Follow Us On

11

October

2025

Saturday

Latest News

  • പിതാപാതാ തീര്‍ത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും

    പിതാപാതാ തീര്‍ത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും0

    മൂവാറ്റുപുഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീര്‍ത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാര്‍ച്ച് 17 മുതല്‍ 19 വരെ ആഘോഷിക്കും. യൗസേപ്പി താവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത് പെരിങ്ങഴ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ്. 2020-ല്‍ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിച്ച തിനോടനുബന്ധിച്ച് കോതമംഗലം രൂപതയുടെ തീര്‍ത്ഥടന കേന്ദ്രമായി പെരിങ്ങഴ ഉയര്‍ത്തപ്പെട്ടിരുന്നു. മാര്‍ച്ച് 18ന് ജോസഫ്

  • ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് ‘ധന്യന്‍’ പദവിയിലേക്ക്

    ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് ‘ധന്യന്‍’ പദവിയിലേക്ക്0

    തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമത്തിന്റെയും ബഥനി മഠത്തിന്റെയും സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ ധന്യന്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയ ത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേലോ സെമേറാനോ ഇത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതോടൊപ്പം മറ്റ് മൂന്നു പേരെ വിശുദ്ധരായും രണ്ട് പേരെ രക്തസാക്ഷികളായും അഞ്ച് പേരെ ധന്യരായും മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര സുറിയാനി

  • കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്നു സന്യാസിമാര്‍  കൊല്ലപ്പെട്ടു

    കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്നു സന്യാസിമാര്‍ കൊല്ലപ്പെട്ടു0

    ഈജിപത് ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ മൂന്നു സന്യാസിമാർ   ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. പ്രിട്ടോറിയയിലെനിന്ന് 30 കിലോമീറ്റർ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെൻ്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്. ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

  • അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു

    അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി പ്രതിഷേധിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയ ക്യാമ്പ് മാറ്റിവെക്കണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്റര്‍ ദിനത്തില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കിയത് അംഗീകരിക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നി നാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സിക്ക് ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയര്‍ സെക്കന്ററിയുടെ

  • പ്രതിഷേധങ്ങളെ വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാള്‍ ഗുരുതരമായി കാണരുത്

    പ്രതിഷേധങ്ങളെ വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാള്‍ ഗുരുതരമായി കാണരുത്0

    കോട്ടയം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധി ക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമായി കാണുന്ന സമീപനത്തെ അംഗീകരിക്കാനാവില്ലെന്ന് കോട്ടയം അതിരൂപതാ വൈദിക സമിതി. മലയോരമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും വൈദികസമിതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി വ നംവ കുപ്പിനു സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ അത്യന്തം ദുഃഖകരമാണ്. ജനങ്ങളുടെ ഭയാശങ്കയും ഉത്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബ

  • വനിതാശാക്തീകരണ ദൗത്യവുമായി സെമിനാര്‍

    വനിതാശാക്തീകരണ ദൗത്യവുമായി സെമിനാര്‍0

    ഭുവനേശ്വര്‍,(ഒഡീഷ): വനിതാദിനത്തില്‍ വനിതാശാക്തീകരണവും ലിംഗസമത്വവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി ഭുവനേശ്വറിലെ സാലിയ സാഹി സ്ലമ്മിലെ മാ വേളാങ്കണ്ണി മാസ് സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കട്ടക് ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തന്റെ അതിരൂപതയിലുള്ള എല്ലാ വനിതകളുടെയും ശാക്തീകരണമാണ് തന്റെ ലക്ഷ്യമെന്നും സഭയുടെയും സമൂഹത്തിന്റെയും സമസ്തമേഖലകളിലും അവരുടെ സജീവമായ പങ്കാളിത്തമാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒഡീഷയിലെ സെന്റ് വിന്‍സന്റ് കത്തീഡ്രല്‍ ഇടവകയിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുളള 500-ഓളം വനിതകള്‍

  • പ്രഫ. മാത്യു ഉലകംതറ അനുസ്മരണം

    പ്രഫ. മാത്യു ഉലകംതറ അനുസ്മരണം0

    തൃശൂര്‍:  ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, കവി, എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെട്ടിരുന്ന പ്രഫ. മാത്യു ഉലകംതറയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലാസദന്‍ അനുസ്മരണം നടത്തി. പ്രസിഡന്റ് ബാബു. ജെ. കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാ. സെബി വെളിയന്‍, ബേബി മൂക്കന്‍, ജോമോന്‍ ചെറുശേരി, ജേക്കബ് ചെങ്ങലായ്, എ.എ ആന്റണി, ലിജിന്‍ ഡേവിസ്, സി.ജെ. ജോണ്‍, മേഴ്‌സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം

    കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം0

    ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ കഴിഞ്ഞദിവസം നടന്ന അക്രമ പരമ്പരയെ ഇടുക്കി രൂപതാ ജാഗ്രത സമിതി അപലപിച്ചു. കട്ടപ്പന, ഇടുക്കി കവലയിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, കട്ടപ്പന, 20 ഏക്കറിലുള്ള നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, പോര്‍സ്യുങ്കുല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ രണ്ട് കപ്പേളകള്‍, കമ്പംമെട്ട് മുങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളി, പഴയ കൊച്ചറ

  • ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും

    ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും0

    തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത്  ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് (ജിജിഎം) ഏപ്രില്‍ 10 മുതല്‍ 14 വരെ തൃശൂര്‍ തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും. മിഷന്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ഉദ്ഘാടനം ചെയ്തു. വിവിധ മിഷന്‍ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്്‌സിബിഷന്‍, മിഷന്‍ ഗാതറിങ്ങുകള്‍, സെമിനാറുകള്‍, വിവിധ ഭാഷകളിലുള്ള ദിവ്യബലികള്‍, സംഗീത നിശ എന്നിവയെല്ലാം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതകളാണ്. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

National


Vatican

World


Magazine

Feature

Movies

  • ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

    ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ ഒന്‍പത് അല്മായര്‍ ഡിപ്ലോമ നേടി. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇടവകയില്‍ ഒക്ടോബര്‍ 5-ന് നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ്

  • വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

    വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി0

    കൊച്ചി: വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയത്തിലെ ആദ്യ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍  കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. രാജീവ് ജോസ് കൈനിക്കാട്ട്, ഫാ. റോക്കി കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാക്കനാട്-വണ്ടര്‍ലാ റൂട്ടില്‍ പള്ളിക്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച (ഒക്‌ടോബര്‍ 12) വൈകുന്നേരം അഞ്ചിനാണ് തിരുനാള്‍ ദിവ്യബലി. യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇഷ്ടവിശുദ്ധനാണ് വിശുദ്ധ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?