Follow Us On

11

November

2025

Tuesday

Latest News

  • തിരിച്ചുകിട്ടുന്ന ആയിരം  മണിക്കൂറുകള്‍

    തിരിച്ചുകിട്ടുന്ന ആയിരം മണിക്കൂറുകള്‍0

     ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ സെമിനാരിയിലെ ഏകാന്തതയെ അതിജീവിച്ചത് വായനയിലൂടെയായിരുന്നു. അത് പരി. അമ്മ തന്ന ബോധ്യമായിരുന്നു. വിശുദ്ധരുടെ ജീവചരിത്രവും പരി. അമ്മയുടെ സന്ദേശങ്ങളും ഞാന്‍ നിരന്തരം വായിച്ചിരുന്നു. എനിക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ എങ്ങനെയെങ്കിലും എന്റെ കൈയില്‍ എത്തുമായിരുന്നു. അതു പരിശുദ്ധ മാതാവിന്റെ അനുഗ്രഹമായിട്ടാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സെമിനാരി കാലഘട്ടത്തില്‍ എനിക്ക് ലഭിച്ച പുസ്തകമാണ് ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം.’ ഈ പുസ്തകം ‘സോഫിയാ ബുക്‌സ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ

  • കള്ളനോട്ടുകള്‍

    കള്ളനോട്ടുകള്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഗുരുകുലത്തില്‍ അവസാനപരീക്ഷ നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് എപ്പോഴും ഗുരു തന്റെ ശിഷ്യന്മാരെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. അവസാന പഠനദിനമെത്തി. ബിരുദദാനവും കഴിഞ്ഞു. മറ്റു പരീക്ഷകള്‍ക്കിടെ ഗുരു അവസാനപരീക്ഷ മറന്നതാവും എന്നു ശിഷ്യര്‍ കരുതി. അവര്‍ ഓര്‍മിപ്പിച്ചതുമില്ല. ശിഷ്യര്‍ ഭാണ്ഡമെല്ലാം എടുത്ത് യാത്ര പുറപ്പെട്ടു. മൂന്നുപേരും ഒരുമിച്ചാണ് യാത്ര പറഞ്ഞിറങ്ങിയത്. വൈകുന്നേരമായി. ഇരുള്‍ വീണുതുടങ്ങി. രാവേറുംമുമ്പ് അടുത്ത ഗ്രാമത്തിലെത്തണം. കാട്ടുവഴികളാണ്. അല്പംകൂടെ മുമ്പോട്ടെത്തിയപ്പോള്‍ വഴി വല്ലാതെ ഇടുങ്ങിയതായി. അതില്‍ നിറയെ മുള്ളുകളും ഉണ്ട്. ഒന്നാമന്‍ ചാടിക്കടന്നു. രണ്ടാമന്‍

  • കെസിബിസി ജീവസംരക്ഷണ സന്ദേശയാത്രക്ക് കോട്ടപ്പുറം രൂപത സ്വീകരണം നല്‍കി

    കെസിബിസി ജീവസംരക്ഷണ സന്ദേശയാത്രക്ക് കോട്ടപ്പുറം രൂപത സ്വീകരണം നല്‍കി0

    കോട്ടപ്പുറം: കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്കു കോട്ടപ്പുറം രൂപതയില്‍ പറവൂര്‍ ഡോണ്‍ ബോസ്‌കോ നഴ്‌സിംഗ് സ്‌കൂളിലും കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലും സ്വീകരണം നല്‍കി. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബിന്‍ കൂളിയത്ത്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്‌കോ പള്ളിവികാരി  ഫാ.

