Follow Us On

09

May

2025

Friday

Latest News

  • ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍ കണ്ഠ്വ രൂപതയുടെ മെത്രാന്‍

    ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍ കണ്ഠ്വ രൂപതയുടെ മെത്രാന്‍0

    ഭോപ്പാല്‍: രൂപതയിലെ കൂളിവയല്‍ ഇടവകാംഗവും ഇപ്പോള്‍ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉത്തര്‍പ്രദേശിലെ ഭോപ്പാല്‍ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യന്‍ ദുരൈരാജിനെ 2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭോപ്പാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചതിനെത്തുടര്‍ന്ന് കണ്ഠ്വ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍. 1963 ജൂലൈ 9 ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് ഇദ്ദേഹം ജനിച്ചത്.

  • വനം-വന്യജീവി നിയമം  ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ

    വനം-വന്യജീവി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ0

    എറണാകുളം: വന്യമൃഗങ്ങള്‍ മനുഷ്യവാസ മേഖലകളില്‍ ഇറങ്ങി നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ വനം വന്യജീവി നിയമങ്ങളിലെ മനുഷ്യവിരുദ്ധ വകുപ്പുകള്‍ പൂര്‍ണമായി ഒഴിവാക്കി ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കേണ്ട പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വന്യമൃഗശല്യം

  • ഗാസായില്‍ പട്ടിണി യുദ്ധതന്ത്രമാക്കരുത്: അന്താരാഷ്ട്രസംഘടനകള്‍

    ഗാസായില്‍ പട്ടിണി യുദ്ധതന്ത്രമാക്കരുത്: അന്താരാഷ്ട്രസംഘടനകള്‍0

    ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, പട്ടിണി യുദ്ധതന്ത്രമാക്കപ്പെടരുതെന്ന് സേവ് ദി ചില്‍ഡ്രന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ച് അന്താരാഷ്ട്രസംഘടനകള്‍ ആവശ്യപ്പെട്ടു. യുദ്ധപ്രദേശങ്ങളില്‍ സാധാരണജനത്തെ പട്ടിണിയിലാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിന്റെ 2417-ാം പ്രമേയത്തിന്റെ നേരിട്ടുള്ള ലംഘനമായിരിക്കുമെന്ന് സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു. സംഘര്‍ഷാവസ്ഥയിലും സാധാരണ ജനത്തിന് മാനവികസഹായം എത്തിക്കുന്നത് അനുവദിക്കുക എന്നത്, അന്താരാഷ്ട്ര മാനവിക നിയമം ആവശ്യപ്പെടുന്ന ഒന്നാണെന്നും, ഇതിനായി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്തപത്രക്കുറിപ്പില്‍ ഒപ്പുവച്ച അന്താരാഷ്ട്രസംഘടനകള്‍ ഓര്‍മ്മിപ്പിച്ചു. ഗാസ മുനമ്പില്‍ തുടരുന്ന സംഘര്‍ഷങ്ങളും ഉപരോധവും കാരണം ഗാസയിലെ

  • ദൈവദൂഷകരെ നിശബ്ദരാക്കേണ്ടത് സ്നേഹത്തിലൂടെ; വിശുദ്ധന്‍ കണ്ട ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ ആഘോഷിച്ചത് ഇങ്ങനെ……

    ദൈവദൂഷകരെ നിശബ്ദരാക്കേണ്ടത് സ്നേഹത്തിലൂടെ; വിശുദ്ധന്‍ കണ്ട ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ ആഘോഷിച്ചത് ഇങ്ങനെ……0

    വത്തിക്കാന്‍ സിറ്റി: ദൈവദൂഷണം പറയുന്ന ഏതാനും യുവജനങ്ങള്‍. അവരെ അടിച്ചും ഇടിച്ചും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് ജുവാന്‍(ഡോണ്‍ ബോസ്‌കോ). ഒന്‍പതാമാത്തെ വയസില്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോ കണ്ട ഈ സ്വപ്നത്തില്‍ ഈശോയും മാതാവും പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. ദൈവദൂഷണം പറയുന്നവരെ നിശബ്ദരാക്കേണ്ടത് കായികമായി നേരിട്ടുകൊണ്ടല്ലെന്നും മറിച്ച് എളിമയും സ്നേഹവും നിറഞ്ഞ സമീപനത്തിലൂടെയുമാണെന്നും ഈശോ വിശുദ്ധന് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് പരിശുദ്ധ മറിയത്തിന്റെ ഇടപെടലിലൂടെ സ്വപ്നത്തിലെ ദൈവദൂഷകരായ യുവജനങ്ങള്‍ കുഞ്ഞാടുകളായി മാറുന്നു. ഇത്തരത്തിലുള്ള യുവജനങ്ങളെ ദൈവത്തിലേക്ക് നയിക്കുവാന്‍

