Follow Us On

10

May

2025

Saturday

Latest News

  • ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍

    ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍0

    ജനീവ: തീവ്രവാദികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു ജനത മുഴുവന്‍ സഹിക്കുന്നത് തടയണമെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ് ഗബ്രിയേല കാച്ച. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ചുബിഷപ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വലിയ ആശങ്കയുണ്ടെന്നും വെടിനിര്‍ത്തലിനുള്ള ആഹ്വാനം പാപ്പ ആവര്‍ത്തിക്കുന്നതായും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ഇസ്രായേലിലും പാലസ്തീനിലും ഉള്‍പ്പെടെ എല്ലായിടത്തും മനുഷ്യര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. എല്ലാവരും ദൈവത്തിന്റെ കണ്ണുകളില്‍ അമൂല്യരാണെന്നും ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. ഇസ്രായേലിന് നേരെ

  • ഇത് മതേതരത്വത്തിന്റെ വിജയം; പാക്കിസ്ഥാനിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഇസ്ലാം പഠനം നിര്‍ത്തലാക്കി

    ഇത് മതേതരത്വത്തിന്റെ വിജയം; പാക്കിസ്ഥാനിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഇസ്ലാം പഠനം നിര്‍ത്തലാക്കി0

    ഇസ്ലാമബാദ്: ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്ന ഇസ്ലാമിക പഠനം പാക്കിസ്ഥാനില്‍ നിര്‍ത്തലാക്കി. 2024-25 അക്കാദമിക്ക് വര്‍ഷം മുതലാണ് നിര്‍ബന്ധിത ഇസ്ലാമിക്ക് പഠനം നിര്‍ത്തലാക്കിക്കൊണ്ട് അവവരുടെ കുടുംബത്തിന്റെ മതവിശ്വാസം ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമെന്ന് മിനിസ്ട്രി ഓഫ് ഫെഡറല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് പ്രഫഷനല്‍ ട്രെയിനിംഗ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ മതനിന്ദാ കുറ്റാരോപണങ്ങളുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും നിര്‍ബന്ധിത മതംമാറ്റത്തിലൂടെ നടക്കുന്ന വിവാഹങ്ങളുടെയും പേരില്‍ ഏറെ പീഡനം അനുഭവിക്കുന്ന പാക്ക് ക്രൈസ്തവര്‍ക്ക് വലിയ ആശ്വാസം

  • ന്യൂസിലാന്‍ഡില്‍ ദേശീയ യുവജന കോണ്‍ഫ്രന്‍സ് – യൂണൈറ്റ് 2024

    ന്യൂസിലാന്‍ഡില്‍ ദേശീയ യുവജന കോണ്‍ഫ്രന്‍സ് – യൂണൈറ്റ് 20240

    ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന നാലാമാത് ദേശീയ യൂത്ത് കോണ്‍ഫ്രന്‍സ് യുണൈറ്റ് 2024 ഫെബ്രുവരി 2 ന് ആരംഭിക്കും. വെല്ലിംഗ്ടണിലെ EL Rancho Campsite ല്‍ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനാണ് കോണ്‍ഫ്രന്‍സ് തുടങ്ങുന്നത്. ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. ജോസഫ് വി.ജെ സിഎസ്എസ്ആര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ന്യൂസിലാന്‍ഡിലെ 14 സീറോ മലബാര്‍ മിഷന്‍ മേഖലകളില്‍ നിന്നുള്ള

  • മതപരിവര്‍ത്തനമാരോപിച്ച് മൂന്ന്  ക്രൈസ്തവരെ അറസ്റ്റുചെയ്തു

    മതപരിവര്‍ത്തനമാരോപിച്ച് മൂന്ന് ക്രൈസ്തവരെ അറസ്റ്റുചെയ്തു0

    ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിപ്പൂര്‍ ജില്ലയിലെ സെയ്ദാപൂരില്‍ മതപരിവര്‍ത്തനമാരോപിച്ച് മൂന്ന് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. ഹൈന്ദവമതവിശ്വാസിയായ ജിതേന്ദ്ര സിംഗിന്റെ പരാതിയെത്തുടര്‍ന്നാണ് പാസ്റ്റര്‍ രാംജിത് രാജ്വാറിന്റെ ഭവനം പോലീസ് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യം നല്‍കണമെന്നും അപേക്ഷിച്ചെങ്കിലും കോടതി അവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തന്നെയും രോഗിയായ ഭാര്യയെയും രോഗശാന്തി വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പാസ്റ്റര്‍ ശ്രമിച്ചുവെന്നാണ് സിംഗിന്റെ പരാതി. മാത്രമല്ല, പാസ്റ്ററും സഹായികളും ഹൈന്ദവ മതത്തെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും

  • കാണ്ടമാലില്‍നിന്ന്  വീണ്ടും വൈദികന്‍

    കാണ്ടമാലില്‍നിന്ന് വീണ്ടും വൈദികന്‍0

    ഭുവനേശ്വര്‍: കാണ്ടമാലില്‍ 2008ലെ ക്രൈസ്തവപീഡനങ്ങളെ അതിജീവിച്ച മറ്റൊരു ഇര കൂടി ക്രിസ്തുവിന്റെ പുരോഹിതനായി. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനായ സണ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ എന്ന സഭാംഗമായിട്ടാണ് ഡീക്കന്‍ ഉബാച്ച പ്രധാന്‍ വൈദികപട്ടം സ്വീകരിച്ചത്. വിന്‍സന്‍ഷ്യന്‍ ബിഷപ് അല്‍പിനാര്‍ സെനാപതിയാണ് അദ്ദേഹത്തിന് പൗരോഹിത്യം നല്‍കിയത്. ഗുമുഡ പാരിഷിലെ സെന്റ് ജോസഫ്‌സ് നിവാസില്‍ നടന്ന ചടങ്ങില്‍ 25 ഓളം വൈദികരും 20 കന്യാസ്ത്രീകളും 1500ഓളം ക്രൈസ്തവ വിശ്വാസികളും പങ്കെടുത്തു. കാണ്ടമാലിലെ പീഡനങ്ങളെ അതിജീവിച്ച മറ്റൊരു വ്യക്തികൂടി ക്രിസ്തുവിന്റെ ശിഷ്യനായി മാറുന്നതില്‍ വളരെ

  • 1000 കുടുംബങ്ങള്‍ക്ക് വീട്;  സ്വപ്‌നം സാക്ഷാത്ക്കരിച്ച് പാലാ രൂപത

    1000 കുടുംബങ്ങള്‍ക്ക് വീട്; സ്വപ്‌നം സാക്ഷാത്ക്കരിച്ച് പാലാ രൂപത0

    പാലാ: സ്വന്തമായി വീടെന്ന ആയിരം കുടുംബങ്ങളുടെ സ്വപ്‌നം യാഥാത്ഥ്യമാക്കിയിരിക്കുകയാണ് പാലാ രൂപത. 2018-ല്‍ രൂപതയില്‍ ആരംഭിച്ച പാലാ ഹോം പ്രൊജക്ടിലൂടെയാണ് അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് ഈ സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനായത്. 1000-ാമത്തെ വീടിന്റെ ആശീര്‍വാദവും താക്കോല്‍ദാനവും മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന ഇടവകയില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മാര്‍ കല്ലറങ്ങാട്ടിന്റെ മനസില്‍ ഉടലെടുത്ത പദ്ധതിയാണിത്. 2018-ല്‍ പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ വേളയിലാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ ഹോം പ്രൊജക്ട് പ്രഖ്യാപിച്ചത്. രൂപതയിലെ 171

  • ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി സമ്മേളനം ബാംഗ്ലൂരില്‍

    ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി സമ്മേളനം ബാംഗ്ലൂരില്‍0

    ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) യുടെ 36ാമത് പൊതുസമ്മേളനം ഇന്ന് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ആരംഭിക്കും. മണിപ്പൂരിലെ സ്ഥിതിഗതികള്‍, പള്ളികള്‍ക്കെതിരായ ആക്രമണം, ഏകീകൃത സിവില്‍ കോഡ് (യുസിസി) തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.’രാജ്യത്തെ നിലവിലെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  പ്രയോജനങ്ങള്‍, അതിന്റെ വെല്ലുവിളികള്‍ എന്നിവയോട് സഭയുടെ പ്രതികരണം’ എന്നതാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മെത്രാന്മാരുടെ യോഗത്തിന്റെ മുഖ്യ വിഷയം. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ്

  • മതേതരത്വത്തിന് മുകളില്‍  ഉയര്‍ത്തുന്ന കൊടികള്‍

    മതേതരത്വത്തിന് മുകളില്‍ ഉയര്‍ത്തുന്ന കൊടികള്‍0

    സ്വന്തം ലേഖകന്‍ ഭോപ്പാല്‍ മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നാലു ക്രൈസ്തവ ദൈവാലയങ്ങള്‍ക്കു മുകളില്‍ കയറി ഒരു സംഘം കുരിശില്‍ കാവി പതാക കെട്ടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുട്ടികളുടെയും രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷിക ദിനത്തിലായിരുന്നു ഈ അതിക്രമവും അരങ്ങേറിയത്. കൊടികള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വസികളെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു രാജ്യത്തിന്റെ മതേതരത്വത്തിനുതന്നെ അപമാനകരമായ പ്രവൃത്തി ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പതാക കെട്ടുന്നതെന്നായിരുന്നു

  • മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

    മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു0

    തിരുവനന്തപുരം: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി സന്ദര്‍ശിച്ചു. മാര്‍ തട്ടില്‍ സീറോ മലബാര്‍ സഭാധ്യക്ഷനെന്ന നിലയില്‍ രാജ്ഭവനില്‍ മാര്‍ തട്ടില്‍ ഗവര്‍ണറുമായി നടത്തിയ പ്രഥമസന്ദര്‍ശനം ഏറെ ഊഷ്മളമായി. ഗവര്‍ണര്‍ക്ക് മാര്‍ തട്ടില്‍ പൂച്ചെണ്ട് നല്കി. സന്ദര്‍ശകസംഘത്തില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ തോമസ് തറയിലും ഉണ്ടായിരുന്നു.

National


Vatican

World


Magazine

Feature

Movies

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്0

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം0

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…0

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?