  • വത്തിക്കാന്‍ ആര്‍ക്കൈവ്‌സിന് പുതിയ പ്രീഫെക്ട്

    വത്തിക്കാന്‍ ആര്‍ക്കൈവ്‌സിന് പുതിയ പ്രീഫെക്ട്0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ആര്‍ക്കൈവ്‌സിന്റെ പുതിയ പ്രീഫെക്ടായി അഗസ്തീനിയന്‍ വൈദികനായ ഫാ. റൊക്കൊ റൊണ്‍സാനിയെ നിയമിച്ചു. 1978ല്‍ റോമില്‍ ജനിച്ച റൊണ്‍സാനിക്ക് ദൈവശാസ്ത്രത്തിലും സഭാപിതാക്കന്‍മാരുമായി ബന്ധപ്പെട്ട ശാസ്ത്രത്തിലും ഡോക്ടറേറ്റുണ്ട്. നിലവില്‍ വിശുദ്ധരുടെ നാകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയിലെ അംഗവും അഗസ്തീനിയന്‍ സഭയുടെ ഇറ്റാലിയന്‍ പ്രൊവിന്‍സിന്റെ ചരിത്ര ആര്‍ക്കൈവ്‌സ് ഡയറക്ടറുമാണ്. മാര്‍പാപ്പമാരുടെ ചരിത്രപരമായ രേഖകള്‍, എക്യുമെനിക്കല്‍ കൗണ്‍സില്‍, കോണ്‍ക്ലേവുകള്‍ തുടങ്ങിയവയുടെ  രേഖകള്‍, വിവിധ വത്തിക്കാന്‍ എംബസികളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയടക്കം വത്തിക്കാന്റെ പുരാതന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ക്കൈവ്‌സാണ് വത്തിക്കാന്‍ അപ്പസ്‌തോലിക്ക്

  • ‘വിവാദ’പരമായ വിശ്വാസം കാലഘട്ടത്തിന്റെ ആവശ്യം

    ‘വിവാദ’പരമായ വിശ്വാസം കാലഘട്ടത്തിന്റെ ആവശ്യം0

    വത്തിക്കാന്‍ സിറ്റി: ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തുന്നതും തെരുവുകളിലുയരുന്ന പൊടിപടലം ശ്രദ്ധിക്കാതെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നതുമായ അടഞ്ഞ മതാത്മകത നമുക്ക് ആവശ്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 50 ാമത് ഇറ്റാലിയന്‍ കത്തോലിക്ക സാമൂഹ്യ വാരത്തോടനുബന്ധിച്ച് ഇറ്റലിയിലെ  ട്രിയെസ്റ്റെയിലര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളും യേശുവിന്റെ ജ്ഞാനവും മനസിലാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ആ നാട്ടിലെ ജനങ്ങള്‍  യേശുവിനെ സ്വീകരിച്ചില്ലെന്നും കുരിശില്‍ തറയ്ക്കപ്പെട്ട് മരിക്കുവാന്‍ മാത്രം ദുര്‍ബലനായ ദൈവം അന്നേ വിവാദവിഷയമാണെന്നും പാപ്പ പറഞ്ഞു. യേശുവിന്റെ മനുഷ്യാവതാരത്തില്‍

  • ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ് കെസിവൈഎം പരിസ്ഥിതി പഠന ക്യാമ്പ്

    ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ് കെസിവൈഎം പരിസ്ഥിതി പഠന ക്യാമ്പ്0

    ഇടുക്കി: പ്രകൃതിഭംഗിയില്‍ ശ്രദ്ധേയമായ ഹൈറേഞ്ചിന്റെ സൗന്ദര്യം ആവോളം അനുഭവിച്ച് കെസിവൈഎം പരിസ്ഥിതി പഠന ശിബിരം ‘കാന്‍യന്‍ 2024’ ഇടുക്കിയില്‍ നടന്നു. കേരളത്തിലെ മുപ്പതോളം രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രക്രിയയില്‍ യുവജനങ്ങളുടെ കഴിവും അറിവും ഉപകാരപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിന്റെ രണ്ടാം ദിനം വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇടുക്കിയുടെ പ്രകൃതിഭംഗിയും ഭൂപ്രകൃതിയും കാലാവസ്ഥയും മനസിലാക്കി.  മുന്‍ കെസിവൈഎം

  • മനുഷ്യത്വവും സാങ്കേതിക മികവും ഉള്ളവരാകണം എഞ്ചിനീയര്‍മാര്‍

    മനുഷ്യത്വവും സാങ്കേതിക മികവും ഉള്ളവരാകണം എഞ്ചിനീയര്‍മാര്‍0

    തൃശൂര്‍: മനുഷ്യത്വവും സാങ്കേതിക മികവും ഉള്ളവരാകണം എഞ്ചിനീയര്‍മാരെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഡിടിഇ ഡയറക്ടര്‍ ഡോ. ഷാലിജ് പി.ആര്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത്, ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിച്ചന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, മഞ്ഞിലാസ് ഫുഡ്‌സ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, മാനേജര്‍ മോണ്‍. വില്‍സന്‍ ഈരത്തര, ജോയിന്റ് ഡയറക്ടര്‍ ഡോ.

