Follow Us On

09

September

2025

Tuesday

Latest News

  • റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍

    റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍0

    പനാജി: ഗോവ & ദാമന്‍ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി റവ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെര്‍ണാണ്ടസിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സെന്റ് പയസ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1967 ഡിസംബര്‍ 21 ന് ഗോവ ദാമന്‍ അതിരൂപതയിലെ ചന്തോര്‍ എന്ന സ്ഥലത്തായിരിന്നു ജനനം. 1993 മെയ് 10 ന് ഗോവ ദാമന്‍ അതിരൂപത വൈദികനായി അഭിഷിക്തനായി. റാച്ചോളിലെ പാത്രിയാര്‍ക്കല്‍ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍

  • കരുണയുടെ കോടതിക്ക്  പുതിയ തലവന്‍

    കരുണയുടെ കോടതിക്ക് പുതിയ തലവന്‍0

    വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിനെ കരുണയുടെ കോടതിയെന്ന്  വിശേഷിപ്പിക്കുന്ന അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെ പാപക്ഷമയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്റെ കോടതിയാണ് അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി. പാപ്പായുടെ വികാരി എന്ന നിലയില്‍ 2017 മുതല്‍ റോമ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവരികയായിരുന്നു കര്‍ദിനാള്‍ ഡൊണാറ്റിസ്.  2013 മുതല്‍ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി സേവനം ചെയ്യുകയായിരുന്ന കര്‍ദിനാള്‍

  • കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണം; പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം

    കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണം; പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം0

    കണ്ണൂര്‍: തളിപ്പറമ്പ് പുഷ്പഗിരിയില്‍ കോണ്‍വെന്റിന് നേരെ ഉണ്ടായ ആക്രമണത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്ന്  സിആര്‍ഐ കണ്ണൂര്‍ യൂണിറ്റ്. അസമയത്ത് തുടരെത്തുടരെ ഉണ്ടായ ആക്രമണങ്ങളെ  ശക്തമായി അപലപിക്കുന്നുവെന്നും പൊതുജന സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും സിആര്‍ഐ കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ഫാ. വിന്‍സെന്റ് ഇടക്കാരോട്ട് എംസിബിഎസ് പറഞ്ഞു. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ  ഉളവാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമ നടപടികള്‍ ഊര്‍ജിത മാക്കണമെന്നും വൈസ് പ്രസിഡന്റ് ഫാ. റ്റിബിന്‍ സി.എം പറഞ്ഞു.  സ്ത്രീ

  • കാനഡയില്‍ ദയാവധത്തിന് അനുമതി ലഭിച്ച 27-കാരിയുടെ ജീവനുവേണ്ടി നിയമപോരാട്ടം

    കാനഡയില്‍ ദയാവധത്തിന് അനുമതി ലഭിച്ച 27-കാരിയുടെ ജീവനുവേണ്ടി നിയമപോരാട്ടം0

    ഓട്ടിസവും എഡിഎച്ച്ഡിയും ബാധിച്ച 27 കാരിയായ മകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി നിയമപോരാട്ടവുമായി ഒരപ്പന്‍.നിലവിലെ നിയമപ്രകാരം ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ദയാവധം നടത്താനാകില്ലെന്ന പിതാവിന്റെ അപ്പീല്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡയിംഗ് എന്ന പേരിലറിയപ്പെടുന്ന ദയാവധം ഫെബ്രുവരി ഒന്നിനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അവസാന നിമിഷം പിതാവ് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ദയാവധം മാറ്റവയ്ക്കുകയായിരുന്നു. ഓട്ടിസം ബാധിതരായവരെ അംഗീകരിക്കുവാനുള്ള മാസമായി ഏപ്രില്‍ മാസം ആചരിക്കുന്നതിനിടെയാണ് കാനഡയിലെ കാല്‍ഗറിയില്‍ നിന്നുള്ള ഈ കേസ് ശ്രദ്ധ നേടിയിരിക്കുന്നത്.

  • കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം

    കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം0

    കോട്ടയം: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍ വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച്  നടന്ന സെമിനാര്‍ സിസ്റ്റര്‍ ഡോ. ലത എസ്‌വിഎം നയിച്ചു.

  • ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണം

    ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണം0

    കോട്ടപ്പുറം:  ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കെ എല്‍സിഎ. കെഎല്‍സിഎയുടെ 52-ാമത് വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി കോട്ടപ്പുറം കത്തീഡ്രല്‍  ഇടവകയില്‍ നടന്ന സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആഘോഷങ്ങള്‍  കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബോസ്‌കോ പടമാടന്‍ പതാക ഉയര്‍ത്തി. തോമസ് വെങ്ങണത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപതാ വിദ്യാഭ്യാസ ഫോറം കണ്‍വീനര്‍ പി.എഫ് ലോറന്‍സ്  കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിഷയാവതരണം നടത്തി. ഫാ. അനീഷ്

  • ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരും അഴിമതി ഇല്ലാത്തവരുമായ വ്യക്തികളെയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനി ധികളാകേണ്ടതെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാം സ്ഥാപകദിനത്തിന്റെ രൂപതാതല ആഘോഷവും, ജെ.ബി കോശി കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നടത്തുന്ന ‘1000 കുടുംബയോഗങ്ങള്‍’ പ്രചാരണ പരിപാടിയുടെ രുപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയുടെ ബഹുസ്വരതയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. മതേതര മുല്യങ്ങളെ തള്ളിക്കളയുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ  വിദ്വേഷ പ്രചാരണം

  • കത്തോലിക്ക വിശ്വാസികളുടെ സംഖ്യയില്‍ വര്‍ധനവ്

    കത്തോലിക്ക വിശ്വാസികളുടെ സംഖ്യയില്‍ വര്‍ധനവ്0

    2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍

  • നാടിന്റെ ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണം

    നാടിന്റെ ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണം0

    മാനന്തവാടി: ഓരോ നാടിന്റെയും ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണമെന്ന് മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും പ്രയാസങ്ങള്‍ പങ്കുവയ്ക്കാനുള്ള കേന്ദ്രം കൂടിയാണ് ദൈവാലയം. ദേവാലയത്തില്‍ ദൈവത്തിന്റെ കൈപിടിച്ച് നടക്കാന്‍ വിശ്വാസിക്കു കഴിയണമെന്നും മാര്‍ പൊരുന്നേടം പറഞ്ഞു. കൂദാശാകര്‍മത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍, മുന്‍ വികാരി ഫാ. ജോസഫ് നെച്ചിക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. ദൈവാലയ

National


Vatican

World


Magazine

Feature

Movies

  • ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്

    ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്0

    കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ മദര്‍ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലിയോ പാപ്പ അനുമതി നല്‍കി. കേരള സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണശോഭ പരത്തിയ മദര്‍ ഏലിശ്വ 1866 ഫെബ്രുവരി പതിമൂന്നാം തീയതി കൂനമ്മാവില്‍ സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിക്കുകയും കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിംഗ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിന് തുടക്കംകുറിക്കുകയും ചെയ്തു. 24 വര്‍ഷങ്ങള്‍ക്ക്

  • കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്

    കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്0

    പത്തനംതിട്ട: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറി യപ്പെടുന്ന കാര്‍ലോ അക്യൂറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടിമധുരമായിരുന്നു മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗങ്ങള്‍ക്ക് സമ്മാനിച്ചത്. വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വം ദേവാലയങ്ങളിലൊന്നാണ് മെക്കൊഴൂരിലേത്. അതുകൊണ്ടുതന്നെ ഇടവകാംഗങ്ങള്‍ക്ക് ഈ കൊച്ചുവിശുദ്ധനോട് പ്രത്യേകമായൊരു സ്‌നേഹവും ഭക്തിയുമുണ്ട്. വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മേക്കൊഴൂര്‍ ദേവാലയത്തിലും ആഘോഷങ്ങള്‍ നടന്നു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. 2022

  • വചനവര്‍ഷത്തില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക

    വചനവര്‍ഷത്തില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക0

    ആലപ്പുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുന രൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നതിനു മുന്നൊരുക്ക മായി 2024 സെപ്റ്റംബര്‍ 20 മുതല്‍ 2025 സെപ്റ്റംബര്‍ 19 വരെ ക്രമീകരിച്ചിരിക്കുന്ന വചനവര്‍ഷത്തോട് അനുബന്ധിച്ച് കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി ഇടവകയില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതി തയാറാക്കി. ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്നാണ് ബൈബിള്‍ പകര്‍ത്തിയെഴുതിയത്. ഇടവക വികാരി ഫാ. ഡാനിയേല്‍ തെക്കേടത്ത് ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.   വികാരി ഫാ. ഡാനിയേല്‍ തെക്കേടത്തിന്റെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?