെയ്തു

    മാറ്റാഗാല്‍പ്പ മേജര്‍ സെമിനാരി റെക്ടറെ അറസ്റ്റ് ചെയ്തു0

    മനാഗ്വ: മാറ്റാഗാല്‍പ്പയിലെ സാന്‍ ലൂയിസ് ഗൊണ്‍സാഗ മേജര്‍ സെമിനാരി റെക്ടറും സാന്താ മരിയ ഡെ ഗ്വാഡലൂപ്പ  ഇടവക വികാരിയുമായ ഫാ. ജാര്‍വിന്‍ ടോറസിനെ നിക്കാരാഗ്വന്‍ ഭരണകൂടം അറസ്റ്റു ചെയ്തു.   കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 വൈദികരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരില്‍ കൂടുതല്‍ പേരും ജനുവരി 14 ന് നിക്കാരാഗ്വയില്‍ നിന്ന് വത്തിക്കാനിലേക്ക് നാട് കടത്തപ്പെട്ട ബിഷപ് റോളണ്ടോ അല്‍വാരസിന്റെ രൂപതയായ മാറ്റാഗാല്‍പ്പയില്‍ നിന്നുള്ളവരാണ്. സെബാക്കോ പ്രദേശത്ത് നിന്നുള്ള അല്‍മായനായ ലെസ്ബിയ റായോ ബാല്‍മസീദയെയും നിക്കാരാഗ്വന്‍ ഭരണകൂടം

  • വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍

    വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്  മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.  ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക  അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ

  • ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്

    ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്0

    കല്പറ്റ: സമാനതകള്‍ ഇല്ലാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ നിവാസികള്‍ക്കൊപ്പം നഷ്ട്ടപ്പെട്ടുപോയ ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി കാത്തോലിക്ക കോണ്‍ഗ്രസ്. സമയ ബന്ധിതമായി ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ആലോചിക്കുവാനായി അന്‍പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ സമിതി ഉടന്‍ ചേരുമെന്ന് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഡോ. കെ.പി സാജു കൊല്ലപ്പിള്ളില്‍, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, മാനന്തവാടി

  • അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി

    അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജിന്റെ സാമൂഹ്യ സേവനപദ്ധതിയായ  അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമല ഗ്രാമ അടാട്ട്, കൈപ്പറമ്പ്, വേലൂര്‍ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ  പദ്ധതി ആരംഭിച്ചത്. 74 ബോധവല്‍ക്കരണ പരിപാടികളും 51 മെഡിക്കല്‍ ക്യാമ്പും, 8 സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണ്ണു പരിശോധനകളും  നടത്തി. 53 പാലിയേറ്റീവ് കെയര്‍ സന്ദര്‍ശന ങ്ങളും 103 പേര്‍ക്ക് ആരോഗ്യകിറ്റുകളും വിതരണം നടത്തി. തളിര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഒക്കുപേഷന്‍ തെറാപ്പിയുടെ ഭാഗമായി നിര്‍മ്മിച്ച

  • ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം

    ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം0

    വത്തിക്കാന്‍ സിറ്റി: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11 ന്  ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ”ഞങ്ങള്‍ തോറ്റുകൊടുക്കില്ല” എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. കൊറിയ ജപ്പാന്റെ ആധിപത്യത്തില്‍ നിന്ന് 1945-ല്‍ മോചിതമായ ഓഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ചയാണ് എല്ലാവര്‍ഷവും കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങളെ മറികടക്കാന്‍ എല്ലാ കൊറിയക്കാരെയും സഹായിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിനും വേണ്ടിയാണ് വേള്‍ഡ് കൗണ്‍സില്‍

  • യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥിനികള്‍

    യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥിനികള്‍0

    ചങ്ങനാശേരി: ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍  യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. പിടിഎ പ്രസിഡന്റ് ലെനിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ യുദ്ധവിരുദ്ധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. വര്‍ഗീസ് ആന്റണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാധാന പ്രതീകങ്ങളായ സഡാക്കോ കൊക്കുകള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ലീന സെബാസ്റ്റ്യന്‍, ബിന്ദു കെ ജെ, സിസ്റ്റര്‍ അനൂപ, സ്‌കൂള്‍ ലീഡര്‍ റിയ തോമസ്, ആല്‍ഫ സോയി എന്നിവര്‍

  • സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല

    സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല0

    പാലാ: സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ലെന്നും നാട്ടില്‍ സമൃദ്ധി ഉണ്ടാകണമെങ്കില്‍ നല്ല കര്‍ഷകര്‍ ഉണ്ടാകണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പത്താമത് അടുക്കളത്തോട്ട മത്സരത്തിന്റെ ഭാഗമായ വിത്ത് വിതരണം പാലാ ബിഷപ്‌സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ചെറുപ്പകാലത്ത് മാതാപിതാക്കന്മാരോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നതിന്റെ ഓര്‍മകള്‍ മാര്‍ കല്ലറങ്ങാട്ട് പങ്കുവെച്ചു. പാലാ രൂപതയുടെ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന അടുക്കളത്തോട്ട മത്സരത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍

  • കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി

    കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി0

    മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ നടത്തിയ ‘വിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി. സണ്‍ഡേ സ്‌കൂള്‍ ദിനത്തോടനുബന്ധിച്ച് മാവേലിക്കര ഭദ്രാസനത്തിന്റെ വിശ്വാസ പരിശീലന കേന്ദ്രമായ പ്രബോധനയുടെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടത്തിയ ‘നാമും- വിശുദ്ധര്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് കറ്റാനം ഇടവകയിലും കുട്ടികള്‍ വിശുദ്ധരുടെ വേഷത്തിലെത്തിയത്. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വേഷവിധാനത്തില്‍ 50 കുട്ടികള്‍ എത്തി.  പരിശുദ്ധ കന്യകമറിയം മുതല്‍ ഓഗസ്റ്റ് 04 ന്  തിരുന്നാള്‍ ആഘോഷിച്ച വൈദികരുടെ മധ്യസ്ഥന്‍ വിശുദ്ധ ജോണ്‍

  • ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി

    ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി0

    വാഷിംഗ്ടണ്‍ ഡിസി: ആദ്യ ക്രൈസ്തവ ചാനലായ ഇഡബ്ല്യുറ്റഎന്‍  ആരംഭിക്കുന്നതിന് മദര്‍ അഞ്ചലിക്കയെ സഹായിച്ച’ റിച്ചാള്‍ഡ് ഡിഗ്രാഫ് അന്തരിച്ചു. 94 വയസായിരുന്നു. ഇഡബ്ല്യുറ്റിഎന്‍ സ്ഥാപിക്കാന്‍ വേണ്ട സാമ്പത്തിക സഹായം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയ ഡി റാന്‍സ് ഫൗണ്ടേഷനുമായി മദര്‍ ആഞ്ചലിക്കയെ ബന്ധിപ്പിച്ചത് റിച്ചാര്‍ഡായിരുന്നു. പിന്നീടുള്ള ദശകങ്ങളില്‍ ഇംഗ്ലീഷ് മാധ്യമ ലോകത്ത് കത്തോലിക്ക സഭയുടെ  ശബ്ദമായി മാറിയ ഇഡബ്ല്യുറ്റിഎന്നിന് തുടക്കം കുറിക്കുന്നതിലും നടത്തുന്നതിലും മദര്‍ ആഞ്ചലിക്കയോടൊപ്പം അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി. യുഎസ് സൈനികനായി കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്

National


Vatican

World


Magazine

Feature

Movies

  • സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു

    സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു0

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താര മലിനമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി.  പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്‍ദിനാള്‍ ഗാംബെറ്റി ബലിപീഠത്തില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക

  • ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര്‍ മിഷനില്‍ തിയോളജിയില്‍ ഡിപ്ലോമ നേടിയവരെ ആദരിച്ചു

    ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര്‍ മിഷനില്‍ തിയോളജിയില്‍ ഡിപ്ലോമ നേടിയവരെ ആദരിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഫ്രിസ്‌കോ:  നോര്‍ത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ തിയോളജി ഡിപ്ലോമ നേടിയവരെ ആദരിച്ചു. മിഷനില്‍ നിന്നുള്ള കിരണ്‍ ജോര്‍ജ്, ഷീന അന്ന ജോണ്‍ എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തെ ദൈവശാസ്ത്ര പഠനത്തില്‍ ഡിപ്ലോമ ലഭിച്ചത്. ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ തീയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്. മിഷനില്‍ നടന്ന അനുമോദന ചടങ്ങില്‍,

  • കര്‍ഷകര്‍ക്കുവേണ്ടി ജയിലില്‍ പോകാനും തയാര്‍: മാര്‍ പാംപ്ലാനി

    കര്‍ഷകര്‍ക്കുവേണ്ടി ജയിലില്‍ പോകാനും തയാര്‍: മാര്‍ പാംപ്ലാനി0

    കാസര്‍ഗോഡ്: കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയാറാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പില്‍ നയിക്കുന്ന  ‘അവകാശ സംരക്ഷണ യാത്ര’ പാണത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിലൊന്നായ അധ്യാപകരുടെ നിയമന അംഗീകാരം സമരം ആരംഭിച്ച ദിവസംതന്നെ സര്‍ക്കാര്‍ അംഗീകരിച്ചു. അക്രമകാരികളായ വന്യജീവികളെ വെടിവച്ചുകൊല്ലാനുള്ള ബില്ലും സര്‍ക്കാര്‍ അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സജീവമായി ഇടപെട്ട

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?