  • പ്രാര്‍ത്ഥനകളില്‍ മാറ്റം വരുത്തിയാല്‍  കൂദാശ അസാധു: വത്തിക്കാന്‍

    പ്രാര്‍ത്ഥനകളില്‍ മാറ്റം വരുത്തിയാല്‍ കൂദാശ അസാധു: വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകുമെന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ (Gestis verbisque) എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മത്തിനായുള്ള നിര്‍ദിഷ്ട പ്രാര്‍ത്ഥനകളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ

  • മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം

    മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം0

    രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ രൂപതകളും മാര്‍ച്ച് 22ന് ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും ശാസ്ത്ര-സാങ്കേതിക മേഖലകളുടെ വളര്‍ച്ചയും വിലയിരുത്തിയ സമ്മേളനം രാജ്യത്തെ സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്തു.

  • എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ

    എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ0

    മാഡ്രിഡ്/സ്‌പെയിന്‍: എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.  തന്നെ എന്തുകൊണ്ടാണ് പാപ്പയായി തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച്  യാതൊരു ഊഹവുമില്ലെന്നും  യേശുവിനെ വഹിച്ച കഴുതയോട് എന്തുകൊണ്ട് നിന്നെ തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നതുപോലെയാണിതെന്നുമാണ് പാപ്പ പ്രതികരിച്ചത് – ”അത് ഒരു രഹസ്യമാണ്. കാരണം ഞാന്‍ ഒരു പ്രചാരണവും നടത്തിയില്ല. ഞാന്‍ ആര്‍ക്കും പണം നല്‍കിയില്ല. എനിക്ക് വലിയ ബിരുദങ്ങളൊന്നുമില്ല. എനിക്ക് പ്രായവുമായി- ശരിക്കും കഴുതയുടെ അവസ്ഥ!” ‘ദരിദ്രരില്‍ നിന്ന് പാപ്പയിലേക്ക്, പാപ്പയില്‍ നിന്ന് ലോകത്തിലേക്ക

  • കത്തോലിക്ക ഓസ്‌കാര്‍   ‘ദി സെര്‍വെന്റിന്’

    കത്തോലിക്ക ഓസ്‌കാര്‍ ‘ദി സെര്‍വെന്റിന്’0

    വത്തിക്കാന്‍ സിറ്റി: 19-ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്പാനിഷ് വിശുദ്ധയായ വിസെന്റാ മരിയ ലോപ്പസിന്റെ ജീവിത കഥ പറയുന്ന ‘ദി സെര്‍വെന്റ്’ എന്ന ചിത്രം കത്തോലിക്ക സിനിമകളുടെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിറബിള്‍ ഡിക്റ്റു’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ക്രിയാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഈ ഫിലിം ഫെസ്റ്റിവല്‍ വത്തിക്കാന്റെ സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ചൈന, യുഎസ്, ഫിലിപ്പൈന്‍സ് ഉക്രെയ്ന്‍ തുടങ്ങിയ നിരവധി

  • ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 21 മുതല്‍ 25 വരെ ഇരട്ടയാറില്‍

    ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 21 മുതല്‍ 25 വരെ ഇരട്ടയാറില്‍0

    കട്ടപ്പന: ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 21 മുതല്‍ 25 വരെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഭദ്രാവതി രൂപതാ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സീറോ മലബാര്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ

National


Vatican

World


Magazine

Feature

Movies

  • രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു

    രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു0

    കൊച്ചി : അഗസ്തീനിയന്‍  സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ,  പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും  മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ

  • അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു

    അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു0

    ആഗോള കത്തോലിക്കാ സഭയെ നയിക്കാനായി ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ അമേരിക്കന്‍ ജനത മുഴുവന്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പുതിയ പാപ്പയ്ക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പാപ്പയ്ക്ക് ആശംസ നേര്‍ന്നത്.’ഇപ്പോള്‍ പോപ്പ് ആയി നിയമിതനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍, അദ്ദേഹം

  • ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം  ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ

    ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ0

    ‘നിങ്ങള്‍ക്കു സമാധാനം!’ പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവര്‍ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവന്‍ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്ന ദൈവത്തില്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?