Follow Us On

01

August

2025

Friday

Latest News

  • സംഘടിതമായ ഗൂഢനീക്കം തിരിച്ചറിയണം

    സംഘടിതമായ ഗൂഢനീക്കം തിരിച്ചറിയണം0

    കാഞ്ഞിരപ്പള്ളി: സംഘടിതമായ ഗൂഢനീക്കത്തിലൂടെ വിശ്വാസി സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്എംവൈഎം. പൂഞ്ഞാറില്‍ വൈദികന് നേരെ ഉണ്ടായ അതിക്രമത്തെ അപലപിച്ച സമ്മേളനം ഈ വിധത്തിലുള്ള സംഭ വങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധസൂചകമായി നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന് യുവദീപ്തി -എസ്എംവൈഎം രൂപതാ യുവജന പ്രതിനിധികളായ മരിയ സെബാസ്റ്റ്യന്‍, ജിബിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

  • മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി പ്രഖ്യാപിച്ചു

    മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി പ്രഖ്യാപിച്ചു0

    മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രം ഇനി ബസിലിക്ക. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച പൊ ന്തിഫിക്കല്‍ ദിവ്യബലി തുടര്‍ന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ബസിലിക്ക പ്രഖ്യാപനം നടത്തി. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി. കോഴിക്കോട് രൂപതയ്ക്ക് ദൈവം നല്‍കിയ അംഗീകാരമാണ് ബസിലിക്ക പദവിയെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. മലബാറിലെ ക്രൈസ്തവ സമൂഹത്തിന് മുഴുവന്‍ അഭയമരുളിയ അമ്മയാണ് കോഴിക്കോട് രൂപത. തിരുസഭാ മാതാവ് പുണ്യഭണ്ഡാകാരം

  • പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു

    പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു0

    തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാ ബ്ദി ആഘോഷം 2030-ല്‍ നടക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ യുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസ് തീരുമാനിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാ തോലിക്കാബാവയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം കാതോ ലിക്കേറ്റ് സെന്ററില്‍ അഞ്ചു ദിവസം നീണ്ട സുനഹദോസാണ് ഈ തീരുമാനം എടുത്തത്. ശതാബ്ദി വര്‍ഷം 2029 സെപ്റ്റംബര്‍ 20-ന് ആരംഭിച്ച് 2030 സെപ്റ്റം ബര്‍ 20-ന് സമാപിക്കും. ശതാബ്ദി വര്‍ഷം കൃതജ്ഞതാ

  • സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍

    സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍0

    കുളത്തുവയല്‍: മോണ്‍സിഞ്ഞോര്‍ സി.ജെ വര്‍ക്കിയച്ചനാല്‍ സ്ഥാപിക്കപ്പെട്ട മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറീ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി രൂപതയിലെ മൂലേപാടം ഇടവകാംഗമാണ് പാവനാത്മപ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ എല്‍സി. ഒമ്പത് വര്‍ഷം പാവനാത്മപ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മൂന്നു വര്‍ഷം കൗണ്‍സിലറുമായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ എല്‍സി, വടക്കേമുറി അവിരായുടെയും റോസമ്മയുടെയും ആറുമക്കളില്‍ മൂന്നാമത്തെ ആളാണ്. സിസറ്റര്‍ റ്റില്‍സി മാത്യു എംഎസ്എംഐ വികര്‍

  • പാലാ രൂപതയില്‍ നാളെ   പ്രാര്‍ത്ഥനാദിനം

    പാലാ രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനം0

    പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലെ ദൈവാരാധന തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായ സാഹചര്യത്തില്‍ പാലാ രൂപതയില്‍ നാളെ ഞായറാഴ്ച(25-02-2023) പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. നാളെ രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തേണ്ടതും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കേണ്ടതുമാണെന്ന് മെത്രാസനമന്ദിരത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പില്‍ മാര്‍ കല്ലറങ്ങാട്ട് വ്യക്തമാക്കി.

  • വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ

    വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ0

    കാക്കനാട്: പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും

  • പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി

    പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി0

    കാക്കനാട്: പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്ക ണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാര്‍ച്ച് 24 മുതല്‍ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായര്‍ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റര്‍ (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളില്‍ ക്രൈസ്തവര്‍ പള്ളികളിലും മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം

  • വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി

    വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി0

    പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ച സംഭവത്തെ പിതൃവേദി പാലാ രൂപത സമിതി  അപലപിച്ചു. ലഹരിമരുന്ന് മാഫിയ യില്‍പെട്ട  ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വൈദികന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.  ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടികള്‍

  • വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം

    വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം0

    കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് ദൈവാലയ സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടില്‍ കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിയിലെ ആരാധനയ്ക്കു തടസം സൃഷ്ടിക്കുന്ന രീതിയില്‍ ബൈക്കഭ്യാസം പള്ളിയുടെ കോമ്പൗണ്ടില്‍ അരങ്ങേറിയത് ആസൂത്രിതമെന്ന് സംശയിക്കുന്നു. മുന്‍പും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി എന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പെടുത്തി

National


Vatican

World


Magazine

Feature

Movies

  • സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുമ്പിലേക്കെത്തുന്ന അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരുതരം വൈകാരിക ‘ബുളിമിയ’ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ലിയോ 14 ാമന്‍ പാപ്പ. നമ്മുടെ സമൂഹം ഹൈപ്പര്‍ കണക്റ്റിവിറ്റി മൂലം രോഗാതുരമായിരിക്കുകയാണെന്ന്  ബുധനാഴ്ചത്തെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ നിരീക്ഷിച്ചു. ചിത്രങ്ങള്‍, ചിലപ്പോള്‍ തെറ്റായതോ വികലമായതോ നമ്മുടെ മുമ്പിലേക്ക് തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍  ഇന്നത്തെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉത്കണ്ഠയുടെ ഉറവിടങ്ങളായി മാറാതെ സൗഖ്യത്തിന്റെ  ഉപകരണങ്ങളായി മാറുമെന്ന് പാപ്പ പ്രത്യാശ

  • ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍

    ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍0

    വത്തിക്കാന്‍ സിറ്റി: ഗോവന്‍ സ്വദേശിയായ ഫാ. റിച്ചാര്‍ഡ് ആന്റണി ഡിസൂസ എസ്.ജെ യെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടറായി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2025 സെപ്റ്റംബര്‍ 19-ന് 10 വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ബ്രദര്‍ ഗൈ കണ്‍സോള്‍മാഗ്‌നോ, എസ്.ജെ.യുടെ പിന്‍ഗാമിയായാണ് ഫാ. റിച്ചാര്‍ഡിന്റെ നിയമനം. ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭ ജ്യോതിശാസ്ത്രജ്ഞനായ ഡിസൂസ 2016 മുതല്‍ ഒബ്‌സര്‍വേറ്ററിയിലെ സ്റ്റാഫാണ്. ബഹിരാകാശ ദൂരദര്‍ശിനികളിലും നൂതന കമ്പ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യകളിലുമുള്ള ഫാ. റിച്ചാര്‍ഡിന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍, ഒബ്‌സര്‍വേറ്ററി

  • ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം; കര്‍ഷക അതിജീവന സാരിവേലി റാലി ഓഗസ്റ്റ് രണ്ടിന്

    ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം; കര്‍ഷക അതിജീവന സാരിവേലി റാലി ഓഗസ്റ്റ് രണ്ടിന്0

    പേരാമ്പ്ര: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് രണ്ടിന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് കര്‍ഷക അതിജീവന സാരി വേലി റാലി നടത്തുന്നു. നാളെ നടക്കുന്ന റാലിയും ധര്‍ണയും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രക്ഷാധികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപ്പറമ്പില്‍ മുഖ്യപ്ര ഭാഷണവും ഫാ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?