Follow Us On

02

August

2025

Saturday

Latest News

  • ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം

    ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം0

    കൊല്‍ക്കത്ത: ജല്‍പായ്ഗുരിയിലെ മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു. ജല്‍പായ്ഗുരി രൂപതയിലെ നഗരകാട്ട സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പി.എം.ഐ.ഇ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാള്‍ ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്‌ക, അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലിയോപോള്‍ദോ ഗിരെല്ലി, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, ജല്‍പായ്ഗുരി ബിഷപ് ക്ലെമന്റ് തിര്‍ക്കെ, ബന്ദോഗ്ര ബിഷപ് വിന്‍സന്റ് ഐന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു. 20000 ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 1923 ല്‍ വെസ്റ്റ് ബംഗാളിലെ തേയില തോട്ടത്തിലെ ജോലിക്കാര്‍ക്കായി പി.െഎ.എം.ഇ മിഷണറിമാരായിരുന്നു ഈ

  • ശില്പശാല സംഘടിപ്പിച്ചു

    ശില്പശാല സംഘടിപ്പിച്ചു0

    ഭുവനേശ്വര്‍: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യ ഒറീസയിലെ സഭയ്ക്കായി പബ്ലിക് സ്ട്രാറ്റജിക് പ്ലാനിംഗ് വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. സിനഡാലിറ്റി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ, ബഹുമത, ബഹുസ്വര സംസ്‌കാരിക പശ്ചാത്തലത്തില്‍ നവസുവിശേഷവത്ക്കരണം തുടങ്ങിയവയായിരുന്നു വിചിന്തനവിഷയങ്ങള്‍. ജാരാസ്ഗുഡയിലെ ഉത്കല്‍ ജ്യോതി റീജിയണല്‍ പാസ്റ്ററല്‍ സെന്ററിലായിരുന്നു യോഗം. പരിപാടിയില്‍ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരും യൂത്ത് ലീഡര്‍മാരും പങ്കെടുത്തു. ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഓരോരുത്തരും ഇവിടെ എത്തിയിരിക്കുന്നതെന്നും പക്ഷേ, എല്ലാവര്‍ക്കും ഒരു മിഷനാണുള്ളതെന്നും അത് ദൈവത്തിന്റെ മിഷനാണെന്നും കട്ടക്

  • ഉദാഹരണം നരിപ്പാറയച്ചന്‍

    ഉദാഹരണം നരിപ്പാറയച്ചന്‍0

     ഫാ. മാത്യു ആശാരിപറമ്പില്‍ മലബാറിലെ ദൈവജനത്തിനായി കര്‍ത്താവ് പറഞ്ഞ മനോഹരമായ ഒരു ഉപമയായിരുന്നു ജോര്‍ജ് നരിപ്പാറയച്ചന്‍. ഒരു പുരോഹിതനും അജപാലകനും വികാരിയും എങ്ങനെയായിരിക്കണമെന്ന് കര്‍ത്താവ് മനസില്‍ കരുതിയോ അതെല്ലാം ദൃശ്യവല്‍ക്കരിച്ച ഉദാഹരണമായിരുന്നു ഈ പുണ്യമനുഷ്യന്‍. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ കൈകൂപ്പി നിന്നപ്പോള്‍ മനസിലൂടെ ഒഴുകിയിറങ്ങിയ ചിന്തയാണിത്. ഏതാണ്ട് 84 വര്‍ഷം നീണ്ട ജീവിതത്തിലെ അറുപതു വര്‍ഷത്തോളം മലബാറിലെ വിവിധ ഇടവകകളില്‍ ജീവിച്ച ഈ വൈദികന്‍ ഏതൊരു വികാരിയും സെമിനാരിക്കാരനും നിര്‍ബന്ധമായി പഠിച്ച് പരിശീലിക്കേണ്ട ഉദാഹരണമാണ്. കാഴ്ചയില്‍ അത്ര ആകാരഗാംഭീര്യമില്ലാത്ത

  • കളമശേരി സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ഭീതി പടര്‍ത്തരുത്

    കളമശേരി സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ഭീതി പടര്‍ത്തരുത്0

    കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യമായി ഭീതി പടര്‍ത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെആര്‍ എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനം ഭീതിപടര്‍ത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപലനീയമാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ യാതൊരു വീഴ്ചയും ഉണ്ടാവരുതെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടണം0

    കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിച്ച ജെ. ബി കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ സമയബ ന്ധിതമായി  നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 2023 മെയ് 17ന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ  ഒരധ്യായത്തില്‍  സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്.  വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ രണ്ടാഴ്ചക്കുള്ളില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനെ തുടര്‍ന്ന്

  • കെയ്റോസ്-റെസിലിയന്റ് ഫെയ്ത്ത് ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു

    കെയ്റോസ്-റെസിലിയന്റ് ഫെയ്ത്ത് ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു0

