Follow Us On

11

October

2025

Saturday

Latest News

  • 10-വയസുകാരിയുടെ മൊഴിയില്‍ ദുരൂഹത: ഇരുകാലും തളര്‍ന്ന ക്രിസ്ത്യാനിയുടെ മകളെ തട്ടിക്കൊണ്ടുപോയി

    10-വയസുകാരിയുടെ മൊഴിയില്‍ ദുരൂഹത: ഇരുകാലും തളര്‍ന്ന ക്രിസ്ത്യാനിയുടെ മകളെ തട്ടിക്കൊണ്ടുപോയി0

    ഇരു കാലുകളും തളര്‍ന്ന സുഹൈല്‍ മാസിയുടെ പത്ത് വയസ് മാത്രം പ്രായമുള്ള മകള്‍ പാക്കിസ്ഥാനിലെ തട്ടിക്കൊണ്ടുപോകലിന്റെയും നിര്‍ബന്ധിത മതം മാറ്റത്തിന്റെയും ഏറ്റവും പുതിയ ഇര. പല ക്രൈസ്തവ പെണ്‍കുട്ടികളെയും മുന്‍പും തട്ടിക്കൊണ്ടുപോയി മതം മാറ്റിയിട്ടുള്ള ഷൗക്കത്ത് ഷാ എന്ന മുസ്ലീമിന്റെ നിര്‍ദേശപ്രകാരമാണ്  ഈ ഹീനകൃത്യം നടന്നിരിക്കുന്നത്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയശേഷം സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് മതം മാറിയെന്ന് പറഞ്ഞ് കോടതിയില്‍ പെണ്‍കുട്ടികളെക്കൊണ്ട്  ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്യിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് സുഹൈല്‍ പറഞ്ഞു. ”ഞങ്ങള്‍ കോടതിയില്‍

  • ഇടുക്കിയില്‍ കുരിശുപള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം

    ഇടുക്കിയില്‍ കുരിശുപള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം0

    കട്ടപ്പന: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്കുനേരേ സമൂഹിക വിരുദ്ധരുടെ ആക്രമണം. രൂപക്കൂടുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു.  പുളിയന്‍മല സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ കപ്പേള,  കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളിയുടെ ഇടുക്കിക്കവലയിലെ കപ്പേള, നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, സമീപത്തെ പോര്‍സുങ്കല കപ്പൂച്ചിന്‍ ആശ്രമത്തിന്റെ മുമ്പിലെ ഗ്രോട്ടോ,  കമ്പംമെട്ട് മൂങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ ഓര്‍ത്തഡോക്സ് കുരിശു പള്ളികള്‍, ചേറ്റുകുഴി സെന്റ് മേരീസ് ദൈവാലയത്തിന്റെ കപ്പേള എന്നിവയാണ് അക്രമികള്‍

  • ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം

    ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം0

    അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ സാധാരണ കൊലപാതകത്തേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള കൊലപാതകമാണ് ഗര്‍ഭഛിദ്രമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ജേവിയര്‍ മിലേയി. ബ്യൂണസ് അയേഴ്‌സിലെ കാര്‍ഡിനല്‍ കോപല്ലോ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ജന്റീനയിലെ നിയമപ്രകാരം രക്തബന്ധമുള്ളവര്‍ നടത്തുന്ന കൊലപാതകം  കൂടുതല്‍ ഗൗരവമുള്ളതായാണ്  കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. നിലവില്‍ ഗര്‍ഭഛിദ്രം നിയമവിധേയമായിട്ടുള്ള രാജ്യമാണ് അര്‍ജന്റീന. അധികാരത്തിലെത്തിയാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള പ്രസിഡന്റ് മിലേയി അധികം വൈകാതെ

  • ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്

    ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്0

    കാഞ്ഞാങ്ങാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ നാഷണല്‍ റെക്കോര്‍ഡിന് ആര്‍ഹയായി മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്. സാമൂഹിക പ്രവര്‍ത്തകകൂടിയായ സിസ്റ്റര്‍ ജയ 117 പ്രാവശ്യം രക്തദാനം നടത്തിയാണ് 57-ാമത്തെ വയസില്‍ ദേശീയ റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ബി പോസിറ്റീവ് രക്തഗ്രൂപ്പുകാരിയായ സിസ്റ്റര്‍ ജയ 1987-ല്‍ പതിനെട്ടാമത്തെ വയസിലാണ് ആദ്യമായി രക്തദാനം നടത്തിയത്. ഒരാള്‍ക്ക് വര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് രക്തദാനം ചെയ്യാന്‍ നിയമം അനുവദിക്കുന്നത്. 40 വര്‍ഷംകൊണ്ടാണ് സിസ്റ്റര്‍ ജയ

  • ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി

    ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി0

    സാത്താനിസ്റ്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം  എന്ന് വിശേഷിക്കപ്പെട്ട സാത്താന്‍കോണ്‍ എന്ന സമ്മേളം 2023 ഏപ്രില്‍ 28-30 വരെ ബോസ്റ്റണില്‍ വച്ചാണ് അരങ്ങേറിയത്. ഇത്തരം ഒരു സമ്മേളനത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചാല്‍ അനാവശ്യമായ ജനശ്രദ്ധ ഈ പരിപാടിക്ക് ലഭിക്കുമെന്നും അതല്ല പ്രതികരിച്ചില്ലെങ്കില്‍ അത് വിശ്വാസതീക്ഷ്ണതയുടെ കുറവാണെന്നുമുള്ള രണ്ട് തരത്തിലുള്ള അഭിപ്രായം വിശ്വാസികളുടെ ഇടയില്‍ തന്നെ അന്ന് ഉയിര്‍ന്നുവന്നു. എന്നാല്‍ ഈ സമ്മേളനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കും പരിഹാരപ്രാര്‍ത്ഥനകള്‍ക്കും ഫലമുണ്ടായിരിക്കുന്നു എന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.  കാരണം, സംഘാടകര്‍ തന്നെ ഈ

  • ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്

    ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്0

    മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് ഇന്നേക്ക് 23 വര്‍ഷം…. 2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച് ജീസ്സസ്യൂത്ത് അംഗങ്ങളാണ്…. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ നിന്നുള്ള ചുവപ്പുങ്കല്‍ റോയി, ചെമ്പനോടയില്‍ നിന്നുള്ള പാലറ റീന, കാവില്‍പുരയിടത്തില്‍ രജനി, കറുത്തപാറയില്‍ ഷിജി, വാഴേക്കടവത്ത് ബിന്ദു ഇവരെല്ലാം ഇടുക്കിയിലെ രാജപുരം ഇടവകയില്‍ നടന്ന പത്ത് ദിവസത്തെ ജീസ്സസ് യൂത്ത് പാരിഷ് മിനിസ്ട്രിക്കും മിഷന്‍ വോളന്റിയേഴ്സ് പ്രോഗ്രാമിനും ശേഷം

  • കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം

    കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം0

    ഇടുക്കി: കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും കപട പരിസ്ഥിതി വാദികളുടെ യഥാര്‍ഥ മുഖം ജനം തിരിച്ചറിയണമെന്നും  ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ വര്‍ധനവ് തടയാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു വേണ്ടി തെരുവില്‍ ഇറങ്ങേണ്ടിവന്നാല്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി

  • പീഡാനുഭവ സ്മരണയില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി

    പീഡാനുഭവ സ്മരണയില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി0

    മാനന്തവാടി: ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍  ‘ത്യാഗം 2024 ‘ എന്ന പേരില്‍ ത്യാഗനിര്‍ഭരമായ കുരിശിന്റെ വഴി നടത്തി. മാനന്തവാടി മേഖലയുടെയും കണിയാരം യൂണിറ്റിന്റെയും ആതിഥേയത്വത്തില്‍ പാലാകുളി ജംഗ്ഷനില്‍നിന്ന് കണിയാരം ഗാഗുല്‍ത്താ കുരിശുമലയി ലേക്കായിരുന്നു കുരിശിന്റെ വഴി നടത്തിയത്. ഫാ. റോബിന്‍സ് കുമ്പളക്കുഴി മുഖ്യസന്ദേശം നല്‍കി. കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, മാനന്തവാടി മേഖല ഡയറക്ടര്‍ ഫാ. നിധിന്‍ പാലക്കാട്ട്, കണിയാരം യൂണിറ്റ് ഡയറക്ടര്‍ ഫാ. സോണി

  • ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

    ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’0

    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കര്‍ത്താവിന്റെ നോട്ടം

National


Vatican

World


Magazine

Feature

Movies

  • ചെറുപുഷ്പ മിഷന്‍ ലീഗിന്റെ വാര്‍ഷിക ദിനാഘോഷങ്ങള്‍ ഒക്‌ടോബര്‍ 11ന്

    ചെറുപുഷ്പ മിഷന്‍ ലീഗിന്റെ വാര്‍ഷിക ദിനാഘോഷങ്ങള്‍ ഒക്‌ടോബര്‍ 11ന്0

    കാക്കനാട്: കേരളത്തില്‍ തുടക്കംകുറിച്ച് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (സിഎംഎല്‍) മിഷന്‍ ലീഗിന്റെ വാര്‍ഷിക ദിനാഘോഷങ്ങള്‍  അന്തര്‍ദേശീയ തലത്തില്‍  ഒക്ടോബര് 11 ന് ഓണ്‍ലൈനായി നടക്കും.  സീറോ മലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍

  • 10 കോടി ക്രൈസ്തവര്‍ ഇപ്പോഴും ബൈബിളിനായി കാത്തിക്കുന്നതായി റിപ്പോര്‍ട്ട്

    10 കോടി ക്രൈസ്തവര്‍ ഇപ്പോഴും ബൈബിളിനായി കാത്തിക്കുന്നതായി റിപ്പോര്‍ട്ട്0

    എമലോ/നെതര്‍ലാന്‍ഡ്‌സ്: 10 കോടി ക്രൈസ്തവര്‍ ഇപ്പോഴും ബൈബിളിനായി കാത്തിരിക്കുന്നതാി ബൈബിള്‍ ആക്സസ് ലിസ്റ്റിന്റെ റിപ്പോര്‍ട്ട്.  ഒരു ക്ലിക്ക് അകലെ ഏത് വിവരവും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തിലും  അപ്രതീക്ഷിതമായ ഒരു ക്ഷാമം നിലനില്‍ക്കുന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു – അത് ഭക്ഷണവുമായി ബന്ധപ്പെട്ട ക്ഷാമമല്ല, മറിച്ച് വചനത്തിന്റെ ക്ഷാമമാണ്. ക്രൈസ്തവ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോര്‍സും ഡിജിറ്റല്‍ ബൈബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് രൂപം കൊടുത്ത ബൈബിള്‍ ആക്‌സിസ് ലിസ്റ്റ് ഇനിയും ബൈബിള്‍ ആവശ്യമായ പ്രദേശങ്ങള്‍

  • മതവിശ്വാസത്തിന്റെ പേരില്‍ ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനം

    മതവിശ്വാസത്തിന്റെ പേരില്‍ ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനം0

    കൊച്ചി: മതവിശ്വാസത്തിന്റെ പേരില്‍ ദളിത്  ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാ ണെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. കേരള മെത്രാന്‍ സമതി എസ്‌സി/എസ്ടി കമ്മീഷന്റെ നേതൃത്വത്തില്‍ സന്ദേശം നിലയം ഹാളില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കായിരുന്നു അദ്ദേഹം. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. കെസിബിസി അംഗീകരിച്ച ഡിസിഎംഎസ് സംഘട നയുടെ പരിഷ്‌കരിച്ച നിയമാവലി മാര്‍ തോമസ് തറയില്‍ പ്രകാശനം ചെയ്തു. ക്രൈസ്തവ പിന്നാക്ക അവസ്ഥയെക്കുറിച്ച്  പഠിക്കുന്നതിന്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?