  • ഭക്ഷണമേശകളിലെ  വിദേശികള്‍

    ഭക്ഷണമേശകളിലെ വിദേശികള്‍0

    റ്റോം ജോസ് തഴുവംകുന്ന് ആരോഗ്യത്തിനും ആയുസിനും ജീവന്റെ പോഷണത്തിനും ബുദ്ധിയുടെ വികാസത്തിനും പ്രതിരോധശക്തി ഊട്ടിയുറപ്പിക്കുന്നതിനും തുടങ്ങി ജീവിതത്തിന്റെ സമസ്ത ശക്തിയ്ക്കും ആവശ്യമായ ഭക്ഷണം എന്ന അമൂല്യതയ്ക്ക് താളപ്പിഴകള്‍ വരുന്നതിലെ വാര്‍ത്തകളാണ് ഒന്നിനുപുറകെ ഒന്നായെത്തുന്നത്. ജീവന്റെ പരിപാലനം എന്നത് ജീവന്റെ നഷ്ടത്തിലേക്ക് എത്തുന്നതാണ് ഇന്നത്തെ ഭക്ഷ്യവിഭവങ്ങള്‍. നാട്ടുവിഭവങ്ങള്‍ക്കും വീട്ടുഭക്ഷണത്തിനുമൊക്കെ വിലയില്ലാതായിരിക്കുന്നു. ഭക്ഷണമെല്ലാം ‘ദഹിക്കാത്ത’ പേരുകളിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആരെങ്കിലുമൊക്കെ ഭക്ഷിച്ചിട്ടുവേണം ‘പേരിടാന്‍’ എന്നതിലേക്ക് വിഭവങ്ങളുടെ ‘പുതുമ’ നാള്‍ക്കുനാള്‍ മാറുന്ന കാഴ്ച. വിഷംചേര്‍ത്ത വിഭവങ്ങള്‍ നമ്മുടെ കാര്‍ഷികമേഖലയില്‍നിന്നും പോഷകസമ്പുഷ്ടമായതെല്ലാം പടിയിറങ്ങിയിരിക്കുന്നു.

  • ജീവന്റെ സംരക്ഷണത്തില്‍ പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ  സേവനങ്ങള്‍ മാതൃകാപരം

    ജീവന്റെ സംരക്ഷണത്തില്‍ പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ സേവനങ്ങള്‍ മാതൃകാപരം0

    തൃശൂര്‍: ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രോ- ലൈഫ് പ്രവര്‍ത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന് തൃശൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. ജീവനെതിരായി വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരെ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കു വാനും മനുഷ്യമനഃസാക്ഷിയെ ഉണര്‍ത്തുവാനും പ്രോ-ലൈഫ് അപ്പോസ്‌തോലേറ്റിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാക്കുന്ന

National


Vatican

World


Magazine

Feature

Movies

  • എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളെന്ന് ആര്‍എസ്എസ് മേധാവി; പ്രതികരണവുമായി കത്തോലിക്ക മെത്രാന്‍ സമിതി

    എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളെന്ന് ആര്‍എസ്എസ് മേധാവി; പ്രതികരണവുമായി കത്തോലിക്ക മെത്രാന്‍ സമിതി0

    ന്യൂഡല്‍ഹി: എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന തള്ളി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭാരതീയ സംസ്കാരമാണു പിന്തുടരുന്നതെന്നും അതിനാല്‍ ആരും അഹിന്ദു അല്ലെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ഇന്ത്യയിലെ ക്രൈസ്തവര്‍ അഭിമാനമുള്ള ഭാരതീയരാണെന്നും എന്നാല്‍ ഹിന്ദുക്കളല്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിബി സിഐ വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് സിബിസിഐയുടെ പ്രതികരണം. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ മെത്രാന്‍

  • ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ

    ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം അവഗണിക്കുന്ന ‘ലൗകിക മാനദണ്ഡങ്ങളില്‍’ നിന്ന് വ്യത്യസ്തമായി ക്രിസ്തുവില്‍ വേരൂന്നിയ ‘ഉറച്ച അടിത്തറയില്‍’ സഭയെ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത്  ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിലെ ബിഷപ്പിന്റെ കത്തീഡ്രലും നഗരത്തിലെ ഏറ്റവും പഴക്കമേറിയ ദൈവാലയവുമായ ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒരു യഥാര്‍ത്ഥ വിശ്വാസ സമൂഹം, വിനയത്തോടും ക്ഷമയോടും കൂടി, ദൈവത്തിന്റെ സഹായത്താല്‍ മാത്രമേ, കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സഭയുടെ  ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?