    ബംഗളൂരു: തലയിലെ ട്യുമറിനെ ധീരതയോടെ അഭിമുഖീകരിച്ചും, ഐസിയുവില്‍നിന്നും ടിഷ്യൂ പേപ്പറില്‍ സ്‌നേഹക്കുറിപ്പുകളെഴുതി ലോകത്തെ ധൈര്യപ്പെടുത്തിയും മരണത്തെ പുല്‍കിയ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ ജോസ് റെയ്‌നി (മൊയലന്‍) എന്ന മുന്നയുടെ ഓര്‍മയ്ക്കായി കെയ്റോസ് മീഡിയയും തൃശൂരിലെ ജോസ് റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ ബംഗളൂരുവില്‍ നടന്ന ജീസസ് യൂത്ത്- ജാഗോ ദേശീയ സമ്മേളനത്തില്‍ വിതരണം ചെയ്തു. പ്രശസ്ത വ്യവസായിയും മുന്നയെന്ന ജോസ് റെയിനിയുടെ പിതാവുമായ റെയ്‌നി മൊയലനാണു സമ്മാനദാനം നിര്‍വഹിച്ചത്. മികച്ച ഷോര്‍ട്ട് ഫിലിമായി

  • ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്.ജെ വത്തിക്കാന്‍ സഭൈക്യ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം

    ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്.ജെ വത്തിക്കാന്‍ സഭൈക്യ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം0

    കാക്കനാട്: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവര്‍ഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓര്‍ത്തോഡോക്‌സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ നടത്താനും മാര്‍ഗരേഖകള്‍ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാര്‍പാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇംഗ്ലീഷ്

  • ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം: 27ന് ഉപവാസ പ്രാര്‍ത്ഥന

    ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം: 27ന് ഉപവാസ പ്രാര്‍ത്ഥന0

    കൊച്ചി: ഒക്‌ടോബര്‍ 27-ാം തീയതി ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ 27-ന് ലോക സമാധാന ത്തിനുവേണ്ടി ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കണ മെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഒരു യുദ്ധവും ക്രൈസ്തവര്‍ക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തില്‍

  • കൃഷിയില്‍ വിജയക്കൊടി നാട്ടി യുവ കര്‍ഷകന്‍

    കൃഷിയില്‍ വിജയക്കൊടി നാട്ടി യുവ കര്‍ഷകന്‍0

    കൃഷിയും കാര്‍ഷിക വൃത്തിയും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടില്‍ കൃഷിയെ നെഞ്ചോടുചേര്‍ത്തു കൃഷി വിജയമാണെന്ന് സ്വന്തം പ്രയത്‌നത്തിലൂടെ തെളിയിച്ച യുവകര്‍ഷകനാണ് വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയിലെ കവളക്കാട്ട് റോയി ആന്റണി. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് (2 ലക്ഷം രൂപയുള്‍പ്പെടെ) നേടുകയും ചെയ്തു റോയി ആന്റണി. അദ്ധ്വാനിക്കാനുള്ള മനസും നൂതന കാഴ്ചപ്പാടുകളും ഉണ്ടായാല്‍ കൃഷി ആരെയും കൈവെടിയില്ലെന്ന് ഈ യുവകര്‍ഷകന്‍ നമുക്ക് കാട്ടി തരുന്നു. നൂതനങ്ങളായ കൃഷിരീതികളവലംബിച്ചും

National


Vatican

World


Magazine

Feature

Movies

  • അനുതാപക്കണ്ണീരില്‍ കുതിര്‍ന്ന് സര്‍ക്കസ് മാക്‌സിമസ്; കൂമ്പസാരത്തിനായി അണഞ്ഞ് ആയിരക്കണക്കിന് യുവജനങ്ങള്‍

    അനുതാപക്കണ്ണീരില്‍ കുതിര്‍ന്ന് സര്‍ക്കസ് മാക്‌സിമസ്; കൂമ്പസാരത്തിനായി അണഞ്ഞ് ആയിരക്കണക്കിന് യുവജനങ്ങള്‍0

    റോം: ഒരിക്കല്‍~വിശ്വാസധീരന്‍മാരുടെ ചുടുനീണം വീണ് കുതിര്‍ന്ന മണ്ണില്‍ അനുതാപക്കണ്ണീരൊഴുക്കി യുവജനജൂബിലക്കായി റോമിലെത്തിയ യുവജനങ്ങള്‍. റോമില്‍ നടന്നുകൊണ്ടിരിക്കുന്ന യുവജനജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കസ് മാക്‌സിമസ് സ്റ്റേഡിയത്തിലൊരുക്കിയ  കുമ്പസാരവേദിയിലാണ് ആയിരങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപക്ഷമ സ്വീകരിച്ചത്. യുവജന ജൂബിലിക്കായി റോമിലെത്തിയ ഓസ്ട്രേലിയയില്‍ നിന്നുള്ള ലൂയിസ് ഷു പറയുന്നതുപോലെ, ‘റോമിലെ കടുത്ത ചൂടിനെ അവഗണിച്ച് കുമ്പസാരത്തിനായി കാത്ത് നില്‍ക്കുന്ന യുവജനങ്ങളുടെ  ക്യൂ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജനങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നു. ജനങ്ങള്‍ ദൈവത്തെ തേടുന്നു. യേശുവിനായി ദാഹിക്കുന്നു എന്നതിന്റെ സൂചനയാണിത്.

  • കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്

    കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്0

    കണ്ണൂര്‍: കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നതെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശംപോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തത്. ഇത് ദുഃഖകരമാണ്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി

  • വെല്ലുവിളികളെ ഭയപ്പെടുന്നില്ല

    വെല്ലുവിളികളെ ഭയപ്പെടുന്നില്ല0

    ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്‌സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്)  പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?