Follow Us On

12

September

2025

Friday

Latest News

  • വിശുദ്ധ കുര്‍ബാന ഒരുമയുടെ കൂദാശ; അത് അസാമാധാനത്തിന്റെ വേദിയാക്കരുത്’

    വിശുദ്ധ കുര്‍ബാന ഒരുമയുടെ കൂദാശ; അത് അസാമാധാനത്തിന്റെ വേദിയാക്കരുത്’0

    ബ്യൂണസ് അയേഴ്‌സ്/അര്‍ജന്റീന: വിശുദ്ധ കുര്‍ബാനയ്ക്കിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെതിരെ പ്രതികരണവുമായി ബ്യൂണസ് അയേഴ്സ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഇഗ്നാസിയോ ഗാര്‍സിയ കുര്‍വ. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെയോ കാര്‍മികത്വം വഹിക്കുന്ന വൈദികന്റെയോ രാഷ്ട്രീയപരമായ താല്‍പര്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുന്നത് അഭിലഷണീയമല്ലെന്നും നമ്മെ ഒന്നിപ്പിക്കുന്ന വിശുദ്ധ കുര്‍ബാന അസമാധാനത്തിന്റെ വേദിയാക്കരുതെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.വിശുദ്ധ കുര്‍ബാന പവിത്രമാണെന്നും അത് വിശ്വാസത്തിന്റെ കാതലാണെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. അര്‍ജന്റീനിയന്‍ തലസ്ഥാനത്തെ ഹോളി ക്രോസ് ഇടവകയിലാണ് വിവാദമായ സംഭവങ്ങള്‍ ഉണ്ടായത്. പ്രസിഡന്റ് ഹാവിയര്‍ മിലേയുടെ സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്ന,

  • മുതലപ്പൊഴി: സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ജൂണ്‍ 20ന് നിയമസഭ മാര്‍ച്ച്

    മുതലപ്പൊഴി: സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ജൂണ്‍ 20ന് നിയമസഭ മാര്‍ച്ച്0

    കൊച്ചി: മുതലപ്പൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം എഴുപത്തിയാറില്‍പരം അപകട മരണങ്ങള്‍ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ ജൂണ്‍ ഇരുപതിന് നിയമസഭ മാര്‍ച്ച് നടത്തും. കഴിഞ്ഞ ജൂലൈ 30ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഏഴു ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ നേതാക്കള്‍ നിയമസഭ മാര്‍ച്ചില്‍ പങ്കെടുക്കും. അവരോടൊപ്പം തിരുവനന്തപുരം അതിരൂപതയില്‍ നിന്നുള്ള പ്രവര്‍ത്തകരും അണിനിരക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.

  • സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങി: കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച്

    സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങി: കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച്0

    വത്തിക്കാന്‍ സിറ്റി: സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയതായി ഒക്‌ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റപ്പോര്‍ച്ചര്‍ കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച് എസ്‌ജെ. ഒക്‌ടോബറില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിലെത്തിയ വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്  പ്രവര്‍ത്തനരേഖ തയാറാക്കുന്നതിന്റെ ആദ്യ ഘട്ട നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രസ്താവന. സിനഡല്‍ പ്രക്രിയ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നല്‍കിയ നവജീവന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു  കൂടുതല്‍ റിപ്പോര്‍ട്ടുകളെന്ന് കര്‍ദിനാള്‍ പറഞ്ഞു. പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനായി

  • കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം

    കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം0

    കോട്ടയം: കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളിന്റെ ഭാഗമായി ജൂണ്‍ 19ന് ഇരട്ടകളുടെ സംഗമം നടക്കും. 19ന് രാവിലെ 9.45ന് ഒമ്പതു ജോടി ഇരട്ട വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.15ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 12.15ന് ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷ. ഒന്നിന് സ്‌നേഹവിരുന്ന്. ഫാ. ജോസഫ് പുത്തന്‍പുര വികാരിയായിരുന്നപ്പോള്‍ 2007ലാണ് കോതനല്ലൂര്‍ ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം തുടങ്ങിയത്. 35 ഇരട്ടകളുമായി ആരംഭിച്ച സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണം ഓരോ

  • കമ്മ്യൂണിസ്റ്റ് അധികാരികള്‍ കൊലപ്പെടുത്തിയ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

    കമ്മ്യൂണിസ്റ്റ് അധികാരികള്‍ കൊലപ്പെടുത്തിയ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു0

    ക്രാക്കോവ്/പോളണ്ട്: നാസി ജര്‍മനിയുടെയും സോവ്യറ്റ് യൂണിയന്റെയും അധിനിവേശന കാലഘട്ടത്തില്‍ കത്തോലിക്ക ആരാധനകളും ദിവ്യബലികളും നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകള്‍ തുടര്‍ന്നതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ഫാ. മൈക്കല്‍ റാപ്പക്കസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  1946-ല്‍ 41 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫാ. റാപ്പക്കസിനെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോളണ്ടിലെ ക്രാക്കോവിലുള്ള ലാഗിയവിനക്കിയിലെ ഡിവൈന്‍ മേഴ്‌സി ഷ്രൈനില്‍ നടന്ന ചടങ്ങുകള്‍ക്ക് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലൊ സെമേരാരോ കാര്‍മികത്വം വഹിച്ചു. ക്രാക്കോവ് അതിരൂപതയിലെ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ

  • ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍

    ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍0

    വാഷിംഗ്ടണ്‍ ഡിസി: ഈശോയുടെ തിരുഹൃയത്തിന്റെ ചിത്രമുള്ള ബില്‍ ബോര്‍ഡുകളാണ് ജൂണ്‍ മാസത്തില്‍ യുഎസിലെ നിരവധി പ്രധാന റോഡുകളുടെ സൈഡിലും തിരക്കുള്ള പല നാല്‍ക്കവലകളിലും ഇടംപിടിച്ചിരിക്കുന്നത്. അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടനയാണ് യുഎസിലുടനീളം ജൂണ്‍ മാസത്തില്‍ നടത്തിയ ഈ ബില്‍ബോര്‍ഡ് കാമ്പെയ്‌ന്റെ പിന്നില്‍. സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ ജൂണ്‍ മാസം പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഈ ബില്‍ബോര്‍ഡുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ”ജൂണ്‍ യേശുവിന്റെ തിരഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാണ് രാജാവ്” എന്ന് ഈ

  • പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍

    പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍0

    കോഴിക്കോട്: മാത്യു ആന്റണി ഇപ്പോള്‍ ഒരുപിടി റാങ്കുകളുടെ ഉടമയാണ്. നാലു വര്‍ഷത്തെ പിഎസ്‌സി പരിശീലന ത്തിനിടയില്‍ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റന്‍ഡന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മാത്യുവിനു ബവ്‌കോയിലെയും കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലെയും അസിസ്റ്റന്റ് പരീക്ഷകളില്‍ നാലാം റാങ്കുമുണ്ട്. ഹൈക്കോടതി അസിസ്റ്റന്റ്, എല്‍ഡി ക്ലാര്‍ക്ക്, അസിസ്റ്റന്റ് സെയില്‍സ്മാന്‍ തുടങ്ങി എഴുതിയ മിക്ക പരീക്ഷകളിലും ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശി ഇപ്പോള്‍ താമരശേരിയില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ എല്‍ഡി ക്ലാര്‍ക്കാണ്. എഞ്ചിനീയറിംഗ് ബിരുദം നേടി

  • ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു

    ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഒഡീഷയിലെ റൂര്‍ക്കല രൂപതയിലെ ദൈവാലയത്തില്‍  വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. വൈദികരെ അക്രമിച്ച സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്  തൃശൂര്‍ അതിരൂപത വര്‍ക്കിംഗ് കമ്മറ്റി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു. ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോണ്‍. ജോസ് വല്ലൂരാന്‍, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അസി. ഡയറക്ടര്‍ ഫാ. ജിന്‍സണ്‍ ചിരിയങ്കണ്ടത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി,  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

  • പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

    പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?0

    വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്

National


Vatican

World


Magazine

Feature

Movies

  • നൂറുമേനി ഗ്രാന്റ് ഫിനാലെയും മഹാസംഗമവും

    നൂറുമേനി ഗ്രാന്റ് ഫിനാലെയും മഹാസംഗമവും0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതി രൂപതയിലെ 250 ഇടവകകളില്‍ നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വചന പഠന പദ്ധതിയായ നൂറുമേനി വചന പഠന മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെയും മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 12,13 തീയതികളില്‍ ചങ്ങനാശേരി എസ്.ബി കോളജ് കാവുകട്ട് ഹാളില്‍ നടക്കും. 13 ന് രാവിലെ 10 മണിക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന

  • അമലയില്‍ 128 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി

    അമലയില്‍ 128 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി0

    തൃശൂര്‍:  കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 128 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജ് ആശുപത്രി സൗജന്യമായി വിഗുകള്‍ നല്‍കി. അമല ഓഡിറ്റോറിയത്തില്‍ നടന്ന 38-ാമത് സൗജന്യ വിഗ് വിതരണ സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡീനും അമല കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രിന്‍സിപ്പലുമായ ഡോ. രാജി രഘുനാഥ്  ഉദ്ഘാടനം  ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ആലുവ

  • ക്രൈസ്തവ മാനേജുമെന്റുകളോടുള്ള വിവേചനം; ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് 13ന് പ്രതിഷേധ സംഗമം നടത്തുന്നു

    ക്രൈസ്തവ മാനേജുമെന്റുകളോടുള്ള വിവേചനം; ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് 13ന് പ്രതിഷേധ സംഗമം നടത്തുന്നു0

    ഇടുക്കി: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സെപ്റ്റംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരിയില്‍ പ്രതിഷേധ സംഗമം  നടത്തുന്നു. മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപക തസ്തികകള്‍ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളില്‍ നിയമന അംഗീകാരം നല്‍കണമെന്ന് എന്‍എസ്എസ് മാനേജ്‌മെന്റ് നല്‍കിയ കേസില്‍ 2025 മാര്‍ച്ച്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?