Follow Us On

04

July

2025

Friday

Latest News

  • ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം

    ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം0

    കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതര മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗീയ വിഭാഗീയ ചിന്തകള്‍ക്കതിരെ ജാഗരൂകരാ കണമെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്നു. വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ വഹിച്ച പങ്ക് സമ്മേളനം അനുസ്മരിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ നിദര്‍ശനമായ

  • എഴുകുംവയല്‍ തീര്‍ത്ഥാടനം 22ന്; മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും

    എഴുകുംവയല്‍ തീര്‍ത്ഥാടനം 22ന്; മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും0

    ഇടുക്കി: ഇടുക്കി രൂപത എഴുകുംവയല്‍ കുരി ശുമലയിലേക്ക് നടത്തുന്ന രണ്ടാമത്തെ കാല്‍നട കുരിശുമല തീര്‍ത്ഥാടനം 22-ന് നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാട നത്തില്‍ പങ്കെടുക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ വര്‍ഷം കാല്‍നട തീര്‍ത്ഥാടനം  ആരംഭിക്കുന്നത്. എഴുകുംവയലില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പാണ്ടിപ്പാറയില്‍നിന്നും മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തില്‍ രാവിലെ

  • ആകാശിന്റെ നാകമരണനടപടികളുടെ രൂപതാ തല ഘട്ടം സമാപിച്ചു

    ആകാശിന്റെ നാകമരണനടപടികളുടെ രൂപതാ തല ഘട്ടം സമാപിച്ചു0

    ലാഹോര്‍: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ദൈവാലയങ്ങളില്‍ ചാവേറാക്രമണം നടത്താനെത്തിയ ഭീകരനെ തടയുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ആകാഷ് ബഷീറിന്റെ നാമകരണനടപടികളുടെ രൂപതാതല അന്വേഷണം പൂര്‍ത്തിയായി. 2015 മാര്‍ച്ച് 15 ന് യൗഹാനാബാദിലെ സെന്റ് ജോണ്‍ ദൈവാലയത്തിലും സമീപത്തുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലും ഇസ്ലാമിസ്റ്റ് ഭീകര്‍ നടത്തിയ ആക്രമണം തടയുന്നതിനായി നടത്തിയ ശ്രമത്തിനിടെയാണ് ആകാശ്  ബഷീര്‍ എന്ന 20 വയസുകാരന്‍ രക്തസാക്ഷിത്വം വരിച്ചത്. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ പാക്കിസ്ഥാനി വിശ്വാസിയായ ആകാശിന്റെ നാമകരണനടപടികളുടെ രൂപതാ തല ഘട്ടമാണ് ലാഹോറില്‍ പൂര്‍ത്തിയായത്.

  • ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം

    ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം0

    പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തിന്റെ ലംഘനവുമാണെന്ന് പാലക്കാട് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ ക്യാമ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ദ്വിതീയ എപ്പാര്‍ക്കിയല്‍  അസംബ്ലിയുടെ

  • കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ തുടങ്ങും

    കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ തുടങ്ങും0

    കുളത്തുവയല്‍: നാല്‍പ്പതാം വെള്ളി ആചരണ ത്തോടനുബന്ധിച്ച് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ (മാര്‍ച്ച് 21) രാത്രി പത്തിന് താമരശേരി മേരീമാതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായുള്ള തീ ര്‍ത്ഥാടനം കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 22ന് രാവിലെ എട്ടിന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. വൈദികരും, സന്യസ്തരും അടങ്ങുന്ന

  • ജോസഫ് നാമധാരികളുടെ സംഗമത്തിന് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനം

    ജോസഫ് നാമധാരികളുടെ സംഗമത്തിന് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനം0

    പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ ത്തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം ദൈവാലയത്തില്‍ ഇടവകയിലെ ജോസഫ് നാമധാ രികളുടെ സംഗമം നടത്തി. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം സമ്മാനമായി നല്‍കി. അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഫാ. സ്‌കറിയ വേകത്താനം നേതൃത്വം നല്‍കി. സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേന്മാക്കല്‍, ജസ്റ്റിന്‍ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

  • ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും

    ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും0

    മനില/ഫിലിപ്പിന്‍സ്:  13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍

  • കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്

    കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്0

    യഥാര്‍ത്ഥ സന്തോഷവും ദൈവമഹത്വവും മനുഷ്യന്റെ വിജയത്തിലൂടെയോ പ്രശസ്തിയിലൂടെയോ ബഹുജനസമ്മതിയിലൂടെയോ അല്ല വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശിലാണ് ദൈവമഹത്വം യഥാര്‍ത്ഥമായി വെളിപ്പെടുന്നതെന്ന് ത്രികാലജപപ്രാര്‍ത്ഥനക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. കുരിശുമരണം പരാജയമാണെന്നും ഉത്ഥാനത്തിലാണ് ദൈവം മഹത്വപ്പെടുന്നതെന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു ഇപ്രകാരം പറയുന്നു -”മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” (യോഹ. 12:23). സ്വജീവന്‍ തന്നെ നല്‍കുന്ന സ്നേഹമാണ് ദൈവത്തിന്റെ മഹത്വം. തന്നെത്തന്നെ നല്‍കുന്നതാണ് അവിടുത്തെ മഹത്വം. ഇത് കുരിശില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തന്നെ ക്രൂശിച്ചവരോട്

  • കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

    കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു0

    മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍  നീലഗിരി പാക്കേജിന്റെ ഭാഗമായി, നീലഗിരി റീജിയണില്‍ ആരംഭിക്കുന്ന തരംഗ് ആനിമേഷന്‍ ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ മാനന്തവാടി രൂപത വികാരി ജനറല്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍  ഉദ്ഘാടനം ചെയ്തു. ഫാ. ബിജു പൊന്‍പാറക്കല്‍, ഫാ. ബിനോയ് കാശാന്‍ കുറ്റിയില്‍, ഫാ. അനൂപ് കൊല്ലംകുന്നേല്‍, ഫാ. ബിജു തുരുതേല്‍, ഫാ. അനീഷ് ആലുങ്കല്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ

National


Vatican

World


Magazine

Feature

Movies

  • സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം സകലതും കൊള്ളയടിച്ചു; ദൈവാലയം അടച്ചു

    സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം സകലതും കൊള്ളയടിച്ചു; ദൈവാലയം അടച്ചു0

    കിന്‍ഷാസാ: സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം ദിവ്യബലിക്ക് ഉപയോഗിക്കുന്ന സകല വസ്തുക്കളും കവര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ(ഡിആര്‍സി) ദൈവാലയം അടച്ചു. ജൂണ്‍ 30-ന് നടന്ന കവര്‍ച്ചയില്‍ ഡിആര്‍സിയിലെ ലുബുംബാഷി കത്തോലിക്കാ അതിരൂപതയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവക ദൈവാലയത്തിലെ സകല വസ്തുക്കളും കൊള്ളയടിക്കപ്പെട്ടതായി അതിരൂപത സ്ഥിരീകരിച്ചു. മോഷ്ടാക്കള്‍ അലമാര കാലിയാക്കി, ആരാധനാ വസ്ത്രങ്ങള്‍, കുരിശുകള്‍, അള്‍ത്താര തുണി, മിക്സര്‍, ഡ്രമ്മുകള്‍, മൈക്രോഫോണുകള്‍, ആരാധനാ പുസ്തകങ്ങള്‍ – ചുരുക്കത്തില്‍, എല്ലാം കവര്‍ച്ച ചെയ്തതായി അതിരൂപതയുടെ വികാര്‍

  • പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്‍

    പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്‍0

    പുല്‍പ്പള്ളി: പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്‍. സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ പുല്‍പ്പള്ളി തിരുഹൃദയ വികാരി ഫാ.ജോഷി പുല്‍പ്പയില്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക അനുഗ്രഹ പ്രഭാഷണം നടത്തി. കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ മദര്‍ ഡോ. പൗളിന്‍ മുകാല അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ടെസീന ആദ്യകാല കുട്ടികള്‍ക്ക് ജൂബിലി വൃക്ഷ തൈകള്‍ വിതരണം ചെയ്തു. സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സ്മരിയ ആമുഖ പ്രഭാഷണം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?